"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 1, വെള്ളിയാഴ്‌ച

സമാന്തര ആത്മീയതയുടെ ആവശ്യകത II - സജി വള്ളോത്യാമല' അമൃത കലയില്‍ ഉത്ഭവിച്ചു
ആറാധാര വഴിയായി..... ആറാധാരവഴിയായി
ബ്രഹ്മത്തില്‍ സൃഷ്ടിയാലെ...
ഗുരുവെ

ആദിയരില്‍ ഉത്ഭവമേ ' എന്ന കുണ്ഡിലിനി ശക്തി ചൈതന്വത്തെക്കുറിച്ചാണ് നാം പഠിക്കേണ്ടുന്നത്.

ആദ്യകാലസൈന്ധവ ജനതകളില്‍ നിഷാദ, പൈശാച, ശാക്യ, ഖേര, രാക്ഷസ, കാളപ്പറയ (കളഭ്രര്‍) നാഗഗോത്രവ്യവസ്ഥയില്‍ ശൈവാരാധനയിലും ജ്ഞാനസമ്പാദനത്തിന്റെയും ദ്രവ്യസമ്പത്തി ന്റെയും ഉടമകളും ഭൗതികജീവിതം നയിച്ചുകൊണ്ടിരുന്ന ഇവരില്‍ തന്നെ ഭാഷ, വ്യാകരണം, ശരീരശാസ്ത്രം, തച്ചു ശാസ്ത്രം, സാഹിത്യം,ജോതിശാസ്ത്രം, ജീവശാസ്ത്രം, യോഗ ശാസ്ത്രം തുടങ്ങിയവയില്‍ പ്രവീണ്യരായിരുന്ന സിന്ധന്‍മാര്‍ എന്ന ഒരു വിഭാഗവും ജീവിച്ചിരുന്നു. അഗസ്ത്യര്‍ , തിരുമൂലര്‍, രാമദേവന്‍, കൊങ്കണമുനി്, കമലമുനി, ചട്ടമുനി, കരുവുരാന്‍, സുന്ദരാനന്ദര്‍ വാത്മീകി, നന്തിദേവന്‍, പാമ്പാട്ടി സിന്ധന്‍ , ദോഹനാഥന്‍, മച്ച മുനി, കോരക്കര്‍, പതഞ്ജലി, ധന്വന്ത്വരി, കുന്തുംബര്‍, ഇടയ്ക്കാട്ടര്‍ തുടങ്ങിയ 18 സിന്ധന്‍മാര്‍ അടങ്ങിയ ഒരു മഹത്തായ സംസ്‌ക്കാര സമുന്വയമായിരുന്നു ആര്യന്‍മാരെ ഇവിടേയ്ക്കാകര്‍ഷിച്ചത്.

പഞ്ചഭൂതനിര്‍മ്മിതിയായ പ്രപഞ്ചത്തെ മനുഷ്യസ്യഷ്ടിയോടുപമിച്ച് ശരീരശാസ്ത്രപ്രകാരം 8 ചാണ്‍ നീളമുള്ള മനുഷ്യമുള്ള മനുഷ്യ ശരീരത്തില്‍ 108 മര്‍മ്മങ്ങളും 12 പടുമര്‍മ്മങ്ങളും 96 തൊടു മര്‍മ്മവു. 4448 നാഡീഞരമ്പുകളും മൂന്നരക്കോടി മുടിയും നവദ്വാരങ്ങളും ആറ് ആധാരങ്ങളും ദശവായുക്കള്‍, പഞ്ച ഭൂതങ്ങള്‍, പഞ്ചകോശങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍ . ത്രിദോഷങ്ങള്‍, ഗുണത്രയങ്ങള്‍ , മൂന്ന് മണ്ഡലങ്ങള്‍ , 5 ആശയങ്ങള്‍, 8 രാഗങ്ങള്‍, 2 വിനകള്‍, 5 അവസ്ഥകള്‍, 96 തത്ത്വങ്ങള്‍ തുടങ്ങിയ വിശദമായ ശരീരശാസ്ത്രവും പ്രപഞ്ചവും പ്രപഞ്ചോല്‍പ്പത്തി യെക്കുറിച്ചും മനുഷ്യനെക്കുറിച്ചും വര്‍ണ്ണിക്കുന്ന അഗസ്ത്യമുനി യുടെ വാകടനിദാനത്തില്‍

പരാ പരത്തില്‍ പരം തോന്റി
പരത്തില്‍ ശിവം തോന്റി
ശിവത്തില്‍ ശക്തി തോന്റി
ശക്തിയില്‍ നാദം തോന്റി
നാദത്തില്‍ ബിന്ദുതോന്റി

യെന്നും ഉടല്‍ക്കൂറില്‍ മനുഷ്യശരീരത്തെക്കുറിച്ച്.

