"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 20, ബുധനാഴ്‌ച

സ്വര്‍ണവും ആല്‍ക്കമിസ്റ്റുകളും - ശശിക്കുട്ടന്‍ വാകത്താനം


സ്വര്‍ണ്ണത്തോടുള്ള മനുഷ്യന്റെ ആര്‍ത്തിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ ആര്‍ത്തിയുടെ ഭാഗമായാണ് സ്വര്‍ണ്ണം തേടിയുള്ള അന്വേഷണത്തിന് മനുഷ്യനെ ലോകത്തിന്റെ പലഭാഗങ്ങളിലേക്കും ഓടിച്ചത്. സ്വര്‍ണം കണ്ടെത്തിയ നാള്‍ മുതല്‍ കൃത്രിമമായി സ്വര്‍ണ്ണം നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞിരുന്നു. ക്രിത്രിമമായി സ്വര്‍ണ്ണം നിര്‍മ്മിക്കാനുള്ള ശ്രമമാണ് ആല്‍ക്കമിസ്റ്റുകളെ (ആല്‍-കെമി (al-chemy) -അറബി വാക്കാണ്- രസവാദം) രൂപപ്പെടുത്തിയത്. ഇത് ഒരു ഭാഗ്യാന്വേഷണം എന്ന നിലയില്‍ ഇന്നും തുടരുന്നുണ്ട്. സാധാരണ ലോഹങ്ങളെ സ്വര്‍ണ്ണമാക്കാന്‍ കഴിയുന്ന അജ്ഞാത വസ്തുവായ ഫിലസോഫേഴ്‌സ് സ്റ്റോണ്‍ കണ്ടെത്തുന്നതിനെയാണ് ആല്‍ക്കമി എന്നു പറഞ്ഞിരുന്നത്. ഇത്തരം ഭാഗ്യാന്വേഷണം ലോകത്തെ വിടെയും നടക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഇതുമായി ബന്ധപ്പെട്ടുള്ള നോവലുകളുടെയും കഥകളുടെയും പ്രചരണത്തിനു പിന്നില്‍.

സ്വര്‍ണ്ണത്തിന്റെ തിളക്കവും മങ്ങലില്ലായ്മയുമാണ് രസവാദികളെ (ആല്‍ക്കമിസ്റ്റുകള്‍) ഭ്രമിപ്പിച്ചിരുന്നത്. വാര്‍ദ്ധക്യത്തില്‍നിന്നും യൗവനത്തിലേക്കു തിരിച്ചെത്താനുള്ള ഔഷധം (ജീവസുധ) നിര്‍മ്മിക്കാന്‍ സ്വര്‍ണ്ണം ഉപയോഗിച്ചിരുന്നു. രസം അടങ്ങിയ ഒരു തയ്യാറാക്കലിന്റെ ഉല്‍പരിതം (sablimation) അതില്‍ ഒപ്പം തൂക്കം ഗന്ധകവും പൊന്‍കാരവും (borax) കലര്‍ത്തി സേവിച്ചാല്‍ മരിക്കാതിരിക്കുമെന്ന് രസസമുച്ചയത്തില്‍ പറയുന്നു. ജ്യോതി ഷവും മന്ത്രവാദവും പോലുള്ള ഗൂഢാത്മകവിദ്യയാണ് ജീവസു ധയുടെ നിര്‍മ്മാണത്തിനുപയോഗിച്ചിരുന്നത്. ഇന്ത്യയില്‍ മാത്രമല്ല ഈജിപ്റ്റ്, ചൈന, പശ്ചിമയൂറോപ്പ് എന്നിവിടങ്ങളിലും രസവാദികള്‍ ഉണ്ടായിരുന്നു. രസവാദം താന്ത്രിക ആരാധനയുടെ ഭാഗമായി ഇന്ത്യയില്‍ നിലനിന്നുപോന്നിരുന്നു. സ്ത്രീപുരുഷ ബന്ധങ്ങളാണ് ഇവിടെയും പരാമര്‍ശം. എല്ലാം ദൈവത്തിലൂടെ ദര്‍ശിക്കുന്നതിനാല്‍ രസം-പുരുഷന്‍- ശിവന്‍- ലിംഗം, ഗന്ധകം-സ്ത്രീ-പാര്‍വ്വതി-യോനി. എന്നിങ്ങനെയാണ് കാണുന്നത്. എ ഡി 5, 6 നൂറ്റാണ്ടുകളായിരുന്നു രസവാദത്തിന്റെയും താന്ത്രിക മതത്തിന്റെയും കാലം. 

