"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 7, വ്യാഴാഴ്‌ച

ഋഗ്വേദം - ശശിക്കുട്ടന്‍ വാകത്താനംക്രി. മു.1500നും 600നും ഇടയിലാണ് പൊതുവെ വൈദിക കാലമെന്നു പറയുന്നത്. വൈദിക കാലത്തെ കൃതികളെയാണ് വേദങ്ങള്‍ എന്നു പറയുന്നത്. വേദങ്ങള്‍ നാലാണ്. ഋക്, യജൂസ്, സാമം, അഥര്‍വ്വം. ഇതില്‍ പ്രധാനപ്പെട്ടത് ഋഗ്വേദമാണ്. 'ഋക്കു'കള്‍ എന്നാല്‍ പദ്യങ്ങളെന്നും 'വിദ'് എന്നാല്‍ അറിവെന്നുമാണ്. അറിവുതരുന്ന പദ്യങ്ങളുടെ സമാഹാരമാണ് ഋഗ്വേദം എന്നു ചുരുക്കം. 1017 സൂക്തങ്ങളിലായി 10472 ഋക്കുകള്‍ ഇതിലുണ്ട്. വേദങ്ങള്‍ സൃഷ്ടിച്ചവരെ മന്ത്രദ്രഷ്ടാക്കള്‍ എന്നാണു പറയുന്നത്. 

എഴുത്തും വായനയും നിലവിലില്ലാതിരുന്നതിനാല്‍ ഗുരുവിന്റെ മുഖത്തു നിന്നും കേട്ടാണു വേദങ്ങള്‍ പഠിച്ചിരുന്നത്. അതിനാല്‍ പലപ്പോഴും ഇതില്‍ പുതുതായ കൂട്ടിച്ചര്‍ക്കലുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. കേട്ടുപഠിക്കുന്നതുകൊണ്ടാണ് വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയവും മെഴുകും കൂട്ടിച്ചേര്‍ത്ത് നിറയ്ക്കണമെന്നു പറയുന്നത്. ഋഗ്വേദത്തിന്റെ പത്താം മണ്ഡലംവരെ ലളിതമായ ജീവിതം നയിച്ചുപോന്ന പ്രാചീന ജനതയുടെ അതിജീവനത്തിനുള്ള സ്തുതികള്‍ മാത്രമാണുള്ളത്. പ്രകൃതി ശക്തികളെ പാട്ടിലാക്കി ജീവിതം സുഗമമാക്കാനാണ് ആദ്യകാല ഋഗ്വേദ ജനത ആഗ്രഹിച്ചിരുന്നത്. അവിടെ ബ്രാഹ്മണരെക്കുറിച്ചോ യാഗങ്ങളെക്കുറിച്ചോ പരാമര്‍ശങ്ങളില്ല. ഹിന്ദു എന്ന പ്രയോഗംപോലും ഒരിടത്തുമില്ല. ഇന്നത്തെ ദൈവങ്ങളൊന്നും ഇതിലില്ല. ഇന്ദ്രന്‍, അഗ്നി, വരുണന്‍, വായു, മരുത്തുക്കള്‍, ഉഷസ്സ്, രുദ്രന്‍, പ്രജാപതി, യമന്‍, പൂഷാവ്, സവിതാവ്, തവള, ഉരല്‍, പിടികല്ല്, കുതിര, ധാന്യങ്ങള്‍ എന്നിങ്ങനെ 33 ദേവതകളെയാണ് സ്തുതിക്കുന്നത്. ഇന്ദ്രനാണ് ഋഗ്വേദ ജനതയുടെ ദൈവം. ഇന്ദ്രനുവേണ്ടി കാളകളെ വേവിച്ചുകൊടുക്കുന്നതും ഇന്ദ്രനെ യുദ്ധത്തില്‍ സഹായിക്കുന്ന തുമായ ഒരു നാലാംകിടക്കാരനായിട്ടാണ് വിഷ്ണുവിനെക്കുറിച്ചു പറയുന്നത്. വൈകുണ്ഠനാഥന്‍ ഇന്ദ്രനാണ്. ഇന്ദ്രനാല്‍ കൊല്ലപ്പെടുന്ന ഒരു കറുത്ത കൃഷ്ണനെക്കുറിച്ചും വേനന്‍ തുടങ്ങിയ രാജാക്കന്മാരെക്കുറിച്ചും ഋഗ്വേദത്തില്‍ പരാമര്‍ശമുണ്ട്. ഋഗ്വേദ ജനതയ്ക്കു പുറത്തുള്ളവരെ ദസ്യുക്കള്‍, ദാസന്മാര്‍ എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളാണുള്ളത്.

