"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 1, വെള്ളിയാഴ്‌ച

ഡിസംബര്‍ 6 കാവിവല്‍ക്കരണ വിരുദ്ധ ദിനം


ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ഗൂഢാലോചനയെ ചെറുക്കുക, ഭക്ഷണത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനുമായി പോരാടുക എന്നീ മുദ്രാവാക്യങ്ങളോടെ ഡിസംബര്‍ 6 കാവിവല്‍ക്കരണ ദിനമായി ആചരിക്കാന്‍ സിപിഐ(എംഎല്‍) കേന്ദ്രക്കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. പുരോഗമന ബുദ്ധിജീവികളും ചിന്തകരുമായ ധബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നീ എഴുത്തുകാരും ഇറച്ചി കഴിച്ചുവെന്നാരോപിച്ച് ഉത്തരപ്രദേശില്‍ അഖ്‌ലാകിനേയും പശുവിനെ കടത്തിയെന്ന പേരില്‍ ഹിമാചല്‍ പ്രദേശില്‍ യുവാക്കളെയും കൊല്ലുന്ന സംഘപരിവാര്‍ ഫാസിസ ത്തിനെതിരെ ദേശവ്യാപകമായി പ്രതിഷേധം ആഞ്ഞടിക്കേണ്ടതു ണ്ടെന്ന് കേന്ദ്രക്കമ്മറ്റി വിലയിരുത്തി. രാജ്യത്തെ എല്ലാ വ്യവസ്ഥാ പനങ്ങളെയും ആര്‍എസ്എസ് മൂരാച്ചികള്‍ കൈപ്പിടിയിലാക്കി വര്‍ഗീയവിഷം വമിപ്പിക്കുകയും ചാതുര്‍വര്‍ണ്യ ബ്രാഹ്മണ്യ ശക്തികള്‍ അഴിഞ്ഞാടുകയും ചെയ്യുമ്പോള്‍ പുരോഗമന ജനാധിപത്യ ശക്തികള്‍ മുന്നിട്ടിറങ്ങേണ്ട അടിയന്തര സന്ദര്‍ഭ മാണിത്. 

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഫലപ്രദമായ ഉപകരണങ്ങളാണ് വര്‍ഗ്ഗീയ - ജാതീയ ഘടകങ്ങളെന്നു തിരിച്ചറിഞ്ഞ ബ്രിട്ടീഷ് കൊളോണിയല്‍ മേധാവികള്‍ അവരുടെ 'ഭിന്നിപ്പിച്ചു ഭരിക്കല്‍' നയത്തിന് ഇത് ഉപയോഗപ്പെടുത്തുകയായിരുന്നു. വര്‍ഗീയ വിഷം പരത്തിക്കൊണ്ടും ദശലക്ഷങ്ങളെ വര്‍ഗ്ഗീയ കലാപങ്ങളിലൂടെ കൊന്നൊടുക്കിക്കൊണ്ടും ഇന്ത്യയെ വിഭജിക്കുന്നതില്‍ കൊളോണിയല്‍ മേധാവികള്‍ വിജയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അധികാരത്തില്‍ വന്ന പാക്കിസ്ഥാന്‍ ഒരു ഇസ്ലാമിക രാഷ്ട്രമായി തരം താഴുകയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നിയന്ത്രണമുള്ള ഒരു സൈനിക വര്‍ഗ്ഗീയ മാഫിയ ഭരണം അവിടെ നിലയുറപ്പിക്കുകയും ചെയ്തു. ഇന്ത്യയിലാകട്ടെ 'മതേതരത്വ' ത്തിന്റെമൂടുപടമിട്ടുകൊണ്ട് വര്‍ഗ്ഗീയ - ജാതീയ ശക്തികളെ വിശേഷിച്ചും ഭൂരിപക്ഷ വര്‍ഗ്ഗീയ സവര്‍ണജാതി വിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന നയം തുടരുകയാണുണ്ടായത്. മതനിരപേക്ഷയെന്ന വകാശപ്പെടുന്ന കോണ്‍ഗ്രസ് ഭരണകാലത്ത് 1949 ല്‍ തന്നെ ഉത്തരപ്രദേശിലെ ബാബ്‌റി പള്ളിയില്‍ രാത്രിയില്‍ കടന്നു കയറിയ ഹിന്ദുമതഭ്രാന്തന്മാര്‍ സീത - രാമന്മാരുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചത് നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ കൈക്കൊ ള്ളാതെ പ്രസ്തുത സ്ഥലം 'തര്‍ക്കപ്രദേശ' മായി അംഗീകരിച്ച് സംഘര്‍ഷം വളര്‍ത്തിക്കൊണ്ടുവരാനുള്ള അന്തരീക്ഷ മൊരുക്കുക യായിരുന്നു ചെയ്തത്. ഇതേ കോണ്‍ഗ്രസ് ഭരണകാലത്തു തന്നെയാണ്, 1986 ല്‍ ഒരു ജില്ലാ ജഡ്ജി പള്ളിയുടെ വാതിലുകള്‍ തുറന്ന് ഹിന്ദുക്കള്‍ക്ക് അവിടെ ആരാധന നടത്താന്‍ ഉത്തര വിറക്കിയത്. കോണ്‍ഗ്രസ് ഭരണം തന്നെയാണ് 1992 ല്‍ വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ ബാബ്‌റി പള്ളിയുടെ താഴികക്കുടങ്ങള്‍ തകര്‍ത്തപ്പോള്‍ കാഴ്ചക്കാരനായി നോക്കിനിന്നത്. 

