"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 19, ചൊവ്വാഴ്ച

ചില സ്വര്‍ണക്കണക്കുകള്‍ - ശശിക്കുട്ടന്‍ വാകത്താനം



Gold symbole Au
Atomic number 79
Atomic weighy 196.967
Boling point 15420c (2800 f)
Melting point 106.30c (19450f)
Specific gravity 19.32
Tensile strength 11.9

സ്വര്‍ണത്തിന്റെ പണ്ടുകാലം മുതലുള്ള തൂക്കം

സ്വര്‍ണം, വെള്ളി ഇവയുടെ അളവു തൂക്കം നിശ്ചയിച്ചിരുന്നത് വിളഞ്ഞുണങ്ങിയ നെല്‍മണി, കുന്നിക്കുരു, മഞ്ചാടിക്കുരു എന്നിവ ഉപയോഗിച്ചായിരുന്നു. 
ഒരു നെല്‍മണിയുടെ തൂക്കത്തിന് ഒരു നെല്ലിട എന്നു പറയുന്നു. ഇത് 47 മില്ലിഗ്രാമാണ്

2 നെല്‍മണി - ഒരു കുന്നിക്കുരു - 95 മി ഗ്രാം
2 കുന്നിക്കുരു -1 മഞ്ചാടിക്കുരു - 190 മി ഗ്രാം
2 മഞ്ചാടി - ഒരു പണത്തൂക്കം (9പണമിട)380മി.ഗ്രാം

തോല എന്ന മറ്റൊരളവും നിലവിലുണ്ടായിരുന്നു. 
ഒരു വെള്ളിരൂപ തൂക്കമാണ് ഒരു തോല. ഒരു തോല 11.66ഗ്രാം

സ്വര്‍ണത്തിന്റെ അളവ് ഔണ്‍സ്
1 ഔണ്‍സ് 28.34952 ഗ്രാം
1 ഡ്രോയി ഔണ്‍സ് 31.1034768 ഗ്രാം

സ്വര്‍ണത്തിന്റെ ഉപയോഗങ്ങള്‍

ആഭരണ നിര്‍മ്മാണരംഗത്ത് പൊതുവെ സ്വര്‍ണം ഉപയോഗിക്കുമെങ്കിലും വ്യവസായ രംഗത്ത് സ്വര്‍ണത്തിന് മറ്റു നിരവധി ഉപയോഗങ്ങളും ഉണ്ട്.

1 മൂലക സ്വര്‍ണം ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും സ്വര്‍ണത്തിന്റെ ചില ലവണങ്ങളും റേഡിയോ ഐസോട്ടോപ്പുകളും ശരീരത്തിലെ രാസവസ്തുക്കളുമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഔഷധ നിര്‍മ്മാണത്തിന് സ്വര്‍ണം ഉപയോഗിക്കുന്നു. ബാക്ടീരിയകളോടു പൊരുതാന്‍ ശേഷിയുള്ളതിനാല്‍ ഇന്‍ഫക്ഷന്‍ വരാതിരിക്കാനുള്ള മരുന്നുകളില്‍ ഉപയോഗിക്കുന്നു. 

2 ദന്തചികിത്സക്ക് ഉപയോഗിക്കുന്നു. എളുപ്പത്തില്‍ രൂപഭേദം വരുത്താവുന്നതിനാല്‍ പുതിയ പല്ലുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു.

3 വസ്ത്രങ്ങളില്‍ അലങ്കാരത്തിനും സ്ഫടികത്തിനു നിറം കൊടുക്കുന്നതിനും ഉപയോഗിക്കുന്നു.

4 ഛായാഗ്രഹണത്തിനായി സ്വര്‍ണം ഉപയോഗിക്കുന്നു.

5 വൈദ്യുത ചാലകത ഉയര്‍ന്നിരിക്കുന്നതിനാല്‍ ഇലക്‌ട്രോണിക്കുപകരണങ്ങളില്‍ ഉപയോഗിക്കുന്നു.

6 നാനോടെക്‌നോളജിയില്‍ ഉപയോഗിക്കുന്നു.

