"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 1, വെള്ളിയാഴ്‌ച

ഭാവി കമ്മ്യൂണിസ്റ്റ് പരിപാടി എന്ത് എന്നതു നിര്‍ണ്ണായക പ്രശ്‌നം - കെ എന്‍ രാമചന്ദ്രന്‍


? ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവരുടെ പാര്‍ട്ടി കോണ്‍ഗ്രസ്സുകളുടെ തുടര്‍ച്ചയായി കമ്മ്യൂണിസ്റ്റ് ഐക്യത്തെ പ്പറ്റിയും മോഡി ഭരണത്തിനെതിരെയും മുന്നണി കെട്ടിപ്പടുക്കു ന്നതെ സംബന്ധിച്ചും ഉളള ചര്‍ച്ചകളാണല്ലൊ ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ സിപിഐ(എംഎല്‍)ന്റെ നിലപാട് വിശദീകരിക്കാമോ ?
സെലീന, വൈക്കം


= സിപിഐ(എംഎല്‍) റെഡ്സ്റ്റാറിന്റെ പത്താം കോണ്‍ഗ്രസിനും സിപിഐയുടെ 22-ാം കോണ്‍ഗ്രസിനും സിപിഎമ്മിന്റെ 21-ാം കോണ്‍ഗ്രസിനും ശേഷം ചര്‍ച്ച ചെയ്യേണ്ട കേന്ദ്ര പ്രശ്‌നം വര്‍ത്തമാന സാര്‍വദേശീയ, ദേശീയ സാഹചര്യത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാവി പരിപാടി എന്ത് എന്നതായിരി ക്കണം. പാര്‍ട്ടി പരിപാടിയില്‍ ഈ എല്ലാ പാര്‍ട്ടികളും ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ കടമകള്‍ പൂര്‍ത്തീകരിക്കലാണ് വര്‍ത്തമാന വിപ്ലവകടമ എന്നു പ്രസ്താവിക്കുമ്പോള്‍, ഈ കടമ നിര്‍വഹിക്കുന്നതില്‍ അവയുടെ പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ അംഗീകരിച്ച രാഷ്ട്രീയ പ്രമേയങ്ങള്‍ എന്തു സമീപനം സ്വീകരി ക്കുന്നു എന്നതാണ് കേന്ദ്രപ്രശ്‌നം. സമ്മേളനങ്ങളെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറിയടക്കം നല്‍കുന്ന വിശദീകരണങ്ങളില്‍ മുന്നിട്ടുനില്‍ക്കു ന്നതും ഈ കേന്ദ്രപ്രശ്‌നം തന്നെയാണ്.

ഉദാഹരണത്തിന് സിപിഎമ്മിന്റെ കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയത്തിന് പുതിയ വ്യാഖ്യാനം നല്‍കിക്കൊണ്ട് അതിന്റെ ജനറല്‍ സെക്രട്ടറി നല്‍കുന്ന വിശദീകരണം ഇഎംഎസ്സിന്റേയും സുര്‍ജിത്തിന്റേയും നേതൃത്വത്തില്‍ മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പു സ്വീകരിച്ച അടവുനയം ശരിയായിരു ന്നുവെന്നും, തെറ്റുകള്‍ പറ്റിയത് അതിന്റെ നടത്തിപ്പിലാണെ ന്നുമാണ്. ഉദാഹരണത്തിന്, പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയാകുന്ന 2005-ലെ സമ്മേളനകാലത്ത് (18-ാം കോണ്‍ഗ്രസ്) മൂന്നു സംസ്ഥാനങ്ങളിലെ ഭരണവും പാര്‍ലമെന്റില്‍ ഇടതു മുന്നണിക്ക് 64 അംഗങ്ങളും ഉള്‍പ്പെടെ പാര്‍ട്ടി ഉച്ചസ്ഥായിയി ലായിരുന്നു. പക്ഷേ 2009-ല്‍ ആണവനയത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയുമായി ബന്ധം വിഛേദിച്ച താണ് തകരാറുകള്‍ക്കു തുടക്കം കുറിച്ചതെന്നാണ് യെച്ചൂരിയുടെ വ്യാഖ്യാനം. ബംഗാള്‍ കമ്മിറ്റിയടക്കം സിപിഎമ്മില്‍ ഭൂരിപക്ഷവും ഇങ്ങനെയാണ് പ്രശ്‌നങ്ങളെ സമീപിക്കുന്നത്. അതുകൊണ്ട്, പാര്‍ട്ടി ശക്തിപ്പെടുത്താന്‍ പ്ലീനം വിളിക്കല്‍, സിപിഐ-സിപിഎം ലയനത്തിനു ശ്രമിക്കുക, എല്ലാ ഇടതുപക്ഷ ശക്തികളുടേയും ഐക്യം സ്ഥാപിക്കുക എന്നൊക്കെ പറയു മ്പോഴും, അവരുമായി മുന്നോട്ട് പോകുമ്പോഴും, അടുത്ത വര്‍ഷത്തെ ബംഗാള്‍ തെരഞ്ഞെടുപ്പിലും അഖിലേന്ത്യാ തലത്തിലും മുഴച്ചുനില്‍ക്കാന്‍ പോകുന്നത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഭരണവര്‍ഗ്ഗ പാര്‍ട്ടികളുമായി എങ്ങനെ ബന്ധം മെച്ചപ്പെടുത്താ മെന്ന പ്രശ്‌നമാണ്. യെച്ചൂരിയുടെ ഈ ആശയം പ്രതിഫലിപ്പി ക്കുന്ന പ്രസ്താവനകളാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ പത്രമായ 'വീക്ഷണം' അവയെ സ്വാഗതം ചെയ്തുകൊണ്ട് മുഖപ്രസംഗം എഴുതുന്നതിലേക്ക് എത്തിച്ചത്.

