"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 2, ശനിയാഴ്‌ച

മനുഷ്യദൈവങ്ങളും ആഗോളീകരണവും - ഭാസ്‌കരന്‍ പിള്ളേരിക്കണ്ടി


പ്രാചീന സമൂഹത്തില്‍ മനുഷ്യര്‍ക്ക് പ്രകൃതി പ്രതിഭാസങ്ങള്‍ അതിന്റെ അത്ഭുതങ്ങള്‍ ആയിരുന്നു. അതുകൊണ്ട് തന്നെ പ്രകൃതി പ്രതിഭാസങ്ങളോട് അവര്‍ക്ക് ഭയഭക്തി വിശ്വാസം ഉണ്ടായി. ഈ വിശ്വാസമാണ് അവരെ ആരാധനകളിലേക്ക് നയിച്ചത്. ആരാധനയുടെ ഭാഗമായി തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വസ്തുക്കളെ പ്രതിഭാസങ്ങളുടെ ഉടമകളായി അവര്‍ കരുതിയിരുന്ന ദൈവങ്ങള്‍ക്ക് ബലി അര്‍പ്പിക്കുകയും അത് അവരുടെ ജീവിതാചാരമായി മാറുകയും ചെയ്തു. പതിയെ പതിയെ ഈ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും തനതായ രീതി കൈവരികയും ചെയ്തു. എന്നാല്‍ മനുഷ്യന്‍ വര്‍ഗ്ഗമായി പിരിയുകയും അടിമസമ്പ്രദായം ഉടലെടുക്കുകയും ചെയ്തതോ ടുകൂടി വിശ്വാസങ്ങളും ആചാരങ്ങളും വ്യവസ്ഥിതിയുടെ ആവശ്യത്തിനുവേണ്ടി ക്രമപ്പെടുത്തുകയുണ്ടായി. വിശ്വാസവും ദൈവവും അടിമകളെ അടിമകളാക്കി നിലനിര്‍ത്താനുള്ള ഉപാധിയായി. അടിമ ഉടമ സമ്പ്രദായം ദൈവനിശ്ചയവും മാറ്റപ്പെടാന്‍ പാടില്ലാത്തുമായി ചിത്രീകരിക്കപ്പെട്ടു. കല്ലിച്ചതും കര്‍ക്കശമായതുമായ ഒരു രീതി അതിനുണ്ടായി. 