കോണ്‍ഗ്രസിന്റെയും ഇതര ഭരണവര്‍ഗ്ഗപാര്‍ട്ടികളുടെയും പ്രാദേശിക പാര്‍ട്ടികളുടെയും വോട്ടുബാങ്കുകള്‍ ലക്ഷ്യം വെച്ചുള്ള വര്‍ഗ്ഗീയ - ജാതീയ പ്രീണനമാണ് ആര്‍എസ്എസിന് ദ്രുതഗതിയില്‍ വളരാനും അതിന്റെ രാഷ്ട്രീയ മുന്നണിയായ ബിജെപിക്ക് മറ്റൊരു മതേതര ബദലിന്റെ അഭാവത്തില്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരാനും അനുകൂല സാഹചര്യമൊരുക്കിയത്. ഇന്ന് മോദി ഭരണത്തിനു കീഴില്‍ ഈ പശ്ചാത്തലത്തിലാണ് സമസ്ത മേഖലകളിലും വര്‍ഗ്ഗീയ വല്‍ക്കരണം നടന്നുകൊണ്ടിരി ക്കുന്നത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയെന്ന അജണ്ടയുമായി എല്ലാ മതമൗലികവാദസംഘടനകളും കയറൂരി വിടപ്പെട്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി അഭിപ്രായ സ്വാതന്ത്ര്യത്തിനും പുരോഗമന സാംസ്‌ക്കാരിക പ്രവര്‍ത്തനത്തിനും ഭക്ഷണം കഴിക്കാനുള്ള അവകാശത്തിനും വസ്ത്രം ധരിക്കാനുള്ള അവകാശത്തിനുമെല്ലാം മതസംഹിതകള്‍ അടിച്ചേല്പിക്കപ്പെടുന്നു. 

