"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 3, ഞായറാഴ്‌ച

ഇരുമ്പനം ഭാസി: കുടിലില്‍ നിന്നും ഒരു സിനിമാ നിര്‍മാതാവ്എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറക്ക് കിഴക്കുള്ള ഇരുമ്പനത്താണ് ഭാസി ജനിച്ചത്. കര്‍ഷകത്തൊഴിലാളികളായ വാവയും കൊച്ചുപെണ്ണുമാണ് അച്ഛനമ്മമാര്‍. ഇരുമ്പനത്ത് ഒരുദലിത് കോളനിയുണ്ടെങ്കിലും ഇവരുടെ വീട് അതില്‍ ഉള്‍പ്പെട്ടതായിരുന്നില്ല. ഇവര്‍ക്ക് സ്വന്തമായി കുറച്ച് കൃഷിഭൂമിയും ഉണ്ടായിരുന്നു.

ഇന്നത്തെ എറണാകുളം സിറ്റിയുടെ കിഴക്കുഭാഗം വിശാലമായ നെല്പാടങ്ങളും കായലുകളും ചിറകളും കൈത്തോടുകളും നിറഞ്ഞ ഭൂപ്രദേശമായിരുന്നു. അതിന്റെ കിഴക്കേ അറ്റത്താണ് ഇരുമ്പനം കര. 'ഹിഡുംബവനം' എന്ന പേരിന് രൂപമാറ്റം സംഭവിച്ചാണ് ഇരുമ്പനമായതെന്ന് പ്രസിദ്ധ നോവലിസ്റ്റും അഭിഭാഷകനുമായ എം എം മേനോന്‍ തന്റെ 'ജീവപര്യന്തം' എന്ന നോവലില്‍ സൂചിപ്പിക്കുന്നുണ്ട്. ഇവിടെ നിന്നുള്ളവരാണ് കാരിക്കാമുറിയിലെ ആദ്യ താമസക്കാന്‍. ഇരുമ്പനം ഇപ്പോള്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സമീപമാണ് സ്ഥിതിചെയ്യു ന്നത്. ഇവിടെ നിന്നും ഇപ്പോള്‍ കാരിക്കാമുറിയിലെത്താന്‍ കരമാര്‍ഗം 15 കി. മീറ്ററോളം സഞ്ചരിക്കണം. 

ഭാസിയുടെ കുട്ടിക്കാലത്ത് വേട്ടയാടപ്പെടുന്ന ദലിതരുടെ അധിവാസകേന്ദ്രമായിരുന്നു ഇരുമ്പനം. അടിയന്ത്രിരാവസ്ഥ ക്കാലത്ത് ആദ്യമായി പൊലീസിന്റെ ഇടിവണ്ടി വരുന്നത് ഇരുമ്പനത്താണ്. സംശയം തോന്നുന്നവരെ മാത്രമല്ല, കൈത്തരിപ്പ് തീര്‍ക്കുന്നതിനായും നിരാലംബരും നിരപരാധികളുമായ ദലിതരെ പൊലീസ് ഇടിച്ചു ചതച്ചു. 

എട്ടാംക്ലാസുവരെ മാത്രമേ ഭാസി വിദ്യാഭ്യാസം ചെയ്തിരുന്നു ള്ളൂ. നന്നായി പാടാനും അഭിനയിക്കാനും ഭാസിക്ക് കഴിവുണ്ട്. ഇന്നും സജീവമായി പ്രവര്‍ത്തിക്കുന്ന 'ഗോത്രനാദം' നാടന്‍ പാട്ടുകൂട്ടത്തിലെ മുഖ്യപാട്ടുകാരന്‍ ഭാസിയാണ്. സിഐടിയുവില്‍ ചേര്‍ന്ന് കുറച്ചുനാള്‍ ചുമട്ടുതൊഴിലാളിയായി ജീവിച്ചുവെങ്കിലും പിന്നീട് ആ തൊഴിലും രാഷ്ട്രീയവും വിട്ടു.

കുറച്ചുനാള്‍ പ്രൊഫ. ചന്ദ്രദാസന്റെ നാടക സംഘത്തില്‍ അഭിനേതാവായി. 1990 മുതല്‍ 2000 വരെ ആ സംഘത്തില്‍ സജീവമായിരുന്നു. മീഡിയ, കരിങ്കുട്ടി, ഷേക്‌സിയര്‍ നാടകങ്ങള്‍ എന്നിവയിലൊക്കെ വേഷം പകര്‍ന്നുകൊണ്ട് സംഘത്തോടൊപ്പം ഡെല്‍ഹി, പൂനെ, നാഗ്പൂര്‍, തമിഴ്‌നാട്, മധ്യപ്രദേശ് എന്നിവിട ങ്ങളിലൊക്കെ സഞ്ചരിച്ചു. ഫിന്‍ലന്റ്, ഓസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നാടക സൈദ്ധാന്തികര്‍ ഇന്ത്യയില്‍ വെച്ച് സംഘടിപ്പിച്ച വര്‍ക്ക് ഷോപ്പുകളിലും പങ്കെടുത്തു. കെ ആര്‍ രമേശ് രചനയും സംവിധാനവും നിര്‍വഹിച്ച 'ചുവന്ന താടി യുള്ള ആണ്‍കോഴി' ഭാസി അവതരിപ്പിച്ച ഒറ്റയാള്‍ നാടകമാണ്. കെ ആര്‍ രമേശിന്റെ തന്നെ 'വെയിറ്റിങ് ഫോര്‍ മൈക്രോഫോണ്‍' എന്ന ഒറ്റയാള്‍ നാടകം ഇപ്പോള്‍ അരങ്ങിലെത്തിക്കാന്‍ ഭാസി തയാറെടുക്കുകയാണ്.

2011 ല്‍ ഭാസി നിര്‍മിച്ച സിനിമയാണ് 'ബോധി'. ജി അജയനാണ് സംവിധായകന്‍. 2007 ല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു വെങ്കിലും സാമ്പത്തിക ഞെരുക്കം മൂലം നാര്മാണകാലാവധി വളരെയധികം നീണ്ടുപോയി. ഭാസി ഉള്‍പ്പെടെ സിനിമയുടെ പിന്നണിയിലും മുന്നണിയിലും പ്രവര്‍ത്തിച്ചവരെല്ലാം പുതുമുഖ ങ്ങളായരുന്നതിനാലും ഒരു സാമ്പത്തികശാസ്ത്ര ഉപദേഷ്ടാവിന്റെ സഹായം ലഭ്യമാകാതിരുന്നതിനാലും ആ സംരംഭം ഒരു വന്‍ നഷ്ടമായാണ് കലാശിച്ചത്. കുടുംബത്തിന് പാരമ്പ്യമായി ഉണ്ടായിരുന്ന ഭൂസ്വത്ത് വിറ്റാണ് സിനിമാ നിര്‍മാണത്തിന് വേണ്ട മൂലധനം കണ്ടെത്തിയത്. കടബാധ്യത ഏറിയതിനാല്‍ ഉള്ള കിടപ്പാടം കൂടി വില്‌ക്കേണ്ടി വന്നു. 

ഒരു രെജിസ്‌റ്റേഡ് സംഘടനയിലും അംഗമല്ലെങ്കിലും ദലിത് വിമോചന പ്രവര്‍ത്തനങ്ങളില്‍ ഭാസി സജീവമാണ്. സാംസ്‌കാ രിക പരിപാടികളിലും സജീവ സാന്നിധ്യം. 

ബി കോം ബിരുദധാരിണിയായ പ്രസന്നയാണ് ഭാസിയുടെ ജീവി തപങ്കാളി. മകനും മകളും പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്നു. വാര്‍ധ്യക്യ സഹജമായ അസുഖം ബാധിച്ച അമ്മയോടുമൊപ്പം ഇപ്പോള്‍ കുടുംബം ഇരുമ്പനത്തുതന്നെ വാടക വീട്ടില്‍ താമസി ക്കുന്നു.