പതുക്കെ പതുക്കെ ഉയര്‍ന്നുവന്ന കൃഷിരീതിയും മറ്റും പുതിയ അധികാര കേന്ദ്രങ്ങളെ സൃഷ്ടിച്ചു. എന്നാല്‍ നിലനില്‍ക്കുന്ന വിശ്വാസ പ്രമാണങ്ങള്‍ അതിനു തടസമായി. വിശ്വാസ പ്രമാണങ്ങളില്‍ മാറ്റം ആവശ്യമായി വന്നു. വ്യവസ്ഥിതി ജന്മിത്തത്തിനുവഴിമാറുകയും അതനുസരിച്ചുള്ള പുതിയ ദൈവവിശ്വാസങ്ങളും ആചാരങ്ങളും നിലവില്‍ വന്നു. ജന്മിത്തം താവഴിക്രമത്തില്‍ ചിട്ടപ്പെടുത്തപ്പെട്ടു. ഭൂമിയും അതിലെ സഹലതും ജന്മി നാടുവാഴികളുടേതായി. ആചാരങ്ങളും അനുഷ്ഠാനങ്ഹളും പിന്‍തുടര്‍ച്ചാക്രമത്തില്‍ ക്രമീകരിക്കപ്പെട്ടു. എല്ലാ ആഘോഷങ്ങളും വിശ്വാസങ്ങളും ജന്മിത്വത്തിനുവേണ്ടി മാത്രമുള്ളതായി. അതിനുതകുന്ന വിശ്വാസ പ്രമാണങ്ങള്‍ രൂപീകരിക്കപ്പെട്ടു. വടക്കേമലബാറില്‍ കണ്ടുവരുന്ന നിറ ഉത്സവങ്ങള്‍ ചിലര്‍ വിശ്വസിക്കുന്നതുപോലെ സാധാരണക്കാ രന്റെ ഒരു ദിവസത്തെ ഉയര്‍ത്തെഴുന്നേല്പല്ല. മറിച്ച് ജമ്‌നികളുടെ അടിയാളരാക്കി ഭൂരിപക്ഷത്തെ ഉറപ്പിച്ചു നിര്‍ത്താനുള്ള അനുഷ്ഠാനമാണെന്ന് നിറയെക്കുറിച്ച് പഠിക്കുന്ന ഏതൊരാള്‍ക്കും ബോദ്ധ്യമാവും. അടിമത്ത വ്യവസ്ഥയില്‍ അടിമക്ക് കര്‍ഷകത്തൊഴിലാളിയാകുവാന്‍ കഴിയാതിരുന്നതു പോലെ ജന്മിത്തത്തില്‍ അടിയന് അടിയനാവാനേ പാടുണ്ടായിരു ന്നുള്ളൂ. മാറാന്‍ കൂട്ടാക്കാത്ത ഈ ചട്ടക്കൂട് സാമൂഹ്യ പുരോഗ തിക്ക് തടസ്സമായി. എന്നാല്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ കൂടുകയും കൈത്തഴിലിന്റെ ആവശ്യം വര്‍ദ്ധിക്കുകയും ചെയ്തതോടുകൂടി ഫ്യൂഡലിസത്തികത്ത് ആശയ സംഘടനകള്‍ക്ക് കളമൊരുക്കി. യന്ത്രങ്ങളുടെ കണ്ടുപിടുത്തങ്ങളോടുകൂടി രൂക്ഷമാവുകയും പുതിയൊരു വര്‍ഗ്ഗം മുതലാളിത്ത വര്‍ഗ്ഗം ഉടലെടുക്കുകയും ചെയ്തു. ഇതോടെ പുതിയ തത്വശാസ്ത്രം രംഗത്തുവന്നു. യന്ത്രയുഗത്തിന് അനുസരിച്ചുള്ള യാന്ത്രിക ഭൗതികവാദം നിലവില്‍ വന്നു. ഇതോടെ അടിയാന് കൈത്തൊ ഴിലില്‍ ഏര്‍പ്പെടാനും സാധ്യമായാല്‍ മുതലാളിതന്നെയും ആവാമെന്നു വന്നു. എന്നാല്‍ മുതലാളിത്ത വ്യവസ്ഥ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അതുവാദിച്ചു. ദൈവത്തെ അതു പാടെ നിഷേധിച്ചു. സത്യം സമത്വം സ്വാതന്ത്ര്യം എന്ന മുദ്രാ വാക്യം മുന്നോട്ട് വെക്കപ്പെട്ടു. വെടിമരുന്നിന്റെ കണ്ടുപിടിത്ത ത്തൊടുകൂടി ഫ്യൂഡലിസത്തെയും അതിന്‍രെ സകലഭാവങ്ങളേയും പൂര്‍ണ്ണ തോതില്‍ ചവിട്ടി മെതിക്കാനും ലോകം വെട്ടിപ്പിടിക്കാനും മുതലാളിത്തത്തിനു കഴിഞ്ഞു. ഈ വെട്ടിപ്പിടിക്കലുകള്‍ മുതലാളിത്ത രീതിയും അതിന്റെ തത്വശാസ്ത്രവും സമൂഹത്തിന് പുതി ഉണര്‍വ്വ് പകര്‍ന്നു. പുതിയ കണ്ടുപിടുത്തവും ശാസ്ത്ര വികാസവും സാധ്യമായി അതോടൊപ്പം തത്വശാസ്ത്രവും വികസിച്ചു. പുതിയ തത്വശാസ്ത്രം ചരിത്രപരവും വൈരുദ്ധ്യാ ധിഷ്ഠിതവുമായ ഭൗതികവാദം നിലവില്‍ വരികയും അതിന്റെ പ്രയോഗമെന്നനിലയില്‍ റഷ്യയില്‍ കമ്മ്യൂണിസ്റ്റ് വിപ്ലവം വിജയം കൈവരിക്കുകയും ചെയ്തു. ഇത് മുതലാളിത്തത്തിന് കനത്ത തിരിച്ചടിയായി. ഇതോടെ അവര്‍ കാഴ്ചപ്പാടുകള്‍ പുന:പരിശോ ധിക്കുവാന്‍ തുടങ്ങി. ഫ്യൂഡല്‍ അന്ധ: വിശ്വാസങ്ങളെ തകര്‍ത്തെറിഞ്ഞത് റഷ്യന്‍ വിപ്ലവത്തിന്റെ കാരണങ്ങളില്‍ പ്രധാനമായതായി അവര്‍ കണ്ടെത്തി. അതോടുകൂടി മുതലാളിത്തം ഫ്യൂഡല്‍ അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും സ്ഥലകാലബന്ധങ്ങള്‍ക്കനുസരിച്ച് വികസിപ്പിച്ച് പരിപാലിക്കാന്‍ തിടങ്ങി. 

