"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 5, ചൊവ്വാഴ്ച

ശീതയുദ്ധം പുതിയരൂപത്തില്‍ റഷ്യ-നാറ്റോ വൈരുദ്ധ്യങ്ങള്‍ ശക്തിപ്പെടുന്നു(2014 നവംബര്‍ 19ന് ഗാര്‍ഡിയന്‍ പത്രത്തില്‍ വന്ന ലേഖനത്തിന്റെ സംക്ഷിപ്തരൂപമാണ് ഇത്. 

ഈ ലേഖനത്തിന്റെ ഉള്ളടക്കത്തോട് പൂര്‍ണ്ണമായും യോജിക്കുന്നില്ലെങ്കിലും ബഹുധ്രുവ ലോകത്തില്‍ അന്തര്‍വൈരുദ്ധ്യങ്ങള്‍ ശക്തിപ്പെടുന്നുവെന്ന കാര്യമാണിതില്‍ ചൂണ്ടിക്കാണിക്കുന്നത്.)


ഉപഗ്രഹ ഭരണകൂടങ്ങളെ ആക്രമിക്കുക, ഉരുളയ്ക്കുപ്പേരി എന്ന നിലയ്ക്ക് ചാരന്മാരെ പുറത്താക്കുക, വാതക വിതരണം തടയുക, ചൂടേറിയ വാക്കുതര്‍ക്കങ്ങള്‍ നടത്തുക...ഇത്തരം കാര്യങ്ങള്‍ ഇപ്പോള്‍ നമുക്ക് പരിചിതമായി തീര്‍ന്നിരിക്കുന്നു. അമേരിക്കയുടെയും റഷ്യയുടെയും ആസ്‌ത്രേലിയയുടെയും ഉക്രയിന്റെയും കാര്യങ്ങള്‍ പരിശോധിയ്ക്കുമ്പോള്‍ ഒരു കാര്യം ഉറപ്പാണ് - ശീതയുദ്ധം തിരിച്ചു വന്നിരിക്കുന്നു. 

റഷ്യയും അമേരിക്കയുടെ നേതൃത്വത്തില്‍ പാശ്ചാത്യരാജ്യങ്ങളും തമ്മില്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ പഴയ കാര്യങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ളതാണ്. 1940കളില്‍ തുടങ്ങിയ ശീതയുദ്ധം 1991ല്‍ സോവിയറ്റ് യൂണിയന്‍ പിരിച്ചു വിടുന്നതു വരെ നീണ്ടു നിന്നു. ഈ പിരിച്ചുവിടല്‍ സംഭവത്തെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ട്രാജഡി ആയിട്ടാണ് പുടിന്‍ വ്യാഖ്യാനിയ്ക്കുന്നത്. 

ഇത്തവണ ശീതയുദ്ധത്തിന്റെ മേഖലയും കാരണങ്ങളും അത്രത്തോളം വ്യക്തമല്ല. കഴിഞ്ഞ മാര്‍ച്ചില്‍ കരിങ്കടലിന്റെ ഭാഗമായിട്ടുള്ള ക്രീമിയ എന്ന പ്രദേശം ചരിത്രപരമായി തങ്ങളുടേതാണെന്ന് അവകാശപ്പെട്ടു കൊണ്ട് റഷ്യയോട് ചേര്‍ത്തതാണ് ഇപ്പോള്‍ ശീതയുദ്ധം ആരംഭിയ്ക്കാനുള്ള കാരണം. വാസ്തവത്തില്‍ ഉക്രയിന്‍ എന്ന പരമാധികാര രാഷ്ട്രത്തിന്റെ ഭാഗമാണ് ആ മേഖല. ഇതിനെ തുടര്‍ന്ന് കുഴപ്പങ്ങള്‍ പ്രചരിക്കുകയായി. കിഴക്കന്‍ ഉക്രയിനിലെ ഡോന്‍ബാസ് പ്രദേശത്തെ വിഘടനവാദികള്‍ സ്വതന്ത്രമേഖല ആവശ്യപ്പെട്ടു കൊണ്ടിരിക്കയാണ്. പാശ്ചാത്യരുടെ പിന്തുണയോടെ നിലനില്‍ക്കുന്ന ഉക്രയിനിലെ ഭരണകൂടത്തില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് അവര്‍ ആവശ്യപ്പെടുമ്പോള്‍ മറുവശത്ത് റഷ്യ പാശ്ചാത്യ ഊര്‍ജ വിതരണം തടസ്സപ്പെടുത്തുമെന്ന് ഭീഷണിപ്പെടു ത്തിക്കൊണ്ടിരിക്കുന്നു. 

