"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 16, ശനിയാഴ്‌ച

മുന്തൂര്‍ കൃഷ്ണന്‍


1943 സെപ്തംബര്‍ 23 ന് പെരുമ്പാവൂരിനടുത്ത് മുന്തൂരില്‍ ജനിച്ചു. അച്ഛന്‍: ഇട്ടുണ്ണാന്‍കോട്ടായി. അമ്മ: ഇളേച്ചി.

പാനിപ്ര മാര്‍തോമ എല്‍പി സ്‌കൂള്‍, കോട്ടപ്പണി മാര്‍ ഏലിയാസ് ഹൈസ്‌കൂള്‍, മഹാരാജാസ് കോളേജ് എറണാകുളം, ലോ കോളേജ് എറണാകുളം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

നീതിന്യായ വകുപ്പില്‍ ജോലിചെയ്തു. ഇപ്പോള്‍ അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്യുന്നു.

കൃതികള്‍: യുദ്ധകാണ്ഡം, ദലിതം മലയാളം, അടിമകളുടെ പാട്ട് (കവിതകള്‍)

ബലിയാടുകള്‍, മുഖംമൂടികള്‍ (കഥസമാഹാരം)

മഹാത്മാ അയ്യന്‍കാളി (ജീവചരിത്രം)

അംബേഡ്കര്‍, യുഗപുരുഷനായ അയ്യന്‍കാളി (ഓഡിയോ കാസറ്റ്/സിഡികള്‍)

പത്രാധിപര്‍: 'ഭീംരാജ്യം' ഇന്‍ലാന്റ് മാസിക.
മാനേജര്‍: കാര്‍ത്തിക പബ്ലിക്കേഷന്‍സ്.
സെക്രട്ടറി: ശ്രീ നന്തനാര്‍ ട്രസ്റ്റ്, മുന്തൂര്‍ കോട്ടമുകള്‍.
സെക്രട്ടറി: ദലിത് ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട്.
ജില്ലാ പ്രസിഡന്റ്: കേരളാ ദലിത് ഫെഡറേഷന്‍.
സ്ഥാപകന്‍: അംബേഡ്കര്‍ ധമ്മപ്രബോധന സംഘം.

ദലിത് സാഹിത്യകാരന്‍, അടിമകളുടെ പാട്ടുകാരന്‍ എന്നീ നിലകളിലും അറിയപ്പെടുന്നു. പെരുമ്പാവൂര്‍ കോട്ടപ്പടിയില്‍ സ്ഥിരതാമസം.