"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 21, വ്യാഴാഴ്‌ച

സ്വര്‍ണത്തിന്റെ പരിശുദ്ധി (ഹാള്‍മാര്‍ക്കിങ്ങ്) - ശശിക്കുട്ടന്‍ വാകത്താനം


സ്വര്‍ണം വാങ്ങുന്നതിന്റെ അളവു കൂടിയെങ്കിലും ഗുണനില വാരം മനസ്സിലാക്കുന്നതില്‍ നമ്മള്‍ പിന്നിലാണ്. 30 ശതമാനം ആളുകള്‍ മാത്രമാണ് ഗുണനിലവാരത്തെക്കുറിച്ച് അന്വേഷി ക്കുന്നത്. സ്വര്‍ണവ്യാപാര മത്സരത്തിലെ പ്രധാനപ്പെട്ട ആകര്‍ഷ ണം സ്വര്‍ണത്തിന്റെ പരിശുദ്ധിയാണ്. 22, 21, 18, 9 കാരറ്റു കണക്കാണ് സ്വര്‍ണത്തിന്റെ പരിശുദ്ധിയുടെ മാനദണ്ഡം. 24 കാരറ്റ് സ്വര്‍ണമാണ് തനി തങ്കം. ഇതില്‍ ചെമ്പു ചേര്‍ത്താണ് കാരറ്റ് വ്യത്യാസപ്പെടുത്തുന്നത്. 22 കാരറ്റ് സ്വര്‍ണമാണ് BIS 916. ആയിരത്തില്‍ 916 ഭാഗം സ്വര്‍ണം എന്നാണിതിന്റെ കണക്ക്.

മാറ്റു കുറഞ്ഞ സ്വര്‍ണം വാങ്ങി കബളിപ്പിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് BIS മുദ്ര (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്) ദേശീയ അന്തര്‍ദേശീയ ഗുണനിലവാര നിയമങ്ങള്‍ക്ക് വിധേയ മായതും ശുദ്ധീകരിക്കപ്പെട്ടതും ശരിയായ മൂല്യനിര്‍ണയം നടത്തിയതുമാണെന്നതിന്റെ തെളിവാണിത്. ഈ മുദ്ര ഓരോ ആഭരണത്തിലും ഉണ്ടാകണമെന്നാണ് നിയമം. ഹാള്‍മാര്‍ക്ക് സാക്ഷ്യപ്പെടുത്തിയിരിക്കുന്ന ലൈസന്‍സുള്ള സ്വര്‍ണക്കടകള്‍ കേരളത്തില്‍ 500നു താഴെ മാത്രമാണ്. അതത്രയും പ്രൈവറ്റ് മേഖലയിലുമാണ്.

2000-ാം മാണ്ടില്‍ സ്വര്‍ണത്തില്‍ മായം ചേര്‍ക്കുന്നതു തടയാനായി കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. അതിന്റെ ഭാഗമായാണ് ഹാള്‍മാര്‍ക്കിങ്ങ് സമ്പ്രദായം ഏര്‍പ്പെടുത്തിയത്. 2000 ഏപ്രിലില്‍ ആണ് ഇതു നിലവില്‍ വന്നത്. ഇതിനുവേണ്ട പ്രത്യേക നിര്‍ദ്ദേശ ങ്ങള്‍ ഐ എസ് 1417 (സ്വര്‍ണത്തിന്റെയും സ്വര്‍ണത്തിന്റെ കൂട്ടുലോഹങ്ങളുടെയും തരങ്ങള്‍ /നിര്‍മ്മിതികള്‍)ഐ എസ് 1418 (സ്വര്‍ണ നാണയങ്ങളുടേയും കൂട്ടുലോഹങ്ങളുടേയും സ്വര്‍ണാ ഭരണ ങ്ങളുടെയും ശുദ്ധ പരിശോധന)ഐ എസ് 2790 (23, 22, 21, 18, 14, 9 കാരറ്റുള്ള സ്വര്‍ണ കൂട്ടുലോഹത്തിന്റെ നിര്‍മ്മാണ ത്തിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍) ഐ എസ് 3095(സ്വര്‍ണാഭരണ നിര്‍മ്മാണത്തിനുപയോഗിക്കുന്ന വിളക്കലുകള്‍ എന്നിവയാണ്. (ശ്രുതി സുബ്രഹ്മണ്യന്‍ 2014:46) 

1000 മില്ലിഗ്രാം സ്വര്‍ണത്തില്‍ 916 മില്ലിഗ്രാം സ്വര്‍ണവും 64 മില്ലിഗ്രാം ചെമ്പും 20 മില്ലിഗ്രാം വെള്ളിയും ചേര്‍ന്നതാണ് 916ഗ്രാംസ്വര്‍ണാഭരണം. ഇതാണ് 24 കാരറ്റ് സ്വര്‍ണാഭരണം.