ഇന്ത്യയിലെ ജനകോടികള്‍ ഭക്ഷ്യവില വര്‍ദ്ധനവും തൊഴിലി ല്ലായ്മയും അഴിമതിയും പാര്‍പ്പിടരാഹിത്യവും ആരോഗ്യ വിദ്യാഭ്യാസാദികളുടെ സ്വകാര്യവല്‍ക്കരണവും പരിസ്ഥിതിയുടെ മേലുള്ള കടന്നാക്രമണവുമെല്ലാം നിമിത്തം നിരന്തരം ദരിദ്രവല്‍ക്ക രിക്കപ്പെടുകയും സാമ്രാജ്യത്വ ശക്തികളുടെ, വിശേഷിച്ചും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തില്‍ പുത്തന്‍ അധിനിവേശം പൂര്‍വ്വാധികം ശക്തിപ്പെടുകയും ചെയ്യുന്ന വേളയില്‍ തന്നെയാണ് ഈ ഹിന്ദുത്വ വല്‍ക്കരണം അരങ്ങേറു ന്നത്. രാജ്യവ്യാപകമായി മതേതര, ജാതിവിരുദ്ധ, ജനാധിപത്യ ശക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് കാവിവല്‍ക്കരണത്തിനെതിരെ രംഗത്തിറങ്ങാന്‍ പാര്‍ട്ടി ആഹ്വാനം ചെയ്യുന്നത് ഈ പരിതോ വസ്ഥയിലാണ്. എല്ലാ പാര്‍ട്ടിക്കമ്മിറ്റികളും ഡിസംബര്‍ 6 കാവിവല്‍ക്കരണവിരുദ്ധമായി ആചരിക്കാനും പ്രചരണ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കാനും മുന്നിട്ടിറ ങ്ങണമെന്ന് സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ കേന്ദ്രക്കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു. ഡോ. ബി ആര്‍ അംബേദ്ക്കര്‍ ജാതിവ്യവസ്ഥ ക്കും അതിനെ വ്യവസ്ഥാപിത വല്‍ക്കരിച്ച മനുസ്മൃതിക്കും ഹിന്ദുമത വാദികള്‍ക്കും എതിരെ പോരാടുകയും ജാതി ഉന്മൂലനനത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത നവോത്ഥാന നേതാവാണ്. അന്തസത്തയില്‍ ബ്രഹ്മണീയ ശക്തികളും ആര്‍എസ്എസും എടുക്കുന്ന നിലപാടുകള്‍ക്ക് നേര്‍ വിപരീതമാണ് മറ്റ് നവോത്ഥാന നായകരെപ്പോലെ അദ്ദേഹവും എടുത്ത നിലപാട്. എന്നിട്ടും മത - ജാതി പ്രീണന നയങ്ങള്‍ പിന്തുടരുന്ന കോണ്‍ഗ്രസ്സും ബ്രാഹ്മണീയ - ഹിന്ദുത്വ നിലപാടുകള്‍ അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് പരിവാറും മറ്റ് നവോത്ഥാന നായകരെപ്പോലെ അംബേദ്ക്കറെയും സ്വന്തം പക്ഷത്ത് കൊണ്ടുവരാനുള്ള നികൃഷ്ടമായ ശ്രമത്തിലാണ്. കേരളത്തില്‍ നാരായണഗുരുവിനെയും അയ്യങ്കാളിയെയും അവരുടെ നവോത്ഥാന നിലപാടുകളില്‍ വെള്ളം ചേര്‍ത്ത് സ്വന്തം പക്ഷത്തു കൊണ്ടുവരുന്നതില്‍ അവരുടെ അനുയായികളെ സ്വാധീനിച്ച് കോണ്‍ഗ്രസ് ശ്രമിച്ചതുപോലെയും ഇപ്പോള്‍ എസ് എന്‍ ഡി പി നേതൃത്വത്തിലുള്ള വെള്ളാപ്പള്ളി നടേശനിലൂടെ ആര്‍എസ്എസ് ശ്രമിക്കുന്നതുപോലെയുമാണ്. അംബേദ്ക്കറെ സ്വന്തം ആളാക്കി മാറ്റുവാന്‍ ഇരുകൂട്ടരും ശ്രമിക്കുന്നത്. ഈ പ്രക്രിയക്കിടയില്‍ ഈ നവോത്ഥാന നേതാക്കളുടെ ജാതി വിരുദ്ധ മതേതര മൂല്യങ്ങള്‍ ഇല്ലാതാക്കാനും ഇരു കൂട്ടരും ശ്രമിക്കുന്നത്. 

