"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 4, തിങ്കളാഴ്‌ച

എച്ച്എസ്ബി സി ബാങ്ക്: 26/11ലെ മുംബൈ ആക്രമണ വുമായിട്ടുള്ള ബന്ധങ്ങള്‍എച്ച്എസ്ബിസി എന്ന സ്വിസ്സ് ബാങ്കിലെ രഹസ്യ രേഖകളില്‍ നിന്ന് ഈ ബാങ്കില്‍ അക്കൗണ്ടുള്ളവരുടെ പേരുകളും അവരുടെ 2006-07ലെ ബാങ്ക് രേഖകളും അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അവയില്‍ നിന്ന് വിവരങ്ങളുടെ വന്‍കൂമ്പാരം ആണ് ഉണ്ടാവുന്നത് എന്ന് സ്വിസ് ലീക്ക് എന്ന മീഡിയ വെളിപ്പെടുത്തിയിട്ടുണ്ട്. 200 രാജ്യങ്ങളില്‍ നിന്നാണ് അക്കൗണ്ടുള്ളത്. 100 ശതകോടിയില്‍ പരം ഡോളര്‍ വരും നിക്ഷേപം. എന്നാല്‍ ഇന്ത്യയില്‍ അല്ലാതെ മറ്റൊരിടത്തും ഇതിന്റെ പേരില്‍ രാഷ്ട്രീയമായി രോഷാകുലമായ സംവാദങ്ങളുണ്ടായിട്ടില്ല. അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ പേരുകള്‍ കിട്ടാന്‍ വാഷിംഗ്ടണിലെ ഐസിഐജെ, പാരീസിലെ ലേ മോണ്ടേ പത്രം എന്നിവയുമായി സഹകരിച്ചു കൊണ്ട് മൂന്നു മാസത്തോളം ഇന്ത്യന്‍ എക്‌സ്പത്രം പ്രവര്‍ത്തിക്കുകയുണ്ടായി. 1195 പേരുടെ ലിസ്റ്റാണ് ഈ അന്വേഷണത്തിന്റെ ഒടുവില്‍ തയ്യാറാക്കപ്പെട്ടത്. ഇത് 2011ല്‍ ഫ്രഞ്ച് അധികാരികള്‍ നല്‍കിയ 628 പേരുടെ കണക്കിനെ അപേക്ഷിച്ച് ഇരട്ടി പേരുടെ ലിസ്റ്റാണ് ഇത്. ആഗോള ഉടമ്പടിയുടെ ഭാഗമായിട്ടാണ് ഈ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിട്ടുള്ളത്. സുപ്രീം കോടതി ഒരു പ്രത്യേക അന്വേഷണ ടീമിനെ നിയോഗിച്ചിട്ടണ്ട്. ഈ കണ്ടത്തെലുകള്‍ അവരുടെ പ്രവര്‍ത്തന പരിധി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. 

മയക്കുമരുന്നില്‍ നിന്നുണ്ടാക്കിയ കള്ളപ്പണം നിയമവിധേയമാക്കുന്ന ബാങ്കുകളുടെ പ്രവൃത്തിയില്‍ തുറന്നു കാട്ടപ്പെട്ടപ്പോള്‍ തങ്ങള്‍ക്കിതിനെ കുറിച്ചൊന്നും അറിയില്ലെന്നും കുറച്ചു മയക്കുമരുന്നിടപാടുകാരുടെയും അഴിമതിക്കാരായ ചില ഉദ്യോഗസ്ഥന്മാരുടെയും പരിപാടികളായിരുന്നു ഇതൊക്കെ യെന്നും അവര്‍ വിശദീകരിച്ചു. എന്നാല്‍ ഇത് സത്യമല്ല. ഈ ബാങ്കിങ്ങ് സംവിധാനത്തിന്റെ മുഖ്യ ഭാഗവും മയക്കുമരുന്നിട പാടുകാരുടെ പണം കൈകാര്യം ചെയ്യാന്‍ വേണ്ടി പ്രവര്‍ത്തന നിരതമായിരിക്കയാണ്. ഇത് മയക്കുമരുന്നു സംവിധാനം ഇല്ലാതാവണം എന്നാഗ്രഹിക്കുന്ന ലോക ജനതയുടെ ആവശ്യ പ്രകാരം പ്രവര്‍ത്തിക്കുന്ന ബാങ്കിങ്ങ് സംവിധാനമല്ല. മറിച്ച് ഇത് ലോകമെമ്പാടുമുള്ള ധനപ്രഭുക്കളുടെ ബാങ്കുകളാണ്. അവര്‍ മയക്കുമരുന്നുകളുടെ ഇടപാടുകളുടെ കൂടി വക്താക്കളാണ്. ഇത്തരം ബാങ്കുകളുടെ കേന്ദ്രമായി വര്‍ത്തിക്കുന്ന എച്ച്എസ്ബി സി ഇക്കാര്യം അടിവരയിടുന്നുണ്ട്. 


ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയുടെ കാലത്ത് തുടങ്ങിയത്

1700കള്‍ മുതല്‍ തങ്ങളുടെ ഔദ്യോഗിക കുത്തകയായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി കറുപ്പ് കച്ചവടം നടത്തിയിരുന്നു. അവര്‍ ഇന്ത്യയെ കീഴ്‌പ്പെടുത്തി. ബ്രിട്ടീഷ് രാജഭരണത്തിനും ഇംഗ്ലണ്ടിലുള്ള പണമിടപാടുകാര്‍ക്കും വേണ്ടി അവര്‍ ആധിപത്യം പുലര്‍ത്തി. ചൈനയിലെ ചായയ്ക്കും സില്‍ക്കിനും വേണ്ടി ഇന്ത്യയില്‍ വളര്‍ന്ന കറുപ്പ് കൈമാറ്റം ചെയ്യപ്പെട്ടു. ബ്രിട്ടീഷ് ടെക്‌സ്റ്റൈലുകളും മറ്റ് ബ്രീട്ടീഷ് ഉല്‍പ്പന്നങ്ങളും ഇന്ത്യയില്‍ ചെലവഴിയ്ക്കുന്നതിനും ചൈനീസ് സില്‍ക്കും ചായയും ബ്രിട്ടണില്‍ ചെലവഴിയ്ക്കുന്നതിനും വേണ്ടി ഈസ്റ്റിന്ത്യാ കമ്പനി നല്ല രീതിയില്‍ ഇടപാടുകാരായി പ്രവര്‍ത്തിച്ചു. പക്ഷേ കറുപ്പ് കച്ചവടത്തിന്റെ അവസാനം അതില്‍ കമ്പനി പ്രശ്‌നങ്ങളിലേക്ക് പോയി. കറുപ്പിന്റെ തള്ളിക്കയറ്റം ചൈനയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഇതിനെ തുടര്‍ന്ന് 1729ല്‍ ചക്രവര്‍ത്തി കറുപ്പ് ഉപയോഗിക്കുന്നത് നിരോധിച്ചു. പിന്നീട് 1757ല്‍ കാന്‍ണ്‍ തുറമുഖ നഗരത്തിലെ കമ്പോളത്തിലേക്ക് വിദേശ പാത്രങ്ങളും വിദേശീയരും പ്രവേശിക്കുന്നത് നിയന്ത്രിക്കപ്പെട്ടു. 1799ല്‍ കറുപ്പ് ഉപയോഗിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും നടത്തുന്നവര്‍ക്ക് വധ ശിക്ഷ വിധിച്ചു. 