ആസ്‌ത്രേലിയയിലെ ബ്രിസ്‌ബെയിനില്‍ നടന്ന ജി 20 സമ്മേളനത്തില്‍ നടന്ന ചര്‍ച്ചകളില്‍ നിന്ന് റഷ്യ ഉക്രയിനിനെ എത്രത്തോളം വലച്ചു കൊണ്ടിരിക്കുന്നുവെന്ന് വെളിവാക്ക പ്പെട്ടിരുന്നു. ഇത് മറ്റൊരു തരത്തില്‍ പാശ്ചാത്യ രാജ്യങ്ങളെയും ബാധിയ്ക്കുന്നുണ്ട്. പുടിന്‍ സര്‍ക്കാരിന്റെ അതിര്‍ത്തി വികസന മോഹവും നിയമവിരുദ്ധമായ പെരുമാറ്റങ്ങളും ഇതിന് കാരണമായി പറയാവുന്നതാണ്. 2008ല്‍ ജോര്‍ജിയ്ക്ക് നേരെ സൈനികാക്രമണം റഷ്യ നടത്തിയതും ഇതില്‍ പെടും. കാനഡയുടെ പ്രധാനമന്ത്രി പുടിനോട് പറഞ്ഞത് തനിക്ക് ഒരു കാര്യമേ പുടിനോട് പറയാനുള്ളൂ എന്നും അത് ഉക്രയിനില്‍ നിന്ന് പുറത്തു പോകണമെന്നതാണ് എന്നുമായിരുന്നു. ഇത്രയും കടുപ്പിച്ചല്ലെങ്കില്‍ പോലും ഡേവിഡ് കാമറൂണും ഒബാമയും ഇതേ സന്ദേശം തന്നെയായിരുന്നു കൈമാറിയത്. സമ്മേളനത്തില്‍ നിന്ന് അരിശത്തോടെ പുടിന്‍ നേരത്തെ സ്ഥലം വിട്ടുവെങ്കിലും എന്തെങ്കിലും കാര്യത്തിന് വഴങ്ങേണ്ടിവന്നതായി ഒരു സൂചനയും അദ്ദേഹം പ്രകടിപ്പിച്ചില്ല. പിന്നീട് ജര്‍മ്മന്‍ ടെലിവിഷന്‌നല്‍കിയ അഭിമുഖത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളാണ് ലോകത്തെ ശീതയുദ്ധതത്തിലേക്ക് നയിക്കുന്നതെന്നും അല്ലാതെ തന്റെ രാജ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. 