ഋഗ്വേദത്തിന്റെ ഭാഗങ്ങള്‍ തന്നെയാണ് യജൂര്‍വേദവും സാമവേദവും. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമാണ് ഇതു പ്രാധാന്യം കൊടുക്കുന്നത്. നമ്മുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരാന്‍ ഈ മന്ത്രങ്ങള്‍ക്കു കഴിവുണ്ടെന്നാണ് വിശ്വാസം. ആചാരം എന്നത് ഒരുതരം ആജ്ഞാപിക്കലാണ്. 

സാമവേദത്തില്‍ ഋഗ്വേദത്തില്‍നിന്നും എടുത്ത 1800 ഓളം മന്ത്രങ്ങളാണുള്ളത്. യജൂര്‍വേദത്തിന് രണ്ടു ഭാഗങ്ങളുണ്ട്. കൃഷ്ണ യജൂര്‍വേദവും ശുക്ല യജൂര്‍വേദവും. കേരളത്തില്‍ കൃഷ്ണ യജൂര്‍വേദികള്‍ മാത്രമേയുള്ളു. അഥര്‍വ വേദത്തിന്റെ പ്രാചീന നാമം അഥര്‍വാംഗിരസഃ എന്നായിരുന്നു. അഥര്‍വം, അംഗിരസ് എന്നു രണ്ടുതരം മന്ത്രങ്ങളാണ് ഇതിലുള്ളത്. അഥര്‍വ വേദത്തിന് പൈപ്പലാദം, ശൗനകീയം എന്നിങ്ങനെ രണ്ടു ശാഖകളുണ്ട്. ശൗനകീയമാണ് പ്രചാരത്തിലുള്ളത്. ഇതിലെ 731 സൂക്തങ്ങളില്‍ ഏഴിലൊന്നുഭാഗത്തോളം ഋഗ്വേദത്തില്‍നിന്നും എടുത്തതാണ്.

ഋഗ്വേദം ആര്യന്മാരുടേതാണെന്നതിന് തെളിവുകളൊന്നുമില്ല. ഇടയജനത പാടിയതെന്നു പറയാവുന്ന നാടന്‍ പാട്ടുകളാണ് ഇതില്‍ ആദ്യഭാഗങ്ങളില്‍ കാണുന്നത്. അവരുടെ സ്തുതികള്‍ കൃഷിക്കുവേണ്ടിയും പശുക്കള്‍ക്കു പുല്ലിനു വേണ്ടിയുമുള്ള തായിരുന്നു. എന്നാല്‍ പത്താം മണ്ഡലത്തിലെത്തുമ്പോള്‍ വരുന്ന മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. ഇവിടം മുതല്‍ക്കാണ് ആര്യവല്‍ക്കര ണത്തിന്റെ കടന്നുകയറ്റം ഉണ്ടാകുന്നത്.

ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിലാണ് ചാതുര്‍വര്‍ണ്ണ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്.

''ബ്രാഹ്മണോസൃ മുഖമാസീദ് ബാഹു രാജന്യാകൃതഃ
ഊരു തദസ്യ ച ദ്വൈശ്യം പദ്ഭ്യാം ശൂദ്രോ അജായത''

സ്രഷ്ടാവിന്റെ (പ്രജാപതി) മുഖത്തുനിന്ന് ബ്രാഹ്മണനും കൈകളില്‍നിന്നു ക്ഷത്രിയനും, തുടകളില്‍നിന്നു വൈശ്യനും, പാദത്തില്‍നിന്ന് ശൂദ്രനും ജനിക്കുന്നു. ശൂദ്രന്‍ മറ്റുള്ളവര്‍ക്കു വേണ്ടി വേല ചെയ്യേണ്ടവനാണ്. ശൂദ്രന് സ്വത്തു സമ്പാദിക്കുന്ന തിനോ വിദ്യ അഭ്യസിക്കുന്നതിനോ അവകാശമുണ്ടായിരുന്നില്ല. സ്മൃതികളിലൂടെയും സൂത്രങ്ങളിലൂടെയും (നിയമങ്ങള്‍) അതു നിരോധിച്ചിരുന്നു. വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയവും മെഴുകും കൂട്ടിച്ചേര്‍ത്ത് നിറയ്ക്കണം. വേദം ഉച്ചരിച്ചാല്‍ നാവു മുറിച്ചുകളയണം. വേദം മനസ്സിലാക്കിയാല്‍ ശരീരത്തെ വെട്ടിപ്പിളര്‍ക്കണം.

