"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 18, തിങ്കളാഴ്‌ച

കെ കെ മാധവന്‍ മാസ്റ്റര്‍ ജന്മ ശതാബ്ദി ആചരണം





എംഎല്‍എ/എംപി ആയിരുന്ന കെ കെ മാധവന്‍ മാസ്റ്ററുടെ നൂറാം ജന്മവാര്‍ഷിക ദിനാചരണം 17.7.2016 ന് എറണാകുളം ചില്‍ഡ്രന്‍സ് തിയേറ്ററില്‍ നടന്നു. ചടങ്ങില്‍ വെച്ച്, പൊതു പ്രവര്‍ത്തകര്‍ക്കുള്ള പ്രഥമ മാധവന്‍ മാസ്റ്റര്‍ അവാര്‍ഡ് എം എം ലോറന്‍സിന് നല്കുകയുണ്ടായി. ടി പി പീതാംബരന്‍മാസ്റ്റര്‍ ചടങ്ങ് ഉത്ഘാടനം ചെയ്തു. മാധവന്‍ മാസ്റ്ററുടെ മകന്‍ ഡോ. കെ എം കര്‍മചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഒട്ടേറെ പ്രമുഖര്‍ ചടങ്ങിന് എത്തിയിരുന്നു. ആകാശവാണിയിലെ അനൗണ്‍സര്‍ സി കെ തെന്നലിന്റെ നേതൃത്വത്തില്‍ വിവിധ ഗായകര്‍ പങ്കെടുത്ത ഗാനമേള അനുസ്മരണച്ചടങ്ങിനെ കൂടുതല്‍ ആകര്‍ഷകമാക്കി...