"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 19, ചൊവ്വാഴ്ച

ടി പി അയ്യപ്പന്‍ കാഞ്ഞിരമറ്റം


ജനനം - 1929 ഫെബ്രുവരി 2 ന് എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റത്ത് ജനിച്ചു.

വിദ്യാഭ്യാസം - എസ്എസ്എല്‍സി
ഡിപ്ലോമ:
1. 1953 നവംബര്‍ 2 - ഒല്ലൂക്കര അഗ്രിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും അഗ്രിക്കള്‍ച്ചറില്‍ ഡിപ്ലോമ.
2. 1961 നവംബര്‍ 12 - മാവേലിക്കര എക്‌സ്‌റ്റെന്‍ഷന്‍ ട്രെയിനിങ് സെന്ററില്‍ നിന്നും എക്‌സ്‌റ്റെന്‍ഷനില്‍ ഡിപ്ലോമ.
3. 1961 നവംബര്‍ 3 - വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ എന്‍വയര്‍മെന്റല്‍ സാനിട്ടേഷന്‍ ഡിപ്ലോമ.
4. 1983 നവംബര്‍ 3 - ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്മെന്റ് ഐഎംജി.

1954 ഒക്ടെബറില്‍ ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വിഇഒ ആയി ജോലിയില്‍ പ്രവേശിച്ചു.

1984 ഫെബ്രുവരി യില്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ (ഐആര്‍ഡി) എന്ന തസ്തികയിലിരിക്കെ സര്‍വീസില്‍ നിന്നും വിരമിച്ചു.

കൃതികള്‍: 'ദ്രമിള സ്പന്ദനം' 2006 നവംബറില്‍ പ്രസിദ്ധീകരിച്ചു.

ഗ്രന്ഥത്തെക്കുറിച്ച്: 'ക്രി വ 4 ആം നൂറ്റാണ്ട് മധ്യം മുതല്‍ പഴയ കൊച്ചി രാജ്യവും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് 1940 വരെയുള്ള കാലഘട്ടമാണ് ഇതിന്റെ പ്രതിപാദന കാലാവധി. പൂര്‍വികന്മാരില്‍ നിന്നുള്ള കേട്ടറിവും നേരില്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ അതിശയോക്തി കലരാതെ വസ്തുനിഷ്ഠ മായി വിവരിക്കുവാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പ്രസ്തുത കാലഘട്ടത്തിനു മുമ്പും പിമ്പും ഇപ്പോഴും പുലയരുടെ ചെറുതും വലുതുമായ എല്ലാ ചെയ്തികളിലും ഒളിഞ്ഞും തെളിഞ്ഞും ദ്രമിള സ്പന്ദനം അഥവാ ദ്രാവിഡ സംസ്‌കാര തിരുശേഷിപ്പ് നിലനിന്നുവരുന്നു.'

വിലാസം: താഴൂപ്പറമ്പില്‍, കാഞ്ഞിരമറ്റം പി ഒ, എറണാകുളം. പിന്‍ 682315.
ഫോണ്‍. 0484 2741576.