''അഥഹാസ്യവേദമുപശൃണ്വതസ്ത്രപുജതുല്യാഭ്യാം 
ശ്രോത്രപ്രതിപൂരണ
മുദാഹരണേ ജിഹ്വാ ഛേദോ ധാരണേ ശരീരഭേദഃ''

തപസ്സുചെയ്ത ശംഭൂകന്റെ തല ശ്രീരാമന്‍ അറുക്കുന്നതും ഏകലവ്യന്റെ വിരല്‍ ദക്ഷിണയായി വാങ്ങുന്നതും രാമായണ മഹാഭാരത കഥയിലുണ്ട്. ശൂദ്രന്‍ നായ്‌യ്ക്കു തുല്യമാണ്. അവരെ സേവിക്കുന്ന ബ്രാഹ്മണരും അതിനു തുല്യരാണ്. ശൂദ്രനു തൊഴിലിനു കൂലി കൊടുക്കാന്‍ പാടില്ല. കൊടുത്താല്‍ത്തന്നെ പഴകിയ വസ്ത്രവും പഴകിയ ഭക്ഷണവും മാത്രമേ കൊടുക്കാന്‍ പാടുള്ളു. അവന്‍ സ്വത്തു സമ്പാദിക്കാന്‍ പാടില്ല. എങ്ങനെയെ ങ്കിലും സ്വത്തു സമ്പാദിച്ചാല്‍ അത് ബ്രാഹ്മണനു കൊടുക്കണം.(മനുസ്മൃതി 10 124-125) 

ആര്യബ്രാഹ്മണരുടെ പ്രധാന ആരാധനാക്രമം യാഗമാണ്. പഴയ രൂപത്തില്‍ ഇന്ന് യാഗം നടക്കുന്നില്ലെങ്കിലും നടക്കുന്ന യാഗങ്ങളില്‍ പ്രതീകാത്മകമായി കഴിഞ്ഞകാലങ്ങളിലെ ആചാരങ്ങള്‍ ആവര്‍ത്തിക്കുന്നു. ക്ഷേത്രങ്ങള്‍ അതിന്റെ കേന്ദ്രങ്ങളാണ്. ക്ഷേത്രത്തിലെ ഗര്‍ഭഗൃഹം ഹോമകുണ്ഡമാണ്. മുന്നിലെ ബലിപീഠം കഴിഞ്ഞാല്‍ വരുന്ന കൊടിമരം യാഗപശു വിനെ കെട്ടാനുള്ള യൂപമാണ്. ചട്ടമ്പിസ്വാമികളുടെ വേദാധികാര നിരൂപണമെന്ന പുസ്തകത്തിനു നരേന്ദ്രഭൂഷണ്‍ എഴുതിയ അവതാ രികയില്‍ അദ്ദേഹം ബാംഗ്ലൂരില്‍ കണ്ട ഒരു യാഗത്തെ ക്കുറിച്ച് വിവരിക്കുന്നു.(പേജ്19.20)

