"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 16, ശനിയാഴ്‌ച

മോദിയുടെ വര്‍ഗ്ഗീയ പ്രീണനം; ഹിന്ദുത്വ അജണ്ട - ശശിക്കുട്ടന്‍ വാകത്താനം


ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദി എത്തുന്നത് കേവലം 31 ശതമാനം വോട്ടു നേടിയാണ്. മോദിയുടെ വിജയം വര്‍ഗ്ഗീയ അജണ്ടയുടെ മാത്രമല്ല, വലിയ കോര്‍പ്പറേറ്റ് പദ്ധതികളുടെ ഭാഗംകൂടിയായിരുന്നു എന്ന് ഇന്നു വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയെ ഹിന്ദുത്വവല്‍ക്ക രിക്കുന്നതിന്റെ ഒരു ചവിട്ടുപടിപോലും ആകുന്നില്ല മോദിയുടെ വിജയം, മറിച്ച് മോദിയെ ഇതിനായി എത്രമാത്രം ഉപയോഗി ക്കാന്‍ കഴിയും എന്നതിന്റെ ഒരു 'ടെസ്റ്റ് ഡോസ്' മാത്രമാണിത്. അതിനായി ഇതിന്റെ പിന്നില്‍ മറ്റുചില അജണ്ട കൂടി നടപ്പിലാക്കിയിരുന്നു എന്നും ഇപ്പോള്‍ വെളിച്ചത്തു വന്നു കഴിഞ്ഞിരിക്കുന്നു. ഗുജറാത്തില്‍ 2002 ല്‍ മോദിയും സംഘപരിവാര്‍ ശക്തികളും ചേര്‍ന്നു നടത്തിയ കലാപങ്ങളെ ക്കുറിച്ചും കൂട്ടക്കൊലകളെക്കുറിച്ചുമുള്ള എല്ലാ വിവരങ്ങളും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും അന്നത്തെ കേന്ദ്രഭരണ നേതൃത്വത്തിനും അറിയാമെന്നിരിക്കെ അവയൊന്നും പുറത്തു കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ഭരണം ശ്രമിച്ചില്ല എന്നതുകൊണ്ടു തന്നെ കോണ്‍ഗ്രസ് ബി ജെ പി യുടെ ബി ഗ്രൂപ്പാണെന്ന കാര്യം വ്യക്തമാക്കുന്നു. സ്വാതന്ത്ര്യത്തിനുശേഷം ബാബറി മസ്ജിദ് വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍, നിരോധിച്ചിരുന്ന ആര്‍ എസ്സ് എസ്സിനെ സഹായിച്ചത് കോണ്‍ഗ്രസായിരുന്നു. അടച്ചിട്ടിരുന്ന മസ്ജിദിനുള്ളില്‍ രാംലീല വിഗ്രഹം രഹസ്യമായി കടത്തി വയ്ക്കാന്‍ സഹായിച്ചതും അവിടെ ആരാധനാസ്വാതന്ത്ര്യം അനുവദിച്ചതും കോണ്‍ഗ്രസ് ഭരണകാലത്തായിരുന്നു.