2-ാം ലോകമഹായുദ്ധത്തിനുശേഷം 3-ാം ലോകമഹായുദ്ധത്തെ തടയാനായി നേരിട്ടുള്ള കോളനി സമ്പദായത്തില്‍ മാറ്റം വരുത്താന്‍ സാമ്രാജ്യത്വം തീരുമാനിച്ചു. കോളനിരാജ്യങ്ങളിലുളള അവരുടെ ഭരണം അവസാനിപ്പിച്ച് എല്ലാ സാമ്രാജ്യങ്ങള്‍ക്കും കൂട്ടമായി ചൂഷണം ചെയ്യാനുതകുന്ന പുതിയചൂഷണ തന്ത്രം നടപ്പില്‍ വരുത്തി. ഈ സമ്പ്രദായത്തെ പുത്തന്‍ കൊളോണിയല്‍ സമ്പ്രദായം എന്ന് വിശേഷിക്കപ്പെട്ടു. എന്നാല്‍ തുടര്‍ന്ന് ലോകത്താകമാനം ഉണ്ടായ സാമ്പത്തിക സാമൂഹിക മാറ്റങ്ങളും കോര്‍പ്പറേറ്റ് മുതലാളിത്തവും പുത്തന്‍ കൊളോണിയല്‍ സമ്പ്രദായത്തിനുള്ളില്‍ തന്നെ പുതിയരീതികള്‍ ആവശ്യപ്പെട്ടു. ഇതോടുകൂടി സാമ്പത്തിക ആഗോളീകരണം പോലുള്ള നയങ്ങള്‍ നടപ്പിലാക്കപ്പെടുകയുണ്ടായി. ഇതോടെ ഏതുകോര്‍പ്പറേറ്‌ര് മൂലധനത്തിനും ലോകത്തെവിടെയും കടന്നുചെല്ലാമെന്നും തങ്ങളുടെ താല്പര്യം സംരക്ഷിക്കാമെന്നും വന്നു. ഊഹക്കച്ച വടവും ക്വട്ടേഷന്‍ മാഫിയാസംഘങ്ങളും സജീവമായി. ഇതോടെ പുത്തന്‍ കൊളോണിയല്‍ ചൂഷണരീതിയും ആഗോളീകരണത്തിനും ന്യായീകരണം നല്‍കുന്ന പുതിയ ദൈവ സമ്പ്രദായത്തിന്റെ ആവശ്യവും ഉയര്‍ന്നുവന്നു. 

എന്നാല്‍ നിലനില്‍ക്കുന്ന ഫ്യൂഡല്‍ രീതിയിലുള്ള വിഭാഗീകരിക്ക പ്പെട്ടതും പ്രാദേശിക സമ്പ്രദായത്തിലുള്ള സ്ഥിരമായ ആരാധനാ രീതികളും ആരാധനാലയങ്ഹളും പുതിയവ്യവസ്ഥക്ക് പാകമായിരുന്നില്ല. സാമ്രാജ്യത്വവും കോര്‍പ്പറേറ്റുകളും ലോക മെങ്ങും പടരുന്നതും എല്ലാ ജാതിമതങ്ങളെയും ഉള്‍ക്കൊ ള്ളുന്നതും, ലാഭം കിട്ടുന്നതുമാത്രം ശരിയായി കാണുന്നതുമാണ് അതിന്റെ രീതി. മുതലാളിത്തത്തില്‍ ഭരണകര്‍ത്താക്കള്‍ സ്ഥിരതയുള്ളവരല്ല. മാറിമറിഞ്ഞു കൊണ്ടിരി ക്കുന്നതാണ്. പുതിയകണ്ടെത്തലുകള്‍ക്കും പുതിയ കച്ചവട-ചൂഷണ രീതികള്‍ക്കും അനുസരിച്ച് ഭരണകൂടത്തിന്റെ നയങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കും. ആഗോളീകരണത്തോടുകൂടി ഈയങ്ങള്‍ക്ക്ആഗോളവ്യാപ്തിയുണ്ട്. പ്രാദേശിക ദോശീയ ജാതിമത ചട്ടക്കൂടില്‍ ഒതുങ്ങി നില്‍ക്കുന്ന ആരാധനാലയങ്ങള്‍ കോന്ദ്രീകരിച്ചുള്ള സ്ഥിരമായ ദൈവങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പുതിയവ്യവസ്ഥതിയുടെ പോഷകഘടകമാവുന്നതില്‍ പരിമിതി കളുണ്ട്. ഈ പരിമിതി പരിഹരിക്കാന്‍ പഴയ സിദ്ധന്‍മാരെയും, ബാവമാരേയും പുതിയരീതിയില്‍ - ലോകമെമ്പാടും ഒടിനടക്കാന്‍ കഴിയുന്, എല്ലാ ജാതിമതങ്ങളെയും രാജ്യക്കാരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്വയം ജനങ്ങളുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന, ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ആധുനികസാങ്കേതിക വിദ്യയും ഉപയോഗവും സാദ്ധ്യമായ, എല്ലാ സംസ്‌കാരങ്ങളേയും അവശ്യാനുസരണം ഉപയോഗിക്കാന്‍ കഴിയുന്ന ഹൈടക് സിദ്ധന്മാരായി അവര്‍ സൃഷ്ടിച്ചെടുത്ത താണ് മനുഷ്യദൈവങ്ങള്‍. ജാതിമതസംഘടനകള്‍, ആള്‍ദൈവങ്ങള്‍, മന്ത്രവാദികള്‍, ജ്യോത്സ്യന്മാര്‍, തുടങ്ങിയവര്‍ നടത്തുന്ന ക്രിമിനല്‍-സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. ഭരണകൂടം ഒന്നടങ്കം മനുഷ്യദൈവങ്ങളുടെ ഭക്തരും പ്രചാരകരുമാണ്. ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവരും ശാസ്ത്രജ്ഞന്മാരും മറ്റും ബാവമാരുടെയും മനുഷ്യ ദൈവങ്ങ ളുടെയും കാല്‍കഴുകി മാതൃകകാട്ടുന്നത് വ്യവസ്ഥിതീപരമായ തീരുമാനങ്ങളുടെ ഭാഗമാണ്. 155 രാജ്യങ്ങലില്‍ ഒറേറ ദിവസം കൊണ്ടാണ് രവിശങ്കര്‍ ദൈവമായി മാറിയത്. അമൃതാനന്ദ മയിയെപ്പോസുള്ള മനുഷ്യദൈവങ്ങളുടെ പിന്നിലും പ്രവര്‍ത്തി ക്കുന്നത് സാമ്രാജ്യത്ത അജണ്ടയാണ്. 