ഇതൊന്നും ബ്രിട്ടണ്‍ ചൈനയിലേക്ക് കറുപ്പ് കടത്തുന്നതിന് തടസ്സമായില്ല. ദശലക്ഷക്കണക്കിനാളുകള്‍ കറുപ്പിന് അടിമകളായി. കല്‍ക്കത്തയിലെ ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയില്‍ നിന്ന് സ്വതന്ത്ര മരുന്നു കമ്പനിക്കാര്‍ കറുപ്പ് നിയമപരമായി മേടിക്കുകയും അത് ചൈനയിലേക്ക് കള്ളക്കടത്തു നടത്തുകയും ചെയ്തു. 


ജാര്‍ദൈന്‍ മത്തേസന്‍ ആന്റ് കമ്പനിയാണ് ഈ മരുന്നുകമ്പനി ക്കാരില്‍ ഏറ്റവും പ്രമുഖര്‍. ജാര്‍ദൈന്‍, മത്തേസന്‍ എന്നീ രണ്ടു സ്‌കോട്ടലന്റ്കാര്‍ 1832ല്‍ സ്ഥാപിച്ചതാണ് ഇത്. 1839ല്‍ ചൈനീസ് ചക്രവര്‍ത്തി കറുപ്പ് വിരുദ്ധ പരിപാടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സ്വദേശീയരും വിദേശീയരും ആയ കച്ചവടക്കാരില്‍ നിന്ന് അദ്ദേഹം കറുപ്പ് പിടിച്ചെടുത്തു. കറുപ്പ് കച്ചവടക്കാര്‍ ആദ്യം എതിര്‍പ്പുമായി രംഗത്തിറങ്ങിയെങ്കിലും ബ്രിട്ടീഷ് ഇടപാടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കിയതിനെ തുടര്‍ന്നു തങ്ങളുടെ കൈവശമുള്ള സ്റ്റോക്ക് വിട്ടു കൊടുക്കാന്‍ അവര്‍ തയ്യാറായി.


ബ്രിട്ടീഷുകാരാവട്ടെ തങ്ങളുടെ സ്വതന്ത്ര വാണിജ്യം തടഞ്ഞു കൊണ്ട് ബ്രിട്ടന് അതിനുള്ള അവകാശം തടയുകയാണ് ചെയ്തതെന്നായിരുന്നു പറഞ്ഞത്. ഇക്കാര്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ചൈനയ്‌ക്കെതിരെ ബ്രിട്ടന്‍ പ്രചാരണം അഴിച്ചു വിട്ടു. ചൈനയില്‍ കറുപ്പ് ഇറക്കുമതി അനുവദിക്കാന്‍ വഴങ്ങിയേ പറ്റൂ എന്നാവശ്യപ്പെട്ടു കൊണ്ട് ബ്രിട്ടന്‍ കപ്പല്‍പടയെ അയച്ചു. ഇതാണ് ഒന്നാം കറുപ്പ് യുദ്ധമെന്നറിയപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് 1842ല്‍ നാന്‍കിങ്ങ് ഉടമ്പടി ഉണ്ടാവുകയും അതില്‍ ചൈന കറുപ്പ് കച്ചവടം നടത്താന്‍ വഴങ്ങിക്കൊടുക്കുകയും കറുപ്പ് കച്ചവടക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. കൂടാതം ഹോങ്കോങ്ങ് ദ്വീപ് ബ്രിട്ടീഷ് നിയന്ത്രണത്തിലാവുകയും ചെയ്തു. എന്നാല്‍ കറുപ്പ് കച്ചവടം നിയമപരമാക്കാന്‍ ഉടമ്പടിയിലൂടെ നടന്നില്ല. ഇതിന്റെ ഫലമായി രണ്ടാം കറുപ്പ് യുദ്ധം നടന്നു. ഇതിന്റെ ഫലമായി 1856ല്‍ ടിയന്‍സ്റ്റിന്‍ ഉടമ്പടി നടന്നു. അത് കറുപ്പ് കച്ചവടം നിയമവിധേയമാക്കി. ചൈന വിദേശീയര്‍ക്ക് തുറന്നു കൊടുക്കുകയും ചെയ്തു. ചൈനയുമായിട്ടുള്ള കറുപ്പു കച്ചവടവും മറ്റും പുരോഗമിച്ചപ്പോള്‍ ബ്രിട്ടന്റെ പുതിയ താവളമായ ഹോങ്കോങ്ങ് പ്രധാനപ്പെട്ട ഒരു സാമ്രാജ്യത്വ വാണിജ്യ കേന്ദ്രമായി തീര്‍ന്നു. കറുപ്പ് ഇടപാടുകാരെല്ലാം കൂടി ഒരു ബാങ്ക് രൂപീകരിച്ചു. ബ്രിട്ടീഷ് കറുപ്പ് കച്ചവടത്തിന് ധനസഹായത്തി നായി ദി ഹോങ്കോങ്ങ് ആന്റ് ഷാങ്ങ്ഹായ് ബാങ്ക് പ്രവര്‍ത്ത നമാരംഭിച്ചു. മദ്ധ്യേഷ്യയിലെയും ഐബറോ-അമേരിക്കയിലെയും മയക്കുമരുന്ന് മേഖലകളിലേക്ക് നീളുന്നതാണ് ഇപ്പോള്‍ എച്ച്എസ്ബിസി എന്നറിയപ്പെടുന്ന ഈ ബാങ്കിന്റെ സ്വാധീനം. ഡോപ്പ് ഇന്‍കിന്റെ ധനകാര്യ മേധാവിയാകാന്‍ പ്രാപ്തി നേടി. 