2008 ലെ മാലേഗാവ് സ്‌ഫോടനക്കേസ് അന്വേഷണത്തിനിടയിലാണ് രാജ്യത്തു നടക്കുന്ന സ്‌ഫോടനങ്ങളില്‍ സംഘപരിവാറിനു ബന്ധമുണ്ടെന്നു തെളിഞ്ഞത്. ഇതിന്റെ സൂത്രധാരന്‍ അസീമാനന്ദ യാണെന്നും അസീമാനന്ദയുമായി ബന്ധപ്പെട്ട സന്യാസിനി പ്രജ്ഞാസിങ്ങ് ഠാക്കൂര്‍, സന്യാസിയായ ദയാനന്ദ് പാണ്ഡേ, ഉന്നത സൈനിക ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിത്, മേജര്‍ ഉപാധ്യായ് തുടങ്ങിയവര്‍ അറസ്റ്റിലാവു കയും ചെയ്തു. മോദിയുമായും ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയുമായിരുന്ന അമിത്ഷായുമായി അസീമാനന്ദയ്ക്കുള്ള ബന്ധവും കണ്ടെത്തിയിരുന്നു. ഇതിനിടെ അസീമാനന്ദ ആന്തമാനിലേക്കു കടക്കുകയുണ്ടായി. ഈ അന്വേഷണത്തിനെല്ലാം നേതൃത്വം കൊടുത്ത ഹേമന്ദ് കാര്‍ക്കരെ മുംബൈ സ്‌ഫോടന ത്തില്‍ ദുരൂഹമായി മരണപ്പെട്ടതോടെ അന്വേഷണം നിലച്ചു. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിനെ വധിച്ച് അതിന്റെ ഉത്തരവാദിത്വം മുസ്ലീങ്ങളുടെ തലയില്‍ കെട്ടിവച്ച് വര്‍ഗ്ഗീയ കലാപം അഴിച്ചു വിടാനുള്ള ഗൂഢ പദ്ധതി അസീമാനന്ദ തയ്യാറാക്കിയതായി കാര്‍ക്കറെ കണ്ടെത്തിയിരുന്നു.

2014 മാര്‍ച്ചില്‍ അസീമാനന്ദയുമായുള്ള ഒരു അഭിമുഖം 'കാരവന്‍' മാസിക പുറത്തുവിട്ടു. ഇന്ത്യയില്‍ നിരവധി സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തിയത് ആര്‍ എസ്സ് എസ്സ് തലവന്‍ മോഹന്‍ ഭഗവതിന്റെ അറിവോടെയായിരുന്നു. അസീമാനന്ദയുടെ നേതൃത്വത്തിലുള്ള അഭിനവ് ഭാരത് എന്ന സംഘടനയാണ് ഈ സ്‌ഫോടനങ്ങള്‍ നടപ്പിലാക്കിയത്.

ആര്‍ എസ്സ് എസ്സും ബജറംഗ്ദളും ശിവസേനയും നേതൃത്വം കൊടുക്കുന്ന ബി ജെ പി 1995ലാണ് ആദ്യമായി ഗുജറാത്തില്‍ അധികാരത്തില്‍ വരുന്നത്. മുഖ്യമന്ത്രിയായിരുന്ന കേശുഭായി പട്ടേലിനെതിരെ വെല്ലുവിളി ഉയര്‍ന്നു വന്നപ്പോഴാണ് ആര്‍ എസ്സ് എസ്സിന്റെ പ്രചാരകനായിരുന്ന മോദി രംഗത്തേക്കു വരുന്നത്. മോദി രംഗത്തെത്തിയതോടെ ബജ്‌റഗ്ദള്‍ ശക്തിപ്രാപിച്ചു. 2001ല്‍ മോദി മുഖ്യമന്ത്രിയായി. മോദിയുടെ അധികാര കയ്യേറ്റത്തിന്റെ ദുരന്തം ആദ്യം അനുഭവിച്ചത് ഗുജറാത്തിലെ കരിമ്പിന്‍തോട്ട ങ്ങളില്‍ പണിയെടുത്തിരുന്ന ആദിവാസികളായിരുന്നു. കൊടിയ ചൂഷണത്തിനും അടിച്ചമര്‍ത്തലിനും വിധേയരായ അവര്‍ ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ബജ്‌റഗ്ദളിനെ ഉപയോഗിച്ച് അവരെ ആക്രമിച്ചു. (ഇവരാണ് വനവാസികല്യാണ്‍ പരിഷത് ഉണ്ടാക്കി ആദിവാസി കളെ സംരക്ഷിക്കാന്‍ നടക്കുന്നത്)