7 ഉന്നത നിലവാരമുള്ള കോമ്പാക്ട് ഡിസ്‌ക്കുകളില്‍ പ്രതിഫലന പാളിയായി ഉപയോഗിക്കുന്നു.

ചില സ്വര്‍ണക്കണക്കുകള്‍

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോഗ രാജ്യമാണ് ഇന്ത്യ.
പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത് 800- 900 ടണ്‍ 
ഇന്ത്യയിലെ വീടുകളില്‍ ഉറങ്ങിക്കിടക്കുന്ന സ്വര്‍ണം 25,000 ടണ്‍
വീടുകളില്‍ ഉറങ്ങിക്കിടക്കുന്ന സ്വര്‍ണം ജനക്ഷേമത്തിനായി ഉപയോഗിക്കാന്‍ 1999 ല്‍ സ്വര്‍ണ നിക്ഷേപ പദ്ധതി കൊണ്ടുന്നെങ്കിലും അത് ഉദ്ദേശിച്ച ഫലം ചെയ്തില്ല. അതിപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു
റിസര്‍വ് ബാങ്കിന്റെ കയ്യില്‍ 557.75 ടണ്‍സ്വര്‍ണമുണ്ട്. 

കഴിഞ്ഞ സാമ്പത്തികവര്‍ഷം (2014- 15) വിദേശ ധനശേഖരത്തില്‍നിന്ന് 3.441കോടി ഡോളര്‍ എടുത്ത് ഇന്ത്യ സ്വര്‍ണം ഇറക്കുമതി ചെയ്തു. 

രാജ്യത്തിന്റെ വ്യാപാര ശിഷ്ട പ്രതിസന്ധിക്ക് പ്രധാന കാരണം സ്വര്‍ണ ഇറക്കുമതിയാണ്. 2013-14 ല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുതി 3,18,607 മില്യന്‍ ഡോളര്‍ ആയിരുന്നപ്പോള്‍ ഇറക്കുമതി 4,66,216 മില്യന്‍ ഡോളര്‍ ആയിരുന്നു. കയറ്റുമതിയേക്കാള്‍ 1,47,609 മില്യന്‍ ഡോള്‍ കൂടുതലായിരുന്നു ഇറക്കുമതി. ഇതുമൂലം ഇന്ത്യയുടെ വിദേശ നാണയ കമ്മി 5 ശതമാനത്തിലേറെയായി. ഇന്ത്യയിലെ മൊത്തം ജനങ്ങളുടെ വികസനത്തിനായി ഉപയോഗിക്കേണ്ടിവരുന്ന ധനം കുറെ ധനവാന്‍മാര്‍ക്കു മാത്രമായി വിനിയോഗിക്കുന്നതാണ് നാം ഇവിടെ കാണുന്നത്.

ജനക്ഷേമത്തിനായി ഉപയോഗിക്കേണ്ടിവരുന്ന സമ്പാദ്യം ഉല്‍പാദനക്ഷമമല്ലാത്ത സ്വര്‍ണത്തില്‍ നിക്ഷേപിക്കേണ്ടിവരുന്നു. ഇത് സമ്പന്നനെ സമ്പന്നനാക്കാനേ ഉപകരിക്കൂ.

കടക്കാര്‍ സ്വര്‍ണം കണക്കില്‍ പെടുത്താതെ വരുന്നതുകൊണ്ട് ലഡ്ജറില്‍ കറാതെ വരുന്നു. വാങ്ങുന്ന സ്വര്‍ണത്തിന് ബില്ലു കൊടുക്കാതിരിക്കുമ്പോഴും കണക്കില്‍ വരുന്നില്ല. ഇരട്ട ലഡ്ജര്‍ വച്ച് പരിശോധകരെ കബളിപ്പിക്കുന്നതു മൂലം പരിശോധനക്കു വരുമ്പോള്‍ സ്റ്റോക്കുംകണക്കും കൃത്യമായിരിക്കും. 9 കാരറ്റു സ്വര്‍ണത്തിന്റെ സ്റ്റോക്കില്‍ തന്നെ 22 കാരറ്റും ഉള്‍പ്പെടുത്തി നികുതി വകുപ്പിനെ കബളിപ്പിക്കുന്നു. ഇത്തരം കബളിപ്പിക്കപ്പെടലിന്റെ ഇരയാകുന്നത് ഉപഭോക്താവാണ്. ലാഭം കച്ചവടക്കാരനും. എന്നാല്‍ മറ്റു കച്ചവടത്തില്‍ ഇത്രയും നെറികേടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. 100 കിലോ സ്വര്‍ണം വിറ്റാല്‍ 80 കിലോയും കണക്കില്‍ കാണില്ല. 

