"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 26, ചൊവ്വാഴ്ച

സ്വര്‍ണം; മാസക്കുറിയും സ്വര്‍ണവായ്പ്പയും - ശശിക്കുട്ടന്‍ വാകത്താനം



സ്വര്‍ണം സമ്പാദിക്കാനുള്ള മനുഷ്യന്റെ ആര്‍ത്തി പലപ്പോഴും കൂടുതല്‍ അപകടത്തിലേക്കാണ് അവരെ കൊണ്ടെത്തിക്കുക. സ്വര്‍ണാഭരണ ശാലയിലെ മാസക്കുറിയില്‍ ചേര്‍ന്ന് സ്വര്‍ണ്ണം സമ്പാദിക്കുകയാണ് ഒരു മാര്‍ഗ്ഗം. ഇങ്ങനെ പലരും അടക്കുന്ന പണമാണ് സ്ഥാപനങ്ങളുടെ ക്യാപ്പിറ്റലായി മാറുന്നത്. ചെയിന്‍പോലെ വന്നുചേരുന്ന ഈ പദ്ധതിയില്‍ ആദ്യംചേരുന്നവര്‍ക്ക് സ്വര്‍ണം നല്‍കുന്നതിന് സ്ഥാപന ഉടമക്ക് ഒരു രൂപ പോലും മുടക്കു വരുന്നില്ല. കുറിയില്‍ ചേര്‍ന്നു സ്വര്‍ണം വാങ്ങുന്നവര്‍ക്കു ലഭിക്കുന്നത് പലപ്പോഴും താഴ്ന്ന കാരറ്റിലുള്ള സ്വര്‍ണമായിരിക്കും.

സ്വര്‍ണക്കടകളില്‍ നിന്നും സ്വര്‍ണം കടം വാങ്ങുന്ന ഒരു പരിപാടിയും ഇപ്പോള്‍ നിലവിലുണ്ട്. കല്യാണത്തിനും മറ്റും യാതൊരു ഈടുമില്ലാതെ സ്വര്‍ണം കടംകൊടുക്കും. ആറു മാസമോ ഒരു വര്‍ഷമോ കഴിഞ്ഞ് കഴിഞ്ഞ് പണം കൊടുത്താല്‍ മതിയാകും. പലിശയും കൂട്ടുപലിശയും കണക്കാക്കി തിരികെ പ്പിടിക്കാം എന്നുള്ള ഉരപ്പാണ് കച്ചവടക്കാരന്‍ ഇത്തരം പദ്ധതിക്കു തയ്യാറാവുന്നത്. പറഞ്ഞ കാലാവധിക്ക് പണം കിട്ടിയില്ലെങ്കില്‍ കയ്യേറ്റത്തിലൂടെ പണം കരസ്ഥമാക്കുകയാണു ചെയ്യുന്നത്.

മണി ചെയിന്‍ രൂപത്തിലോ ഇന്‍സ്റ്റാള്‍മന്റായോ ഉല്‍പ്പന്നം വില്‍ക്കാന്‍ ഒരു വ്യാപാര സ്ഥാപനത്തിനും പണവിനിമയ ചട്ടം അനുമതി നല്‍കുന്നില്ല. ഇന്‍സ്റ്റാള്‍മെന്റ് വ്യാപാരം നടത്തണമെങ്കില്‍ മണിലെന്‍ഡേഴ്‌സ് എടുക്കണം. അല്ലെങ്കില്‍ ബാങ്കുകളുമായി ചേര്‍ന്ന് പദ്ധതി നടപ്പിലാക്കണം.