"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 12, ചൊവ്വാഴ്ച

സജി വള്ളോത്ത്യാമല


കോട്ടയം ജില്ലയിലെ പള്ളിക്കത്തോടു പഞ്ചായത്തില്‍ ആനിക്കാട് തോട്ടത്തുവയലില്‍ വി. പി. ചാക്കോയുടെയും ലീലാമ്മയുടെയും (കണ്ടപ്ലാക്കല്‍) മകനായി ജനിച്ചു. 

ആനിക്കാട് സെന്റ്. തോമസ് ഹൈസ്‌കൂളിലും കോട്ടയം ബസേലിയോസ് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 

മദ്ധ്യപ്രദേശത്തു സ്വകാര്യകമ്പനിയില്‍ ജീവനക്കാരനായും ഇന്‍ഷുറന്‍സ് കമ്പനിയില്‍ അഡൈ്വസറായും വ്യാപാരിയായും എഴുത്തുകാരനായും ജോലിചെയ്തു. 

ആദ്യകാലത്ത് ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുകയും ഈ പ്രസ്ഥാനങ്ങളിലുണ്ടായിരുന്ന സവര്‍ണ്ണ വര്‍ഗ്ഗീയതയില്‍ പ്രതിക്ഷേധിച്ച് പാര്‍ട്ടിയില്‍നിന്നും രാജിവച്ച് ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ ചേരുകയുണ്ടായി. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ യുവജനവിഭാഗമായ ബഹുജന്‍ വോളന്ററി ഫോഴ്‌സില്‍ (B.V.F) സംസ്ഥാന കോ-കണ്‍വീനറായും (മധ്യമേഖല, 2011-2012) സേവനം അനുഷ്ഠിച്ചു. ഇപ്പോള്‍ ചേരമസാംബവ ഡവലപ്പ്‌മെന്റ് സൊസൈറ്റി (C.S.D.S) യുടെ സംസ്ഥാന കമ്മറ്റിയംഗമായും PRO ആയും പ്രവര്‍ത്തിക്കുന്നു. 

ഉജ്ജല പ്രാസംഗികനായും ചരിത്രകാരനായും എഴുത്തുകാരനായും അറിയപ്പെടുന്ന ഇദ്ദേഹം അടിസ്ഥാന ജനതയുടെ വിമോചന പ്രവര്‍ത്തന പ്രസ്ഥാനങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നു. 

ഭാര്യ: ആന്‍സി (പള്ളിക്കുന്നേല്‍, ചെത്തിപ്പുഴ) മക്കള്‍: അക്‌സ (8-ാം ക്ലാസ്), ആഷ്‌ന (3-ാം ക്ലാസ്), അസ്‌ന (1-ാം ക്ലാസ്) 

വിലാസം,
സജി വള്ളോത്ത്യാമല
വള്ളോത്ത്യാമല വീട് 
ആനിക്കാട് ഈസ്റ്റ് പി. ഒ.
കോട്ടയം - 686503
ഫോണ്‍ - 9645039500