വിഡ്ഢികളുടെ സ്വര്‍ണം

സ്വര്‍ണത്തോടുള്ള ആര്‍ത്തിമൂലം സ്വര്‍ണത്തിനു സമാനമായ നിറത്തോടുകൂടിയ സ്തുക്കളെ സ്വര്‍ണമാക്കാന്‍ പണ്ടുമുതലെ മനുഷ്യര്‍ ശ്രമിച്ചിരുന്നു. മഞ്ഞനിറത്തിലുള്ളതെല്ലാം സ്വര്‍ണമോ സ്വര്‍ണം അടങ്ങിയ വസ്തുക്കളോ ആണെന്ന് അവര്‍ തെറ്റിദ്ധരി ക്കുകയും ചെയ്തു. പൈറൈറ്റ്‌സ് എന്ന മഞ്ഞനിറത്തിലുള്ള ഒരു ധാതു കണ്ടെത്തിയതോടെ അത് സ്വര്‍ണമാണെന്നു തെറ്റിധരിച്ചു. പെട്ടന്നു കാണുമ്പോള്‍ അത് സ്വര്‍ണമാണെന്നേ ധരിക്കൂ. പിന്നീടി തിനെ സ്വര്‍ണമാക്കാനുള്ള പല പണികളും പരീക്ഷിച്ചുനോക്കി. അയണ്‍പൈറൈറ്റ് എന്ന മറ്റൊരു ധാതുവായിരുന്നു ഇത്. ഇതിനെയാണ് വിഡ്ഢികളുടെ സ്വര്‍ണം എന്നു വിളിച്ചിരുന്നത്.

സ്വര്‍ണത്തിന്റെ സവിശേഷത

ലോകത്ത് ആദ്യം കണ്ടെത്തിയ ലോഹം സ്വര്‍ണ്ണമാണ്. മറ്റെല്ലാലോഹങ്ങളും ലോഹസങ്കരം വഴിയാണ് കാണുന്നതെങ്കില്‍ സ്വര്‍ണം സങ്കരമായല്ല കാണപ്പെടുന്നത്. (ചെറിയതോതില്‍ വെള്ളി ഉണ്ടായിരിക്കും) വായുവിലെ ഈര്‍പ്പ സമ്പര്‍ക്കം മൂലം ഇരുമ്പു തുരുമ്പിക്കുന്നതുപോലെയോ, ചെമ്പു ക്ലാവു പിടിക്കുന്നതു പോലെയോ, വെള്ളി കറുത്തുപോകുന്നതുപോലെയോ സ്വര്‍ണ്ണ ത്തിന് എത്രകാലം കഴിഞ്ഞാലും യാതൊരു മാറ്റവും സംഭവി ക്കുന്നില്ല. മറ്റു ലോഹങ്ങളെക്കാള്‍ മൃദു ആയതിനാല്‍ സ്വര്‍ണ്ണം അടിച്ചുപരത്തിയാല്‍ 0.00013 സെന്റീമീറ്റര്‍ വരെ കനം കുറക്കാന്‍ കഴിയും. 26.6 ഗ്രാം സ്വര്‍ണ്ണം ഉപയോഗിച്ച് 100 കി.മീറ്റര്‍ നീളമുള്ള കമ്പി ഉണ്ടാക്കാന്‍ കഴിയും. ലോലമായ രീതിയില്‍ മുത്തുകളായി ഊതി ഉണ്ടാക്കാന്‍ കഴിയും. സ്വര്‍ണ്ണത്തിന്റെ ഈ മൃദുത്വം മൂലം ലോഹസങ്കരങ്ങള്‍ ഉണ്ടാക്കാനും അതുവഴി വ്യത്യസ്ഥ നിറത്തിലുള്ള സ്വര്‍ണ്ണം നിര്‍മ്മിക്കാനും കഴിയുന്നു. സ്വര്‍ണ്ണത്തെക്കാള്‍ കട്ടിയുള്ള വെള്ളി, ചെമ്പ് ഇവ സ്വര്‍ണ്ണത്തോടു ചേര്‍ത്ത് കടുപ്പപ്പെടുത്തിയും നിറം മാറ്റിയും സ്വര്‍ണ്ണാഭരണങ്ങള്‍ നിര്‍മ്മിക്കുന്നു.