മതംമാറ്റത്തിന്റെ പേരില്‍ 1999ല്‍ നൂറുകണക്കിനു ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കപ്പെട്ടു. നിരവധിപ്പേര്‍ കൊള്ളയടിക്ക പ്പെടുകയും മര്‍ദ്ദനത്തിനു വിധേയമാകുകയും ചെയ്തു. ഇതൊക്കെ മറന്നുകൊണ്ടാണ് മോദി അധികാരത്തിലേറിയപ്പോള്‍ കേരളത്തിലെ പള്ളികളില്‍ മോദിക്കുവേണ്ടി പ്രാര്‍ത്ഥന നടത്തിയതും സഭാനേതാക്കള്‍ മോദിയെ സന്ദര്‍ശിക്കാനെത്തിയതും. ഫാസിസത്തിന്റെ വേരോട്ടം എത്ര ശക്തമായിട്ടാണ് നിലനില്‍ക്കുന്ന തെന്നതിന്റെ തെളിവുകൂടിയാണിത്. ഫാസിസം ശുദ്ധരക്തജീവി കളെയാണ് തെരയുന്നത്. ലോകം ഭരിക്കാന്‍ അവകാശം ഇവര്‍ക്കാണ്- ആര്യന്മാര്‍ക്ക്. സവര്‍ണ ക്രിസ്ത്യാനിയും സവര്‍ണ്ണഹിന്ദുവും സവര്‍ണ്ണ മുസ്ലീമും ഒരുപക്ഷത്താണ്. അവര്‍ ജീവിക്കുന്ന രാജ്യം ഏതായിരുന്നാലും അവിടെയുള്ള മറ്റു മതസ്ഥരെ തകര്‍ക്കുകയാണ് അവരുടെ അജണ്ട. അതിന് മറ്റുള്ളവരെ ഉപയോഗിക്കുക എന്ന തന്ത്രമാണ് പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. അല്‍ഖ്വയ്ദയേയും താലിബാനേയും അമേരിക്ക ഉപയോഗിച്ചതുപോലെ ഇപ്പോള്‍ ഇന്ത്യയില്‍ അവര്‍ മോദിയെ ഉപയോഗിക്കുന്നു. ഇവിടെയാണ് കോര്‍പ്പറേറ്റ് അജണ്ട മോദിയുടെ കാര്യത്തില്‍ പ്രസക്തമായിത്തീരുന്നത്.

മന്‍മോഹന്‍സിങ്ങ് ധനമന്ത്രിയായിരുന്നകാലത്ത് ടെക്‌സ്റ്റൈല്‍ മേഖലയില്‍ ഉണ്ടായ പ്രതിസന്ധിമൂലം തൊഴില്‍ നഷ്ടപ്പെട്ട ദളിതരെ സംഘടിപ്പിച്ചുകൊണ്ട് ദളിതര്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടത് മുസ്ലീങ്ങള്‍ മൂലമാണെന്ന് വരുത്തിത്തീര്‍ക്കുകയും ദളിത് ഹ്യൂമന്‍ റൈറ്റേഴ്‌സ് ആക്ടിവിസ്റ്റ് എന്ന സംഘടനയ്ക്കു രൂപംകൊടുത്തു കൊണ്ട് ഒരു മുസ്ലീമിനെ കൊല്ലുന്നതിന് 10,000 രൂപയും കയ്യോ കാലോ തല്ലി ഒടിക്കുന്നതിന് 5000 രൂപയും വീടുകത്തിക്കുന്നതിന് 2000 രൂപയുമായിരുന്നു നിരക്കു കല്‍പ്പിച്ചിരുന്നത്. 2002ലെ ഗോധ്ര ട്രെയിന്‍ ദുരന്തത്തിനുശേഷം നടന്ന അസംബ്ലി തെരഞ്ഞെടു പ്പില്‍ മോദി ഭൂരിപക്ഷം നേടി. അവിടെനിന്നുള്ള മോദിയുടെ ജൈത്രയാത്ര കോര്‍പ്പറേറ്റ് മേധാവികളുടെ ഇച്ഛയ്‌ക്കൊത്താണ് മുന്നേറിയത്.

