"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 12, ചൊവ്വാഴ്ച

എലിക്കുളം ജയകുമാര്‍


1963 ഫെബ്രുവരി 1 ന് കോട്ടയം ജില്ലയിലെ എലിക്കുളത്ത് ജനിച്ചു. 

കാഞ്ഞിരപ്പള്ളി സെ. ഡോമനിക് കോളേജില്‍ നിന്ന് ധനതത്വ ശാസ്ത്രത്തില്‍ ബിരുദം. പാലാ സെ. തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ ബിഎഡ്. മലയാളത്തില്‍ എംഎ. എംജി യൂണിവേഴ്‌സിറ്റി ലൈഫ്‌ലോങ് ലേണിംങ് വകുപ്പ് നടത്തുന്ന കൗണ്‍സീലിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായി.

അഞ്ച് പുസ്തകങ്ങള്‍ രചിച്ചു. അതില്‍ പ്രമുഖം കല്ലറ സുകുമാരന്റെ ജീവചരിത്രമാണ്. 'പണയവസ്തുക്കള്‍', 'അടിക്കുറിപ്പില്ലാത്ത ജീതവതരേഖ' എന്നിവ കഥാ സമാഹാര ങ്ങളാണ്. 'ടീച്ചറമ്മയുടെ ബാബു' കുട്ടികളുടെ നോവലും 'ആഗോളവത്കരണവും ദലിതരും' ലേഖനസമാഹാരവുമാണ്.

1999 ല്‍ ഭാരതീയ സാഹിത്യ അക്കാദമിയുടെ അംബേഡ്കര്‍ ഫെല്ലോഷിപ്പിന് അര്‍ഹനായി. പണയവസ്തുക്കള്‍ എന്ന കഥാസമാഹാരത്തിന് സൈന്ധവം കഥാ അവാര്‍ഡ് 2010 ല്‍ ലഭിച്ചു.

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ സെക്ഷന്‍ ഓഫീസറായി സേവനം തുടരുന്നു.

ജീവിതപങ്കാളി: ജയശ്രീ (അധ്യാപിക) മക്കള്‍: നന്ദു ജെ പാറക്കല്‍, സ്‌നേഹാ ജയകുമാര്‍.

വിലാസം: പാറക്കല്‍, പൂവരണി പി ഒ, 686 577