സിപിഐയുടെ രാഷ്ട്രീയ പ്രമേയത്തിലെ സ്പിരിറ്റും ഇതുതന്നെ യാണ്. സിപിഐ-സിപിഎം നേതാക്കളുടെ പ്രസ്താവനകളില്‍ നിന്നു വ്യക്തമാകുന്നത് ഇടതുപക്ഷ ജനവിഭാഗങ്ങളെ സന്തോഷിപ്പിക്കാനായി ലയനപ്രശ്‌നം എല്ലാ കോണ്‍ഗ്രസ്സുകള്‍ക്കു മുന്‍പും പിന്‍പും ഉന്നയിക്കുന്നതിനപ്പുറം അതു മുന്നോട്ടു കൊണ്ടുപോകാന്‍ കാര്യമായ ശ്രമങ്ങള്‍ ഒന്നും നടക്കില്ലെന്നാണ്. അതുപോലെ, ഇടതുഐക്യവും തങ്ങളുടെ വലതുപക്ഷ വീക്ഷണങ്ങളോട് യോജിക്കുന്നവരോടു മാത്രമായിരിക്കുന്നു വെന്നാണ്. ഊന്നല്‍ നല്‍കാന്‍ പോകുന്നത്, എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ പോയ ജനതാദളിനേയും ആര്‍എസ്പിയേയും കേരളത്തില്‍ തിരിച്ചുകൊണ്ടുവരുന്നതിലും, കോണ്‍ഗ്രസുമായി ബംഗാളില്‍ നീക്കുപോക്കുകള്‍ ഉണ്ടാക്കുന്നതിലുമായിരിക്കും. അതായത്, 10 കൊല്ലം കൊണ്ട് പാര്‍ലമെന്ററി മേഖലയില്‍ ഉണ്ടായ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുക. ഇതിനപ്പുറം സാര്‍വദേശീയ തലത്തില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയി ലേക്കും ചീന മുതലാളിത്ത പാതയിലേക്കു പോകുന്നതിലേക്കും, പൊതുവില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ തിരിച്ചടികളി ലേക്കും എത്തിച്ച പ്രശ്‌നങ്ങളെ കുറിച്ചോ, 1960-കള്‍ മുതലോ, അതിനു മുമ്പു തൊട്ടോ, നമ്മുടെ രാജ്യത്ത് സിപിഐയും പിന്നീട് സി പി എമ്മും വലതുപക്ഷ അവസരവാദ നിലപാടിലേക്ക് അധഃപതിച്ചതിനെ കുറിച്ചോ ചര്‍ച്ച ചെയ്യാന്‍ പോലും അവ തയാറല്ല. പ്രശ്‌നങ്ങളൊക്കെ അടവുനയം നടപ്പിലാക്കുന്നതി ലുണ്ടായ തെറ്റുകളിലേക്ക് ചുരുക്കി. ഈ സാഹചര്യത്തില്‍ ഇടതുപക്ഷഐക്യത്തെ പറ്റിയുള്ള പ്രസ്താവനകളുടെയും സാംഗത്യം നഷ്ടപ്പെട്ടിരിക്കുന്നു.

അതേസമയം, കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് പാര്‍ട്ടിക്കുണ്ടായ, ചെറുതെങ്കിലും നിര്‍ണ്ണായകമായ വികാസത്തെ വിലയിരുത്തി തങ്ങളുടെ പാര്‍ട്ടി അഖിലേന്ത്യാതലത്തില്‍ ജനകീയ ജനാധിപത്യ വിപ്ലവ പരിപാടി മുന്നോട്ടുകൊണ്ടുപോകാന്‍ കെല്‍പ്പുള്ള ഏകീകൃത വിപ്ലവകമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ ഊന്നല്‍ നല്‍കുന്നതോടൊപ്പം, നവ ഉദാരനയങ്ങള്‍ക്കും വര്‍ഗ്ഗീയ ഫാസിസ്റ്റു ശക്തികള്‍ക്കും എതിരെ പോരാട്ടങ്ങളുള്‍പ്പെടെയുള്ള മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ സമരനിരതമായ ഇടതുപക്ഷ, ജനാധിപത്യ ശക്തികളെ ഐക്യപ്പെടുത്തി കേന്ദ്ര തലത്തിലും സംസ്ഥാനതലത്തിലും മുന്നണികള്‍ ഉണ്ടാക്കുന്നതിലാണ് ഊന്നല്‍ നല്‍കുന്നത്. മാര്‍ച്ചു മാസത്തില്‍ നടന്ന എംസിപിഐ (യു)ടെ സമ്മേളനവും ഇതേപോലുള്ള ഒരു മുന്നണി സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്നത്തെ അടിയന്തിരമായ കടമ സിപിഐ(എം) നയിക്കുന്ന അവസാരവാദ മുന്നണികളില്‍ നിന്നു വ്യത്യസ്തമായി വളര്‍ന്നുവരുന്ന ജനകീയ സമരങ്ങളെ സഹായിക്കാന്‍ കെല്‍പ്പുള്ള മുന്നണി സമീപനം സ്വീകരിച്ച് അത് പ്രയോഗത്തില്‍ കൊണ്ടുവരുന്നതിനായിരിക്കണം.