"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 5, ചൊവ്വാഴ്ച

'കോര്‍പ്പറേറ്റ് ചാരവൃത്തി'യുടെ ചുരുളഴിയുമ്പോള്‍2015 ഫെബ്രുവരി മൂന്നാം വാരം കേന്ദ്ര പെട്രോളിയം മന്ത്രാലയത്തില്‍ നിന്നും ഫയലുകള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വസ്തുതകള്‍ കുറഞ്ഞപക്ഷം 10,000 കോടി രൂപയുടെ അഴിമതി അടങ്ങുന്നതാണെന്ന് ചൂണ്ടിക്കാട്ടുന്നു. ബജറ്റ് രഹസ്യങ്ങളും ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിവിരങ്ങളും ചോര്‍ത്തപ്പെട്ട ഫയലുകളിലുണ്ടെന്ന് അറിയുന്നു. ദേശീയ വാതകഗ്രിഡുമായി ബന്ധപ്പെട്ട് ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദ്ദേശങ്ങള്‍, ഒഎന്‍ജിസിയുടെ രഹസ്യഫയലുകള്‍, എണ്ണമന്ത്രാലയത്തിന്റെ പര്യവേക്ഷണ വിഭാഗത്തിലെ രേഖകള്‍, ഇതെല്ലാമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ബന്ധപ്പെട്ടവര്‍ക്കുള്ള കത്ത്, പ്രതിമാസ വാതക റിപ്പോര്‍ട്ട്, ശ്രീലങ്കയിലെ എണ്ണ പര്യവേക്ഷണ സാധ്യതകള്‍, സര്‍വോപരി റിലയന്‍സും കേന്ദ്ര ഗവണ്‍മെന്റും തമ്മില്‍ കെജി എണ്ണപ്പാട വിഷയത്തിലുള്ള കേസ് ഫയലുകള്‍ എന്നിവയെല്ലാം ചോര്‍ത്തപ്പെട്ട ഫയലുകളില്‍ പ്രാധാന്യമുള്ളവയാണ്. അറസ്റ്റിലായ വെബ്‌സൈറ്റ് ഉടമ ശന്തനു സൈക്കിയ പോലീസിനു നല്‍കിയ മൊഴി പ്രകാരം 100000 കോടി രൂപയുടെ കുംഭകോണം പുറത്തുകൊണ്ടുവരാന്‍ മാധ്യമപ്രവര്‍ത്തകന്‍ എന്നനിലയില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ അയാള്‍ ഏര്‍പ്പെട്ടിരിക്കുക യായിരുന്നു. റിലയന്‍സ്, എസ്സാര്‍, കെയിന്‍സ് ഇന്ത്യ, ജൂബിലിയന്റ് എനര്‍ജി തുടങ്ങിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ഏതാനും ഉദ്യോഗസ്ഥരെ ഇതോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഔദ്യോഗികമായി പെട്രോളിയം മന്ത്രാലയത്തിലെ ഏതാനും ക്ലാസ്സ് ഫോര്‍ ജീവനക്കാരല്ലാതെ, ഇതിന്റെയൊക്കെ പിന്നില്‍ അനിവാര്യമായും പ്രവര്‍ത്തിച്ചിട്ടുള്ള വന്‍ സ്രാവുകളൊന്നും വലയില്‍ കുടുങ്ങിയിട്ടില്ല, അഥവാ കുടുക്കിയിട്ടില്ല.

