"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 8, വെള്ളിയാഴ്‌ച

വി കെ കുട്ടപ്പന്‍ ചങ്ങനാശ്ശേരി


തിരുവല്ല താലൂക്കില്‍ പുന്നക്കുന്നം മുറിയില്‍ മലയില്‍ വീട്ടും പറമ്പില്‍ പരേതനായ തെന്നടി കുഞ്ഞുകുഞ്ഞിന്റെയും എ കെ ഭാമയുടേയും മൂന്നു മക്കളില്‍ രണ്ടാമനായി 1944 ല്‍ ജനനം. 

മുത്തൂര്‍ എന്‍എസ്എസ് ഹൈസ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി, തിരുവല്ലാ മാര്‍തോമാ കോളേജില്‍ നിന്നും പിയുസി, ചങ്ങനാശ്ശേരി എന്‍എസ്എസ് ഹിന്ദു കോളേജില്‍ നിന്നും ബിഎ എന്നീ വിദ്യാഭ്യാസ യോഗ്യതകള്‍ നേടി. തിരുവനന്തപുരം ലോ കോളേജില്‍ നിയമ പഠനം. 

1970 മുതല്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ സേവനം. 1999 ല്‍ സീനിയര്‍ സൂപ്രണ്ടായി റിട്ടയര്‍ ചെയ്തു.

കെഎച്ച്എസ്എഫ് ലൂടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തനം. കെപിഎംഎസ് ചങ്ങനാശ്ശേരി താലൂക്ക് യൂണിയന്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ ദീര്‍ഘകാല സമുദായ സംഘടനാ പ്രവര്‍ത്തനം. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് MLEC, BLEC, DLEC, BLTAG ചെയര്‍മാന്‍ എന്നീ നിലകളില്‍ പട്ടികജാതി -പട്ടികവര്‍ഗ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍. 

'ഭീം റാം', 'ഭീം രാജ്' മാസികകളുടെ എഡിറ്റര്‍ എന്ന നിലകളില്‍ പത്രപ്രവര്‍ത്തനം.

ഡോ. അംബേഡ്കര്‍ ഫെല്ലോഷിപ്പ് 1999ലും മഹാത്മാ ജ്യോതിഭാ ഫൂലെ അവാര്‍ഡ് 2006 ലും ലഭിച്ചു.

പുസ്തകങ്ങള്‍: ഡോ. ബി ആര്‍ അംബേഡ്കര്‍ക്കൊപ്പം ഇന്ത്യന്‍ ഭരണഘടനയില്‍ ഒപ്പുവെച്ച പുലയ വനിത, പട്ടികജാതി പട്ടികവര്‍ഗ (അതിക്രമ നിരോധന) നിയമം 1989. പുതിയ ഭേദഗതികള്‍ സഹിതം, മഹാനായ അയ്യന്‍കാളി; സമാനതകളില്ലാത്ത സമരനായകന്‍ മനുഷ്യാവകാശപ്പോരാട്ടങ്ങളുടെ വിശ്വമാതൃക.

2015 ഡിസംബര്‍ 27 ന് വി കെ കുട്ടപ്പന്‍ ചങ്ങനാശ്ശേരി അന്തരിച്ചു.

ജീവിതപങ്കാളി: തങ്കമ്മ. മക്കള്‍: വി കെ വിനീത BSc, DSS. അഡ്വ. വി കെ വന്ദന BAL, LLB. വി കെ അഭയരാജ് B Tec. ഡോ. വി കെ വിനയരാജ്.

വിലാസം: തെന്നടി വി സദന്‍, സചിവോത്തമപുരം പി ഒ, കുറിച്ചി, ചങ്ങനാശ്ശേരി - 686532. Mob. 9495314461.