രാത്രി ഒന്നരമണിക്കു ക്രിയ തുടങ്ങി. യജമാനന്റെ പൊക്കമുള്ള യൂപത്തില്‍(കുറ്റി) പുല്‍ക്കയര്‍ (പുല്ലുകൊണ്ടുള്ളകയര്‍) കെട്ടി സ്വതയൊരുകി തൂപരത്തിനെ(കൊമ്പില്ലാത്ത ആണാട്)കുളിപ്പിച്ചു യൂപത്തിനടുത്തു കൊണ്ടുവന്ന് അതിനെ പ്ലാശിന്‍ കമ്പും കുശപ്പുല്ലും കൊണ്ട് ദേവതാ നിര്‍ദ്ദേശത്തോടെ സ്പര്‍ശിച്ച് ഉപാകരണം ചെയ്തു. അധ്വര്യു(പരികര്‍മ്മങ്ങള്‍ ചെയ്യുകയും പവിത്രമായ മന്ത്രങ്ങള്‍ ഗദ്യരൂപത്തില്‍ മന്ത്രിക്കുകയും ചെയ്യുന്ന ആള്‍) പുല്‍ക്കയറില്‍ തൂപുരത്തിനെ കെട്ടി പ്രോക്ഷണം ചെയ്ത് ആജ്യമുള്ള സ്രുവം കൊണ്ട് അഞ്ജനം ചെയ്തു. പത്തു പ്രജായങ്ങളുടെ ആഹൂതി ആവഹനീയത്തില്‍ അര്‍പ്പിച്ചു. അതിലെ കനലെടുത്ത് മൃഗത്തെ ഉഴിഞ്ഞ് പര്യഗ്നീകരണം നടത്തി. ആ കനലുമായി അധ്വര്യു മുന്‍പിലും, ശമിതാക്കള്‍ പിന്നാലെ ആടിനേയും കൊണ്ടും ശാമിത്രശാലയിലേക്കു പോയി. അധ്വര്യുകനല്‍ അവിടെവച്ച് തിരിച്ചുപോന്നു. (ഹോതാ, പ്രതിപ്രസ്ഥാതന്‍, മൈത്രാവരുണന്‍ എന്നിവരായിരുന്നു ശമിതാക്കള്‍. മൂന്നു ശമിതാക്കളും കൂടി യാഗപശുവിന്റെ വലതുവശം നിലത്തും തല തെക്കോട്ടുമായി കിടത്തി മൂക്കും വായും മറ്റും പൊത്തിപ്പിടിച്ചു. അല്‍പസമയത്തിനകം ശമിതാക്കള്‍ 'സംജ്ഞപ്തം' എന്നു വിളിച്ചു പറഞ്ഞു. ഉടനെ സംജ്ഞപ്ത ഹോമവും പ്രായശ്ചിത്തവും കഴിച്ചു. വപാശ്രപണി എന്ന രണ്ടു മരക്കൊമ്പുകളുമായി അധ്വര്യുവും യജമാനന്‍ പത്‌നിയുമൊത്തു പശുവിന്റെ സമീപം ചെന്നു. പത്‌നി ജലംകൊണ്ട് പശുവിന്റെ അംശങ്ങളില്‍ തളിച്ച് ആപ്യായനം ചെയ്തു മടങ്ങി. സംജ്ഞപ്ത തൂപരത്തിന്റെ വയറിന്റെ ഇടതുവശത്ത് രണ്ടു ദര്‍ഭവച്ചു കത്തികൊണ്ട് തൊലിയും മേദസും മുറിച്ചുമാറ്റി. വെളുത്ത നിറത്തിലുള്ള വപയെടുത്ത് അത് വപാശ്രപണിയില്‍ ചുറ്റി മറ്റേ ശപണിമീതേവെച്ച് യജമാനന്‍ സ്പര്‍ശിച്ചു. അധ്വര്യു ആഹവനീയത്തിനടുത്തുചെന്ന് പ്രതിപ്രസ്താതാവിന് വപാശ്രപണി നല്‍കി. തൂപരത്തിന്റെ പിന്‍കാല്‍ കീറി വയറ്റില്‍വച്ച് ഒരാള്‍ ഒഴികെ എല്ലാവരും തിരിച്ചുപോന്നു. അധ്വര്യു വപയില്‍ ഘൃതവീഴ്ത്തി, ഒരു പ്രയാജം രണ്ട് ആജ്യഭാഗം എന്നീ ആഹൂതി അര്‍പ്പിച്ചു. ജൂഹുവില്‍ വപവച്ചു നെയ് വീഴ്ത്തി സ്വര്‍ണപ്പൊടി വിതറി. 'ഓാാ ശ്രാാാ വയ അസ്തു ശ്രൗൗഷട്, ജയ േേയേയജാമഹേ വൗൗഷട്' എന്നു ചൊല്ലി വപ ആഹവനീയത്തില്‍ ആഹൂതിചെയ്തു വപാശ്രപണികളും അര്‍പ്പിച്ചു. വപ ശബ്ദത്തോടെ എരിയുകയും അല്‍പം മാത്രം ഗന്ധം പരത്തുകയും ചെയ്തു. എല്ലാവരും ചത്വാലയത്തില്‍ കൈകഴുകി. 

