"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 12, ചൊവ്വാഴ്ച

സ്വാമി പവിത്രാനന്ദന്‍



അയ്യനവര്‍ സമുദായത്തില്‍ നിന്നും ആദ്യമായി സര്‍ക്കാര്‍ സര്‍വീസിലത്തുന്ന ഏഴുപേരില്‍ ഒരാള്‍. ജെ പത്രോസ് മാരായമുട്ടമാണ് പിന്നീട് സ്വാമി പവിത്രാനന്ദനായത്. നെയ്യാറ്റിന്‍കര തൊഴുക്കല്‍ ഗവ. സ്‌കൂളില്‍ നിന്നും ഹെഡ്മാസ്റ്ററായാണ് റിട്ടയര്‍ ചെയ്തത്. വിദ്യാഭ്യാസ യോഗ്യത വി എസ് എല്‍ സി (പഴയ ഏഴാംക്ലാസ്) 

സ്വാമി പവിത്രാനന്ദനെ കുറിച്ച് കൂടുതല്‍ അറിവുകള്‍ ലഭ്യമല്ല. 1983 നു ശേഷവും ജീവിച്ചിരുന്നു എന്നു കരുതാം. 1984 ല്‍ എം എല്‍ ചോലയില്‍ തയാറാക്കി എം ലോപ്പസ് പ്രസിദ്ധീകരിച്ച 'അയ്യനവര്‍' എന്ന ചരിത്ര ഗ്രന്ഥത്തിന് അവതാരിക എഴുതിയത് സ്വാമി പവിത്രാനന്ദനാണ്. അതില്‍ സ്വാമി പവിത്രാനന്ദനെ കുറിച്ചു തന്നെ എം എല്‍ ചോലയില്‍ ഇങ്ങനെ പരാമര്‍ശി ക്കുന്നു: 'തൊണ്ണൂറാമാണ്ടത്തെ ലഹളക്കാലത്ത് ജീവിച്ചിരുന്ന അനുഭവജ്ഞനായ ഒരു വ്യക്തിയാണ് സ്വാമി പവിത്രാനന്ദന്‍. 83 വയസ് കഴിഞ്ഞ് ഇന്നും ജീവിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ സ്മരണമണ്ഡലത്തില്‍ വടുകെട്ടിക്കിടന്ന തിക്താനുഭവങ്ങളുടെ ഒരു സാമാന്യ രൂപം ചിത്രീകരിക്കാന്‍ ശ്രമിക്കയാണ്' എന്ന് കുറിച്ചിരിക്കുന്നു. അങ്ങിനെയെങ്കില്‍ സ്വാമി പവിത്രാനന്ദന്‍ 1900 ല്‍ ജനിച്ചിരിക്കാം. 

സ്വാമി പവിത്രാനന്ദയുടെ സ്മരണയില്‍ നിന്ന് രൂപപ്പെടുത്തിയ തൊണ്ണൂറാമാണ്ടു ലഹളയുടെ ലിഖിത രേഖയായ 'പ്രസിദ്ധമായ തൊണ്ണൂറാമാണ്ടു ലഹള' എന്നൊരു അധ്യായം ഈ ഗ്രന്ഥത്തി ലുണ്ട്. എം എല്‍ ചോലയില്‍ കേട്ടെഴുതിയതാവാം ഇത്. തൊണ്ണൂറാമാണ്ട് ലഹളക്കാലത്ത് ജീവിച്ചിരുന്ന പവിത്രാനന്ദന്‍ തന്റെ ഓര്‍മക്കുറിപ്പുകള്‍ താന്‍ നേരിട്ടെഴുതുന്നതില്‍ നിന്നും യാതൊരു വ്യത്യാസവും ഇല്ലെന്നു ബോധ്യപ്പെട്ടതു കൊണ്ടാവാം ഗ്രന്ഥത്തിന് അവതാരിക എഴുതാന്‍ തയാറായതും. 

1981 ല്‍ അയ്യനവര്‍ സംഘത്തിന്റെ തിരുവനന്തപുരം പ്രാദേശിക ഘടകത്തിന്റെ നേതൃത്വത്തില്‍ 'ആയില്യം' എന്ന പേരില്‍ ഒരു മാസിക പുറത്തിറക്കിയിരുന്നു. ഗവണ്മെന്റ് അംഗീകാരത്തോടെ പുറത്തിറക്കിയ കലാ - സാംസ്‌കാരിക മാസികയാണ് ഇതെന്ന് സൂചിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക ഞെരുക്കം മൂലം ആറ് ലക്കത്തിനു ശേഷം മാസികയുടെ പ്രസിദ്ധീകരണം നിലച്ചു. 1983 ല്‍ അയ്യനവവര്‍ സമുദായ സംഘടനയുടെ പോഷക ഘടകമായ എവൈഎഫ് 'പൈതല്‍' എന്ന പേരില്‍ മറ്റൊരു പ്രസിദ്ധീകര ണവും പുറത്തിറക്കിയിരുന്നു. സമുദായ വാര്‍ത്തകള്‍ക്കായിരുന്നു പ്രാധാന്യം. അതിന്റെ ഗതി എന്തായെന്ന് അറിയാന്‍ നിവൃത്തി യില്ല. പ്രസ്തുത പ്രസിദ്ധീകരണങ്ങള്‍ രണ്ടിലും സ്വാമി പവിത്രാ നന്ദന്‍ എഴുതിയിട്ടുണ്ടാവാം.