"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 9, ശനിയാഴ്‌ച

ഡോ.ബാബു ഇടംപാടം.....!!!!!!


എറണാകുളം ജില്ല - കുലയറ്റിക്കരയില്‍ ജനനം. അച്ഛന്‍ അയ്യപ്പന്‍ ഇടംപാടം, അമ്മ ലീല ഇടംപാടം

തൃപ്പൂണിത്തുറ ശ്രീ വെങ്കിടേശ്വര, എറണാകുളം എസ്. ആര്‍. വി. ജി. എച്ച്. എസ്. എസ്. എന്നിവിടങ്ങളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം. തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളെജില്‍ നിന്ന് മലയാളസാഹിത്യത്തില്‍ ബിരുദം. എം.ജി യൂണിവേഴ്‌സിറ്റി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് - സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നിന്നും മലയാളത്തില്‍ എം.എ, എം.ഫില്‍ ബിരുദങ്ങള്‍.

എം. ജി യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്റെ വൈക്കം സെന്ററില്‍ നിന്ന് ബി എഡ് ഡിഗ്രി. തുടര്‍ന്ന് എം.ജി യൂണി വേഴ്‌സിറ്റി - സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നിന്നും ഡോ. ജോസ്.കെ മാനുവലിന്റെ മേല്‍നോട്ടത്തില്‍ ജനപ്രിയ മലയാള സിനിമ എന്ന വിഷയത്തില്‍ മലയാള സാഹിത്യത്തില്‍ പി. എച്ച്. ഡി.

സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് അവതരിപ്പിച്ച 'ഒരു മധ്യവേനല്‍ പ്രണയരാവ്', 'അവതരണം ഭ്രാന്താലയം' തുടങ്ങിയ നാടകങ്ങളുടെ നിര്‍മ്മാണ നിര്‍വ്വഹണം, സിനിമ നാടക സംവിധായകന്‍ പി. ബാലചന്ദ്രനെക്കുറിച്ചു നിര്‍മ്മിച്ച ഡോക്യുമെന്ററിയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

വൈക്കം ബോയ്‌സ് ജി. എച്ച്. എസ്. എസില്‍ ഗസ്റ്റ് അധ്യാപക നായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഗ്‌ളോബല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മാനേജമെന്റ് ആന്റ് ടെക്‌നോളജി കോട്ടയം എന്ന സ്ഥാപനത്തില്‍ സെന്റര്‍ കോ-ഓഡിനേറ്റര്‍ ആയി സേവനം.

ഇപ്പോള്‍ തൃശൂര്‍ ചേര്‍പ്പ് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ അധ്യാപകന്‍.