കഴിഞ്ഞ ആറര പതിറ്റാണ്ടുകാലം ഇന്ത്യ ഭരിച്ചത് കോണ്‍ഗ്ര സാണ്. മുഖ്യപ്രതിപക്ഷമായിരിക്കാന്‍പോലും കഴിയാത്തവിധം കോണ്‍ഗ്രസ് തകര്‍ച്ചയിലേക്കെത്തിയത് മന്‍മോഹന്‍സിങ്ങ് നടപ്പിലാക്കിയ ഉദാരീകരണ സ്വകാര്യവല്‍ക്കരണ നയങ്ങളുടെ ഭാഗമായി ജനങ്ങള്‍ നല്‍കിയ തിരിച്ചടിയായിരുന്നു. ഈ ജനകീയ രോക്ഷത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ ബി ജെ പി യെ കോര്‍പ്പറേറ്റുകള്‍ സഹായിച്ചതുകൊണ്ടാണ് 69 ശതമാനം ജനങ്ങളേയും പിന്‍തള്ളി മോദിക്ക് അധികാരത്തില്‍ വരാനായത്. കോണ്‍ഗ്രസിന്റെ ജനവിരുദ്ധതയെ മുതലെടുത്തുകൊണ്ടും ജാതി സമവാക്യങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ കൊടുക്കുക വഴിയും ബിഎസ്പിയെ വരെ പൊളിക്കാന്‍ ബിജെ പിക്കു കഴിഞ്ഞു. നഗരകേന്ദ്രീകൃത ജീവിതത്തിന്റെ പുതിയ മുഖങ്ങളെ പ്രീണിപ്പിക്കാന്‍ കഴിഞ്ഞതോടെ ഡല്‍ഹിയില്‍ കെജെരിവാളിന് അധികാരത്തില്‍ വരാന്‍ കഴിഞ്ഞതിന്റെ ഒരു പശ്ചാത്തലവും മോദിക്കുണ്ടായിരുന്നു. മോദി അധികാരത്തിലേറിയതിനു ശേഷം പല സംസ്ഥാനങ്ങളിലെയും ഗ്രാമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു സംഭവിച്ച പരാജയം ഇവര്‍ പറയുന്ന ഹിന്ദുത്വം ഇന്ത്യയില്‍ വിലപ്പോകുകയില്ല എന്നു തന്നെയാണ്.

മതമൗലികവാദവും വംശീയതയും ഗോത്രവാദവും ജാതീയതയും ഉയര്‍ത്തിക്കൊണ്ടല്ലാതെ മോദിക്ക് അധികാരത്തില്‍ പിടിച്ചു നില്‍ക്കാനാവില്ല. ജനങ്ങളെ ഐക്യപ്പെടുത്തുന്നതും ഇന്ത്യയെ പുരോഗതിയിലേക്കു നയിക്കുന്നതുമായ ഒരു രാഷ്ട്രീയം ബിജെപിക്കില്ല. അതുയര്‍ത്തുന്നത് ഹിന്ദുത്വ ദേശീയതയാണ്. ചാതുര്‍വര്‍ണ്ണ്യത്തിലധിഷ്ഠിതമായ സാമൂഹിക ഘടനയാണ് അത് മുന്നോട്ടുവയ്ക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ദളിതന്‍ കൊലചെയ്യപ്പെടുന്നത്. ദളിതര്‍ക്കു ലഭ്യമാകുന്ന ആനുകൂല്യമായ സംവരണത്തിനുമേല്‍ മറ്റു സമുദായങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നതിനുവേണ്ടി ഇളക്കിവിടുന്നതും ആസൂത്രിതമായ പദ്ധതിയാണ്. സാമ്രാജ്യത്വത്തെ, കമ്പോള മൂലധന താല്‍പര്യങ്ങളെ, പ്രോത്സാഹിപ്പിക്കുകയും ജാതിയെ ഉപയോഗിക്കുകയും ചെയ്യുകവഴി സവര്‍ണ്ണന്റെ പാദസേവ ചെയ്യുന്നതിനപ്പുറം മോദിക്ക് ഇന്ത്യയില്‍ മറ്റൊന്നും ചെയ്യാനില്ല. കോണ്‍ഗ്രസ് തുടര്‍ന്നു പോന്ന നയങ്ങള്‍ കൂടുതല്‍ തീവ്രമായി നടപ്പിലാക്കുകയാണ് മോദി ചെയ്തുകൊണ്ടിരിക്കുന്നത്. 

