"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 15, വെള്ളിയാഴ്‌ച

പി ജെ സഭാരാജ് തിരുമേനികള്‍1926 ഒക്ടോബര്‍ രണ്ടിന് ജനനം. പിതാവ്: ദേവരുകാല, കുറുപ്പന്‍ചേരി, പൊയ്കയില്‍ വീട്ടില്‍ യോഹന്നാന്‍. മാതാവ്: മാറമ്പടത്ത് വീട്ടില്‍ മറിയം (തങ്കമ്മ)

1951 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍എസ്പി) യിലും പ്രവര്‍ത്തിച്ചു.

1958 ല്‍ ഡിസിയുഎഫ് എന്ന പ്രസ്ഥാനം രൂപീകരിച്ചു.

1966 മെയ് 25 ന് എറണാകുളം ജില്ലയിലെ നാടുകാണിയില്‍ വെച്ച് കെ എം ജോര്‍ജ് എംഎല്‍എ അധ്യക്ഷനായും പി വി പീറ്റര്‍ നെല്ലിമറ്റം ഉത്ഘാടകനായും നടന്ന യോഗത്തില്‍ ഡിസിയു എഫ് എന്ന പ്രസ്ഥാനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. അധകൃതവര്‍ഗ ഐക്യമുന്നണി (ഡിസിയുഎഫ്) എന്ന് അറിയപ്പെട്ടു.

1960 ഫെബ്രുവരി 15 ന് ദി കേരള സ്വതന്ത്ര ഹരിജന്‍ സമാജത്തിന്റെ കുന്നത്തുനാട് താലൂക്ക്, ചെമ്മനാട് വില്ലേജ് വടവുകോട് കുറ്റാ ശാഖക്കുവേണ്ടി, പൊതുമന്ദിരിം പണിയുന്നതിന് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് സംയുക്ത വിജ്ഞാപനം പുറപ്പെടുവിച്ചു.

1963 കളില്‍ പി ജെ സഭാരാജ്, കോട്ടയം Founder of DCUF എന്നറിയപ്പെട്ടു.

1965 കുറിച്ചി, നാട്ടാശേരി, തിരുനക്കര, മണര്‍കാട് സമ്മേളനങ്ങള്‍, യുദ്ധഫണ്ടിലേക്ക് സംഭാവന ചെയ്യുവാനും ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്കുവാനും നടത്തി.

1967 സംവരണ കാലവധി 10 വര്‍ഷം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് ഗവണ്മെന്റുകള്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു.

1967 ല്‍ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.

1969 ഡിസംബര്‍ 6 ന് ഡോ. ഭീംറാവു റാംജി അംബേഡ്കറുടെ 13 ആമത് ചരമ വാര്‍ഷികം കൂട്ടിക്കല്‍ മഹാബലി നഗറില്‍ നടന്നു. ഈ സമ്മേളനത്തില്‍ ഡോ. ബി ആര്‍ അംബേഡ്കറെ ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്നു വിളിച്ചു.

1970 ജനുവരി 29,30,31 തിയതികളില്‍ മുണ്ടക്കയത്ത് മാര്‍ട്ടിന്‍ ലൂഥര്‍ കിംങ് നഗറില്‍ നടന്ന ഹൈറേഞ്ച് വര്‍ക്കിങ് കമ്മിറ്റിയുടെ ആറാമത് സമ്മേളനം, ദ്രാവിഡ ബാലജന സമ്മേളനം, യുവജന സമ്മേളനം, മഹിളാ സമ്മേളനം, ബിസിനസ് സമ്മേളനം, മതസമ്മേളനം തുടങ്ങിയവ നടന്നു.

1970 നവംബര്‍ 28. സംയുക്ത ഹരിജന്‍ സമിതിയുടേയും അധകൃതവര്‍ഗ ഐക്യമുന്നണിയുടേയും സമ്മേളനം പെരുങ്കാവില്‍.