സ്വര്‍ണം വിവിധ നിറത്തില്‍

സ്വര്‍ണ്ണം + ചെമ്പ് - ചുവപ്പു കലര്‍ന്ന മഞ്ഞ സ്വര്‍ണ്ണം
സ്വര്‍ണ്ണം + വെള്ളി - മഞ്ഞ സ്വര്‍ണ്ണം
സ്വര്‍ണ്ണം + പലേഡിയം - വെള്ള സ്വര്‍ണ്ണം
സ്വര്‍ണ്ണം + ഇരുമ്പ് - പച്ച കലര്‍ന്ന മഞ്ഞ സ്വര്‍ണ്ണം
സ്വര്‍ണ്ണം + ബിസ്മത്ത് - കറുത്ത സ്വര്‍ണ്ണം

സ്വര്‍ണവും ഇരുമ്പും

സ്വര്‍ണ്ണം കണ്ടെത്തി നൂറ്റാണ്ടുകള്‍ക്കുശേഷമാണ് ഇരുമ്പു കണ്ടെത്തുന്നത്. ഇരുമ്പിന്റെ കണ്ടെത്തല്‍ ലോകചരിത്രത്തെത്തന്നെ മാറ്റിത്തീര്‍ക്കുകയുണ്ടായി. ഏറ്റവും വിലകൂടിയ ലോഹം സ്വര്‍ണ്ണവും ഏറ്റവും വിലകുറഞ്ഞ ലോഹം ഇരുമ്പും ആയി രിക്കു മ്പോള്‍ത്തന്നെ ഇരുമ്പിന്റെ പ്രാധാന്യം സ്വര്‍ണ്ണത്തിനില്ല. ആധുനിക ഇലക്‌ട്രോണിക്‌സ്, ഇന്‍ഡസ്ട്രിയല്‍ വ്യസായത്തില്‍ സ്വര്‍ണ്ണത്തിനു വളരെയധികം പ്രാധാന്യമുണ്ടെങ്കിലും ഇരുമ്പിന്റെ അത്ര ഉപയോഗം ഇന്നും സ്വര്‍ണ്ണത്തിനില്ല. എന്നാലും സ്വര്‍ണ്ണ ത്തിന്റെ മൂല്യം ഇരുമ്പിനു കല്‍പ്പിക്കപ്പെടുന്നില്ല. സ്വര്‍ണത്തിന്റെ അപൂര്‍വ്വതയും നിക്ഷേപവസ്തു എന്ന നിലയിലുള്ള അതിന്റെ സ്ഥാനവുമാണ് ഇതിനു കാരണം. സ്വര്‍ണ്ണത്തിന്റെ മൂല്യം മറ്റേതെങ്കിലും വസ്തുവില്‍ ആരോപിക്കപ്പെടുന്നതോടെ മനുഷ്യ ന്റെ സ്വര്‍ണ്ണത്തോടുള്ള ആര്‍ത്തി തീരും. അതോടെ മിന്നുതെല്ലാം പൊന്നല്ല എന്നു ബോധ്യപ്പെടുകയും ചെയ്യും.

നവധാതുക്കളില്‍ (സ്വര്‍ണം, വെള്ളി, ചെമ്പ്, കറുത്തീയം, വെളു ത്തീയം, ഇരുമ്പ്, പിച്ചള, മാഗ്നറ്റൈറ്റ്, അരിതാരം (കാര്‍ബണ്‍) ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്വര്‍ണ്ണം. സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം, പലേഡിയം, ഇറിഡിയം, റേഡിയം, ഓസ്മിയം, റുഥീനിയം എന്നിവയാണ് ലോകത്തിലെ ഏറ്റവും വിലയേറിയ ലോഹങ്ങള്‍.

ചെമ്പ്

സ്വര്‍ണം, വെള്ളി, ഇരുമ്പ് ഇതുപോലെ വ്യവസായ പ്രാധാന്യ മുള്ളതായിരുന്നു ചെമ്പ്. പിച്ചള വ്യവസായത്തില്‍ ചെമ്പിന് പ്രാധാനന്യമുണ്ടായിരുന്നു. പിച്ചള വ്യവസായത്തിന് ചെമ്പ് അനിവാര്യവുമായിരുന്നു. ഇരുമ്പു കണ്ടുപിടിക്കുന്നതിന് മുന്‍പ് ആയുധങ്ങള്‍ ഉണ്ടാക്കുന്നതിന് പിച്ചളയാണുപയോഗിച്ചിരുന്നത്. സ്വര്‍ണത്തില്‍ ചേര്‍ക്കുന്ന പ്രധാനപ്പെട്ട ലോഹം ചെമ്പായിരുന്നു. 16-ാം നൂറ്റാണ്ടുവരെ ചെമ്പ്, വെള്ളി ഇവയായിരുന്നു ഇറക്കു മതിയില്‍ മുഖ്യം. കേരളത്തില്‍ നിന്നുള്ള സുഗന്ധവസ്തുക്കളുടെ വില അമിതമായി വര്‍ദ്ധിച്ചപ്പോള്‍ വാസ്‌കോഡിഗാമ 1503 ല്‍ ഇടപെടുകയും വിലയില്‍ നിയന്ത്രണം വരുത്തുകയും ചെയ്തു. പോര്‍ട്ടുഗീസുകാര്‍ക്ക് അനുകൂലമായ ഈ വിലനിയന്ത്രണ ത്തില്‍നിന്ന് രക്ഷപെടാന്‍ ജര്‍മ്മന്‍ നാടന്‍ കച്ചവടക്കാര്‍ കരവഴി കച്ചവടം നടത്തി. വിലയുടെ മുക്കാല്‍ പങ്കെങ്കിലും ചെമ്പായി കിട്ടണമെന്ന ആവശ്യം കച്ചവടക്കാര്‍ മുന്നോട്ടുവച്ചു. ഇതുമൂലം ഭാരിച്ച അളവില്‍ ചെമ്പ് മലബാര്‍ തീരത്തെത്തി. ചീനച്ചരക്കു കളുടെ വരവു നിലച്ച 16-ാം നൂറ്റാണ്ടിന്റെ ആദ്യ ശതകങ്ങളില്‍ 4000 ക്വിന്റല്‍ ചെമ്പാണ് ജര്‍മ്മന്‍ ഇടനിലക്കാര്‍ വഴി കേരള ത്തിലെത്തിയത്. അത് അടുത്ത പതിറ്റാണ്ടില്‍ 6000 ക്വിന്റലായി വര്‍ദ്ധിച്ചു. ഏറ്റവും പ്രധാന തുറമുഖം കണ്ണൂരായിരുന്നു. 

ചെമ്പിന്റെ കടന്നു വരവോടെ വെള്ളോടുവ്യവസായത്തിന് പ്രാധാന്യം കൂടുതലുണ്ടായി. ചെമ്പും നാകവും ചേര്‍ത്തുണ്ടാ ക്കുന്ന പിച്ചളയും പഞ്ചലോഹംകൊണ്ടുള്ള വിഗ്രഹ നിര്‍മ്മാണ വും ഇതോടെ പുരോഗതിയിലെത്തി. വെള്ളോടു വ്യവസായ ത്തില്‍ കോലത്തുനാടു (കണ്ണൂര്‍)പ്രസിദ്ധമാകാന്‍ ഇതു കാരണ മായി. ഏഴിമല കുഞ്ഞിമംഗലത്ത് ഇതിന്റെ വ്യവസായം പരമ്പരാഗതമായി നടന്നുപോന്നിരുന്നതിനാല്‍ ശില്പികളുടെ നാടെന്ന് ഇവിടം പ്രസിദ്ധമായി.

പഞ്ചലോഹം

സ്വര്‍ണം ഉള്‍പ്പെടെയുള്ള ലോഹങ്ങള്‍ കൂട്ടിചേര്‍ത്തുണ്ടാക്കുന്ന വിശിഷ്ട ലോഹസങ്കരമാണ് പഞ്ചലോഹം. കേരളത്തിലെ വിദഗ്ധരായ വാര്‍ക്കപ്പണിക്കാരുടെ (മൂശാരിമാരുടെ) തനതു കണ്ടെത്തലായിരുന്നു ഇത്. ലോകമാര്‍ക്കറ്റില്‍ വിലപിടിപ്പുള്ള പഞ്ചലോഹത്തിനു വ്യത്യസ്ഥ കൂട്ടുകളാണുപയോഗിച്ചിട്ടുള്ളത്. 

ചെമ്പ്+വെള്ളി+പൊന്ന്+ഇരുമ്പ്+ഈയം, ചെമ്പ് +പിച്ചള +ഇരുമ്പ് +തകരം+ ഈയം, പൊന്ന് +വെള്ളി +ചെമ്പ് +ഇരുമ്പ് +നാകം എന്നിവചേര്‍ത്തുള്ള പഞ്ചലോഹകൂട്ടുകളും; ചെമ്പ്+ഈയം+പിച്ചള; ചെമ്പ്+ ഈയം ഇവ ചേര്‍ത്തുള്ള കൂട്ടുലോഹങ്ങളും നിര്‍മ്മിച്ചിരുന്നു.