രഹസ്യ സൊസൈറ്റികളുടെ പങ്ക്


1783ല്‍ ഷെല്‍ബോണ്‍ പ്രഭു ചൈനീസ് കറുപ്പ് കച്ചവടം ആരംഭിച്ചു. ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്നുള്ള സ്‌കോട്ടിഷ് കച്ചവടക്കാരുമായും ജറുസലേമിലെ സെന്റ് ജോണിലുള്ള വരുമായിട്ടുമായിരുന്നു കച്ചവടം. ഷെല്‍ബോണിന്റെ മുഖ്യപ്രചാരകന്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ആദംസ്മിത്ത് ആയിരുന്നു. 1776ല്‍ ആദംസ്മിത്ത് വെല്‍ത്ത് ഓഫ് നേഷന്‍സ് രചിച്ചു. ഇതാണ് അന്താരാഷ്ട്ര മുതലാളിത്തത്തിന്റെ ബൈബിള്‍ ആയി പിന്നീട് മാറിയത്. ചൈനയുടെ പൂര്‍വ്വ ഭാഗത്ത് ചൈനീസ് ട്രയഡ് സൊസൈറ്റി രൂപീകരിച്ചു. സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും സൊസൈറ്റി എന്നും ഇതിനെ വിളിച്ചിരുന്നു. അവരുടെ കറുപ്പ് കള്ളക്കടത്ത് നടത്താനായിരുന്നു ഈ സ്ഥാപനം. 


1839ല്‍ വില്ല്യം ജാര്‍ദിന്‍ തന്റെ കറുപ്പ് സ്റ്റോക്ക് ചൈനീസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തപ്പോള്‍ ബ്രിട്ടനെ കറുപ്പ് യുദ്ധത്തിലേക്ക് നയിച്ചു. 1858-1860 കാലഘട്ടത്തിലായിരുന്നു രണ്ടാം കറുപ്പ് യുദ്ധം നടക്കുന്നത്. പാല്‍മേര്‍സ്റ്റണ്‍ പ്രഭു ആയിരുന്നു രണ്ടു യുദ്ധങ്ങള്‍ക്കും വഴി തെളിച്ചത്. മത്തേസന്‍, കെവ്‌സിക്ക് തുടങ്ങിയ ബ്രിട്ടീഷ് കുടുംബങ്ങളായിരുന്നു 19-ാം നൂറ്റാണ്ടില്‍ ചൈനയിലെ ഹെറോയിന്‍ ഇടപാടുകള്‍ നിയന്ത്രിച്ചത്. പിഓഎന്‍സി എന്ന കമ്പനി ലോകമെമ്പാടും മയക്കുമരുന്നെ ത്തിച്ചു. 


അമേരിക്കയിലെ വെസ്റ്റ് കോസ്റ്റിലേക്ക് ജെപി മോര്‍ഗന്റെ റെയില്‍ റോഡുകള്‍ പണിയുന്നതിന് ചൈനയില്‍ നിന്ന് കൂലിപ്പണിക്കാരെ കൊണ്ടുവന്നു. അടിമത്തൊഴിലാളികളെ മേല്‍പ്പറഞ്ഞ ട്രയഡിലൂടെയാണ് കടത്തിക്കൊണ്ടുവന്നത്. സാന്‍ഫ്രാന്‍സിസ്‌കോയിലും വാന്‍കൂവറിലും മയക്കുമരു ന്നുകളുടെ താവളങ്ങള്‍ സ്ഥാപിക്കുന്നതിനും ചൈനാ ടൗണുകള്‍ ഹെറോയിന്റെ മാര്‍ഗ്ഗങ്ങളാക്കുന്നതിനും ട്രയഡ് മുന്‍കൈ വഹിച്ചു. ഈ നെറ്റ് വര്‍ക്ക് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. യുഎസ് ഈസ്റ്റ് കോസ്റ്റ് ആഫ്രിക്കയില്‍ നിന്നും അടിമകളെയും പരുത്തിയും കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ഇപ്രകാരം തെക്കന്‍ പരുത്തികൃഷിയില്‍ ഇവര്‍ മുന്‍പന്തിയിലെത്തി. 


പെര്‍ക്കിന്‍സ്, പെസ്റ്റര്‍, ഫോര്‍ബ്‌സ് തുടങ്ങിയ അമേരിക്കന്‍ കുടുംബങ്ങള്‍ കറൂപ്പ് കച്ചവടത്തിലൂടെ ദശലക്ഷങ്ങള്‍ നേടിയെടുത്തു. പെര്‍ക്കിന്‍സ് ബാങ്ക് ഓഫ് ബോസ്റ്റന്‍. സ്ഥാപിച്ചു. പെര്‍ക്കിന്‍സ്, മോര്‍ഗന്‍ കുടുംബങ്ങള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി സംഭാവന ചെയ്തു. ഹോങ്കോങ്ങ് ഷാംഗ്ഹായ് ബാങ്ക് 1866ല്‍ സ്ഥാപിക്കപ്പെടുകയും വില്ല്യം ഹാത്തവേ ഫോര്‍ബ്‌സ് അതിന്റെ ഡയറക്ടറായി ചാര്‍ജെടുക്കുകയും ചെയ്തു. ജോണ്‍മുറേ ഫോര്‍ബ്‌സ് ബേറിംഗ് ബാങ്കിങ്ങ് കുടുംബത്തിന്റെ യുഎസ് ഏജന്റായിരുന്നു. ഈ കുടുംബ മായിരുന്നു മയക്കുമരുന്നിടപാടിന് ഏറ്റവും കൂടുതല്‍ കാശുമുടക്കിയവരിലൊന്ന്. ഫോര്‍ബ്‌സ് കുടുംബത്തിന്റെ അനന്തരാവകാശികള്‍ പില്‍ക്കാലത്ത് ഫോര്‍ബ്‌സ് മാസിക ആരംഭിച്ചു. 1996ല്‍ സ്റ്റീവ് ഫോര്‍ബ്‌സ് പ്രസിഡന്റ് പദത്തിനായി മല്‍സരിച്ചു. ജോണ്‍ ജേക്കബ് ആസ്റ്റര്‍ കറുപ്പ് കച്ചവടത്തില്‍ നിന്ന് ലഭിച്ച വരുമാനം മാന്‍ഹട്ടന്‍ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിച്ചു. കൂടാതെ ബ്രിട്ടീഷ് രഹസ്യാമ്പേഷണ വിഭാഗത്തില്‍ പ്രവര്‍ത്തി ക്കുകയും ചെയ്തു. ആസ്റ്റര്‍ കുടംബത്തിന്റെ വീട് ചതം ഹൗസിന്റെ നേരെ എതിരായി സ്ഥിതി ചെയ്യുന്നു. 