കോണ്‍ഗ്രസ്സ് മതേതരമൂല്യങ്ങളുടെ പക്ഷത്താണെന്ന് അവകാശ പ്പെടുന്നുണ്ടെങ്കിലും സ്വാതന്ത്ര്യസമരകാലത്തോ 1947 നു ശേഷമോ മതത്തെ രാഷ്ട്രീയത്തില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും വേര്‍തിരിച്ച് ഒരു സ്വകാര്യ വിഷയമായി വ്യവഹരിക്കാത്ത അര്‍ത്ഥത്തില്‍ സെക്കുലറിസത്തെ ആവോ മതേതരത്വത്തെ ഒരിക്കലും സമീപിച്ചിട്ടില്ല. 'വിഭജിച്ചു ഭരിക്കാന്‍' വേണ്ടി ബ്രിട്ടീഷ്‌കാര്‍ ഹിന്ദു - മുസ്ലീം സംഘടനകളുണ്ടാക്കുകയും .... ഇവരുംപ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍, അതിനെതിരെ പോരാടാതെ കോണ്‍ഗ്രസ് മതപ്രീണന നയങ്ങള്‍ പിന്തുടര്‍ന്നതു കൊണ്ടാണ്, കോണ്‍ഗ്രസിനെയും മുസ്ലീംലീഗിനെയും ഉപയോഗിച്ച് മതാധിഷ്ഠിതമായി രാജ്യത്തെ പിളര്‍ന്ന് രണ്ടുകൂട്ടരിലേക്കും അധികാരം പകരുന്നതില്‍ കൊളോണിയല്‍ ശക്തികള്‍ വിജയിച്ചത്. 

1967 ല്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് മതേതരത്വത്തെ കുറിച്ച് പറയുമ്പോഴും പിന്തുടര്‍ന്നത് 'സര്‍വധര്‍മ്മ സമഭാവം' എന്ന പേരില്‍ എല്ലാ മതങ്ങളെയും പ്രധാനമായും ഹിന്ദുമത നേതൃത്വത്തെ പ്രീണിപ്പിക്കുന്ന നയമാണ്. അതുപോലെ ജാതീയമായ അടിച്ചമര്‍ത്തലിനെ എതിര്‍ക്കുന്നു എന്നു പറയുകയും ദളിതരെ 'ഹരിജന്‍' എന്നു വിളിക്കുകയും സംവരണത്തിന്റെ രക്ഷകനായി .... ചെയ്‌തെങ്കിലും ഒരിക്കലും ജാതി .... അനുകൂലമായി ശബ്ദിക്കുകപോലും ചെയ്തിട്ടില്ല. മാത്രമല്ല തുടക്കത്തിലെ ജാതി - മതാടിസ്ഥാനത്തിലുള്ള വോട്ടുബാങ്ക് രാഷ്ട്രീയത്തിന് തുടക്കമിടുന്നതും അതിനെ പ്രോത്സാഹിപ്പിക്കുന്നതും കോണ്‍ഗ്രസ്സാണ്. 1949 - ല്‍ കോണ്‍ഗ്രസ് ഭരണം ബാബറി മസ്ജിദ് അടച്ചുപൂട്ടുന്നതും 1985 ല്‍ ..... ത്തിനെന്നപേരില്‍ ആര്‍എസ്എസിന് അത് തുറന്നുകൊടുക്കുന്നതും 1992 ല്‍ അത് പൊളിക്കാന്‍ സംരക്ഷണം നല്‍കുകയും ചെയ്തത് ഈ വോട്ടുബാങ്ക് രാഷ്ട്രീയത്തിനുവേണ്ടിയാണ്. കോണ്‍ഗ്രസിന്റെ ഈ മത പ്രീണന നയങ്ങളാണ് ആര്‍എസ്എസ് പരിവാറിന് ..... ശക്തി പകര്‍ന്നത്. കോണ്‍ഗ്രസ്സിനോ, പ്രാദേശിക പാര്‍ട്ടികള്‍ ഉള്‍പ്പെടെ മറ്റു ഭരണവര്‍ഗ്ഗപാര്‍ട്ടികള്‍ക്കോ ജാതി - വിരുദ്ധ മതോതര നിലപാടുകളോ നവഉദാരനയങ്ങള്‍ക്കെതിരായ നിലപാടുകളോ നവഉദാരമായ നയങ്ങള്‍ക്കെതിരായ നിലപാടുകളോ ..... കൊണ്ടാണ് ആര്‍എസ്എസ് പരിവാര്‍ ഹിന്ദുത്വ നിലപാടുകള്‍ പ്രചരിപ്പിച്ച് ശക്തിപ്പെടുന്നതും, 2004 - 2014 കാലത്തെ യുപിഎ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ഒരു ജനകായ ബദല്‍ ശക്തിയും ഇല്ലാതിരുന്ന സാഹചര്യത്തില്‍ 31% വോട്ടു നേടി ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുന്നതും. 