മനുഷ്യദൈവങ്ങള്‍ നിരന്തരം ജനങ്ങളെ മാനസികമായി ഷണ്ഡീകരിച്ചുകൊണ്ടിരിക്കുകയാണ്യ ശാസ്ത്രീയ കണ്ടുപിടു ത്തങ്ങളെയും അതിന്റെ നിയമങ്ങളെയും ദിവ്യാത്ഭുതങ്ങളാക്കി അവതരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. സൈനികഘടക ങ്ങളോളം പോന്ന ഗുണ്ടാസംഘങ്ങളേയും ഭരണകൂടസംവിധന ങ്ങളെയും ആവശ്യാനുസരണം ഉപയോഗിക്കുകയാണ്. രാജ്യത്തെ ചെറുതും വലുതുമായ ദൃശ്യമാധ്യമങ്ങള്‍ നിരന്തരം മനുഷ്യദൈവങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ദുരുതങ്ഹള്‍ക്കു കാരണം വ്യവസ്ഥതീപരമായ പ്രശ്‌നങ്ങളല്ലെന്നും മറിച്ച് ഭക്തിയുടെ അഭാവമാണെന്നും ഘോഷിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും ദു:ഖകരമായ സംഗതി ഇടതുപക്ഷമെന്നറിയപ്പെടുന്ന സി.പി.ഐ., സി.പി.എം. പോലുള്ള സംഘടനകളും മനുഷ്യദൈവങ്ങളുടെ സേവകരും പ്രചാരകരു മാണെന്നാണ്. കമ്മ്യൂണിസത്തെ ഒരു ദുര്‍ഭൂതമായി കാണുന്ന റോമന്‍ കത്തോലിക്കാസഭയുടെ പരമാധ്യക്ഷന് ഭഗവത്ഗീത കാഴ്ചവെച്ച് (പിണറായി വിജയന്‍, ഇ.കെ. നയനാര്‍) അനുഗ്രഹം വാങ്ങുന്ന ഇവരില്‍ നിന്നും മറിച്ചൊന്നും പ്രതീക്ഷിച്ചുകൂട. ജനങ്ങളെ വിശ്വാസപരമായി സംഘടിപ്പിച്ച് പുരോഗമന ആശയങ്ങള്‍ക്കും യുക്തിബോധത്തിനും തടയിടുമ്പോഴാണ് ആഗോളീകരണ ചൂഷമം എളുപ്പമാകുന്നത്. പ്രതിഷേധത്തിന്റെ ചെറുനാമ്പുകള്‍ പോലും ചവിട്ടിമെതിക്കാന്‍ ആള്‍ദൈവ സംസ്‌കാരത്തിലൂടെ കഴിയുമെന്ന് സാമ്രാജ്യത്വം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമാണ് മനുഷ്യദൈവങ്ങള്‍.

*സഖാവ് മാസിക 2015 ഏപ്രില്‍ ലക്കം.