"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 15, വെള്ളിയാഴ്‌ച

ഡോ. എം ബി മനോജ്


ഇടുക്കി ജില്ലയില്‍ ഇരട്ടയാറില്‍ ജനിച്ചു. പൈനാവ് സ്വദേശി. പിതാവ് എസ് ബാബു. മാതാവ് റ്റി കെ തങ്കമ്മ.

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും പൂര്‍ത്തിയാക്കി.

കൂട്ടാന്തതയുടെ എഴുപതു വര്‍ഷങ്ങള്‍ (കവിത), കാണുന്നില്ലോര ക്ഷരവും (കവിത), മുന്‍കാലുകള്‍ കൂട്ടിക്കെട്ടിയ നടത്തക്കാര്‍ (കവിത), എന്റെ കൂട്ടരേ ഇത് മൂകമാണ് (ആദിവാസി - ദലിത് കവിതാ വിവര്‍ത്തനം), Writting In The Dark (Malayalam Dalit Poems Edited with Dr. George K Alex and Dr. Ajay Sekhar), ദലിത് പഠനങ്ങള്‍ (എഡി) ആദര്‍ശം അദര്‍ശം: എഴുത്ത് അവസ്ഥ (സാഹിത്യപഠനം), പി ജെ സഭാരാജ് ഓര്‍മ, രാഷ്ട്രീയം ജീവിതം (എഡിറ്റ് അനുരാജുമൊത്ത്), സിലബിള്‍ മലയാളത്തിലെ പുതുകവിതകള്‍ (ബിനു സചിവോത്തമ പുരവുമൊത്ത്), ദേശം ദേശിമാര്‍ഗ: സാഹിത്യമെന്ന ഉപാദാന സാമഗ്രി (സാഹിത്യപഠനം), സെലീന പ്രക്കാനം ചെങ്ങറ സമരനായികയുടെ ജീവിതം (കേട്ടെഴുത്ത് ഒ കെ സന്തോഷു മൊത്ത്), ആഖ്യാനം സാന്നിധ്യം സൗന്ദര്യം (എഡിറ്റ് ദലിത് വൈജ്ഞാനിക പഠനം) മുദിത (മലയാളത്തിലെ ദലിത് പെണ്‍ കവിതകള്‍. സമാഹരണം, പഠനം) തുടങ്ങിയവ കൃതികള്‍.

2005 പുഴ ഡോട്ട് കോം കഥ അവാര്‍ഡ്.
2005 കാരവന്‍ കള്‍ച്ചറല്‍ അവാര്‍ഡ്.
2006 എകെപിസിടിഎ കവിതാ അവാര്‍ഡ്.
2009 കേരള സാഹിത്യ അക്കാദമി കനകശ്രീ അവാര്‍ഡ്.

സാഹിത്യം, സംസ്‌കാരം, രാഷ്ട്രീയം തുടങ്ങിയ മേഘലകളില്‍ എഴുതുന്നു.
കാലിക്കറ്റ് സര്‍വകലാശാല മലയാള വിഭാഗത്തില്‍ അധ്യാപകന്‍
ജീവിതപങ്കാളി: അംബിക. മകള്‍: സാവക.