1990കളില്‍ മദ്ധ്യ-പൂര്‍വ്വ യൂറോപ്യന്‍ നാടുകളിലേക്ക് നാറ്റോ അംഗത്വം വ്യാപിപ്പിച്ചത് റഷ്യയെ പ്രതികരിക്കാന്‍ നിര്‍ബന്ധി തമാക്കി എന്ന തന്റെ പഴയ വേവലാതി പുടിന്‍ ആ സമയത്ത് ആവര്‍ത്തിച്ചു. ദീര്‍ഘ ദൂര ശേഷിയുള്ള മിസൈല്‍ വിമാനങ്ങ ളടക്കം ഈ പ്രതികരണത്തിന്റെ ഭാഗമായിട്ട് വരും. റഷ്യയുടെ പരിസരങ്ങളില്‍ അമേരിക്കയുടെ പ്രവര്‍ത്തനങ്ങളെ ചെറുക്കുക യെന്നതാണ് ഉദ്ദേശ്യം. നാറ്റോയുടെയും അമേരിക്കയുടെയും സൈനികത്താവളങ്ങള്‍ റഷ്യയുടെ പരിസരമടക്കം എല്ലായിടത്തും വ്യാപകമായിട്ടുണ്ടെന്നും റഷ്യയുടെ പരിസരത്ത് അവയുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും പുടിന്‍ പറഞ്ഞു. അതിന് പുറമേ ഈയിടെ റഷ്യന്‍ പരിസരത്ത് പ്രത്യേക ഓപ്പറേഷന്‍ ഫോഴ്‌സു കളെ വിന്യസിച്ചിട്ടുണ്ടായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. ബാള്‍ട്ടിക് മേഖലകളില്‍ നാറ്റോ ശക്തികള്‍ നടത്തിയ വിന്യാസ ങ്ങളെ ചൂണ്ടിക്കാണിച്ചു കൊണ്ട് ഇത് റഷ്യന്‍ രാജ്യത്തിന് തൊട്ടടുത്ത് നടക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. റഷ്യയും സൈനികാഭ്യാസങ്ങള്‍ നടത്തുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. പോളീഷ്, ജര്‍മന്‍ രാജ്യതന്ത്രജ്ഞരെ ചാരന്മാരെന്ന് മുദ്രകുത്തി പുറത്താക്കിയത് മറ്റൊരു ശീതയുദ്ധത്തിന് ആക്കം കൂട്ടിയിട്ടു ണ്ടായിരുന്നു. 

സോവിയറ്റ് യൂണിയനില്‍ ഉണ്ടായ പ്രതിസന്ധികള്‍ നിയന്ത്രണ വിധേയമാക്കണ മെന്ന് ഗോര്‍ബ്ബച്ചേവ് ആവശ്യപ്പെട്ടത് ഈ മാസാദ്യത്തിലായിരുന്നു. ഉക്രയിന്റെ മറവില്‍ അമേരിക്ക റഷ്യയെ കുറ്റപ്പെടുത്തുകയാണെന്ന് പറഞ്ഞ ഗോര്‍ബ്ബച്ചേവ് അദ്ദേഹത്തിന്റെ പാശ്ചാത്യ ആരാധകരെ നിരാശരാക്കിക്കൊണ്ട് പുടിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മറ്റാരേക്കാളും കൂടുതലായി റഷ്യയുടെ താല്‍പ്പര്യങ്ങള്‍ നോക്കുന്നത് പുടിന്‍ ആണെന്ന് ഗോര്‍ബ്ബച്ചേവ് കൂട്ടിച്ചേര്‍ത്തു. റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ശീതയുദ്ധം ആരംഭിയ്ക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടൊന്നുമില്ല. കഴിഞ്ഞ എട്ട് മാസങ്ങള്‍ക്കുള്ളില്‍ 40 അപകടകരവും പ്രക്ഷുബ്ധാത്മകവുമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും സൈനികമായ നീക്കങ്ങള്‍ ശീതയുദ്ധത്തിന്റെ തലത്തിലേക്ക് എത്തിയിരുന്നുവെന്നും യൂറോപ്യന്‍ ലീഡര്‍ഷിപ്പ് നെറ്റ്‌വര്‍ക്ക് ഈയിടെ മുന്നോട്ടു വെച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. 

