"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 13, ബുധനാഴ്‌ച

കെ പി വള്ളോന്‍ എംഎല്‍സി



എറണാകുളത്തിനടുത്ത് മുളവുകാട് എന്ന ഗ്രാമത്തില്‍ കോലോട്ട് വീട്ടില്‍ 1900 ആമാണ്ട് ജനുവരി മാസം 2 ആംതിയതി പിഴങ്ങന്റേയും മാലയുടേയും മകനായി വള്ളോന്‍ ജനിച്ചു.

കരിങ്കല്‍ പണിയിലേര്‍പ്പെട്ടു ജീവിതമാരംഭിച്ചു. അന്ധവിശ്വാസ ങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരേ പോരാടി. കൊച്ചിയിലെ അധകൃതരുടെ നവോത്ഥാനപ്രസ്ഥാനം പുനരുജ്ജീവിപ്പിച്ച് ശക്തമാക്കി. മര്‍ദ്ദനങ്ങളെ മര്‍ദ്ദനം കൊണ്ടെതിര്‍ത്തു. അധകൃതര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സംവിധാനം ഒരുക്കി. വേട്ടുവര്‍, പറയര്‍ മുതലായ അധകൃത വര്‍ഗങ്ങളുടെ സംഘടനകള്‍ക്കും നേതൃത്വം നല്കി. 1931 ല്‍ കൊച്ചി നിയമസഭയില്‍ അംഗമായി.


1917 ല്‍ താരയെ വിവാഹം കഴിച്ചു.
1924 ല്‍ സമുദദായ നേതൃത്വം ഏറ്റെടുത്തു.
1931 ല്‍ കൊച്ചി നിയമസഭയില്‍ അംഗമായി.
1936 ല്‍ 'അധകൃതന്‍' മാസിക ആരംഭിച്ചു.
1936 ല്‍ വീണ്ടും എംഎല്‍സി ആയി.

*ബ്രാഹ്മണരുടെ യൊഗക്ഷേമ സഭയിലും കൊല്ലത്തു നടന്ന എസ്എന്‍ഡിപി യുടെ സമ്മേളനത്തിലും മറ്റും പ്രസംഗിച്ച് പ്രഗത്ഭനായ വാഗ്മി എന്ന നിലയില്‍ അംഗീകാരം നേടി.

*കെ വി കുഞ്ഞിക്കാവു എന്ന മകളും കെ വി കുമാരന്‍, കെ വി രാജന്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളും ഉണ്ട്.

1940 ഏപ്രില്‍ 14 ന് മസൂരി ബാധി്ച്ച് കെ പി വള്ളോന്‍ എംഎല്‍സി അന്തരിച്ചു. 

1962 ല്‍ ജീവിത പങ്കാളിയായിരുന്ന താര നിര്യാതയായി.

---------------------------
അവലംബം: 1981 ല്‍ വൃന്ദാവനം വേണുഗോപാലന്‍ എഡിറ്റ് ചെയ്ത് വിശ്വകേരളം പബ്ലിക്കേഷന്‍സ് തിരുവനന്തപുരം പ്രസിദ്ധീകരിച്ച 'കെ പി വള്ളോന്‍ സ്മരണിക' എന്ന ഗ്രന്ഥം.