പല അഭ്യൂഹങ്ങള്‍ക്കും ഇതു കാരണമായിട്ടുണ്ട്. രേഖ ചോര്‍ന്ന മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥര്‍ ഇക്കാര്യമൊന്നും അറിഞ്ഞില്ലെന്നു കരുതുക എളുപ്പമല്ല. പ്രത്യേകിച്ചും ഉന്നതോ ദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുന്ന ഫയലുകളാണ് കോര്‍പ്പറേറ്റ് ഭീമന്‍മാരായ അംബാനിയുടെയും എസ്സാറിന്റെ യുമൊക്കെ ബോര്‍ഡ് റൂമുകളിലേക്കെത്തി യിരിക്കുന്നത്. ഇപ്പോള്‍ നടന്നിട്ടുള്ള അറസ്റ്റുകളും മൊഴികളും സൂചിപ്പിക്കുന്നത് ഉന്നത ഉദ്യോഗസ്ഥന്‍ മാരും കോര്‍പ്പറേറ്റ് മേധാവികളും അടങ്ങുന്ന വന്‍ തോക്കുകള്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പരിധിക്കു പുറത്താ ണെന്നു തന്നെയാണ്. മുമ്പത്തെ നീരാ റാഡിയ ടേപ്പുകള്‍ വെളുപ്പെടുത്തുന്നതുപോലെ ഇന്ത്യന്‍ ഭരണകൂടത്തെയും അതിന്റെ മന്ത്രിക്കസേരകളില്‍ ആരൊക്കെ ഇരിക്കണമെന്ന തീരുമാനത്തെയും നിയന്ത്രിക്കുന്നത് കോര്‍പ്പറേറ്റ്-രാഷ്ട്രീയ-ഉദ്യോഗസ്ഥ ബാന്ധവമാണ്. പെട്രോളിയം മന്ത്രാലയത്തിലെ ഫയല്‍ ചോര്‍ച്ച തക്കസമയത്തു കണ്ടുപിടിച്ച് നടപടിയെടുത്തുവെന്ന് വരുത്തിത്തീര്‍ക്കുന്ന ഒരു അജണ്ട ഇപ്പോഴത്തെ സംഭവത്തിനു പിന്നിലുണ്ടെന്ന സംശയവും ചില കോണുകളില്‍ നിന്നുണ്ടാ യിട്ടുണ്ട്. അതായത്, മാധ്യമങ്ങളുടെ വിവരശേഖരണവും ഫയല്‍ ചോര്‍ച്ചയും എല്ലാം ഒഴിവാക്കി കോര്‍പ്പറേറ്റുകള്‍ ആവശ്യപ്പെടു ന്നതുപോലെ കാര്യങ്ങള്‍ നല്ല രീതിയിലാണ് നടക്കുന്നതെന്ന പ്രതീതി സൃഷ്ടിച്ച് ബജറ്റിനു മുമ്പ് വിദേശക്കുത്തകകള്‍ക്കും മറ്റും നിക്ഷേപമിറക്കാന്‍ അനുകൂലമാണ് സാഹചര്യമെന്നു വരുത്തി ത്തീര്‍ക്കുക എന്ന ലക്ഷ്യമല്ലേ ഇപ്പോഴത്തെ നീക്കത്തിനു പിന്നിലെന്നാണ് സംശയം. പ്യൂണ്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ചിലരെ ബലിയാടാക്കിയത് ഇതാണ് സൂചിപ്പിക്കുന്നത്. അതോ ടൊപ്പം കോര്‍പ്പറേറ്റ് പ്രീണനം എന്ന ബിജെപി ഭരണത്തി നെതിരായ ആരോപണത്തിന്റ മുനയൊടിക്കുക എന്ന തന്ത്രവും ഇതിനു പിന്നിലുണ്ട്.