ഈ കുടുംബങ്ങളാണ് രണ്ടാം കറുപ്പ് യുദ്ധത്തിന് ശേഷം എച്ച്എസ്ബിസി ആരംഭിച്ചത്. ഇതിലേക്ക് കറുപ്പ് കച്ചവടം കൊണ്ടു കിട്ടിയ വരുമാനം അവര്‍ നിക്ഷേപിച്ചു. ബ്രിട്ടണിലെ എച്ച്എസ്ബിസി ഹോള്‍ഡിങ്ങിന്റെ അനുബന്ധമായ എച്ച്എസ്ബിസിയാണ് ഹോങ്കോങ്ങിലെ കറന്‍സിയുടെ 75 ശതമാനവും അച്ചടിക്കുന്നത്. ബാക്കി 25 ശതമാനമാകട്ടെ ബ്രിട്ടീഷ് സെസില്‍ റോഡ്‌സ് സ്ഥാപിച്ച സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് ആണ് പ്രിന്റ് ചെയ്യുന്നത്. 


ഫ്രീമേസന്റി എന്നത് രഹസ്യമായി കൈകാര്യം ചെയ്യപ്പെടുന്ന സൊസൈറ്റിയാണ്. ആയുധവും മയക്കുമരുന്നും കടത്തിക്കൊണ്ടു പോകാനുള്ള ഏറ്റവും സൗകര്യപ്രദമായ മാര്‍ഗ്ഗമാണ്. 


ബ്രിട്ടീഷ് കോളനി ഭരണകാലത്ത് ചൈനീസ് കറുപ്പ് വില്‍പ്പന നടത്തിയ പണം കൊണ്ട് ഇന്ത്യന്‍ പടിഞ്ഞാറന്‍ തീരപ്രദേശ ങ്ങളില്‍ ചില ചര്ത്ര സംഭവങ്ങള്‍ സ്ഥാപിക്കപ്പെട്ടു. മഹിം കോസ്‌വേ, സര്‍ ജെജെ സ്‌ക്കൂള്‍ ഓഫ് ആര്‍ട്ട്, ഡേവിഡ് സാസൂണ്‍ ലൈബ്രറി, ഫ്‌ലോറ ഫൗണ്ടന്‍ തുടങ്ങിയവ മുംബൈ യിലെ ചരിത്രസ്മാരകങ്ങളാണ്. ഇവ നിര്‍മ്മിച്ചത് പ്രമുഖ പാര്‍സി, ജൂത കച്ചവടക്കരാണ്. ചൈനയുമായുള്ള കറുപ്പ്, പരുത്തിക്കച്ചവടങ്ങളില്‍ നിന്നുള്ള ലാഭം കൊണ്ടാണ് ഇതൊക്കെ നിര്‍മ്മിച്ചത്. 


മുബൈയുടെ ഭൂതകാലത്ത് ഉണ്ടായിരുന്ന പല കുടുംബങ്ങളും ഇന്ന് പ്രമുഖവും ആദരീണയവുമായ സ്ഥാപനങ്ങളുടെ പേരുകളിലൂടെ അറിയപ്പെടുന്നുണ്ട്. വാഡിയയുടെ, ടാറ്റായുടെ, ജെജീഭോയുടെ, റെഡിമണിയുടെ, കാമായുടെ, സാസ്സൂണിന്റെ എന്ന പേരിലൊക്കെ ആ സ്ഥാപനങ്ങള്‍ അറിയപ്പെടുന്നു.


എന്നാല്‍ ഇവയൊക്കെ ബ്രിട്ടനിലൂടെ കറുപ്പ് ചൈനയിലേക്ക് വിറ്റവരാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമായ പ്പോഴേയ്ക്കും കറുപ്പ് വില്‍പ്പന മോശമായപ്പോള്‍ ഗുജറാത്തില്‍ നിന്നുള്ള പരുത്തിക്കച്ചവടം കാന്റണുമായി നടത്തിക്കൊണ്ടി രുന്നത് ലാഭമുണ്ടാക്കാന്‍ തുടങ്ങി. ചൈനയുമായുള്ള കച്ചവട ത്തില്‍ ഫ്രാന്‍സ് ഉണ്ടാക്കിയ ലാഭം ഇന്ത്യയില്‍ വിദ്യാലയങ്ങളും ആശുപത്രികളും ബാങ്കുകളും സ്ഥാപിക്കുന്നതിന് വേണ്ടി വിനിയോഗിക്കപ്പെട്ടു. ഇന്ത്യയിലെ പ്രമുഖരായ കച്ചവടക്കാരില്‍ ചിലരും 1865ല്‍ സ്ഥാപിക്കപ്പെട്ട എച്ച്‌സിബിസിയുടെ സ്ഥാപകരായിരുന്നുവെന്ന് ചരിത്ര രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. 