1971 മെയ് 26 ന് ദ്രാവിഡ ബാലജന സഖ്യം (ഡിസിഎല്‍) സംസ്ഥാന വാര്‍ഷിക സമ്മേളനം സീ വ്യൂ പുരട്ടുകളത്തില്‍ നടന്നു.

1972 ജനുവരി 1 ന് ആദിദ്രാവിഡ രാജകീയ പുരോഹിത ഗുരുകുല ഭവനം പി ജെ സഭാരാജ് അവര്‍കള്‍ ശിലാസ്ഥാപനം നടത്തി.

1972 ഓഗസ്റ്റ് 6 ന് ജാതിസംവരണ സംരക്ഷണ സമ്മേളനം കോട്ടയത്ത് മാമ്മന്‍മാപ്പിള ഹാളില്‍ നടന്നു.

1972 ഒക്ടോബര്‍ 1 ന് വടാട്ടുപാറ, കുട്ടമ്പുഴ, മധുരച്ചാല്‍, ഞായപ്പിള്ളി, ഭൂതത്താന്‍കെട്ട്, കുറ്റിയാംചാല്, കൂവപ്പാറ എന്‍ക്രോച്ച് കുടിയിറക്കിനെതിരെ ഇടുക്കി കളക്ടറേറ്റ് മാര്‍ച്ച്.

1974 മാര്‍ച്ച് 11 ന് കേന്ദ്ര - സംസ്ഥാന ഗവണ്മെന്റുകള്‍ക്ക് ഭാരതത്തിലെ അധകൃതവര്‍ഗ ജനകോടികളുടെ അവകാശാ ധികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അവകാശപത്രിക (മെമ്മോറാണ്ടം) സമര്‍പ്പിച്ചു.

1974 ഡിസംബര്‍ 7 ന് സെക്രട്ടേറിയറ്റിലേക്ക് ഹരിജന സംയുക്ത പ്രതിനിധി സഭയുടെ മുന്‍കയ്യില്‍ ഹരിജന പ്രതിനിധികള്‍ കക്ഷിരാഷ്ട്രീയ അടിമകളാകുന്നതിനെതിരേ പട്ടിണി മരണ നിവാരണ കാല്‌നടജാഥ നടത്തി. വി ജെ ജ്ഞാനസുതന്‍ (പിആര്‍ഡിഎസ്) എം കെ കുഞ്ഞോല്‍ (കെഎസ്എച്ച്എസ്) പി ജെ ശാമുവേല്‍ (കെഎച്ച്‌സിഎഫ്) എം എം പീറ്റര്‍ (എച്ച്എസ്പി എസ്) പി ജെ സഭാരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

1975 ഫെബ്രുവരി 22 ന് പോത്താനിക്കാട് സമ്മേളനത്തില്‍ ഡിസിയുഎഫ്‌ന്റെ 12 രാജഋഷികള്‍ പ്രത്യേക അതിഥികളായി പങ്കെടുത്തു.

1978 നവംബര്‍ 25 ന് മുണ്ടക്കയത്തുവെച്ച് ദ്രാവിഡ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഡിഎസ്പി) രൂപീകരണ സമ്മേളനം.

1978 ഡിസംബര്‍ 30,31, 1979 ജനുവരി 1 തിയതികളില്‍ ഡിസിയുഎഫ് 20 ആമത് ത്രിദിന കണ്‍വെന്‍ഷന്‍ മുക്കട രാജ്യസഭാ നഗറില്‍.

1980 ഒക്ടോബര്‍ 2 ന് ആദിദ്രാവിഡ രാജകീയ പുരോഹിത ഗുരുകുല ഭവനം മുക്കടയില്‍ ഡിസിയുഎഫ് ചെയര്‍മാന്‍ പി ജെ ജോസഫ് ഉത്ഘാടനം ചെയ്തു.