പിന്നീട് ശമിതാവ് തൂപരത്തിന്റെ കീറിയഭാഗത്തുകൂടി കൈകടത്തി ഹൃദയം, കുറങ്ങ്, മുതലായവ മുറിച്ചെടുത്തു. ഹൃദയമ, ജിഹ്വ, വക്ഷസ്, യകൃത്, വൃക്കകള്‍, ഇടതു കുറങ്ങ്, ഇരുവശങ്ങള്‍. വലതു തുട, വാലോടുകൂടി പൃഷ്ടം എന്നീ പതിനൊന്നഗങ്ങളാണ് മേധ്യം. ഇവ ജലത്തില്‍ കഴുകി പുല്‍ക്കയറില്‍ കെട്ടി ശാമിത്രശാലയില്‍ പാകം ചെയ്തു. ശേഷഭാഗം അമേധ്യമാണ്. അതു സമീപത്തു കുഴിച്ചുമൂടി. ഇത്രയുമാണ് രാത്രിയില്‍ ചെയ്തത്. രാവിലെ അഗ്നീഷോമീയ പശുപുരോഡാശം തയ്യാര്‍ ചെയ്ത് അതിന്റെ ഹവിസര്‍പ്പി ക്കുകയും ഹവിശേഷം ഭക്ഷിക്കുകയും ചെയ്യുന്നു. പസു പുരോഡാശത്തിനൊപ്പം അഗ്നി, ഇന്ദ്രന്‍ തുടങ്ങിയ എട്ടു ദേവകള്‍ക്ക് വരിനെല്ല്, യവം തുടങ്ങിയ ധാന്യങ്ങള്‍കൊണ്ട് എട്ട് ആഹൂതി നല്‍കുന്നു. പശുവിന്റെ പാകംചെയ്ത ഹവിസ് മുമ്മൂന്നായി ഭാഗിച്ച് ഒരു ഭാഗം ജുഹുവിലും ഒന്ന് ഉപഭൃ ത്തിലും ഒന്ന് ഇഡാപാത്രത്തിലും വെയ്ക്കുന്നു. ജൂഹൂവിലെ പുരാഡാശം മുഴുവനായി ഒരു തവണ ആഹൂതി ചെയ്യുന്നു. പൃഷദാജ്യഹൂതി (നെയ്യും തൈരും)ഒരു തവണ ഹോമിച്ച് ഉപഭൃത്തിലെ പുരോഡാശം സ്വിഷുകൃതഗ്നിക്ക് സമര്‍പ്പിക്കുന്നു. ഇഡാപാത്രത്തിലെ പുരോഡാശം ഹവിശേഷമെന്ന വിലക്കു പത്‌നീശാലയില്‍ കൊണ്ടുപോയി അധ്വര്യുവും യജമാനനും അത് അല്‍പം മാത്രം ഭക്ഷിക്കുന്നു. ഇതുകഴിഞ്ഞ് പുഷദാജ്യത്തിന്റെ പതി നൊന്ന് അനുയാളും ചെയ്യുന്നു. പ്രതിപ്രസ്ഥാതന്‍ പുശ്ചഭാഗം പതിനൊന്നായി ഭാഗിച്ച് ഓരോന്നായി ആഹൂതി നല്‍കുന്നു. പതി പുശ്ചംകൊണ്ട് സംയാജം ചെയ്തു. ഇങ്ങനെ അഗ്നീഷോമീയപശു കഴിഞ്ഞു.(വേദാധികാര നിരൂപണം- സവ്യാഖ്യാനം- ചെങ്ങന്നൂര്‍ 1990 പുറങ്ങള്‍ 52, 53)

ഇത്തരത്തില്‍ മൃഗങ്ങളോടുപോലും ക്രൂരത കാണിക്കുന്നവരാണ് നീതിയുടെയും ധാര്‍മ്മികതയുടെയും പേരില്‍ ഹിന്ദുമതത്തെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. എന്നുമാത്രമല്ല പശുവിനെ കൊല്ലുന്നവരെ കൊല്ലുന്ന ഹിന്ദുവിന്റെ നീതി ഇവിടെ എവിടെയാണ് കാണാന്‍ കഴിയുന്നത്.