പണം കടംവാങ്ങി സ്വര്‍ണം വാങ്ങുന്നത് അഭികാമ്യമോ?

സ്വര്‍ണം വാങ്ങാന്‍ കയ്യില്‍ പണമില്ലാതെ വരുമ്പോള്‍ പണം കടംവാങ്ങി സ്വര്‍ണം വാങ്ങുന്നവരും ഉണ്ട്. 
1 അപ്പോള്‍ വാങ്ങിയ കടത്തിന്റെ പലിശ. 
2 വാങ്ങുന്ന സ്വര്‍ണത്തിന്റെ യഥാത്ഥ വിലയെക്കാള്‍ 20 ശതമാനം പണിക്കൂലി കൂടി കൊടുക്കേണ്ടിവരുന്നു. (ഒരുലക്ഷം രൂപയുടെ സ്വര്‍ണമാണ് വാങ്ങുന്നതെങ്കില്‍ 20,000 രൂപ മുതല്‍ നെക്‌ലസാണെങ്കില്‍ 35,000 രൂപവരെ കൊടുക്കണം കേരളത്തിലെ സ്വര്‍ണ കച്ചവടത്തില്‍ 35 ശതമാനം നടക്കുന്നത് നെക്‌ലസാണ്. വളകള്‍ 30 ശതമാനം, മാല 12 ശതമാനം, കമ്മല്‍ 10 ശതമാനം, മോതിരം 6 ശതമാനം, ലോക്കറ്റ് 3 ശതമാനം.) 
3 ഒരുവര്‍ഷം കഴിഞ്ഞ് ഈ സ്വര്‍ണം വില്‍ക്കാന്‍ കൊണ്ടുചെല്ലുമ്പോള്‍ ഇപ്പോഴത്തെകണക്കനുസരിച്ച് ഗ്രാമിന് 2200 രുപക്കു വാങ്ങിയതിന് 1900ത്തില്‍ കൂടുതല്‍ കിട്ടുകയില്ല. സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിലാണെങ്കില്‍ 14 മുതല്‍ 22 ശതമാനം വരെ പലിശകൊടുക്കണം. പലപ്പോഴും പലിശ അടച്ച് സ്വര്‍ണം തിരിച്ചെടുക്കുന്നതിലും ലാഭം അത് ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന തീരുമാനത്തില്‍ എത്തുന്നവരും ഉണ്ട്. മാര്‍ക്കറ്റു വില താഴുമ്പോള്‍ അതാണു നല്ലതെന്നും ആശ്വസിക്കും. ഇങ്ങനെ വാങ്ങിയ സ്വര്‍ണം നഷ്ടപ്പെടുകയും സ്വര്‍ണം വാങ്ങാന്‍ എടുത്ത കടം ബാക്കിയാവുകയും ചെയ്യും. മലയാളിയുടെ സ്വര്‍ണ ഭ്രാന്ത് അവരെ കൊണ്ടെത്തിക്കുന്നത് ഉത്തരം കടക്കെണിയിലാണ്. 
4 ആഭരണങ്ങളുടെ ഫാഷന്‍ പോകുന്നതിനനുസരിച്ച് സ്വര്‍ണം മാറ്റി വാങ്ങിയാല്‍ ഓരോ മാറ്റത്തിലും പണിക്കൂലി പണിക്കുറവ് ഇനത്തില്‍ വരുന്ന നഷ്ടം സഹിക്കേണ്ടിവരും. ക്രമേണ വാങ്ങിയ സ്വര്‍ണം തന്നെ അവസാനം കയ്യൊഴിയേണ്ടിവരും.