ഈ മാരകമായ കറുപ്പ് സാമ്രാജ്യത്തെ കുറിച്ച് ഗാന്ധിജി വളരെയധികം ബോധവാനായിരുന്നു. ഇന്ത്യയുടെ വരുമാനം ഇടിച്ചു താഴ്ത്തിയെന്നാരോപിച്ചു കൊണ്ട് ബ്രിട്ടീഷ് ഭരണാധി കാരികള്‍ ഗാന്ധിജിയെ തടവിലിടുന്നത് ഈ കാര്യത്തിന്റെ പേരില്‍ കൂടിയായിരുന്നു. ചൈനീസ് ചെറുപ്പക്കാര്‍ക്കുണ്ടായ തകര്‍ച്ച ഇന്ത്യയിലേക്കും ബാധിക്കും എന്ന് ഗാന്ധിജി ആശങ്കപ്പെട്ടു. ഇത് അദ്ദേഹത്തിന്റെ രചനകളില്‍ വ്യക്തമാ യിരുന്നു. ഈ കറുപ്പ് കച്ചവട പരിപാടികള്‍ 1924 വരെ തുടര്‍ന്നു. കറുപ്പ് കച്ചവടം നിര്‍ത്തണമെന്നും ഇന്ത്യന്‍ മണ്ണ് ഉപയോഗിച്ചു കൊണ്ട് ചൈനീസ് ജനതയെ തകര്‍ക്കാന്‍ സമ്മതിക്കില്ലെന്നും ഗാന്ധിജി പ്രഖ്യാപിച്ചു. അതിന്റെ ഫലമായി 1924ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ കറുപ്പ് ഉല്‍പ്പാദനം അഫ്ഘാനിസ്ഥാനിലെ ഗോത്രവിഭാഗങ്ങളുടെ അടുത്തേക്ക് പൂര്‍ണ്ണമായും പറിച്ചു നട്ടു. 90 വര്‍ഷത്തിന് ശേഷം കറുപ്പിന്റെ സുവര്‍ണ്ണ താരമായി അഫ്ഘാനിസ്ഥാന്‍ തിളങ്ങുന്നു. കറുപ്പ് ഉല്‍പ്പാദനം ഇപ്പോഴും അഫ്ഘാനിസ്ഥാന്റെ കയ്യിലാണെങ്കിലും വിതരണം പഴയ ബ്രിട്ടീഷ് കമ്പനികളുടെയോ അവരുടെ പകരക്കാരുടെയോ കയ്യില്‍ തന്നെയാണ്. 

ബാങ്കര്‍മാര്‍ക്കും ഭീകരവാദികള്‍ക്കും അഫ്ഘാന്‍ കറുപ്പ്


കറുപ്പ് ഉല്‍പ്പാദനത്തിന്റെ കേന്ദ്രമായി അഫ്ഘാനിസ്ഥാന്‍ നിലകൊള്ളുന്നുവെന്ന പൊതുധാരണ എപ്പോഴും ഉണ്ടായിട്ടുണ്ട്. വാസ്തവത്തില്‍ അതങ്ങിനെയല്ല. 1979ല്‍ സോവിയറ്റ് യൂണിയന്‍ അഫ്ഘാനിസ്ഥാനെ ആക്രമിക്കുന്നതിന് മുമ്പ് അവിടത്തെ കറുപ്പ് ഉല്‍പ്പാദനം 1000 ടണ്ണിന് താഴെയായിരുന്നു. ഇത് 2008 ആകുമ്പോഴേയ്ക്കും 8200 ടണ്‍ ആയി വര്‍ദ്ധിച്ചു. ഈ കാലഘട്ടം മുഴുവന്‍ അഫ്ഘാനിസ്ഥാന്‍ യുദ്ധങ്ങളുടെ നടുവില്‍ ആയിരുന്നു. സോവിയറ്റ് യൂണിയന്റെ അധിനിവേശത്തോടു കൂടി അമേരിക്ക, യുകെ,, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ യുദ്ധച്ചെല വിനായി കൂടുതല്‍ പണം മയക്കുമരുന്ന് കച്ചവടം വര്‍ദ്ധിപ്പിച്ചു കൊണ്ട് നേടാന്‍ തുടങ്ങി. 1989ല്‍ സോവിയറ്റ് യൂണിയന്‍ പിന്‍വാങ്ങിയതോടെ അമേരിക്കയുടെയും ഇംഗ്ലണ്ടിന്റെയും സൗദി സൃഷ്ടിച്ച മുജാഹിദ്ദീനുകളുടെയും കറുപ്പ്, ഹെറോയിന്‍ കച്ചവടം കുതിച്ചുയര്‍ന്നതിന്റെ ഫലമായി അഫ്ഘാനിസ്ഥാന്‍ കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് വഴിപ്പെട്ടു. 


ഇത്തരമൊരു കാലഘട്ടത്തില്‍ അഫ്ഘാനിസ്ഥാനില്‍ സംഭവിക്കു ന്നതെന്തായിരുന്നു? 2001ലെ യുഎസ് അധിനിവേശം താലിബാനെ തുത്തു മായിച്ചു കളഞ്ഞു. പാക്കിസ്ഥാനും സൗദി അറേബ്യക്കും താലിബാനോട് ബന്ധങ്ങളുണ്ടായിരുന്നതു കൊണ്ടും വഹാബിസം പോലുള്ള നിഷ്‌കര്‍ഷകള്‍ നടപ്പാക്കിക്കൊണ്ടിരുന്നതു കൊണ്ടും അഫ്ഘാന്‍ ജനത അമേരിക്കയുടെയും നാറ്റോ ശക്തികളുടെയും അധിനിവേശത്തെ സ്വീകരിച്ചു. അത് 2005 ആയപ്പോഴേയ്ക്കും മാറാന്‍ തുടങ്ങി. 


സൗദി രാജ്യം അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍രാജി ബാങ്ക് ഒസാമ ബിന്‍ലാദന്റെ ധനകാര്യങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളി ലൊന്നാണ്. ഈ ബാങ്കും എച്ച്എസ്ബിസി ബാങ്കും തമ്മിലുള്ള ബന്ധം അമേരിക്കയുടെ സെനറ്റ് റിപ്പോര്‍ട്ട് 2005ല്‍ പുറത്തു വിട്ടു. ഈ ബന്ധം ദശാബ്ദങ്ങളോളം നീണ്ടു നിന്നതാണ്. ഈ ബന്ധം അവസാനിപ്പിക്കണമെന്ന് എച്ച്എസ്ബിസിയുടെ ആഭ്യന്തര തലത്തില്‍ നിന്ന് ആവശ്യമുയരുകയും യുഎസ് സര്‍ക്കാരിന് അല്‍രാജി ബാങ്കും ഭീകരപ്രവര്‍ത്തനങ്ങളും തമ്മില്‍ ബന്ധമുണ്ടെ ന്ന് കണ്ടെത്തുകയും ചെയ്‌തെങ്കിലും ഈ ബന്ധം 2010 വരെ തുടര്‍ന്നു. 


