"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 18, തിങ്കളാഴ്‌ച

എങ്ങിനെ നല്ല ഫുഡ്‌ബോള്‍ കളിക്കാരനാകാം. പാഠം: 8 - ഡോ. കെ എം കര്‍മചന്ദ്രന്‍


പന്തുനിയന്ത്രണം;

ഫുഡ്‌ബോള്‍ 90 മിനുട്ടു നീണ്ടുനില്ക്കുന്ന ഗയിമാണ്. സമനിലയായാല്‍ 30 മിനുട്ടാകും എക്‌സ്ട്രാ ടൈം ഉള്‍പ്പെടെ ആകെ 120 മിനിറ്റാകും. ഇടവേളകളും ഇന്‍ജുറി ടൈമും ഉള്‍പ്പെടെ മറ്റൊരു 30 മിനുട്ടുകൂടി വേണ്ടിവരും. കളിക്കു തൊട്ടുമുമ്പുള്ള പരിശീലനവും പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നാല്‍ അതിനുവേണ്ട സമയവും ഉള്‍പ്പെടെ ആകെ മൂന്നു മണിക്കൂറോളം അധ്വാനിക്കേണ്ടിവരും. 

പന്തിന്മേല്‍ നിയന്ത്രണമില്ലാത്ത ഒരു കളിക്കാരന് ഇത്തരം ഗെയിം കളിക്കുവാന്‍ സാധ്യമേയല്ല. പന്തിന്മേലുള്ള നിയന്ത്രണംകൊണ്ട് കളിക്കാരന്റെ വൃഥായുള്ള അധ്വാനം കുറക്കാം. ഇതിനായി താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

കളിക്കാരന്‍ കാല്‍ അല്പം കവച്ചു നില്ക്കുക. ഇരുകാലു കള്‍ക്കും മധ്യത്തായി ശരീരത്തിനു അല്പം മുമ്പിലായി ഗ്രൗണ്ടില്‍ പന്തുവെച്ചുകൊണ്ട് കഴുത്തും നെഞ്ചും അല്പം കുതിച്ചുകൊണ്ട് പന്തില്‍ നോക്കുമ്പോള്‍ കളിക്കാരന്റെ നെഞ്ചിന്‍കൂടിന്റെ നേരെ കീഴെയായിരിക്കണം പന്തിന്റെ സ്ഥാനം. (അതായത് അറ്റത്ത് ചെറിയ കല്ക്കഷണം കെട്ടിത്തൂക്കിയ ഒരു ചരടിന്റെ മറ്റേയറ്റം കളിക്കാരന്റെ നെഞ്ചില്‍ ചേര്‍ത്തുവെച്ചു നോക്കുമ്പോള്‍ ആ കല്ക്കഷണം പന്തിന്റെ നേരെ മുകളില്‍ വരണം)

കളിക്കാരന്‍ പന്തുമായി സാവധാനം ഓടട്ടെ. അപ്പോഴെല്ലാം പന്തിന്റെ സ്ഥാനം മേല്പ്പറഞ്ഞ രീതിയിലായിരിക്കാന്‍ ശ്രദ്ധിക്കണം. പന്തുതട്ടി നിയന്ത്രിച്ചും ശരീരസ്ഥാനം ക്രമപ്പെടുത്തി യും ഈ പൊസിഷന്‍ പാലിക്കണം. ഇപ്പോള്‍ പന്തു പൂര്‍ണമാ യും നിങ്ങളുടെ നിയന്ത്രണത്തിലാണ്. പരിശീലനംകൊണ്ട് പരമാവധി വേഗത്തില്‍ ഓടുമ്പോഴും പന്തു നിങ്ങളുടെ വരുതിയില്‍ ഇപ്രകാരം കൊണ്ടുപോകുവാന്‍ സാധിക്കും. ഇരുകാലുകള്‍ കൊണ്ടും പന്തുതട്ടി ശീലിക്കുന്നവര്‍ക്കു മാത്രമേ ഇപ്രകാരം പൂര്‍ണ നിയന്ത്രണം കൈവരിക്കാനാകൂ. പന്തിന്മേല്‍ നിയന്ത്രണമുള്ള ഒരുവന്റെ പക്കല്‍നിന്നും കളിക്കിടെ പന്തുതട്ടിയെ ടുക്കുവാന്‍ എതിര്‍ കളിക്കാരനു വളരെ പ്രയാസപ്പെടേ ണ്ടിവരും. പലതവണ ഇത് ആവര്‍ത്തിക്കേ ണ്ടിവരുമ്പോള്‍ എതിര്‍ കളിക്കാരന്റെ ശക്തി ക്ഷയിക്കും. ശരിയായ പന്തു നിയന്ത്രണംകൊണ്ട് ദീര്‍ഘനേരം കളിച്ചു കൊണ്ടിരി ക്കുവാനുള്ള നിങ്ങളുടെ കഴിവും വര്‍ധിക്കുന്നു.

മികച്ച കളിക്കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗരത് ബെയ്ല്‍ എന്നിവര്‍ ഇപ്രകാരം പന്തു നിയന്ത്രിച്ചുകൊണ്ട് ഏകദേശം പത്തു സെക്കന്റുകൊണ്ട് നൂറുമീറ്റര്‍ ദൂരത്തേക്കു കുതിക്കുവാന്‍ കഴിവുള്ളവരാണ്. (അതായത് ഒളിമ്പിക്‌സില്‍ ഒരു നൂറുമീറ്റര്‍ ഓട്ടക്കാരന്‍ എടുക്കുന്ന സമയം!).