പാരടാ ഒരു ദേഹമതുമണ്ണുമൊണ്ട്
പരിശനോട് ജലമുണ്ട്, തീയുമുണ്ട്
ശീരടാ ആകാശവായുവുണ്ട്, ശക്തിയുള്ള
ആറുതലൈ വീടുമൊണ്ട്
നേരടാ നെഗത്തി വയ്ത്ത ആറുമൊണ്ട്
കുളവുമുണ്ട് വെറടാ വൃക്ഷവും അതിലെയുണ്ട്
വേണ്ടതൊരു വൃക്ഷമൊരുപൂപ്പതുണ്ട്
വേണ്ടത് അടയാതെ പൂവുമൊണ്ട്
വളര്‍തിരിയും തേവിരയും അതിലെയുണ്ട്
ഉണ്ണുമെടാ ചന്ദ്രന്‍, നിലാവില്‍നില്‍ക്കും
ഈട് കുളവും ഉദിപ്പതൊണ്ട്
എതിര്‍ത്തവരെ പക ചെയ്‌വാന്‍
വാളുമൊണ്ട്
ഇന്റുവരന്‍താനിരിക്കും ഇടവുമങ്കേ
പോനതരു ജിവനങ്കേ അഴിവതുണ്ടോ
പുണര്‍തമുള്ള ശിഷ്യകളുഗുരുവുമുണ്ട്
ചാകുംമുന്നെ ചാകുവിന്റെ തലവും ഇങ്കേ
ശക്തിശിവന്‍ രണ്ടുപേര്‍ ധരിപ്പതുണ്ട്
പല്‍കൊണ്ട് പല്‍നരക സ്വര്‍ഗ്ഗമുണ്ട്
എന്റുക്ക കണക്കെഴുതും കണക്കനുമുണ്ട്
മെയ്പാലം അതിലെയുണ്ട്
ബ്രാഹ്മനിരുന്തേ എടവുമൊങ്കേ
ഇതെ അറിയാതെ മനിതരെല്ലാം
ആണുമല്ലെ പെണ്ണുമല്ലെ അലയുമല്ലെ
പതിയുമല്ലെ കുറിയിമല്ലെ
മണിഓര്‍ശയി ആടുകിന്ത മാര്‍ഗ്ഗം താന്‍' 

അദ്ദേഹത്തിന്റെ തന്നെ തടവുകെട്ടുമുറ ശാസ്ത്രത്തില്‍

'പാരപ്പാ പാദംമുതല്‍ശിരസ്സുവരെ
അടങ്കിന ഉയിര്‍ന്നുടെ അടക്കംകേളു
കേളപ്പാ മുളമാര്‍വ്വിര്‍ നേരെ
ഓട്ടില്‍ കീഴ്
തപ്പാതു രുതിര മതുമേല്‍ ചൗ ചൗ
താനെ
താമപ്പാ ഇരുവിരല്‍ ഭാഗം വലഭാഗം
താന്‍
ഓമപ്പാ ഒരു നിറമെന്റ് എണ്ണാതെ
ഉത്തമനെ പല നിറമുണ്ട്
ആമപ്പായിതിന്‍ വിവരം അറിന്തതിനാല്‍
അവരെ ഗുരുവെന്റ് നന്വാലാമെ ' 

എന്നു പറയുന്ന എല്ലാം തികഞ്ഞ ഗുരുവിനെക്കുറിച്ചുള്ള ശാസ്ത്രത്തെയും യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണം, ധ്യാനം, സമാധി തുടങ്ങിയ എട്ടുഅംഗങ്ങളും നട്ടെല്ലിനുള്ളിലെ നാഡീപാര്‍ശത്തിലുടെ കടന്നുപോകുന്ന സുഷുമ്‌ന എന്ന ഒഴിഞ്ഞ നാളവും അതിന്റെ കിഴക്കെ അറ്റത്തായി സ്ഥിതിചെയ്യുന്ന ത്രികോണകൃതിയിലുള്ളതും നാലിതളോടു കൂടിയതുമായ കുണ്ഡലിനി പത്മവും അതിനു എട്ടുചിറ്റോടുകൂടി ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനി എന്ന മഹാശക്തി അതുണര്‍ന്നു കഴിഞ്ഞാല്‍ ഒഴിഞ്ഞ നാളത്തീലൂടെ പടിപടിയായി മുകളിലേയ്ക്കുയരുമ്പോള്‍ തുറക്കപ്പെടുന്ന ദര്‍ശനങ്ങളുടെയും അത്ഭുതസിന്ധികളുടെയും ശകതിയായ സാധിഷ്ഠാനം , മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ കടന്ന് സഹസ്രാബ്ദത്തിലെത്തപ്പെടുന്ന ആത്മാവിന്റെ പൂര്‍ണ്ണതയ്ക്കായുള്ള രാജയോഗമെന്ന വീക്ഷണത്തെ നിഴലും പൊരുളുമായി ആയിരിക്കാം ശ്രീ. കുമാരഗുരുദേവന്‍ സമാന്തര ആത്മീയ മേഖലയിലുടെ നമ്മുക്ക് കാണിച്ചു തന്നത്. ബുദ്ധിസവും പ്രത്യക്ഷരക്ഷ ദൈവസഭയും കൂടാതെ ദലിത് ചിന്താധാരയില്‍ രൂപികരിക്കാനിടയുള്ളതോ ആയ മതങ്ങള്‍ ഇനിയുമുണ്ടാക്കാം. ഡോ. അംബേദ്ക്കര്‍ ഒരു പുതിയ മതം ഇങ്ങിനെ ആയിരിക്കണ മെന്ന് നമ്മെ പഠിപ്പിക്കുന്നു.