2002ല്‍ അല്‍രാജി ബാങ്കിന് ഭീകരരുമായിട്ടുള്ള ബന്ധം സ്ഥിരീകരിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ട് പറഞ്ഞിട്ടുണ്ട്. ബനവലന്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ എന്ന ലാഭേതര സൗദി ഭീകരസംഘടനയുടെ ഓഫീസുകള്‍ അമേരിക്കന്‍ ഏജന്‍സികള്‍ സര്‍ച്ച് നടത്തിയതിനെ തുടര്‍ന്നാണ് ഇത് സ്ഥിരീകരിക്കപ്പെട്ടത്. ഈ റെയ്ഡില്‍ ഒസാമ ബിന്‍ലാദന് പണം നല്‍കുന്നവരുടെ പേര് വെളിപ്പെടുത്തുന്ന ഒരു സിഡി പിടിച്ചെടുക്കുകയുണ്ടായി. അതിലൊരു പേര് അല്‍രാജി ബാങ്ക് സ്ഥാപിച്ച അല്‍രാജി എന്ന വ്യക്തിയുടെ പേര് ആയിരുന്നു. ജര്‍മന്‍ കസ്റ്റംസ് ഓഫീസര്‍മാര്‍ കണ്ടെത്തിയത് ബ്രിട്ടീഷ് രാജ്ഞി ഒസാമ ബിന്‍ലാദന് ധനസഹായം ചെയ്തിട്ടുണ്ടെന്നായിരുന്നു. ഹാംബര്‍ഗ് തുറമുഖത്തിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരുന്ന രണ്ടു കണ്ടെയ്‌നറുകള്‍ ജര്‍മ്മന്‍ ഓഫീസര്‍മാര്‍ റെയ്ഡ് ചെയ്യുകയുണ്ടായി. സ്‌കോട്‌ലന്റ് റോയല്‍ ബാങ്കിന്റെ ഭാഗവും ബ്രിട്ടീഷ് രാജ്ഞിയുടെ ബാങ്കുമായ കൗട്ട്‌സ്, ഒസാബ ബിന്‍ലാദന് പണം നല്‍കിയതുമായി ബന്ധപ്പെട്ട് 14000 രേഖകള്‍ ഈ റെയ്ഡില്‍ അവര്‍ പിടിച്ചെടുത്തു. 


എച്ച്എസ്ബിസിയും 26/11ലെ ആക്രമണവും


2005ല്‍ എന്തു കൊണ്ടാണ് എച്ച്എസ്ബിസി അല്‍രാജിയുമായിട്ടു ള്ള ബന്ധം ഭേദിക്കാഞ്ഞത്? അഫ്ഘാനിസ്ഥാനില്‍ നിന്ന് കാശ് ഒരു പാടുണ്ടാക്കാന്‍ വേണ്ടി എന്താണ് ചെയ്തത് എന്ന കാര്യമന്വേ ഷിച്ചാല്‍ അതിന്റെ ഉത്തരം കിട്ടും. കറുപ്പ്, ഹെറോയന്‍, ഓഫ്‌ഷോര്‍ ബാങ്കുകള്‍ എന്നിവയുടെ കാര്യത്തില്‍ ബ്രിട്ടനായി രുന്നു ആധിപത്യം പുലര്‍ത്തിയത്. 2005ല്‍ കറുപ്പ് ചെടികള്‍ ധാരാളമായി പുഷ്പിച്ചു കഴിഞ്ഞിരുന്നു. ധനമിടപാടുകാര്‍ക്കും ഭീകരവാദികള്‍ക്കും വേണ്ട കാശ് ഇവിടെ നിന്ന് ഉണ്ടാക്കിയെടു ക്കാമെന്ന കാര്യം ബാങ്കുകള്‍ക്കും ബ്രിട്ടനിലെയും അമേരിക്കയി ലെയും രാഷ്ട്രീയക്കാര്‍ക്കും ബോദ്ധ്യപ്പെട്ടു. 


2006 ജനുവരി 27ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഒരു പ്രഖ്യാപനം ഉണ്ടായി. ഓപ്പറേഷന്‍ ഹെറിക്കിന്റെ ഭാഗമായി ഹെല്‍മണ്ടി ലുള്ള അമേരിക്കന്‍ സൈന്യത്തിന് പകരം നാറ്റോയുടെ ഐസാഫ് രംഗത്തു വരുന്നുവെന്നായിരുന്നു അത്. ബ്രിട്ടീഷ് എയര്‍ഫോഴ്‌ സില്‍ ഒരു വിഭാഗത്തിന് ഇതിന്റെ മുഖ്യ ചുമതല ഏറ്റെടുക്കേ ണ്ടതായി വന്നു. സാങ്കിന്‍, ലഷ്‌കര്‍ ഗാഹ്, ഗെരെഷ്‌ക് ജില്ലകളില്‍ ബ്രിട്ടീഷ് സൈന്യം നിലയുറപ്പിച്ചു. 


ഓപ്പറേഷന്‍ മൗണ്ടന്‍ ത്രസ്റ്റില്‍ ഹെല്‍മണ്ട് നിര്‍ണ്ണായക പങ്ക് വഹിച്ചു. നാറ്റോ-അഫ്ഘാന്‍ സൈന്യങ്ങള്‍ താലിബാന് നേരെ ദക്ഷിണഭാഗത്ത് ആക്രമണം നടത്തി. ശക്തമായ പ്രത്യാക്രമണം ഉണ്ടായപ്പോള്‍ പ്രതിരോധത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് മാറാന്‍ നാറ്റോയ്ക്ക്, വിശേഷിച്ച് ബ്രിട്ടണ് തയ്യാറാവേണ്ടി വന്നു. ബ്രിട്ടീഷുകാര്‍ സൈന്യബലത്തിന് ആക്കം കൂട്ടി. 2006 ശരത്കാ ലത്ത് 8000 ബ്രിട്ടീഷ് സൈനികര്‍ കൂടുതലായി എത്തിച്ചേര്‍ന്നത് താലിബാനുമായി സന്ധിയ്ക്കായിരുന്നു. ഇതിനെ തുടര്‍ന്ന് മയക്കുമരുന്നില്‍ നിന്ന് ലഭിയ്ക്കുന്ന കള്ളപ്പണം വെള്ളപ്പണ മാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലതയോടെ നടക്കാന്‍ തുടങ്ങി. 