അധികാരത്തിലേറിയ ബിജെപി കോര്‍പ്പറേറ്റ് വല്‍ക്കരണവും കാവിവല്‍ക്കരണവും പരസ്പര പൂരകങ്ങളായി ഒരുപോലെ ശക്തിപ്പെടുത്തി അധികാരം ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ ഇതിന് ഹിന്ദുത്വ അടിത്തറ ബലപ്പെടുത്തി ക്കൊണ്ടിരിക്കുന്ന തോടൊപ്പം ജാതിവ്യവസ്ഥ പുതിയ തലങ്ങളില്‍ കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജാതീയമായ വോട്ടുബാങ്കും ശക്തിപ്പെടുത്തണം. ഇതിന് നവോത്ഥാന മൂല്യങ്ങലെ തകര്‍ക്കുകയും നവോത്ഥാന നേതാക്കളെ കാവിപുതപ്പിച്ച് സ്വന്തം പക്ഷത്തു കൊണ്ടു വരണമെന്ന് അവര്‍ പറഞ്ഞതിന് നേര്‍ വിപരീതമായി അവരെ വ്യാഖ്യാനിച്ച് സ്വന്തമാക്കണം ജാതി വ്യവസ്ഥയുടെ അടിസ്ഥാനമായ ഹിന്ദുമതത്തെ എതിര്‍ത്തവരെയൊക്കെ ഹിന്ദുത്വവല്‍ക്കരിക്കണം. ഇതാണ് നാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും മറ്റും കാര്യത്തിലെന്നപോലെ അംബേദ്ക്കറുടെ കാര്യത്തിലും ആര്‍എസ്എസ് നിലപാട്. 

നാരായണഗുരു പറഞ്ഞത് 'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്നാണ്. സഹോദരന്‍ അയ്യപ്പന്‍ ഇതിനെ 'ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്' എന്നു വ്യാഖ്യാനിച്ചപ്പോള്‍ അങ്ങനെയും ആകാമെന്നാണ് ഗുരു പറഞ്ഞത്. ജാതി വ്യവസ്ഥയുടെ അടിസ്ഥാനം ഹിന്ദുമതമാണെന്നും അതുകൊണ്ട് ജാതി വ്യവസ്ഥയെ എതിര്‍ക്കാന്‍ഹിന്ദുമതത്തെ എതിര്‍ക്കണ മെന്നും 'ഹിന്ദുരാജ്യം' കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തെ ശിഥിലീകരിക്കുമെന്നുമാണ് അംബേദ്ക്കര്‍ പറഞ്ഞത്. എന്നിട്ടും ഈ നവോത്ഥാന നായകരെ എങ്ങിനെയും വഷളായി ചിത്രീകരിച്ച് സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ആര്‍എസ്എസിന്റെ കുടിലതന്ത്രങ്ങളുടെ ഭാഗമാണ്. ചരിത്രത്തെയൊക്കെ സ്വന്തം ..... ഹിന്ദുത്വ വല്‍ക്കരിക്കുന്നതിന്റെ ഭാഗമാണിതും. 

മോഹന്‍ജദാരോ, ഹാരപ്പ ഉള്‍പ്പെടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിലനിന്നിരുന്ന ങ്ങളുടെ മേല്‍ ആര്യമേധാവിത്വം സ്ഥാപിക്കപ്പെട്ട തിനെ തുടര്‍ന്നാണ് സമൂഹത്തിന്റെ ബ്രാഹ്മണവല്‍ക്കരണവും അതിന്റെ കീഴില്‍ ജാതി വല്‍ക്കരണവും നടക്കുന്നത്. ആ ബ്രാഹ്മണമതത്തിനും അതിന്റെ കീഴിലെ ജാതി വ്യവസ്ഥക്കും എതിരായ കലാപമായിരുന്നു ബുദ്ധമതമായി ആവിഷ്‌ക്കരിച്ചത്. പിന്നീടുള്ള പത്തു - പന്ത്രണ്ടു നൂറ്റാണ്ടുകളില്‍ ബ്രാഹ്മണീയ നിലപാടുകളും അതിനെതിരായ ചാര്‍വാകാദി നിലപാടുകളും തമ്മിലുള്ള കടുത്ത സമരം ദാര്‍ശനിക തലത്തിലും പ്രയോഗ ത്തിലും നടന്നു. പൊതുവില്‍ രണ്ടു ധാരകള്‍ക്കും വേദാന്തികള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഇക്കാലത്തു നടന്നത് (ചതോപാദ്ധ്യായും കോസാംബിയും മറ്റും വിശദീകരിക്കുന്ന പോലെ) ആശയവാദവും ഭൗതീകവാദവും തമ്മിലുള്ള പോരാട്ടമാണ്. ഈ കാലഘട്ടത്തില്‍ ജാതീയമായ വേര്‍തിരിവുകള്‍ പൊതുവില്‍ ദുര്‍ബലമാകാന്‍ തുടങ്ങിയിരുന്നു. ബ്രാഹ്മണീയ ശക്തികള്‍ക്ക് ആധിപത്യം ഉറപ്പിക്കാനും കഴിഞ്ഞിരുന്നില്ല. കേരളം വരെ ആയിരക്കണക്കിന് ബുദ്ധവിഹാരങ്ങളും സജീവമായിരുന്നു. 

