"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 19, ചൊവ്വാഴ്ച

പാമ്പാടി ജോണ്‍ജോസഫ്


1887 - കാണക്കാരി നെടുപ്പറമ്പില്‍ ജോണിന്റെ മകനായി ജനിച്ചു.
* സിഎംഎസ് സഭയില്‍ ചേര്‍ന്ന് സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിച്ചു.
* ഏഴാംക്ലാസ് പാസായി പാമ്പാടി സിഎംഎസ് സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.
* പാമ്പാടി സാര്‍ എന്ന പേരില്‍ പ്രസിദ്ധനായി.
* പ്രതികൂല ജീവിത സാഹചര്യം... ആലപ്ര പെരുമ്പട്ടിയിലേക്ക് മാറിത്താമസിക്കാന്‍ നിര്‍ബന്ധിതരാക്കി.
* ബൈബിള്‍ വിവേചനബുദ്ധിയോടെ പഠിച്ചതിന്റെ വെളിച്ചത്തില്‍ ക്രിസ്തീയ സംസ്‌കാരം പ്രയോഗത്തില്‍ സനാതന ഹൈന്ദവ സംസ്‌കാരത്തിന്റെ പൊള്ളത്തരം തന്നെയാണെന്ന് കണ്ടു.
* മിഷനുമായുള്ള ബന്ധം വിഛേദിച്ചു. അധ്യാപകവൃത്തി ഉപേക്ഷിച്ചു. ബൈബിളും പെട്ടിയില്‍ വെച്ചു പൂട്ടി.

പെരുമ്പട്ടി വനമേഖലക്കു സമീപമുള്ള തോട്ടങ്ങളിലേക്ക് തൊഴിലാളികളെ സമ്പാദിച്ചുകൊടുക്കുന്ന കണ്ണിയായി പ്രവര്‍ത്തിച്ചു. നല്ല കങ്കാണി എന്ന പേരും പെരുമയും സമ്പാദിച്ചു.

1914 ഒന്നാം ലോക മഹായുദ്ധക്കാലത്ത് പട്ടാളത്തില്‍ ചേര്‍ന്നു. വിവിധ നാടുകളിലൂടെ സഞ്ചരിക്കാന്‍ ഇടവന്നു.

* അഖിലേന്ത്യാ ടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഫ്‌ളൈസിറ്റി മിഷനുമായി സഹകരിച്ചു.

1915 - അഞ്ചാനിയിലെ ഔസേഫ് ആശാന്റെ മകള്‍ സാറയെ വിവാഹം ചെയ്തു.
* ആലപ്രയില്‍ അധ്യാപകവൃത്തി സ്വീകരിച്ചു.
* ആദ്യമകന്‍ പിറന്നു.

1916 ല്‍ ഒരു ദിവസം അപ്രത്യക്ഷനായി.

* അഞ്ചുവര്‍ഷത്തിനു ശേഷം തരിച്ചുവന്ന് അയ്യന്‍കാളിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു

1921 ല്‍ തിരുവിതാംകൂര്‍ ചേരമര്‍ മഹാജനസഭ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. ജോണ്‍ ജോസഫ് പ്രഥമ ജനറല്‍ സെക്രട്ടറിയായി.

1919 ല്‍ '' സാധുജനദൂതന്‍' പ്രസിദ്ധീകരണം ആരംഭിച്ചു. ഇത് അയ്യന്‍കാളിയുടെ രക്ഷാധികാരിത്വത്തില്‍ ചോതി കുരുപ്പന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയിരുന്ന 'സാധുജനപരിപാലിനി' യുടെ പേര് മാറ്റിയതായിരുന്നു. 

1919 ല്‍ ആ പ്രസിദ്ധീകരണം 'ചേരമര്‍ ദൂതന്‍' എന്ന പേരില്‍ ദ്വൈവാരികയായി പ്രസിദ്ധീകരിച്ചു തുടങ്ങി.

1931 ജൂൂണ്‍ 3 ന് ജോണ്‍ ജോസഫ് ശ്രീമൂലം പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു.

1935 ല്‍ സവര്‍ണ ക്രിസ്ത്യാനികളുടെ സഹായകരമല്ലാത്ത നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട് അതിനെതിരായി ഒരു മെമ്മോറാണ്ടം ബ്രിട്ടീഷ് പാര്‍ലമെന്റിന് സമര്‍പ്പിച്ചു.

* മൂത്ത മകന്‍ ബേബി നിര്യാതനായി.

1940 ജൂലൈ (1115 കര്‍ക്കിടകം) 2 ആം തിയതി 56 ആം വയസില്‍ അന്തരിച്ചു.
-----------------
അവലംബം: കുഞ്ഞുകുട്ടി കൊഴുവനാല്‍ എഴുതിയ 'നൂറ്റാണ്ട് ദീര്‍ഘിച്ച മനുഷ്യാവകാശ പോരാട്ടം' എന്ന പുസ്തകം.