"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 9, ശനിയാഴ്‌ച

ബി സി രാധാകൃഷ്ണന്‍


സംഗീത - കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന ബി സി രാധാകൃഷ്ണന്‍ സമുദായ പ്രവര്‍ത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന എന്‍ സി തണങ്ങാടന്‍ മാസ്റ്ററുടേയും പള്ളിപ്പാടിയുടേയും രണ്ട് ആണ്മക്കളില്‍ ഇളയ മകനാണ്. തണങ്ങാടന്‍ മാസ്റ്റര്‍ തൃപ്പൂണി ത്തുറക്ക് അടുത്തുള്ള എരൂര് തണങ്ങാട്ടിപ്പറമ്പിലാണ് ജനിച്ചത്. ചരതന്‍ എന്നാണ് യഥാര്‍ത്ഥ പേര്. പള്ളിപ്പാടി മുളന്തുരുത്തി യിലുള്ള പെരുമ്പിള്ളിയിലാണ് ജനിച്ചത്. മൂന്ന് സഹോദരിമാര്‍ കൂടി രാധാകൃഷ്ണനുണ്ട്. ഇപ്പോള്‍ ഉദയംപേരൂര് താമസിക്കുന്നു.

പ്രീഡിഗ്രി വിദ്യാസത്തിനു ശേഷം, തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത നാടക അക്കാദമയില്‍ ചേര്‍ന്ന് മൂന്നു വര്‍ഷത്തെ ഗാനഭൂഷണം കോഴ്‌സിന് പഠിച്ചുവെങ്കിലും രാധാകൃഷ്ണന്‍, സര്‍ക്കാര്‍ സര്‍വീസില്‍ ജോലിലഭിച്ചതിനെ തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കിയില്ല. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയില്‍ 30 വര്‍ഷത്തെ സേവനത്തിന് ശേഷം 2013 ജൂലൈ 31 ന് വിരമിച്ചു. 

കേരള ദലിത് ഫെഡറേഷന്‍ എറണാകുളം ജില്ലാ പ്രസിഡന്റും എറണാകുളം ജില്ലാതല പട്ടികജാതി -പട്ടികവര്‍ഗ ഉപദേശക സമിതി അംഗവുമാണ്. 

പറശ്ശിനിക്കടവ് മുത്തപ്പനെ കുറിച്ചുള്ള 'ദര്‍ശനപുണ്യം' എന്ന ഭക്തിഗാന ആല്‍ബം സംഗീത സംവിധാനം നിര്‍വഹിച്ചു നിര്‍മിച്ചു പുറത്തിറക്കി.