മോദിയുടെ ഫാസിസ്റ്റു സ്വഭാവത്തെക്കുറിച്ച് ഗുജറാത്ത് വംശഹത്യക്കുമുന്‍പ് ആശിഷ്‌നന്ദി എഴുതുകയുണ്ടായി. ''പത്തുവര്‍ഷം മുന്‍പ് ആരുമല്ലാതിരുന്ന കാലത്ത് മോദി ആര്‍എസ്സ്എസ്സ് പ്രചാരകനായിരുന്നു. അന്ന് എനിക്ക് അദ്ദേഹവുമായി അഭിമുഖം നടത്താനുള്ള അവസരം ലഭിച്ചു. പൂര്‍ണ്ണതയെത്തിയ ഒരു ക്ലാസിക് ഫാസിസ്റ്റിനെ ഞാന്‍ അദ്ദേഹത്തില്‍ വ്യക്തമായി കണ്ടു. മോശം അര്‍ത്ഥത്തിലല്ല ഞാന്‍ ഫാസിസ്റ്റ് എന്ന പദം ഉപയോഗിക്കുന്നത്. എന്നെ സംബന്ധിച്ച് അത് ഒരാളുടെ പ്രത്യയശാസ്ത്ര നിലപാടും വ്യക്തിത്വത്തിന്റെ അടയാളവും ഉള്‍പ്രേരണകളുടെ ഘടനയില്‍നിന്നുണ്ടാകുന്ന ആശയ പരിസരവും പരിശോധിച്ചറിയാനുള്ള ഉപാധിയാണ്.'' 

''അദ്ദേഹത്തില്‍ ശക്തമായ പ്യൂരിറ്റന്‍ മനോഭാവവും വൈകാരിക ജീവിതത്തിലെ സങ്കുചിതത്വവും ഉയര്‍ന്ന തോതിലുള്ള ആത്മ ബോധ പ്രകാശനവും ആത്മ വികാരങ്ങളോടുള്ള ഭീതിയും അവയുടെ തിരസ്‌കാരവും ആക്രമണ വാഞ്ചയും സമ്മേളിക്കു ന്നുണ്ടായിരുന്നു. ഇവയെല്ലാം ചിത്തഭ്രമത്തിന്റെയും വ്യക്തിത്വ ത്തില്‍ ഒഴിയാതെ ആവേശിച്ചിരിക്കുന്ന ബോധത്തിന്റെയും അച്ചില്‍ വാര്‍ത്തെടുത്തതാണ്. അളന്നു മുറിച്ച സ്വരത്തില്‍ അന്നദ്ദേഹം ഇന്ത്യക്കെതിരെയുള്ള വന്‍ ഗൂഢാലോചനാ സിദ്ധാന്തത്തെപ്പറ്റി വിവരിക്കുകയും അതില്‍ എല്ലാ മുസ്ലീങ്ങ ളേയും തീവ്രവാദികളായി ചിത്രീകരിക്കുകയും ചെയ്തു. ഇന്റര്‍വ്യൂകഴിഞ്ഞ് ഒരു ഞെട്ടലോടെ പുറത്തിറങ്ങിയ ഞാന്‍ യാനിക്കിനോട് ആദ്യമായി ഫാസിസത്തിന്റെ ഒരു ക്ലാസിക് മാതൃകയെ, ഭാവിയിലെ ഒരു കൊലയാളിയെ, ഒരുപക്ഷേ ഒരു കൂട്ടക്കൊലതന്നെ നടത്താന്‍ പ്രാപ്തനായ ആളിനെ കണ്ടു എന്നു പറഞ്ഞിരുന്നു.'' ഒരു ജര്‍മ്മന്‍ പ്രതിനിധി സംഘം 2010 ഏപ്രിലില്‍ ഗുജറാത്ത് സന്ദര്‍ശിച്ചപ്പോള്‍ ആ സംഘ ത്തിലെ ഒരാള്‍ ഹിറ്റ്‌ലറിന്റെ കാലത്തെ ജര്‍മ്മനിയും മോദിയുടെ കീഴിലെ ഗുജറാത്തും തമ്മിലുള്ള സാദൃശ്യം കണ്ട് അമ്പരന്നു. (നരേന്ദ്രമോദി: ഒരു രാഷ്ട്രീയ മൂല്യവിചാരം- രാം പുനിയാനി)