പക്ഷേ നാടുവാഴിത്തശക്തികളുടെ ഇടപെടലിലൂടെ ബ്രാഹ്മണീയ സ്വാധീനങ്ങള്‍ ബുദ്ധമതധാരകളിലും ഭൗതീകനവാദികള്‍ക്കിടയിലും പിടിമുറുക്കാന്‍ തുടങ്ങിയിരുന്നു. ഈ സമയത്താണ് ആദിശങ്ക രന്റെ നേതൃത്വത്തില്‍ ബ്രാഹ്മണ വല്‍ക്കരണം സര്‍വാധിപത്യ ത്തില്‍ കൊണ്ടുവരുന്നതിനുള്ള ആക്രമണപരമായ മുന്നേറ്റം ഉണ്ടാകുന്നത്. എല്ലാ ഹീനശ്രമങ്ങളും നടത്തി. ബുദ്ധവിഹാര ങ്ങളും വേദാന്തചര്‍ച്ചാകേന്ദ്രങ്ങളും തകര്‍ത്ത് ശങ്കരമഠങ്ങളുടെ ആധിപത്യത്തില്‍ ബ്രാഹ്മണരുടെ പിടിമുറുകി. ഇക്കാലത്താണ് 'മനുസ്മതി' യുടെ അടിസ്ഥാനത്തില്‍ ഏറ്റവും കാപാലികമായി ജാതിവ്യവസ്ഥ അടിച്ചേല്‍പ്പിക്കപ്പെടുന്നത്. സ്ത്രീയുടെ അടിമത്തം കൂടുതല്‍രൂക്ഷമാകുന്നത്. ഇതിലൂടെ സംഭവിച്ച ദൗര്‍ബല്യങ്ങളുടെ കാലഘട്ടത്തിലാണ് വ്യത്യസ്ത ശക്തികള്‍ ഇന്ത്യയില്‍ കടന്നു വന്നതും ആധിപത്യം സ്ഥാപിക്കുന്നതും. ഇവിടെത്തന്നെ വേരുറപ്പിക്കുന്നതും. പാശ്ചാത്യരുടെ വരവോടെ ഇതിനു പുതിയ രൂപം കൈവരുകയും ഇന്ത്യ അധിനിവേശ രാജ്യമായി മാറുകയും ചെയ്തു. 

