"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 18, തിങ്കളാഴ്‌ച

കല്ലറ സുകുമാരന്‍


1939 ഓഗസ്റ്റ് 4 - ജനനം
1957 സെപ്തംബര്‍ 20 - പീരുമേട് താലൂക്ക് ഹരിജന്‍ ഫെഡറേഷന്‍ രൂപീകരിച്ചു
1962 ആഗസ്റ്റ് 12 - പീരുമേട് ഹരിജന്‍ ഫെഡറേഷന്‍ സെക്രട്ടറിയായി.
1962 സെപ്തംബര്‍ 20 - സി തങ്കമ്മയെ വിവാഹം ചെയ്തു.
1964 ആഗസ്റ്റ് 15 എബിറ്റി ലോക്കൗട്ടിനെതിരെ നിരാഹാരസമരം ആരംഭിച്ചു.
1969 ഏപ്രില്‍ 14 - ഏഴ് ദലിത സംഘടനകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനം വിപുലമാക്കി.
1969 ജൂലൈ 25 - മാതാവ് അന്തരിച്ചു.
1973 മാര്‍ച്ച് - 41 ഹരിജന്‍ സംഘടനകളുടെ സംയുക്ത സമിതി രൂപീകരിച്ചു.
1974 ജനുവരി 13 - കേരള ഹരിജന്‍ ഫെഡറേഷന്‍ രൂപീകരിച്ചു.
1975 നവംബര്‍ 23 - പ്രസിദ്ധമായ പനച്ചിക്കാട് പ്രസംഗം.
1977 ജനുവരി 1 - 'അയിത്തോച്ചാടനം അന്നും ഇന്നും' പ്രകാശനം ചെയ്തു.
1977 - സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പീരുമേട്ടില്‍ നിന്നു മത്സരിച്ചു.
1977 നവംബര്‍ 4 - വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റ് ധര്‍ണ.
1978 സെപ്തംബര്‍ - കെഎച്ച്എഫ് എന്ത്? എന്തിന്? പ്രകാശനം ചെയ്തു.
1978 ഒക്ടോബര്‍ 2 - ഇഷ്ടദാന ബില്‍ തള്ളിക്കളയാനും ഹരിജന്‍ ഉദ്യോഗ കുടിശ്ശിക തീര്‍ക്കാനും സെക്രട്ടേറിയറ്റ് / കളക്ടറേറ്റ് ധര്‍ണ.
1979 ഏപ്രില്‍ 10 കോണ്‍ഫെഡറേഷന്‍ ഓഫ് ഡിപ്രസ്സ്ഡ് ക്ലാസസ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (സിഡിഒ) രൂപീകരണം.
1979 ഒക്ടോബര്‍ - 'ഇന്ധനപ്പുര' പ്രസിദ്ധീകരിച്ചു.
1980 നവംബര്‍ 10 - 'വോയ്‌സ് ഓഫ് ഹരിജന്‍സ്' മലയാള ദ്വൈവാരിക ആരംഭിച്ചു.
1980 നവംബര്‍ 22 - എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ സെന്റര്‍, ബാംഗ്ലൂര്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ ദലിത് പ്രശ്‌നത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു.
1982 ആഗസ്റ്റ് 15 കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് ജീപ്പ് ജാഥ നടത്തി.
1982 സെപ്തംബര്‍ 6 - കേരള ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ രൂപീകരിച്ചു.
1983 ഫെബ്രുവരി 1 - ഗുരുവായൂര്‍ പദയാത്ര ആരംഭിച്ചു.
1983 ഫെബ്രുവരി 13 - ഗുരുവായൂര്‍ ഊട്ടുപുരയില്‍ കടന്നു നമസ്‌കാര സദ്യയില്‍ പങ്കെടുത്തു.
1983 മാര്‍ച്ച് 8 - ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവ. തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറില്‍ ഹരിജന്‍ പ്രശ്‌നങ്ങളെക്കുറിച്ച് പ്രബന്ധമവതരിപ്പിച്ചു.
1983 ഏപ്രില്‍ 18 - സെന്‍ട്രല്‍ ഫോര്‍ കേരള ട്രേഡ് യൂണിയന്‍ (സികെടിയു) രൂപീകരിച്ചു.
1983 പ്രേില്‍ 20 - ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി രൂപീകരിച്ചു.
1984 ഫെബ്രുവരി - 13. ദലിത് ക്രൈസ്തവ സമരം.
1984 ഒക്ടോബര്‍ 20 - 'ദരിദ്രവര്‍ഗവും രാഷ്ട്രീയവും' പ്രസിദ്ധീകരിച്ചു.
1986 നംവംബര്‍ 20 - 'വിമോചനത്തിന്റെ അര്‍ത്ഥശാസ്ത്രം' പ്രസിദ്ധീകരിച്ചു. മനുഷ്യാവകാശ സംരക്ഷണ ജാഥ.
1988 മാര്‍ച്ച് - 'ജാതി ഒരപിശാപം' പ്രസിദ്ധീകരിച്ചു.
1988 നവംബര്‍ 10 - 'ജ്വലനം' മാസിക ആരംഭിച്ചു.
1989 ജനുവരി 1 - 'മര്‍ദ്ദിതരുടെ മോചനം ഇന്ത്യയില്‍' പ്രസിദ്ധീകരിച്ചു.
1989 നവംബര്‍ - 'ബ്രാഹ്മണിസം അംബേഡ്കറുടെ വീക്ഷണത്തില്‍' പ്രസിദ്ധീകരിച്ചു.
1990 ഏപ്രില്‍ 14 - 'അംബേഡ്കര്‍' ലഘുജീവചരിത്രം പ്രസിദ്ധീകരിച്ചു.
1992 ഏപ്രില്‍ - സുരക്ഷായജ്ഞ ജാഥ.
1993 ഫെബ്രുവരി 12 ദലിത്ബന്ധുവിന്റെ ദലിത് ദര്‍ശന ഗ്രന്ഥങ്ങള്‍ പഠനവും നിരൂപണവും പ്രസിദ്ധീകരിച്ചു.
1993 ഏപ്രില്‍ 14 - 'ഏകലവ്യന്റെ പെരുവിരല്‍' പ്രസിദ്ധീകരിച്ചു.
1993 ഓഗസ്റ്റ് 15 - 'ഒളിവിലെ ഓര്‍മകള്‍' പ്രസിദ്ധീകരിച്ചു.
1994 മാര്‍ച്ച് 13 - 'വൈക്കം സത്യാഗ്രഹം സത്യവും മിധ്യയും' പ്രസിദ്ധീകരിച്ചു.
1995 സെപ്തംബര്‍ 24 - അംബേഡ്കര്‍ ഫെല്ലോഷിപ്പ് ലഭിച്ചു.
1995 ഒക്ടോബര്‍ 5 - ഉത്തര്‍പ്രദേശില്‍ മഹാവൃക്ഷത്തൈകള്‍ നടുവാന്‍ തെരഞ്ഞെടുക്കപ്പെട്ടു.
1996 ഏപ്രില്‍ - കാഞ്ഞിരപ്പള്ളിയില്‍ നിന്നു നിയമസഭയിലേക്കു മത്സരിച്ചു.
1996 ഒക്ടോബര്‍ 12 - മരണം.

@കല്ലറ സുകുമാരന്‍ (ജീവചരിത്രം) - എലിക്കുളം ജയകുമാര്‍