ദാവൂദ് ഇബ്രാഹിമിന്റെ സഹായത്തോടെയാണ് ഇവിടെ ഇത്തരത്തില്‍ മയക്കുമരുന്ന് പണം ഒഴുക്കാന്‍ കഴിഞ്ഞത്. ദാവൂദ് ഇബ്രാഹിം തങ്ങളുടെ മുംബൈയിലുള്ള ശൃംഘല ഉപയോഗ പ്പെടുത്തിക്കൊണ്ട് മുംബൈ ആക്രമണകാരികളെ സഹായിച്ചു. ആ സമയത്ത് ദുബായിലുണ്ടായിരുന്ന ബ്രിട്ടീഷ് നിയന്ത്രിത എമിറേറ്റ്‌സ് വഴിയാണ് ദാവൂദ് തന്റെ കാര്യങ്ങള്‍ നടത്തിയിരുന്നത്. ദാവൂദിന്റെ ഉപാധികള്‍ വഴി മയക്കുമരുന്ന് ദുബായിലേക്ക് കടക്കുന്നതിന് പാക്കിസ്ഥാന്റെ ഐഎസ്‌ഐയും ബ്രിട്ടീഷുകാരുടെ എം16ഉം സംരക്ഷണം നല്‍കി. കാണ്ടഹാറിലും തെക്കന്‍ അഫ്ഘാനിസ്ഥാനിലും നിന്ന് അയച്ച ഉപകരണങ്ങള്‍ നിറച്ച് കണ്ടെയ്‌നറുകളില്‍ തന്നെ മയക്കുമരുന്ന് കയറ്റി അയക്കപ്പെട്ടു. ഹെല്‍മണ്ട് ബ്രിട്ടീഷ് നിയന്ത്രണത്തില്‍ ആയിരുന്നു. 2007ല്‍ അഫ്ഘാനിസ്ഥാന്‍ ഉല്‍പ്പാദിപ്പിച്ച 8200 ടണ്‍ കറുപ്പിന്റെ 53 ശതമാനവും ഹെല്‍മണ്ട് പ്രദേശത്തു നിന്നായിരുന്നു. 


ഈ മയക്കുമരുന്നില്‍ നിന്നുള്ള ലാഭം ദുബായിലുള്ള ദാവൂദിന്റെ കൈകളിലേക്ക് പോയി. കറാച്ചിയിലുള്ളതു പോലെ കൊട്ടാര സമാനമായ വീട്ടിലാണ് അദ്ദേഹം ദുബായിയിലും കഴിയുന്നത്. ദുബായ് എന്നത് നികുതി രഹിത നഗരമാണ്. ഓഫ്‌ഷോര്‍ ബാങ്കിങ്ങ് കേന്ദ്രവും ആണ് ദുബായി. ഇത്തരം കാര്യങ്ങള്‍ക്ക് ഓഫ്‌ഷോര്‍ ബാങ്ക് അക്കൗണ്ട് വളരെ ഗുണം ചെയ്യുന്നുണ്ട്. 


ഡിഐഎഫ്‌സിയുടെ വികാസത്തോടെ ഓഫ്‌ഷോര്‍ ബാങ്കിങ്ങ് അവിടെ വന്‍ബിസിനസ്സ് ആയി മാറിയിട്ടുണ്ട്. നിരവധി അത്തരത്തിലുള്ള ബാങ്കുകള്‍ ദുബായിയിലുണ്ട്. ദുബായിക്ക് പുറമേ മുന്‍ ബ്രിട്ടീഷ് കോളനികളില്‍ ആണ് ഒട്ടുമിക്ക ഓഫ്‌ഷോര്‍ ബാങ്കുകളും നിലകൊള്ളുന്നത്. കള്ളപ്പണം വെളുപ്പിക്കലാണ് ഇവയുടെ പ്രധാന ജോലി. മയക്കുമരുന്നു കച്ചവടമടക്കമു ള്ളവയില്‍ നിന്ന് ലഭിയ്ക്കുന്ന പണം നിയമവിധേയമാക്കി ബഹുമാന്യമായിട്ടുള്ള ബാങ്കുകളിലേക്ക് മാറ്റിക്കൊടുക്കുയാണ് ഈ ഓഫ്‌ഷോര്‍ ബാങ്കുകളുടെ ധര്‍മ്മം. ആഗോള ഫൈനാന്‍സ് സംവിധാനത്തിനും ലോകമെമ്പാടും നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരവാദികള്‍ക്കും നിലനില്‍ക്കുന്ന നല്ല സേവനമാണ് ദാവൂദിന്റെ മയക്കുമരുന്ന് സംവിധാനം ചെയ്തു കൊടുക്കുന്നത്. 2007 ഡിസംബറില്‍ ബ്രിട്ടീഷുകാരുടെ മയക്കുമരുന്ന് പണമിടപാടും ഭീകര ശൃംഘലാ പ്രവര്‍ത്തനവും ഹമീദ് കര്‍സായി തുറന്ന് കാട്ടുമായിരുന്നു. ബ്രിട്ടന്റെ രണ്ട് എം16 വിമാനങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ തണലില്‍ അഫ്ഘാനിസ്ഥാനില്‍ താവളമടിച്ചിട്ടുണ്ടെന്നും യൂറോപ്യന്‍ യൂണിയന്‍ താലിബാന് ധനസഹായം നല്‍കുകയാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞ പ്പോഴായിരുന്നു അത്. അദ്ദേഹം അവരെയൊക്കെ അഫ്ഘാനി സ്ഥാനില്‍ നിന്ന് പുറത്താക്കി. അവരിലൊരാള്‍, മൈക്കല്‍ സെംപല്‍ അഫ്ഘാനിസ്ഥാനില്‍ യൂറോപ്യന്‍ യൂണിയന്‍ മിഷന്റ തലവനായി വര്‍ത്തിക്കുകയായിരുന്നു. ഇദ്ദേഹം ബ്രിട്ടണിന്റെ അംബാസഡറുമായി നല്ല ബന്ധത്തിലാണ് എന്ന കാര്യം പ്രസിദ്ധമായിരുന്നു. സെംപില്‍ ഇപ്പോള്‍ അക്കാദമിക അനാലിസ്റ്റായി ഇപ്പോള്‍ വേഷം കെട്ടി നടക്കുകയായിരുന്നു. മറ്റൊരുപുറത്താക്കപ്പെട്ടയാള്‍ വാസ്തവത്തില്‍ ഐക്യരാഷ്ട്ര സഭയുടെ മൂന്നാം റാങ്ക് അംഗമായിരുന്നു. 7700 ബ്രിട്ടീഷ് ട്രൂപ്പുകളുമായി താലിബാനെ നേരിടാനുള്ള പരിശീലനം നല്‍കുകയായിരുന്നു എം16ന് ഉണ്ടായിരുന്ന ദൗത്യം. കറുപ്പ് മേഖലകളിലായിരുന്നു ഈ പ്രവര്‍ത്തനം നടക്കേണ്ടിയിരുന്നത്. ഇത് അഫ്ഘാനിസ്ഥാനിനുള്ളില്‍ പുതിയ തരം ഭീകരവാദികളെ സൃഷ്ടിക്കുകയാണ് ചെയ്യുക എന്ന് കര്‍സായി കൃത്യമായി കണ്ടെത്തി. 