അതേ സമയം, മറ്റൊരു സാധ്യതയും ചൂണ്ടിക്കാണിക്ക പ്പെടുന്നു. രാജ്യസമ്പത്തും പ്രകൃതി വിഭവങ്ങളും കൊള്ള ചെയ്തു കൊഴുക്കുന്നതില്‍ കോര്‍പ്പറേറ്റുകള്‍ക്കിടയില്‍ വലിയ കഴുത്ത റപ്പന്‍ മത്സരമാണു നടക്കുന്നത്. സര്‍ക്കാരിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി കരുക്കള്‍ നീക്കാന്‍ എല്ലാ കോര്‍പ്പ റേറ്റുകളും ബന്ധപ്പെട്ട വകുപ്പിലെയും മന്ത്രാലയത്തിലെയും ഫയലുകള്‍ ഉന്നത രാഷ്ട്രീയ-ഉദ്യോഗസ്ഥ ബാന്ധവമുപയോഗിച്ച് ചോര്‍ത്തുന്നത് ഇന്ത്യയെ സംബന്ധിച്ച് പുതിയ കാര്യമല്ല. ഇവിടെ മോദിയോട് കൂടുതല്‍ അടുപ്പം പുലര്‍ത്തുന്ന അദാനിയും മറ്റു കോര്‍പ്പറേറ്റുകളും തമ്മില്‍ ശീതസമരം നടക്കുന്നുണ്ടെന്നും പറഞ്ഞുകേള്‍ക്കുന്നു. ഒരുപക്ഷേ, ഇതിന്റെ ഭാഗമാകാം ഇപ്പോഴത്തെ ചാരപ്പണി പുറത്തുകൊണ്ടുവന്നത്. അതുമല്ലെങ്കില്‍ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥവിഭാഗങ്ങളെ ആശ്രയിക്കാതെ, കോര്‍പ്പറേറ്റുകള്‍ക്ക് ഭരണനേതൃത്വത്തെ നേരിട്ട് ആശ്രയിക്കാമെ ന്നതിനുള്ള പരോക്ഷമായ സൂചനയായും താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന്‍മാരെ ബലിയാടാക്കിക്കൊണ്ടുള്ള ഈ നടപടി കണക്കാക്കപ്പെടാം. അതുമല്ലെങ്കില്‍ കോര്‍പ്പറേറ്റുകളെ ബാധിക്കുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന ഒരു മുന്നറി യിപ്പായും ഇതു കണക്കാക്കാം.

ഇന്ത്യയുടെ ഔദ്യോഗിക രഹസ്യരേഖകള്‍ (രഹമശൈളശലറ റീരൗാലിെേ) അപ്പപ്പോള്‍ കോര്‍പ്പറേറ്റ്-മൂലധന കേന്ദ്രങ്ങള്‍ക്ക് ലഭ്യമായിരുന്നുവെന്നത് മുമ്പേതന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള താണ്. ഉദാഹരണത്തിന്, പ്രധാനമന്ത്രിയുടെ ഓഫീസിലെ രേഖകള്‍ കേന്ദ്രമന്ത്രിസഭാംഗങ്ങള്‍ക്കു കിട്ടുന്നതിനുമുമ്പ് തങ്ങള്‍ക്കു ലഭിക്കുമായിരുന്നുവെന്ന് അവകാശപ്പെട്ടിട്ടുള്ളത് ഫോര്‍ഡ് ഫൗണ്ടേഷന്‍ പോലുള്ള അമേരിക്കന്‍ ഏജന്‍സികളാണ്. ജവഹര്‍ ലാല്‍

നെഹ്രു പ്രധാനമന്ത്രിയായിരുന്ന കാലത്തെ പരാമര്‍ശിച്ചു കൊണ്ടാണ് ഫോര്‍ഡ് ഫൗണ്ടേഷന്‍ ഇക്കാര്യം വ്യക്തമാക്കി യിട്ടുള്ളത്. ദേശാഭിമാനത്തിന്റെ അവശേഷിക്കുന്ന കണികപോലും നഷ്ടപ്പെടുമാറ് ഇന്ത്യന്‍ ഭരണവര്‍ഗ്ഗങ്ങളുടെ കോര്‍പ്പറേറ്റ് പാദസേവ പലമടങ്ങു ശക്തിപ്പെട്ടിട്ടുള്ള വര്‍ത്തമാനകാലത്ത് സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

@സഖാവ് മാസിക. 2015 മാര്‍ച്ച്‌ ലക്കം