"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 16, ശനിയാഴ്‌ച

പൊയ്കയില്‍ അപ്പച്ചന്‍



1879 ഫെബ്രുവരി 17 ജനനം. 1054 കുംഭം 5.
1887 വിദ്യാഭ്യാസം തുടങ്ങി.
1897 മാര്‍തോമാ സഭയില്‍ സജീവമാകുന്നു.
1901 ആദ്യ വിവാഹം.
1905 പൊയ്കക്കൂട്ടര്‍ എന്ന് വിളിക്കപ്പെട്ട് സജീവമാകുന്നു.
1905 ബ്രദറണ്‍ മിഷനില്‍ നിന്ന് വേര്‍പാട് സഭയിലേക്ക് മാറുന്നു.
1907 സ്വതന്ത്രമായ പ്രസംഗങ്ങള്‍ ആരംഭിക്കുന്നു.
1908 വാകത്താനം ലഹള, ബൈബിള്‍ കത്തിക്കുന്നു, മുണ്ടക്കയം ലഹള, വെള്ളനാടി സമരം.
1909 തെന്നിന്ത്യന്‍ സുവിശേഷസംഘം എന്ന ഒരു സംഘടന ചാത്തന്‍ പുത്തൂര്‍ ആശാന്റെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നു.
1910 പ്രത്യക്ഷ രക്ഷാ ദൈവസഭ രൂപീകരിക്കുന്നു. കുളത്തൂര്‍ മലയിലെ യോഗം.
1912 റാന്നി ഊട്ടുപാറയില്‍ സ്‌കൂള്‍ ആരംഭിക്കുന്നു.
1912 കൊഴുക്കച്ചിറ ലഹള, മംഗലം ലഹള.
1914 ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് ചെങ്ങന്നൂരില്‍ സ്വീകരണം.
1917 അമരയില്‍ അപ്പച്ചന്റെ പേരില്‍ വാങ്ങിയ 55 ഏക്കര്‍ 36 സെന്റ് സ്ഥലം ആധാരം ചെയ്തു.
1917 ഇരവിപേരൂരില്‍ ഭൂമി വാങ്ങുന്നു.
1921 ശ്രീമൂലം പ്രജാസഭയില്‍ അംഗമാകുന്നു.
1925 രണ്ടാം വിവാഹം.
1929 വെങ്ങളത്തുകുന്നില്‍ ഇംഗ്ലീഷ്മീഡിയം സ്‌കൂള്‍ തുടങ്ങുന്നു.
1931 ശ്രീമൂലം പ്രജാസഭയില്‍ വീണ്ടും സജീവമാകുന്നു.
1931 ജൂലൈ 2 (1114 മിധുനം 15) അന്തരിച്ചു.