യാഗം ജന്തു ഹിംസയുടെ മാത്രമല്ല അറപ്പുളവാക്കുന്ന ലൈംഗികതയുടെ കൂടിയാണ്. അശ്വമേധയാഗത്തില്‍ രാജ പത്‌നിമാര്‍ കുതിരയോടു പറയുന്നു. ''നിന്നെ ഞങ്ങള്‍ സംഭോഗത്തിനു ക്ഷണിക്കുന്നു. നീ ഞങ്ങളോടുചേര്‍ന്നു രമിക്കുവാന്‍ ഉടന്‍ വരിക. ഞാന്‍ ഗര്‍ഭം ധരിക്കുന്ന എന്റെ യോനി പിളര്‍ന്നു വയ്ക്കാം. അല്ലയോ കുതിരെ നീയും നിന്റെ ഗര്‍ഭധാരണ കാരണ മായ ലിംഗം പെരുക്കി എന്റെ യോനിയിലേക്കു കടത്തുക.'' പിന്നെ ഒരു കമ്പളം കൊണ്ട് രണ്ടുപേരേയും പുതപ്പിക്കുന്നു. കുതിരയുടെ ലിംഗം യോനി യിലേക്കു കടത്തുന്നു.(ശുക്ലയജുര്‍വേദ സംഹിത അധ്യായം 25)

പുത്രകാമേഷ്ഠി യാഗത്തില്‍ സ്ത്രീ അഗ്നിയാണ്. അവളുടെ ഉപസ്ഥം (ഗുഹ്യഭാഗം) ചമതയാണ്. രോമങ്ങള്‍ പുകയാണ്. യോനി ജ്വാലയാണ്. പുരുഷന്‍ അവളെ വേധനം ചെയ്യുന്നതാണ് കനലുകള്‍. ഹര്‍ഷോന്മാദ ശബ്ദങ്ങള്‍ തീപ്പൊരികളാകുന്നു. ഈ അഗ്നിയില്‍ ദേവന്മാര്‍ രേതസിനെ ഹോമിക്കുന്നു. ആ ആഹൂതിയില്‍നിന്നും പുരുഷനുണ്ടാകുന്നു.(ബൃദാരണ്യകോപനിഷത് അദ്ധ്യായം 5- 12,13) വാല്‍മീകി രാമായണത്തില്‍ പുത്രകാമേഷ്ഠി യാഗത്തിനു ശേഷം ദശരഥന്റെ പത്‌നിമാരുമായി ഋഷിമാര്‍ ഭോഗിക്കുന്നതായി പറയുന്നു. അങ്ങനെയാണ് ദശരഥന് കുട്ടിക ളുണ്ടാ കുന്നത്. 

ഭാരതം ആത്മീയതയുടെ നാടാണെന്നും ആത്മീയതയെ പ്രഘോഷി ക്കുന്നതാണ് വേദങ്ങളും ഉപനിഷത്തുക്കളുമെന്ന് പ്രചരിപ്പിക്കു ന്നവര്‍ കണ്ടിട്ടും കാണാതെ പോകുന്ന നിരവധി ഗ്രന്ഥങ്ങളും പ്രസ്ഥാനങ്ങളും പലകാലങ്ങളിലായി ഇന്ത്യയില്‍ രൂപംകൊണ്ടി ട്ടുണ്ട്. ഹിന്ദു വര്‍ഗ്ഗീയവാദത്തെ അന്ധമായി അനുഗമിക്കുന്നവര്‍ ഇതിനെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ല. ഇന്ത്യയിലെ ആത്മീയാചാര്യ ന്മാരെന്നു പുകഴ്ത്തപ്പെട്ട വിവേകാനന്ദന്‍ അടക്കമുള്ളവര്‍ ഇതിനെക്കുറിച്ച് മിണ്ടിയിട്ടുമില്ല. 

വേദങ്ങളുമായി ബന്ധപ്പെട്ടതു വൈദിക ദര്‍ശനം(ആസ്തിക ദര്‍ശനം) വേദങ്ങളുമായി ബന്ധമില്ലാത്ത അവൈദിക ദര്‍ശനവും(നാസ്തിക ദര്‍ശ നം). ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം ഇവ വൈദികവും ബുദ്ധം, ജൈനം, ചാര്‍വ്വാകം(ലോകായതം)ഇവ അവൈദികവു മാണ്. വേദാന്ത ദര്‍ശനത്തെ ദ്വൈതം, അദ്വൈതം, വിശിഷ്ടാദ്വൈതം എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു.