"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 9, ശനിയാഴ്‌ച

പി എ ഉത്തമന്‍


1961 ഒക്ടോബര്‍ 2 ന് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് കൊടിപ്പുറത്ത് ജനിച്ചു. പി എ പുരുഷോത്തമന്റെ തൂലികാ നാമമാണ് പി എ ഉത്തമന്‍. നീലമ്പി അയ്യപ്പനും വള്ളിപാച്ചിയുമാണ് പി എ ഉത്തമന്റെ മാതാപിതാക്കള്‍.

നെടുമങ്ങാട് ടൗണ്‍ എല്‍പിഎസ്, ബിയുപിഎസ്, ബിഎച്ച്എസ്, ആട്ടക്കുളങ്ങര എം പി കോളേജ്, തിരുവനന്തപുരം ആര്‍ട്ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സില്‍ ക്ലാര്‍ക്കായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലിനോക്കി.

നാല് കൃതികള്‍ ഉത്തമന്റേതായി സാഹിത്യ ലോകത്തിന് ലഭ്യമായിട്ടുണ്ട്. സുന്ദരപുരുഷന്മാര്‍, കവാടങ്ങള്‍ക്കരികില്‍, കറുത്ത കുരിശ് (കഥാസമാഹാരങ്ങള്‍), ചാവൊലി (നോവല്‍). ചാവൊലിക്ക് ഏറ്റവും മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 2009 ല്‍ ലഭിച്ചു. അപ്പോഴേക്കും തലേവര്‍ഷം 2008 ജൂണ്‍ 10 ന് അസുഖം ബാധിച്ച പി എ ഉത്തമന്‍ അന്തരിച്ചു.

നെടുമങ്ങാടെ ദലിത് സമുദായമായ കുറവരുടെ ജൈവരേഖ അവരുടെ ഭാഷയില്‍ത്തന്നെ വരച്ചുകാട്ടുന്നതാണ് 'ചാവൊലികള്‍'.

ജീവിതപങ്കാളി: കെ ഇന്ദിര. മക്കള്‍: അപു പി ഉത്തമന്‍, അമൃത.
വിലാസം: ശ്രീവള്ളി, കൊടിപ്പുറം, പഴകുറ്റി. പി ഒ, നെടുമങ്ങാട്, തിരുവനന്തപുരം 695 561.