ഗുജറാത്ത് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ടുമെന്റ്പ്ര സിദ്ധീകരിച്ച 'കര്‍മ്മയോഗ' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പിന്നോക്ക ജാതിക്കാരോടുള്ള സമീപനം രേഖപ്പെടുത്തിയിട്ടുണ്ട്. ''തോട്ടിപ്പണി വാല്‍മീകി ജാതിയില്‍ പെട്ടവര്‍ക്ക് ആത്മീയാനുഭവമാകേണ്ടതാണ്. ചരിത്രത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ ഈ ജാതിയിലെ ഒരാള്‍ക്ക് മൊത്തം സമൂഹത്തിന്റെയും ദൈവത്തിന്റെയും സന്തോഷത്തിനുവേണ്ടി ഈ ജോലി ചെയ്യേണ്ടത് തങ്ങളുടെ കടമയാണ് എന്ന ജ്ഞാനോദയം സിദ്ധിച്ചിരിക്കാം. അതിനാല്‍ ദൈവം തങ്ങള്‍ക്കു നല്‍കിയ ജോലി അവര്‍ ഏറ്റെടുത്തു. ഈ ശുചീകരണജോലി ഒരു ആത്മീയവൃത്തിയായി നൂറ്റാണ്ടുകളോളം തുടര്‍ന്നു വന്നു. ഇത് തലമുറകളില്‍നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അവരുടെ മുന്‍ഗാമികള്‍ക്ക് മറ്റെന്തെങ്കിലും ജോലികളോ കച്ചവടമോ തെരഞ്ഞെടുക്കാന്‍ സാധിക്കുമായിരുന്നില്ല എന്നു വിശ്വസിക്കാന്‍ സാധിക്കില്ല.''(സൂര്യകാന്തി മാസിക 2016 മാര്‍ച്ച്, ഏപ്രില്‍) സവര്‍ണ്ണ ദൈവങ്ങളെയും ജാതിധര്‍മ്മളെയും അനുസരിക്കുന്ന മോദിക്ക് ഇതിനപ്പുറത്തേക്കു പോകാന്‍ കഴിയില്ല എന്നതിന്റെ അവസാനത്തെ തെളിവുകൂടിയാണിത്. ഇന്ത്യയിലെ മുഴുവന്‍പേരെയും ഹിന്ദുക്കളാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് ഏതൊക്കെത്തരത്തിലുള്ള ഹിന്ദു ആയിരിക്കും എന്നതിന്റെ തെളിവുകൂടിയാണിത്. അത് ജാതിവ്യവസ്ഥയെ നിലനിര്‍ത്തി ക്കൊണ്ട് ചാതുര്‍വര്‍ണ്ണ്യം അടിച്ചേല്‍പ്പിക്കാനാണ് ശ്രമിച്ചുകൊ ണ്ടിരിക്കുന്നത്.