"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 8, വെള്ളിയാഴ്‌ച

കുന്നുകുഴി എസ് മണി


തിരുവനന്തപുരം ജില്ലയിലെ കുന്നുകുഴിയിലുള്ള മണക്കുന്നില്‍ 1944 ഡിസംബര്‍ രണ്ടിനാണ് മണി ജനിച്ചത്. ജി ശങ്കുവും കെ പാച്ചിയുമാണ് അച്ഛനമ്മമാര്‍. ശങ്കു തായമ്പക വിദ്വാനും മര്‍മ വൈദ്യനുമായിരുന്നു. വട്ടിയൂര്‍ക്കാവിലെ ഒരു സാധാരണ കര്‍ഷകത്തൊഴിലാളി കുടുംബത്തിലാണ് കെ പാച്ചി ജനിച്ചത്.

എസ്എസ്എല്‍സിയും തുടര്‍ന്ന് ഐടിഐ (വെല്‍ഡര്‍) വരെ മാത്രമേ മണി വിദ്യാഭ്യാസം ചെയ്തുള്ളൂ. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ എഴുതിത്തുടങ്ങി. ചെറുകഥ, ലേഖനം, ചരിത്രപഠനം എന്നിവയാണ് എഴുത്തുജീവിതത്തില്‍ മണിക്ക് താത്പര്യമുള്ള വിഷയങ്ങള്‍.

57 പ്രസിദ്ധീകരണങ്ങളില്‍ മണി എഡിറ്ററായും തിരുവനന്തപുരം ജില്ലാ കറസ്‌പോണ്ടന്റുമായി സേവനമനുഷ്ഠിച്ചു. ഒട്ടാകെ 11 ഗ്രന്ഥങ്ങള്‍ രചിച്ചു. ഗവണ്മെന്റ് അവാര്‍ഡുകളും ഇതര അവാര്‍ഡുകളും ഉള്‍പ്പെടെ ഏഴോളം അവാര്‍ുകള്‍ ലഭിച്ചു. 

1962 ല്‍ സിനിമാ നടന്‍ പി ശ്രൂകുമാര്‍ (എകെജി) പുറത്തിറക്കിയ 'സന്ധ്യ' എന്ന കയ്യെഴുത്തു മാസികയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു കൊണ്ടാണ് മണി പത്രപ്രവേശന രംഗത്തേക്ക് കടന്നു വന്നത്. അച്ചടി മാധ്യമങ്ങളും കവിഞ്ഞ് ഇപ്പോള്‍ ഓണ്‍ലൈന്‍ പത്രത്തിലെത്തി തുടരുകയാണ് മണിയുടെ പത്രാധിപ ജീവിതം. വാര്‍ത്ത, സിനിമ, അംബേഡ്കറിസം, സാമൂഹ്യരാഷ്ട്രീയം, സമുദായം, തൊഴില്‍ മേഖല എന്നിങ്ങനെ പത്രമാധ്യമങ്ങളുടെ എല്ലാ വകഭേദങ്ങളിലും എഡിറ്റര്‍ എന്ന നിലക്കുള്ള വ്യക്തിമുദ്ര മണി പതിപ്പിച്ചിട്ടുണ്ട്.

പുസ്തകങ്ങള്‍

അനശ്വരനായ സത്യന്‍ (മൈത്രി ബുക്‌സ്)
നിത്യഹരിത നായകന്‍ പ്രേംനസീര്‍ (മൈത്രി ബുക്‌സ്)
ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ച നമ്മുടെ രാജാവ്.
പുലയര്‍ നൂറ്റാണ്ടുകളില്‍ (ഗവേഷണഗ്രന്ഥം)
സംവരണ നിഷേധം - ഭരണഘടനാ ലംഘനം.
ഹൃദയപൂര്‍വം (ഡോ. ജയതിലകന്റെ ജീവചരിത്രം)
മഹാത്മാ അയ്യന്‍കാളി (ഡി സി ബുക്‌സ്) 
പുലയര്‍ നൂറ്റാണ്ടുകളില്‍ II എഡിഷന്‍ (മൈത്രി ബുക്‌സ്)
ജെ സി ഡാനിയേല്‍ (മൈത്രി ബുക്‌സ്)
പി കെ റോസി (മൈത്രി ബുക്‌സ്)
ചരിത്രപ്പഴമ (ഡിസി ബുക്‌സ് ഉടനെ പ്രസിദ്ധീകരിക്കും)

അവാര്‍ഡുകള്‍

1. ഏറ്റവും നല്ല ചെറുകഥക്കുള്ള 1974 ലെ അള്‍ കേരള സോഷ്യല്‍ സര്‍വീസ് അസോസിയേഷന്‍ സംസ്ഥാന അവാര്‍ഡ്. (പ്രസിദ്ധ സാഹിത്യകാരന്‍ പി കേശവദേവ് സമ്മാനിച്ചു)
2. 1990 ല്‍ പുലയര്‍ നൂറ്റാണ്ടുകളില്‍ എന്ന പുസ്തകത്തിന് സ്വദേശാഭിമാനി സ്മാരക അവാര്‍ഡ് (ശൂരനാട് കുഞ്ഞന്‍പിള്ള സമ്മാനിച്ചു)
3. 1992 ല്‍ ഡോ അംബേഡ്കര്‍ ജന്മശതാബ്ധി അവാര്‍ഡ്.
4. 1995 ല്‍ ശ്രീ ചിത്തിരതിരുനാള്‍ പുരസ്‌കാരം.
5. 2000 ല്‍ ശബരി ഫിലിംസിന്റെ ജെ സി ഡാനിയേല്‍ അവാര്‍ഡ്.
6. 2003 ല്‍ ശ്രീ അയ്യന്‍കാളി പുരസ്‌കാരം
7. 2003 ല്‍ 67 ആമത് ക്ഷേത്രപ്രവേശന വിളംബര ദിനസ്മൃതി പ്രമാണിച്ച് കേരള സര്‍ക്കാരിന്റെ അയ്യന്‍കാളി മെമ്മോറിയല്‍ അവാര്‍ഡ്.

രാഷ്ട്രീയം

1. 1991 ല്‍ തിരുവനന്തപുരം പാര്‍ലമെന്റ് സീറ്റില്‍ RPI സ്ഥാനര്‍ത്ഥി. ലഭിച്ച വോട്ട് 2893.
2. 2014 ല്‍ തിരുവനന്തപുരം പാര്‍ലമെന്റ് സീറ്റില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പിന്‍തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. ലഭിച്ച വോട്ട് 1700.

കുടുംബം

ജീവിതപങ്കാളി എന്‍ ശാരദ. ക്ലാസ് 4 ജീവനക്കാരിയായി സര്‍ക്കാര്‍ സേവനം തുടരുന്നു. മക്കള്‍ രാജേഷ്, രാകേഷ്. വട്ടിയൂര്‍ക്കാവില്‍ സ്ഥിരതാമസം.