ഹാള്‍മാര്‍ക്കു ചെയ്ത സ്വര്‍ണം

സ്വര്‍ണ വ്യവസായത്തില്‍ ഏറ്റുവും കൂടുതല്‍ കബളിപ്പിക്ക പ്പെടുന്നത് ഹാള്‍മാര്‍ക്കു ചെയ്ത സ്വര്‍ണം എന്ന പരസ്യത്തി ലാണ്. ഹാള്‍മാര്‍ക്കു ചെയ്ത സ്വര്‍ണം എന്ന നിലയിലാണ് 916 എന്നു പ്രചരിപ്പിക്കപ്പെടുന്നത്. ഹാള്‍മാര്‍ക്ക് തിരിച്ചറിയാന്‍ മാഗ്‌നിഫൈയിം ഗ്ലാസ് കൊടുക്കുകയും അഞ്ച് അടയാളങ്ങള്‍ ഉണ്ടോ എന്നു പരിശോധിക്കുകയും ചെയ്ത് തൃപ്തിപ്പെടാ വുന്നതുമാണ്. എന്നാല്‍ ഈ അടയാളം ഇടുന്നതിന് സ്വര്‍ണക്കട ക്കാര്‍ക്കു തന്നെ സംവിധാനം ഉണ്ടെന്നറിയുമ്പോഴോ. ലൈസന്‍സു ള്ള സ്വകാര്യ ഏജന്‍സി വഴിയാണ് ഹാള്‍മാര്‍ക്ക് നല്‍കി വരുന്നത്. സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന ഹാള്‍മാര്‍ക്കിങ്ങ് സമ്പ്രദായം നിലവില്‍ വന്നാലേ സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നത് ആധികാരികമാകൂ. ഇതു പരിശോധിക്കു ന്നതിനു സര്‍ക്കാര്‍ സംവിധാനം ഇല്ലെന്നുള്ളതാണ് വസ്തുത. 916 പരിശോധിക്കാന്‍ ചില സ്വര്‍ണക്കടകളില്‍ വച്ചിരിക്കുന്ന മിഷ്യനും ഇതുപോലെ മറ്റൊരു തട്ടിപ്പാണ്. ഇതു പരിശോധിക്കാനും 'വെയ്റ്റ് ആന്റ് മെഷേഴ്‌സ്' എന്ന സര്‍ക്കാര്‍ സംവിധാനത്തില്‍ മാര്‍ഗ്ഗമില്ല. 

ഹാള്‍മാര്‍ക്കു ചെയ്ത സ്വര്‍ണത്തില്‍ 5 മുദ്രകള്‍ ഉണ്ടായിരിക്കും.

1. BIS മുദ്ര
2. കാരറ്റ് എത്ര എന്നാല്‍ അത്
3. ഹാള്‍മാര്‍ക്ക് കേന്ദ്രത്തിന്റെ ചിഹ്നം
4. ഹാള്‍മാര്‍ക്ക് ചെയ്ത വര്‍ഷത്തിന്റെ കോഡ്- എ, ബി, സി എന്നി ങ്ങനെ
5. സ്വര്‍ണ വ്യാപാരിയുടെ മുദ്ര

ഓരോ വ്യാപാരിയും ഹാള്‍മാര്‍ക്കു ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആഭരണങ്ങളുടെ എണ്ണവും തൂക്കവും BIS നെ ഓണ്‍ലൈനായി അറിയിക്കണമെന്നു നിഷ്‌ക്കര്‍ച്ചിരിക്കുന്നു. വില്‍പ്പന നടത്തുന്ന ഹാള്‍മാര്‍ക്കു ചെയ്ത ആഭരണങ്ങള്‍ക്ക് ഈടാക്കുന്ന ഹാള്‍മാര്‍ക്കി ങ്ങ് ചാര്‍ജ്ജും ബില്ലില്‍ പ്രത്യേകം രേഖപ്പെടു ത്തണം. ഇതൊക്കെ നോക്കി വാങ്ങിയാലും വാങ്ങുന്നവര്‍ കബളിപ്പിക്കപ്പെടുന്നതറിയുന്നത് വാങ്ങിയ സ്വര്‍ണ്ണം വില്‍ക്കാന്‍ കൊണ്ടുചെല്ലുമ്പോഴായിരിക്കും. 

ഹാള്‍മാര്‍ക്ക് ലൈസന്‍സുള്ളത് സ്വകാര്യ കമ്പനികള്‍ക്കാണ്. കേരളത്തിലെ പല സ്വര്‍ണക്കടക്കാര്‍ക്കും ഹാള്‍മാര്‍ക്ക് കമ്പനികളുണ്ട്. സ്വര്‍ണത്തിന്റെ കൂട്ടത്തില്‍ ചെമ്പു ചേര്‍ത്താണ് പണ്ടുകാലം മുതല്‍ പണിചെയ്തിരുന്നത്. ചെമ്പിന്റെ അളവ് ഉരച്ചുനോക്കി കണ്ടുപിടിക്കാന്‍ കഴിയുമായിരുന്നു. ഇന്ന് ചെമ്പിനു പകരം ഇറിഡിയം, റുത്തേനിയം, കാഡ്മിയം എന്നിവ കൂട്ടിച്ചേര്‍ക്കുന്നതിനാല്‍ ഉരച്ചുനോക്കിയാലും അറിയാന്‍ കഴിയുകയില്ല. ഹാള്‍മാര്‍ക്ക് ആഭരണങ്ങളില്‍ ഇറിഡിയം, റുത്തേനിയം, കാഡ്മിയം എന്നിവ നിരോധിക്കണം എന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. ക്യാന്‍സര്‍പോലെയുള്ള രോഗങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത ഇതുമൂലം തള്ളിക്കളയാനും കഴിയുന്നില്ല.

