"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 13, ബുധനാഴ്‌ച

ആര്‍ അനിരുദ്ധന്‍


1969 മെയ് 27 ന് ഊരിനാട് വീട്ടില്‍ രാഘവന്റേയും കൊച്ചപ്പിയുടേയും മകനായി തിരുവനന്തപുരം ജില്ലയിലെ നഗരൂരില്‍ ജനിച്ചു. 

തേക്കിന്‍കാട് എല്‍പിഎസ്, കിളിമാനൂര്‍ ഗവണ്മെന്റ് ഹൈസ്‌കൂള്‍, വര്‍ക്കല എസ്എന്‍ കോളേജ്, കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ ദലിത് ബഹുജന്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവം. 

1995 മുതല്‍ സംസ്ഥാന സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിട്ട്യൂട്ടില്‍ എഡിറ്ററായി സേവനം അനുഷ്ഠിക്കുന്നു.

പ്രധാനകൃതികള്‍: ദലിതരും സ്വാതന്ത്ര്യത്തിന്റെ 50 വര്‍ഷങ്ങളും ബുദ്ധിസം വിമോചനത്തിന്റെ പാത, ആഗോളവത്കരണവും ദലിതരും, ഭരണഘടനാ പുനരവലോകനത്തിനു പിന്നില്‍, വിമോചനത്തിന്റെ പാതയേത് (വിവര്‍ത്തനം), ബുദ്ധിസവും കമ്മ്യൂണിസവും (വിവര്‍ത്തനം), വെയിറ്റിംങ് ഫോര്‍ എ വിസ (വിവര്‍ത്തനം), ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടും ദലിത് ക്രൈസ്തവ സംവരണവും (പഠനം), ദലിത് സംസ്‌കാര ത്തിന്റെ വികാസ പരിണാമങ്ങള്‍ (പഠനം), ഗാന്ധിസം (വിവര്‍ത്തനം), ബാബാസാഹേബ് അംബേഡ്കര്‍: ദര്‍ശനങ്ങളും സന്ദേശങ്ങളും, കേരളീയ ദലിത് ജീവിതം കാലഘട്ടങ്ങളിലൂടെ: നവോത്ഥാന കാലഘട്ടം....

ജീവിതപങ്കാളി: സുഗുണാംബാള്‍, മക്കള്‍: സിദ്ധാര്‍ഥ അനിരുദ്ധന്‍, നിരഞ്ജന അനിരുദ്ധന്‍.

വിലാസം : ലുംബിന്, കൊടുങ്ങാനൂര്‍ പി ഒ, കുലശേഖരം, തിരുവനന്തപുരം - 13.
ഫോണ്‍. 9446111466.