12-ാം നൂറ്റാണ്ടു മുതല്‍ തന്നെ കര്‍ണ്ണാടകയില്‍ .ബസവണ്ണയുടെ നേതൃത്വത്തില്‍ എന്നപോലെ ബ്രാഹ്മണാധിപത്യത്തിനും ജാതിവ്യവസ്ഥക്കുമെതിരെ നവോത്ഥാന പ്രക്രിയക്ക് തുടക്കമാകു ന്നുണ്ട്. പിന്നീടിത് 'ഭക്തി' പ്രസ്ഥാനം എന്ന പേരില്‍ വിവിധ രൂപങ്ങളില്‍ പല പ്രദേശങ്ങളിലും ശക്തിപ്പെടാന്‍ തുടങ്ങി. ബ്രിട്ടീഷ് ആധിപത്യം ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ടത് യൂറോപ്പിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെയും ഫ്രഞ്ചുവിപ്ലവ ത്തിന്റെയും ആശയങ്ങള്‍ പ്രചരിക്കാന്‍ സാധ്യത സൃഷ്ടിച്ചു. തുടര്‍ന്നാണ് ഓരോ പ്രദേശത്തിന്റെയും സവിശേഷതകള്‍ക്കനു സരണമായി നവോത്ഥാന മുന്നേറ്റങ്ങള്‍ ശക്തിപ്പെടുന്നത്. നാരായണഗുരുവും അയ്യങ്കാളിയും ജ്യോതിബാഫുലെയും അംബേദ്ക്കറും പെരിയാറും ഉള്‍പ്പെടെയുള്ള എല്ലാ നവോത്ഥാന നേതാക്കളും ബ്രാഹ്മണ വല്‍ക്കരണത്തെയും ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള ഹിന്ദുമതത്തേയും അതിന്റെ ആചാര ങ്ങളെയും എതിര്‍ത്ത് വിട്ടുവീഴ്ചയില്ലാതെ പോരാടിയവരാണ്. പൊതുവില്‍ അവരുടെയെല്ലാം വീക്ഷണം ഒരു ജാതി വിരുദ്ധ, മതേതര സമത്വാധിഷ്ഠിത, ജനാധിപത്യ സമൂഹമെന്നായിരുന്നു. വലിയൊരളവില്‍ അവരെല്ലാം സ്വകാര്യസ്വത്തിനെയും നിഷേധിച്ചു. അതുകൊണ്ടാണ് അവര്‍ ഇവിടെ ദേശീയവിമോചന ത്തിനും ജനാധിപത്യവിപ്ലവത്തിനും അനുകൂലമായി മണ്ണൊരുക്കി എന്നു പറയുന്നത്. അവിടെ നിന്നു തുടങ്ങി ഇന്ത്യന്‍ സാഹചര്യ ങ്ങള്‍ക്കനുസരിച്ച് മാര്‍ക്‌സിസം ..... പ്രയോഗിക്കുന്നതില്‍ .... തൊട്ടേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു സംഭവിച്ച ദൗര്‍ബല്യ ങ്ങള്‍മൂലം വിപ്ലവബദല്‍ ശക്തിയായി വളരാന്‍ അതിനു കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ആദ്യം വലതുപക്ഷപാര്‍ട്ടി യായ കോണ്‍ഗ്രസും ഇപ്പോള്‍ തീവ്രവലതുപക്ഷ പാര്‍ട്ടിയായ ബിജെപിയും അധികാരത്തില്‍ വന്ന്, വര്‍ഗ്ഗീയ - ജാതീയ ശക്തികള്‍ക്ക് ആധിപത്യമുള്ള കോര്‍പ്പറേറ്റ് വല്‍ക്കരണം അതിവേഗം നടക്കുന്നതുമായ ഒന്നായി ഇന്ത്യന്‍ സമൂഹം മാറിയിരിക്കുന്നത്. ആധിപത്യത്തില്‍ വന്ന ശക്തികള്‍ എപ്പോഴും സ്വന്തം ആശയങ്ങള്‍ അരക്കിട്ടുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. അതിനാല്‍ ചരിത്രത്തെയും ചരിത്ര നായകരെയും സ്വന്തം ഇഷ്ടപ്രകാരം വ്യാഖ്യനിക്കും. സ്വന്തം ഇച്ഛക്കൊത്ത് ഏറ്റെടുക്കാന്‍ ശ്രമിക്കും. 

ആര്‍ എസ് എസ് പരിവാറിന്റെ ശ്രമം ഈ ദിശയിലാണ്. കോര്‍പ്പറേറ്റ് വല്‍ക്കരണത്തിനും കാവിവല്‍ക്കരണത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന ജനകീയ ബദല്‍ ശക്തിയെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്‍കയ്യില്‍ സൈദ്ധാന്തികമായും പ്രായോഗികമായും വളര്‍ത്തിക്കൊണ്ടു വരുന്നതിലൂടെ മാത്രമേ ഈ കടുത്ത വെല്ലുവിളിയെ നേരിടാനാകൂ.