സ്വീഡന്‍ ഈയിടെ റഷ്യയുടെ സമുദ്രാതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചു കൊണ്ട് ഒരു ചെറിയ അന്തര്‍വാഹിനിക്ക് നേരെ, അതു റഷ്യന്‍ ആണെന്ന് കരുതിക്കൊണ്ട് ഒരു വന്‍ നാവിക ഓപ്പറേഷന്‍ നടത്തുകയുണ്ടായി. ഒന്നും കണ്ടെത്താനാവത്തതിനെ തുടര്‍ന്ന് അത് ഒടുവില്‍ പിന്‍വലിക്കേണ്ടി വന്നു. അത്തരത്തി ലൊന്ന് കണ്ടുപിടിക്കപ്പെട്ടിരുന്നെങ്കില്‍ അത് വന്‍പ്രതിസന്ധി യിലേക്ക് കാര്യങ്ങള്‍ എത്തിയ്ക്കുമായിരുന്നുവെന്ന് നീരീക്ഷകര്‍ വിലയിരുത്തുന്നു. ബാള്‍ട്ടിക് മേഖലയിലുള്ള സര്‍ക്കാരുകളും സമാനമായ പ്രയാസങ്ങളെയാണ് നേരിടുന്നത്. ആഗസ്റ്റില്‍ ഫിന്‍ലന്‍ഡ് അമേരിക്കന്‍ നിര്‍മ്മിതമായ യുദ്ധ ജെറ്റുകളെ തകര്‍ക്കുകയുണ്ടായി. ഫിന്‍ലാന്റിന്റെ അതിര്‍ത്തികള്‍ ലംഘിച്ചു കൊണ്ട് മൂന്നു തവണയാണ് ഒരാഴ്ചയില്‍ റഷ്യ കടന്നുകയറ്റം നടത്തിയത്. ഫിന്‍ലാന്‍ഡിന്റെ ഒരു ഗവേഷണ കപ്പല്‍ കൂടി തകര്‍ക്കപ്പെട്ടു. പുതിയ ശീതയുദ്ധം സമാഗതമായിരിക്കുന്നു എന്ന അഭിപ്രായം ഫിന്‍ലാന്‍ഡ് പ്രസിഡന്റും ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി. 

അതേ സമയം മുന്‍കാലങ്ങളിലെ പോലെ ശീതയുദ്ധം നടത്താന്‍ കഴിയില്ലെന്ന് ഫിന്‍ലാന്‍ഡിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. റഷ്യ ഇന്ന് ദുര്‍ബ്ബലമാണ്. അവിടെ വിദേശ നിക്ഷേപങ്ങളുണ്ടാവുന്നില്ല. ഊര്‍ജകയറ്റുമതിയില്‍ നിന്നാണ് റഷ്യയുടെ വരുമാനമെന്നും അതേ സമയം എണ്ണയുടെ വില അനുദിനം കുറഞ്ഞു കൊണ്ടിരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ പുടിനെ ഒതുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയാല്‍ അദ്ദേഹം നടത്താന്‍ പോകുന്ന തിരിച്ചടി പ്രതീക്ഷിക്കാവുന്ന തരത്തിലു ള്ളതല്ല. പുടിന്‍ ഗോര്‍ബ്ബച്ചേവല്ല. അദ്ദേഹം വേണ്ടെന്ന് വെച്ച് പോകുന്നയാളല്ല. അദ്ദേഹം നിശ്ശബ്ദനായി ഇരിക്കുമെന്ന് കരുതേണ്ട. ഒരു ആണവശക്തിയെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നതെന്ന് മറക്കരുത്. ഫിന്‍ലന്‍ഡ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ലോകത്തെമ്പാടും നിലനിന്ന സംഘര്‍ഷ രാഹിത്യത്തിന്റെ ജഡത്വത്തില്‍ നിന്ന് വ്യത്യസ്തമായ തലമായിരിക്കും ശീതയുദ്ധം ഉണ്ടായാല്‍ അത് സൃഷ്ടിക്കുക. ആദ്യം അത് ഉണ്ടാവുന്നത് ആഗോളതലത്തില്‍ എന്ന് കൃത്യമായി പറയാവുന്ന രീതിയിലാ യിരിക്കില്ല. 1970കളിലും 80കളിലും നിക്കരാഗ്വ, അംഗോള, യമന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഒരു വശത്ത് സോവിയറ്റ്-ക്യൂബന്‍ പിന്തുണയോടു കൂടിയ ശക്തികള്‍ക്കും മറുവശത്ത് പശ്ചാത്യ പിന്തുണയുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികള്‍ക്കും വേണ്ടി പരോക്ഷ യുദ്ധങ്ങള്‍ നടത്തുകയായിരുന്നു. ഉത്തര കൊളോണിയല്‍ സ്വാതന്ത്ര്യത്തിനും ദക്ഷിണാഫ്രിക്കയില്‍ വര്‍ണ്ണവിവേചന ഭരണകൂടത്തില്‍ നിന്നുള്ള മോചനത്തിനും വേണ്ടിയുള്ള പ്രസ്ഥാനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഈ സംഘര്‍ഷങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നത്. 

