"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 18, തിങ്കളാഴ്‌ച

കുന്നത്തൂര്‍ ഗോപാലകൃഷ്ണന്‍


1946 ല്‍ കൊല്ലം ജില്ലയിലെ കുന്നത്തൂരില്‍ ജനിച്ചു. 

കടമ്പനാട് ഹൈസ്‌കൂള്‍, കൊല്ലം എസ് എന്‍ കോളേജ്, ഫാത്തിമമാതാ നാഷനല്‍ കോളേജ്, കര്‍ബലാറാണി ട്രെയിനിങ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം.

മലയാള സാഹിത്യത്തില്‍ ബിരുദം.

1974 ല്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗുമസ്തനായി പ്രവേശിച്ച് ജൂനിയര്‍ സൂപ്രണ്ട് പദവിയിലെത്തി 2001 ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു.

2003 ല്‍ കുന്നത്തൂര്‍ ഗോപാലകൃഷ്ണന്റെ 'കുഴിയന്‍' എന്ന നോവല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു. അപ്പോള്‍ ദലിതെഴുത്തില്‍ നവാഗതനായിരുന്നു.

കുഴിയനെപ്പറ്റി പുസ്തകത്തിന്റെ പുറംചട്ടയിലെ കുറിപ്പ്: 'അടിയോരുടെ കുട്ടികളില്‍ പലരേയും കുഴിയന്‍ എന്നാണ് വിളിച്ചിരുന്നത്. അതിനു കാരണമുണ്ട്. പേറ്റുകഴിഞ്ഞ് രണ്ടുമൂന്നു മാസം കഴിഞ്ഞാല്‍ പെണ്ണാളുകള്‍ ജോലിക്കു പോയിത്തുടങ്ങും. കരയിലായാലും പാടത്തായാലും ജോലിക്കു പോകുമ്പോള്‍ കുട്ടിയെ കൂടെ കൊണ്ടുപോകും. കുട്ടിയെ തനിയെ ഒരു കുഴിയില്‍ കിടത്തി തള്ള ജോലി തുടങ്ങും. ഇങ്ങനെ കുഴിയില്‍ കുട്ടിക്കാലം കഴിച്ചുകൂട്ടിയിരുന്നതു കൊണ്ടാണ കുഴിയന്‍ എന്നു പേരു കിട്ടിയിരുന്നത്.'

കുന്നത്തൂര്‍ ഗോപാലകൃഷ്ണന്‍ ഇപ്പോള്‍ സ്ഥിരതാമസം തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവിലാണ്.

ചിത്രത്തിന് കടപ്പാട്: കുഴിയന്‍. ഡി സി ബുക്‌സ്. 2003.