"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 3, ഞായറാഴ്‌ച

ഹിന്ദുത്വ ശക്തിക ളുടെ സ്വരാജ് വാദത്തി ന്റെ കാ പട്യം (അകീല്‍ ബില്‍ഗ്രാമി യുമായി ട്ടുള്ള അഭിമുഖം)


വര്‍ത്തമാന രാഷ്ട്രീയ സാഹചര്യത്തില്‍ സ്വരാജ് എന്ന ആശയം കൊണ്ടെന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത്?
ഗഹനമായി ചിന്തിക്കുമ്പോള്‍ സ്വരാജ് എന്നത് വളരെ പ്രധാനപ്പെട്ട ആശയമാണ്. യൂറോപ്പിലോ പാശ്ചാത്യലോകത്തോ സംഭവിച്ചതു തന്നെലോകത്തെല്ലായിടത്തും സംഭവിക്കണം എന്ന് വ്യാപകമായ ഒരു ചിന്താഗതിയുണ്ട്. ഉദാഹരണത്തിന്, കോര്‍പ്പറേറ്റുകള്‍ ഇന്ത്യയിലെ ഗ്രാമങ്ങള്‍ കയ്യേറുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ നമ്മുടെ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ പറയുന്നത് ഇംഗ്ലണ്ടിന് ലണ്ടനും മാഞ്ചസ്റ്ററും ഒക്കെ ഉണ്ടാക്കുന്നതിന് ഇതു പോലുള്ള ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട് എന്നതാണ്. ഇത് കാണിക്കുന്നത് സാമ്പത്തിക നിയമങ്ങള്‍ ചരിത്രത്തിന് മേല്‍ ആധിപത്യം ചെലുത്തുന്നു എന്ന ചിന്തയാണ്. എന്നാല്‍ ഇതൊരു അന്ധവിശ്വാസമാണ്. അതിനര്‍ത്ഥം അത്തരത്തിലുള്ള നഗരവല്‍ക്കരണം ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി എന്നതിന് എത്രത്തോളം സഹായകമായി എന്നതിനെ കുറിച്ച് ഒരു ധാരണയുമില്ലാതെ അതിനെ അങ്ങ് വിശ്വസിക്കുക എന്നതാണ്. മാര്‍ക്‌സിന് മുന്നിലും ഇക്കാര്യം വന്നെങ്കിലും അദ്ദേഹം അത് വിശ്വസിച്ചില്ല. മാര്‍ക്‌സിന്റെ കൃതികളിലൂടെ കടന്നുപോയാല്‍ റഷ്യ ഒരിക്കലും പാശ്ചാത്യ യൂറോപ്യന്‍ മുതലാളിത്തത്തിലൂടെ ഒരു അനുഷ്ഠാനമെന്ന നിലയ്ക്ക് കടന്നു പോകേണ്ടതില്ല എന്നദ്ദേഹം വാദിച്ചിരുന്നെന്ന് കാണാന്‍ കഴിയും. 

പാശ്ചാത്യലോകത്ത് നടന്നത് എല്ലായിടത്തും നടക്കണമെന്ന് ആളുകള്‍ പറയുന്നത് അവിടെ നടന്നത് ന്യായമായ കാര്യമാണെന്നുള്ള ചിന്താഗതി കൊണ്ടാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇത് മറ്റിടങ്ങളില്‍ നടക്കുമെന്നല്ല നടക്കേണ്ടതാണ് എന്നാണ് വിചാരിക്കുന്നത്. അതിനാല്‍ സ്വരാജ് എന്ന ആശയം വിശദീകരിക്കുമ്പോള്‍ പാശ്ചാത്യരാജ്യങ്ങളില്‍ നടന്നത് നീതിപൂര്‍വ്വകമായിരുന്നില്ല എന്നും അത് മറ്റു രാജ്യങ്ങളില്‍ ആധിപത്യം ചെലുത്തിക്കൊണ്ടുമായിരുന്നു എന്നും പറയേണ്ടി വരും. അധികാരം വിട്ടു കൊടുത്തത് ശക്തമാന്മാരുടെ ധാര്‍മ്മികതയായി ചിത്രീകരിക്കപ്പെടുന്നതിന്റെ തന്ത്രം തുറന്നു കാട്ടപ്പെടേണ്ടതുണ്ട്. അതു കൊണ്ട് സാമ്പത്തിക വികസനത്തിന്റെ പാശ്ചാത്യ രീതികളെ കുറിച്ചുള്ള സ്വരാജ് ശൈലിയിലുള്ള വിമര്‍ശനങ്ങള്‍ ആരോഗ്യകരമായ ഒന്നായി കാണുന്നു. ഇത് നല്ലൊരു പരിധി വരെ മറ്റു രാജ്യങ്ങളിലുണ്ടെങ്കിലും ഇന്ത്യയില്‍ അപൂര്‍വ്വം ചില വൃത്തങ്ങളിലൊഴികെ കാണാന്‍ കഴിയില്ല. 

ചരിത്രത്തെ പുനര്‍രചിക്കുന്നതും ഇന്ത്യന്‍ പൗരാണിക സാങ്കേതിക വിദ്യയെ മഹദ്‌വല്‍ക്കരിക്കുന്നതുമായ ചില പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ടല്ലോ. അത് സ്വരാജ് എന്ന ആശയവല്‍ക്കര ണമാണോ?

വിവേകബുദ്ധിയുള്ള സമൂഹത്തില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടരുത്. ചരിത്രമെന്നത് വ്യഖ്യാനങ്ങള്‍ക്ക് വഴിവെയ്ക്കു ന്നതാണ്. ചില നിഗമനങ്ങള്‍ക്ക് ഏതെല്ലാം തെളിവുകളാണ് ഉണ്ടാവേണ്ടതെന്നതിന് കൃത്യമായ നിര്‍ണ്ണയങ്ങളുണ്ട്. പുനര്‍രചനയും മഹദ്‌വല്‍ക്കരണവും മിഥ്യാസങ്കല്‍പ്പങ്ങളെ സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നത്. അത് ചരിത്ര യാഥാര്‍ത്ഥ്യ ങ്ങളെ എങ്ങിനെ വ്യാഖ്യാനിക്കണമെന്നതിനുള്ള ദുര്‍ഗ്രഹമായ വിവാദങ്ങളല്ല. ഇപ്പോഴത്തെ സര്‍ക്കാരും അതിന്റെ നേതാക്കളും കൂടി ചെയ്യുന്നതിലെ അപകടാവസ്ഥ മനസ്സിലാക്കാന്‍ ദുഷ്‌ക്കരമല്ല. മിത്തുകള്‍ സൃഷ്ടിക്കുന്നവര്‍ ചരിത്രകാരന്മാര്‍ ആയി കടന്നു പോവാം. ആധുനികമടക്കമുള്ള സംസ്‌കാരത്തിന്റെ ഭാഗമാണ് മിത്തുകള്‍ എന്ന കാര്യം ഞാന്‍ നിഷേധിക്കുകയല്ല. തെളിവുക ളുടെ അടിസ്ഥാനത്തില്‍ വേണം ഒരു തീരുമാനത്തിലെത്താന്‍ എന്നിരിക്കെ ചരിത്രവിഷയങ്ങളെ കൂട്ടിക്കുഴയ്ക്കുന്നത് അടിസ്ഥാനപരമായി അബദ്ധമാണ് എന്നാണ് ഞാന്‍ പറയുന്നത്. ചിരിക്കാന്‍ വക തരുന്നത്ര അബന്ധമാണെന്നര്‍ത്ഥം. ആശയങ്ങ ളെയും ചരിത്രത്തെയും വളച്ചൊടിക്കുന്ന രിതിയുടെ പ്രഥമ ഘട്ടമല്ല ഇത്. അയോദ്ധ്യയെ കുറിച്ചുള്ള ചര്‍ച്ചകളുടെ വേളയില്‍ ഇത്തരം അപകടാവസ്ഥ വെളിപ്പെട്ടിരുന്നു. 

വര്‍ത്തമാന സര്‍ക്കാര്‍ സ്വരാജില്‍ നിന്നും ഏറെ അകലെയാണ്. അത് അമേരിക്ക പോലെയുള്ള രാജ്യങ്ങള്‍ക്ക് മുന്നില്‍ അടിമയെ പോലെ വര്‍ത്തിക്കുകയാണ്. 
ഘര്‍വാപ്പസി എന്ന പ്രയോഗത്തിലെ മിത്ത് ആനുഷാംഗികമായി പരാമര്‍ശിക്കട്ടെ. ഈ പരിവര്‍ത്തനങങ്ങള്‍ ഉണ്ടാക്കുന്ന ഉപദ്രവങ്ങളും അതിന് പിന്നിലുള്ള കൗശലബുദ്ധിയും ഒക്കെ വിമര്‍ശനത്തിന് വിധേയമാക്കുന്നവര്‍ പോലും വിട്ടു കളയുന്ന ഒരു കാര്യമുണ്ട്. ഈ പരിവര്‍ത്തനങ്ങള്‍ നിര്‍ബന്ധ പൂര്‍വ്വമായി ല്ലെങ്കില്‍ പോലും ഘര്‍വാപ്പസി എന്നു പറയാന്‍ ഘര്‍ എന്നത് യഥാര്‍ത്ഥത്തില്‍ ഇല്ല എന്നും അത് മൊത്തത്തില്‍ ഒരു മിത്ത് മാത്രമാണെന്നും ആണെന്നുള്ള കാര്യമാണത്. ഹിന്ദുത്വത്തിന്റെ ഹിന്ദു ദേശീയത എല്ലാവര്‍ക്കും ഘര്‍ വാഗ്ദാനം ചെയ്യുന്നില്ല. ബ്രാഹ്മണീയര്‍ക്ക് മാത്രമാണ് അവര്‍ ഘര്‍ ഉദ്ദേശിച്ചത്. വൈവിദ്ധ്യമാര്‍ന്ന ജനവിഭാഗങ്ങള്‍ക്ക് ഭാരതം ഭവനമായിരു ന്നിട്ടുണ്ട്. എന്നാല്‍ അത്തരമൊരു കാഴ്ചപ്പാട് ഹിന്ദുദേശീയ വാദികള്‍ക്ക് ഒരു കാലത്തും ഉണ്ടായിരുന്നിട്ടില്ല. അതു കൊണ്ടു തന്നെ വിട്ടുപോയവര്‍ക്കെല്ലാവര്‍ക്കും തിരിച്ചുവരാനുള്ള ഘര്‍ അവര്‍ വിഭാവനം ചെയ്യുന്നില്ല. 

ഈ അഭിപ്രായവ്യത്യാസവും സ്വരാജും തമ്മിലെന്താണ് ബന്ധം? സ്വരാജ് എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിയ്ക്കുകയും അതേ സമയം വലതുപക്ഷ ആശയങ്ങള്‍ക്ക് വശംവദമാവാതിരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് കരുതുന്നുണ്ടോ?
ദക്ഷിണ രാജ്യങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട വികസന ആശയ ങ്ങളില്‍ നിന്ന് സ്വരാജ് എന്ന ആശയം എപ്രകാരം വ്യത്യാസ പ്പെട്ടിരിക്കുന്നുവെന്ന് ഞാന്‍ കുറച്ചു മുമ്പ് പറഞ്ഞല്ലോ. നമ്മുടെ സ്വരാജ് ആശയം നടപ്പാക്കുമ്പോള്‍ പാശ്ചാത്യ ലോകത്ത് മുഴങ്ങുന്ന അഭിപ്രായ വ്യത്യാസങ്ങളുമായി സമരസപ്പെടേണ്ട തുണ്ട്. കാരണം, അവ അവിടത്തെ സാമ്രാജ്യത്വ വിദേശഭരണ നയങ്ങള്‍ക്കെതിരെയും കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് മുന്നില്‍ ഭരണകൂടം കീഴടങ്ങുന്നതിനെതിരെയും പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് കോര്‍പ്പറേറ്റ് പണത്തിന്റെ കുത്തൊഴുക്കു ണ്ടാകുന്നതിനും അതിലൂടെ തെരഞ്ഞെടുപ്പ് പ്രഹസനമാകുന്നതിനും എതിരെയും കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി മാദ്ധ്യമങ്ങള്‍ പ്രചാരണം നടത്തുന്നതിനും എതിരായിട്ടാണ് പ്രതിഷേധി ച്ചിട്ടുള്ളത്. 

ഹിന്ദുത്വ വലതു ശക്തികളുടെ സ്വരാജ് എന്ന വാദം ഹിപ്പോ ക്രസി മാത്രമാണ്. വികസനം നടപ്പാക്കുക യെന്നതടക്കമുള്ള നിര്‍ണ്ണായകമായ കാര്യങ്ങളിലൊക്കെ തന്നെ ഇപ്പോഴത്തെ സര്‍ക്കാരും അതിന്റെ ചിന്തകളെ ഉയര്‍ത്തിപ്പിടിക്കുന്ന മദ്ധ്യവര്‍ഗ്ഗവും സ്വരാജ് എന്ന ആശയത്തില്‍ നിന്ന് വേര്‍പെട്ടു കൊണ്ട് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ക്ക് അടിമപ്പെടുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.


നമ്മുടെ യൂണിവേഴ്‌സിറ്റികളില്‍ എന്തു കൊണ്ടാണ് വേണ്ടത്ര ഉള്‍ക്കാഴ്ച നല്‍കാന്‍ കഴിയാതെ പോകുന്നത്? തത്വചിന്തകര്‍ മുതല്‍ ഹ്യൂമനിറ്റീസ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ വരെ ഇക്കാര്യത്തില്‍ അവരുടേതായ പങ്ക് വഹിക്കേണ്ടതല്ലേ?
സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമുള്ള നാളുകളില്‍ നമ്മുടെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാഭ്യാസം ഇപ്പോഴുതള്ളതിനെ അപേക്ഷിച്ച് സജീവമായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. കാരണം, അന്ന് നമ്മുടേതായ രീതിയില്‍ രാജ്യത്തെ കെട്ടിപ്പടു ക്കണമെന്ന ബോധം ശക്തമായി ഉണ്ടായിരുന്നു. രാഷ്ട്രീയത്തെ കുറിച്ചും രാഷട്രീയ സമ്പദ് ശാസ്ത്രത്തെ കുറിച്ചും നമ്മുടേതായ വിമര്‍ശനങ്ങളുണ്ടായിരന്നു. നമ്മുടെ ചരിത്രപരമായ ഭൂതകാ ലത്തില്‍ എന്താണ് വിലപിടിപ്പുള്ളതെന്നും അല്ലാത്തതെന്നുമുള്ള അന്വേഷണങ്ങള്‍ നടന്നിരുന്നു. അതിന് കടകവിരുദ്ധമായിട്ട് കഴിഞ്ഞ രണ്ടു മൂന്നു ദശകങ്ങളായി ഫിനാന്‍സ് ആഗോളീകരണം നമ്മുടെ ബുദ്ധിജീവി സംസാരങ്ങള്‍ക്കിടയിലേക്ക് കടന്നുവന്ന് അപകടമാണ് സൃഷ്ടിച്ചു കൊണ്ടിരുന്നത്. സ്വതന്ത്രമായ ചിന്ത ഇപ്പോള്‍ കുറവാണ്. ബൗദ്ധിക നിലവാരം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളിലെ നിയമങ്ങളും പ്രവണതകളും അതേ പടി പകര്‍ത്തുന്ന അവസ്ഥ ഉണ്ടായിരി ക്കുന്നു. നമ്മുടെ വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താന്‍ മറ്റു മാര്‍ഗ്ഗങ്ങളുണ്ട്. ആഗോളീകരണത്തിന്റെ സ്വാധീനം ഉണ്ടാകുന്നതിന് മുമ്പ് നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ വിഷയത്തെ കുറിച്ചും സമ്പ്രദായത്തെ കുറിച്ചും ഒക്കെ ചരിത്രം, സാമ്പത്തിക ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ സജീവമായ ചര്‍ച്ചകള്‍ നടക്കുകയുണ്ടാ യിട്ടുണ്ട്. എന്നാല്‍ ആഗോളീകരണത്തിന് ശേഷം ഈ വിഷയങ്ങള്‍ ദുര്‍ബ്ബലമായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടു കൊണ്ടി രിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ ധനികവിഭാഗങ്ങളിലേക്ക് നമ്മുടെ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും കൂടുതല്‍ ആകര്‍ഷിക്കുകയാണ് ആഗോളീകരണം ചെയ്തത്. ഇത് വിദ്യാര്‍ത്ഥികളെ കരിയറിസ്റ്റുകളാക്കി മാറ്റുകയും പുരോഗമന പാതയിലേക്ക് പോകുന്നതില്‍ നിന്ന് തടയേണ്ടത് അദ്ധ്യാപകരുടെ കടമയായി തീര്‍ക്കുകയും ചെയ്തിരിക്കുന്നു.

*സഖാവ് മാസിക 2015 ഏപ്രില്‍ ലക്കം