21-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുമ്പുണ്ടായിരുന്നത് ആവര്‍ത്തിക്കുന്നതിന് ഒരു സാദ്ധ്യതയും നല്‍കുന്നില്ല. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തോടെ വാഴ്‌സോ പാക്ട് പിരിച്ചു വിടപ്പെട്ടു. പൂര്‍വ്വ, മദ്ധ്യ യൂറോപ്യന്‍ നാടുകളിലെ രാജ്യങ്ങളു മായിട്ടാണ് റഷ്യയുടെ ഇപ്പോഴത്തെ കൂട്ട്. പരസ്യമായി റഷ്യക്ക് കൂട്ടുകെട്ടുകളില്ലാത്തത് ഇപ്പോള്‍ കൂടുതല്‍ വെളിപ്പെട്ടിരിക്കു കയാണ്. നൈജീരിയ, ബ്രസീല്‍, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ എന്നീ വികസ്വര രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ റഷ്യയുടെ രാഷ്ട്രീയ-സൈനിക പിന്തുണയുടെ ആവശ്യമില്ല. റഷ്യയുടെ സ്വേഛാധിപത്യ സംവിധാനത്തെ ഇന്ത്യ സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്നു. ചെലവു കുറഞ്ഞ ഊര്‍ജത്തിനും അസംസ്‌കൃത വസ്തുക്കള്‍ക്കുമായിട്ടാണ് ചൈന റഷ്യയെ ആശ്രയിക്കുന്നത്. ചൈനയുടെ ശക്തിയും സ്വാധീനവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന തിനോടൊപ്പം ജപ്പാനെ പോലെ റഷ്യയും കൂട്ടിനേക്കാള്‍ കൂടുതല്‍ ശത്രുവായിത്തീരുകയും പാശ്ചാത്യ രാജ്യങ്ങളോടുള്ള മല്‍സരങ്ങ ളോടെന്ന പോലെ തമ്മില്‍ മല്‍സരിക്കാനുള്ള സാദ്ധ്യതകളും ഉയര്‍ന്നു വരുന്നുണ്ട്. 

ഇക്കാര്യങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ഭാഗത്തും ബാധകമാണ്. ശീതയുദ്ധം അവസാനിച്ചപ്പോള്‍ അമേരിക്ക സ്വയം വിജയിയായി പ്രഖ്യാപിച്ചു. സൈനികച്ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിനെ കുറിച്ചും സമാധാനത്തെ കുറിച്ചും വീമ്പിളക്കി. ശീതകാലയുദ്ധം അവസാനിച്ചിരിക്കുന്നുവെന്നും ഇനി മുതല്‍ ഏക ധ്രുവലോകമാ ണെന്നും അമേരിക്കന്‍ മേധാവിത്തത്തെ പരാമര്‍ശിച്ചു കൊണ്ട് പ്രഖ്യാപിച്ചു. 25 വര്‍ഷം കഴിഞ്ഞപ്പോള്‍ ഇതിനൊക്കെ കോട്ടം വന്നു തുടങ്ങിയിട്ടുണ്ട്. ബ്രസീലിന് അമേരിക്കയിലുള്ള താല്‍പ്പര്യ ക്കുറവ് ജി-20 സമ്മേളത്തില്‍ വ്യക്തമായിട്ടുണ്ട്. സ്‌നൗഡന്റെ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം ദേശീയസുരക്ഷയെ കുറിച്ചും സ്വകാര്യതകളെ കുറിച്ചുമുള്ള ചൂടേറിയ വാഗ്വാദങ്ങള്‍ നടന്നിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അമേരിക്കയും റഷ്യയും പോരാട്ടത്തിനിറങ്ങിയാല്‍ കൂടെ നില്‍ക്കാന്‍ കുറച്ചു പേരേ കാണൂ എന്നര്‍ത്ഥം. അതേ സമയം, പഴയ മഹാശക്തികള്‍ തമ്മിലടിച്ച് തകര്‍ന്നു പോകുന്നതിനെ ചൈന പോലുള്ള രാജ്യങ്ങള്‍ സ്വാഗതം ചെയ്‌തേക്കാം. 

പുതിയ ശീതയുദ്ധം പഴയ കാലത്ത് നടന്നവയില്‍ നിന്ന് പല മുഖ്യ സവിശേഷതകളാലും വിഭിന്നമായിരിക്കും. പ്രത്യയശാസ്ത്ര പരമായി പറയുകയാണെങ്കില്‍ മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസവും സ്വതന്ത്ര കമ്പോള മുതലാളിത്തവും തമ്മിലുള്ള വൈരത്തിന്റെ കാര്‍ക്കശ്യതഇന്ന് കാര്യമായ താല്‍പ്പര്യമില്ലാത്ത വിഷയമായി ത്തീര്‍ന്നിരിക്കുന്നു. മൂല്യങ്ങള്‍ തമ്മിലുള്ള മല്‍സരങ്ങള്‍, പരസ്യമായതും നല്ല രീതിയിലുള്ളതുമായ തെരഞ്ഞെടുപ്പുകള്‍, മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനം, പ്രക്ഷോഭങ്ങള്‍ക്കും ആവിഷ്‌കാരത്തിനും ഉള്ള സ്വാതന്ത്ര്യം, മതപരമായ സഹിഷ്ണു ത, നിയമവാഴ്ച തുടങ്ങിയവ അമേരിക്കയും പാശ്ചാത്യരാജ്യ ങ്ങളും ഏറെ മുന്നോട്ടു കൊണ്ടുപോയ കാര്യങ്ങളാണ്. പുടിന്റെ റഷ്യയിലും ചൈനയിലെ ഏകപാര്‍ട്ടി ഭരണത്തിലും ആവട്ടെ മാനേജ് ചെയ്യപ്പെടുന്ന ജനാധിപത്യവും ന്യൂനപക്ഷഭരണവും വ്യക്തിസ്വാതന്ത്ര്യ പരിമിതിയും സാമ്പത്തിക നേട്ടങ്ങള്‍ക്ക് പകരമായി നിലനിര്‍ത്തുന്നു. 

ശീതകാലയുദ്ധകാലത്ത് ആണവ, പരമ്പരാഗത ആയുധ മേഖല കളിലുള്ള ബഹുശതകോടി ഡോളറുകളുടെ ആയുധപ്പന്തയങ്ങളും ശക്തമായി നിലനിന്നിരുന്നുവെങ്കില്‍ ഇന്ന് വന്‍തോതില്‍ അവയുടെ അഭാവം കാണാന്‍ കഴിയും. റഷ്യയുടെ ആണവ, ആണവേതര ആയുധങ്ങള്‍ക്കായി പുടിന്‍ നല്ല തുക മുടക്കി യിട്ടുണ്ട്. അതേ പോലെ ആണവായുധ രംഗത്തെ മുഖ്യശക്തി യായി അമേരിക്ക നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ തന്ത്രപരമായ നിരായുധീകരണ പരിപാടികള്‍ ഇരുവിഭാഗത്തും ആയുധങ്ങള്‍ വന്‍തോതില്‍ കുറച്ചിട്ടുണ്ട്. അതു കൊണ്ട് പരസ്പര നശീകരണത്തിന്റേതായ നാളുകള്‍ വരാനുള്ള സാദ്ധ്യതകള്‍ കുറവാണ്. 

മറ്റൊരു തരത്തില്‍ നോക്കിയാല്‍ ശീതയുദ്ധം പൂര്‍ണ്ണമായി വിട്ടുപോയി എന്നു പറയാനാവില്ലെന്നും പുടിന്‍ അധികാര ത്തിലേറുന്ന 15 വര്‍ഷം മുമ്പ്, അതായത് 1990കളില്‍അതിന് താല്‍ക്കാലികമായി ഒരു ഇടവേള ഉണ്ടായിരുന്നതാണെന്നും പറയാന്‍ കഴിയും. വിവിധ രൂപങ്ങളിലുള്ള അധികാരത്തിനും സ്വാധീനത്തിനും വേണ്ടി ഇരുവിഭാഗങ്ങളും പരോക്ഷയുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. സിറിയയില്‍ ബഷര്‍-അല്‍-അസദിന് റഷ്യ ശക്തമായ പിന്തുണയാണ് നല്‍കുന്നത്. അതിന്റെ ഫലമായി, മെഡിറ്ററേനിയനിലുള്ള ടാര്‍ട്ടസില്‍ സൈനികത്താവളത്തിന് റഷ്യയ്ക്ക് സിറിയ അനുമതി നല്‍കിയിരിക്കുന്നു. റഷ്യയുടെ പിന്തുണ കൊണ്ടാണ് അസ്സദ് ഇത്രയും കാലമായിട്ടും ആഭ്യന്തരകലാപങ്ങളെ അതിജീവിച്ചു പിടിച്ചു നില്‍ക്കുന്നത്. ഇത്തരത്തില്‍ അസ്സദിന് പിന്തുണ നല്‍കുന്നതിലൂടെ അമേരിക്ക യോട് ബോധപൂര്‍വ്വമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ് റഷ്യ ചെയ്യുന്നത്. 

ഇറാനിലുളള ഭരണകൂടവുമായി അടുത്ത ബന്ധമാണ് റഷ്യയ്ക്കു ള്ളത്. ആയാത്തൊള്ളമാരെ പുറത്താക്കാന്‍ അമേരിക്കയും ഇസ്രായേലും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ പരസ്യ മായി റഷ്യ രംഗത്തു വന്നിരുന്നു. ഇറാന്റെ ആണവ പരിപാടി യുമായി ബന്ധപ്പെട്ട് വിയന്നയില്‍ നടന്ന അനുരഞ്ജനത്തില്‍ പങ്കെടുത്ത ഒരു കക്ഷി റഷ്യയായിരുന്നു. വിയന്നയില്‍ നിന്നുള്ള തീരുമാനങ്ങളെന്തായാലും ശരി ഇറാനില്‍ രണ്ടിടങ്ങളില്‍ ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടി റഷ്യ പുതിയ ഉടമ്പടികള്‍ ഒപ്പിട്ടു കഴിഞ്ഞിട്ടുണ്ട്. 

ചാരവൃത്തി, വിവരം ചോര്‍ത്തല്‍, സാമ്പത്തിക ഗൂഢാലോ ചനകള്‍, കൊലാപാതകങ്ങള്‍ തുടങ്ങിയവയായിരുന്നു അമേരിക്ക-റഷ്യ ബന്ധങ്ങള്‍ ക്ഷീണിപ്പിച്ചത്. വ്യക്തിവിവരങ്ങള്‍ ചോര്‍ത്തല്‍, സൈബര്‍യുദ്ധങ്ങള്‍, കമ്പ്യൂട്ടര്‍ ശൃംഖല താറുമാറാക്കല്‍, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ വിജ്ഞാനയുഗത്തിലെ പുതിയ ആയുധങ്ങള്‍ കൂടി പഴയ പ്രാകൃത രീതികള്‍ക്ക് പുറമേ ഇപ്പോള്‍ പ്രയോഗിക്കപ്പെടുന്നുണ്ട്. സോവിയറ്റ് ദിനങ്ങളെ അപേക്ഷിച്ച് റഷ്യയ്ക്ക് വലിയ മാറ്റങ്ങളൊന്നുമില്ലായിരിക്കാം. എന്നാല്‍ പ്രചാരണം, മാദ്ധ്യമങ്ങളിലൂടെയുള്ള പ്രകടനങ്ങള്‍ എന്നിവയിലൂടെ റഷ്യ പ്രവര്‍ത്തനം കാര്യമായി മെച്ചപ്പെടുത്തി യിട്ടുണ്ട്.

@സഖാവ് മാസിക. 2015 മാര്‍ച്ച് ലക്കം.