എലക്ട്രം

പ്രകൃതിയില്‍നിന്നും ലഭിക്കുന്ന സ്വര്‍ണത്തില്‍ 8 ശതമാനം മുതല്‍ 10 ശതമാനം വരെയോ അതില്‍ കൂടുതലോ വെള്ളി അടങ്ങിയി രിക്കുന്നു. 20 ശതമാനം വെള്ളി അടങ്ങിയിരിക്കുന്ന സ്വര്‍ണത്തെ എലക്ട്രം എന്നു പറയുന്നു. 63 ശതമാനം സ്വര്‍ണം 27 ശതമാനം വെള്ളി അടങ്ങിയ മിശ്രിതത്തെ ഇലക്ട്രം എന്നു പറയുന്നു.) 

ആസിഡ് ടെയ്റ്റ്

നൈട്രിക് ആസിഡ് ഉപയോഗിച്ച് സ്വര്‍ണത്തിന്റെ ശുദ്ധത പരിശോധിക്കുന്നതിനാണ് ആസിഡ് ടെസ്റ്റ് എന്നു പറയുന്നത്. 

മറ്റു രാസവസ്തുക്കളുമായി സ്വര്‍ണം കൂടിച്ചേരുന്നില്ല എന്നതാണ് സ്വര്‍ണത്തിന്റെ ഒരു സവിശേഷത. നൈട്രിക് അമ്ലം മറ്റെല്ലാ ലോഹങ്ങളുമായി രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും സ്വര്‍ണത്തെ അലിയിക്കാന്‍ അതിനും കഴിവില്ല. അതുകൊണ്ടാണ് വസ്തുക്കളില്‍ സ്വര്‍ണ സാന്നിദ്ധ്യം ഉണ്ടോ എന്നറിയാന്‍ നൈട്രിക് ആസിഡ് ഉപയോഗിക്കുന്നത്. എന്നാല്‍ ക്ലോറിന്‍, ഫ്‌ളൂറിന്‍, സള്‍ഫ്യൂരിക്കാസിഡ്, സയനൈഡ് ഇവയുമായി രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്.

രാജദ്രാവകം

1:3 എന്ന അനുപാതത്തില്‍നൈട്രിക് ആസിഡും ഹൈഡ്രോക്ലോറിക് ആസിഡും ചേര്‍ന്ന മിശ്രിതത്തിനെയാണ് രാജദ്രാവകം (അക്വാറീ ജിയ) എന്നു പറയുന്നത്. സ്വര്‍ണവും പ്ലാറ്റിനവും ഈ ലായനി യില്‍ ലയിക്കും

തങ്കഭസ്മം

സ്വര്‍ണത്തില്‍നിന്നും ഉല്‍പാദിപ്പിക്കുന്ന സവിശേഷമായ ഒരു ഉല്‍പ്പന്നമാണ് തങ്കഭസ്മം. സ്വര്‍ണം വളരെ നേര്‍ത്ത തകിടാക്കി മാറ്റി മെര്‍ക്കുറി ചേര്‍ത്ത് പൊടിക്കുന്നു. വെറ്റില നീരില്‍ ശുദ്ധീകരിച്ച് എടുക്കുന്നതാണ് തങ്കഭസ്മം. സ്വാരസ്വതാരിഷ്ടത്തില്‍ തങ്കഭസ്മം ചേര്‍ത്തിട്ടുണ്ട്. തങ്കഭസ്മവും കുങ്കുമപ്പൂവും ചെറിയ അനുപാതത്തില്‍ അല്‍പമായി സേവിച്ചാല്‍ സൗന്ദര്യവും ആരോഗ്യവും ദീര്‍ഘിച്ചുകിട്ടുമെന്നാണു പറയുന്നത്. 

സ്വര്‍ണത്തിന്റെ പുനരുല്‍പാദനം 

ആകെയുള്ള സ്വര്‍ണ ഉല്‍പാദനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം ഖനനത്തിലൂടെയും മൂന്നില്‍ ഒരു ഭാഗം റീസൈക്ലിങ്ങിലൂടെ യുമാണ് ഉല്‍പാദിപ്പിക്കുന്നത്. ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന സ്വര്‍ണത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്ത്യയും ചൈനയുമാണ്.