1982 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേറ്റീവ്‌സ് (ആര്‍പിഐഎന്‍), ലബറേഷന്‍ ഫ്രണ്ട് (എല്‍എഫ്), ദ്രാവിഡ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഡിഎസ്പി) എന്നിവര്‍ അധസ്ഥിത ജനതാ രാഷ്ട്രീയ മുന്നണി രൂപീകരിച്ചു.

1982 മെയ് 9 ന് മുക്കൂട്ടുതറയില്‍ ആത്മീയ സമ്മേളനം നന്നു.

1144 മീനം 10 (മാര്‍ച്ച് 23) അധകൃതവര്‍ഗ ഐക്യമുന്നണി എന്ന് പേരുമാറ്റിക്കൊണ്ട് ദ്രാവിഡവര്‍ഗ ഐക്യമുന്നണി എന്ന പേരു സ്വീകരിച്ചു.

1984 ഫെബ്രുവരി 19 ന് ഭാരത സംരക്ഷണ ആദിദ്രാവിഡ സേനാസമ്മേളനം കോട്ടയത്ത് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ നടന്നു.

1986 ഫെബ്രുവരി 10 ന് ഏറ്റുമാനൂര്‍ സംഭവം നടന്നു.

1994 മാര്‍ച്ച് 17 ന് സി റ്റി സുകുമാരന്‍ ഐഎഎസ് ന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഹെഡ് പോസ്റ്റാഫീസിനു മുന്നില്‍ 48 മണിക്കൂര്‍ നിരാഹാര സമരം.

1995 എറണാകുളം മഹാരാജാസ് കോളേജിലെ ദലിത് വിദ്യാര്‍ത്ഥി കളുടെ സംരക്ഷണത്തിന് മുന്‍കയ്യെടുത്തു.

1996 ഡിസംബര്‍ 28,29,30,31 1997 ജനുവരി 1,2,3,4,5,6 തിയതി കളില്‍ 39 ആമത് ദേശീയ ത്രിദിന ദ്രാവിഡ സംഗമം മുക്കടയില്‍ നടന്നു.

1996 ഒക്ടോബര്‍ 2 ന് പൊയ്കയില്‍ പി ജെ സഭാരാജ് തിരുമേനികളുടെ സപ്തതി ആഘോഷ മഹാത്സവം മുക്കടയില്‍ നടന്നു. പ്രാപഞ്ചിക കേസരി ബ്രഹ്മഋഷികള്‍ പൊയ്കയില്‍ തിരു. പി ജെ സഭാരാജ് തിരുമേനികള്‍ എന്ന് ഈ കാലഘട്ടത്തില്‍ അറിയപ്പെട്ടു തുടങ്ങി.

1999 കുറിച്ചി സചിവോത്തമപുരം 11 കെ വി സമരത്തിനു പിന്തുണ.

2000 ജനുവരി 30,31 ദേവജന സമാജം, 18 ആമത് വാര്‍ഷിക മഹോത്സവം മുക്കടയില്‍ നടന്നു.

സി കെ ജാനുവിന്റെ മുന്‍കയ്യിലുള്ള ആദിവാസിഭൂമി സമരങ്ങള്‍ക്കു പിന്തുണ.

2000 ഏപ്രില്‍ 9. മത ആധ്യാത്മിക സമ്മേളനം മലപ്പുറത്ത് കൊണ്ടോട്ടിയില്‍ നടന്നു.

വാര്‍ധക്യസഹജമായ വിശ്രമജീവിതത്തിലും ആധ്യാത്മിക ജീവിതത്തിലും കൂടുതല്‍ കേന്ദ്രീകരിച്ചു. 2002 ജൂലൈ 25 ന് സഭാരാജ് തിരുമേനികള്‍ അന്തരിച്ചു.

-------------------------
@ ഡോ. എം ബി മനോജും അനുരാജ് തിരുമേനിയും ചേര്‍ന്നെഴുതിയ 'തിരു. പി ജെ സഭാരാജ്: ഓര്‍മ, രാഷ്ട്രീയം, അടയാളം' എന്ന പുസ്തകത്തില്‍ നിന്നും.