മയക്കുമരുന്നില്‍ നിന്ന് ഉണ്ടായ പണം ആണ് ധനകാര്യ കേന്ദ്രങ്ങളെയും ഭീകരപ്രവര്‍ത്തനങ്ങളെയും സഹായിച്ചത്. എച്ച്എസ്ബിസിയിലൂടെ ഈ ധനവിതരണം നടന്നതിന്റെ സഹായത്തോടെയാണ് ദക്ഷിണേഷ്യയെ അസ്ഥിരപ്പെടുത്തുന്ന ഭീകരപ്രവര്‍ത്തനം ശക്തിപ്പെട്ടത്. കള്ളപ്പണം വെളുപ്പിക്കുന്നതും ഭീകരപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതുമായ നിരവധി ഇതര മാര്‍ഗ്ഗങ്ങളെ കുറിച്ചും 2003ല്‍ പഠന റിപ്പോര്‍ട്ട് ഇറങ്ങിയിരുന്നു. വജ്രം ഇടപാട് ബദല്‍ മാര്‍ഗ്ഗമായി കണ്ടെത്തിയിരുന്നു.


നമ്മുടെ രാജ്യത്തിലെ വജ്ര വ്യാപാരം നടത്തുന്നവരില്‍ പലരും രാജ്യത്തിന് പുറത്താണ് വസിയ്ക്കുന്നത്. ഒട്ടുമിക്കവരും മുംബൈ മേല്‍വിലാസമാണ് നല്‍കിയിട്ടുള്ളത്. ഗുജറാത്തി വജ്രവ്യാപാരി കള്‍ നല്ലൊരുവിഭാഗമുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതില്‍ മാത്രമായി അവരുടെ പ്രവര്‍ത്തനം ഒതുങ്ങി നില്‍ക്കുന്നില്ല. 26/11ലെ സംഭവങ്ങള്‍ നടക്കുന്നതിന് ആറു മാസം മുമ്പു തന്നെ ഭീകരപ്രവര്‍ത്തനങ്ങളും വജ്രവ്യാപാരവും തമ്മിലുള്ള ബന്ധങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. വജ്രം പെട്ടെന്ന് കൈമാറ്റം ചെയ്യാവുന്നതാണ് എന്ന സൗകര്യം ഈ ബന്ധത്തിന് സഹായകമാവുന്നു. ഇതു കൊണ്ടു തന്നെ കോടിക്കണക്കിന് വരുന്ന വജ്രം ചില ആളുകള്‍ മുംബൈയില്‍ നിന്ന് മേടിക്കാന്‍ തുടങ്ങിയെന്നും ഇവര്‍ ആരൊക്കെയാണ് എന്ന് പിന്നീട് അന്വേഷിച്ചപ്പോഴേയ്ക്കും അവര്‍ അപ്രത്യക്ഷരായെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുകയുണ്ടായി. സൂറത്തിലുള്ള വജ്രവ്യാപാരത്തിന്റെ വിദേശ ഇടപാടുകളെ കുറിച്ച് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി. പ്രത്യേകിച്ച് ബല്‍ജിയത്തില്‍ നിന്നുള്ള ഇടപാടുകളായിരുന്നു അന്വേഷിക്കപ്പെട്ടത്. ഭീകരപ്ര വര്‍ത്തകരും വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്. 


എന്നാല്‍ 2014 മേയില്‍ ബെല്‍ജിയം അടിസ്ഥാനമായി പ്രവര്‍ത്തി ക്കുന്ന എട്ടു വജ്ര ഇടപാടുകാര്‍ക്ക് കള്ളപ്പണവുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചു. ഈ ഇടപാടുകര്‍ക്കെതിരെ അന്വേഷണം നടത്തിയെന്നും എന്നാല്‍ കള്ളപ്പണ ഇടപാട് നടത്തിയതായി യാതൊരു തെളിവുമില്ലെന്ന് ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് ചെയ്തു. ഭരിക്കുന്നത് എന്‍ഡിഎയോ യുപിഎയോ ആയിക്കോട്ടെ, എന്തിനാണ് അവര്‍ കള്ളപ്പണം പുറത്തു കൊണ്ടുവരാന്‍ മടികാണിക്കുന്നത്? മദ്ധ്യപൂര്‍വ്വേഷ്യയുടെ അങ്ങേയറ്റത്തെ പൂര്‍വ്വഭാഗം മുതല്‍ ഇബറോ അമേരിക്ക വരെ നീണ്ടു കിടക്കുന്ന മയക്കുമരുന്നിന്റെ ചരിത്രം പരിശോധിച്ചാല്‍ അവിടെയൊക്കെ എച്ച്എസ്ബിസിയുടെ സാന്നിദ്ധ്യം കാണാവു ന്നതാണ്. മയക്കുമരുന്ന് കച്ചവടത്തിലൂടെ കിട്ടുന്ന കളളപ്പണം വെള്ളപ്പണമാക്കി ഉയര്‍ത്തുന്ന പ്രവര്‍ത്തനം എച്ച്എസ്ബിസി യിലൂടെ നടക്കുന്നു. ഇതിന്റെ നടത്തിപ്പുകാരൊക്കെ ഇതിലൂടെ പാപവിമുക്തരാക്കപ്പെടുക്കയും ചെയ്യുന്നു. ഇപ്പോള്‍ അമേരിക്ക, ഇന്ത്യ, ചൈന, അര്‍ജന്റീന, മുന്‍ കോളനികള്‍ എന്നിവയിലൊ ക്കെ കള്ളപ്പണം വെള്ളപ്പണമാക്കിയ സ്ഥാപനമെന്ന നിലയ്ക്ക് എച്ച്എസ്ബിസിയെ കയ്യോടെ പിടിക്കപ്പെട്ടിരിക്കയാണ്. ഈ ബാങ്ക് ആണ് നമ്മുടെ ജനങ്ങളെ വഞ്ചിച്ചു കൊണ്ട് രാജ്യദ്രോഹം ചെയ്തു കൊണ്ടിരുന്നത്. ഇതിന്റെ പ്രവര്‍ത്തനം ഇന്ത്യയില്‍ ഇനി തുടരുന്നത് തടയപ്പെടേണ്ടതാണ്.