1. സമൂഹത്തിന് ഒരു നിയമവും ഭരണസംവിധാനവും ആവശ്യ മായി വരുന്നു. അത് ധാര്‍മ്മികതയുടെയും സമാധാനത്തിന്റെയും ആയിരിക്കണം.

2. മതമെന്നാല്‍ കുറച്ചുചടങ്ങുകള്‍ ആവാതിരിക്കട്ടെ. അത് ജീവിതത്തിന്റെ ആവശ്യങ്ങളുമായി ബന്ധപ്പെട്ടതും ശാസ്ത്രീയവു മായിരിക്കണം അല്ലാതെ ചടങ്ങുകളാല്‍ ചുരുക്കപ്പെട്ടതാവരുത്.


3. സമത്വം, സ്വാതന്ത്ര്യം, സഹോദര്യം, ഇവയിലുന്നിയുള്ള ഒരു ജീവിതദര്‍ശനമായിരിക്കണം മതമെന്ന് പ്രത്യേകം ശ്രദ്ധിക്കണം.

4. ദാരിദ്രവും കഷ്ടതയും നിറഞ്ഞ ലോകജീവിതമായിരിക്കരുത് മതം വിഭാവനം ചെയ്യുന്നത്. കഷ്ടതയും ദാരിദ്രംവും, കൊള്ള യ്ക്കും കുലയ്ക്കും കാരണമായി സമൂഹത്തെ ബന്ധിക്കും.


ബ്രാഹ്മണര്‍ക്കുവേണ്ടി ശാബുകനെന്നശൂദ്രന്‍ തപസുചെയ്ത കുറ്റത്തിനു വധിച്ച , താടകയോടും ശൂര്‍പ്പണഖയോടും കാണിച്ച രാമന്റെ വംശീയ നിലചാടുകള്‍ക്കെതിരെ തികച്ചും ജനാധിപത്യ വാദിയും മാര്‍ഗ്ഗദാതാവുമായ നിലപാടുകള്‍ സ്വീകരിച്ചതിനാലാണ് ഡോ.അംബേദ്ക്കര്‍ ബുദ്ധമതം സ്വീകരിച്ചത്. എന്നാലിന്ന് ബുദ്ധ മതമാകട്ടെ സവര്‍ണ്ണ ബുദ്ധിസമെന്നും അവര്‍ണ്ണ ബുദ്ധിസമെന്നും രണ്ടായി തരംതിരിഞ്ഞിരിക്കുന്നു. മന്ത്രവാദികള്‍ക്കെതിരെയുള്ള അനാചാരങ്ങള്‍ക്കെതിരെയും പടനയിച്ച പൊയ്കയില്‍ ശ്രീ.കുമാരഗുരുദേവന്റെ പി.ആര്‍.ഡി.സ്- ല്‍ അനാചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരും മന്ത്രവാദികളും നുഴഞ്ഞുകയറി യിരിക്കുന്നു. പൂര്‍ണ്ണതയാണ് മതങ്ങള്‍കൊണ്ടു നാം ആഗ്രഹിക്കു ന്നത്. ജീര്‍ണ്ണത ബാധിക്കുന്നത് മതസ്ഥാപകരുടെ ദര്‍ശനങ്ങളില്‍ നിന്നു വഴിമാറി സഞ്ചാരിക്കുമ്പോഴാണ്. ഇവരുടെ ദര്‍ശനങ്ങളും ഉള്‍ക്കാഴ്ച്ചയും ലക്ഷ്യവും നമ്മുക്കു വളരെ അത്യാവശ്യമാണ്. അതു നാം ഒരു കാലത്തും മറക്കരുത്. ഈ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആത്മാവിന്റെ രക്ഷയും മരണാനന്തരവും വിഭാവനം ചെയ്യുന്ന പുതിയ മതങ്ങളോ മേല്‍പ്പറഞ്ഞ മതങ്ങളോ ഇവിടെ അനേകം ഉണ്ടാവട്ടെ. ആത്മീയത ഇല്ലാതെ നമ്മുക്കൊരു മോചനമില്ല എന്ന കാര്യം നാം മറക്കാതിരിക്കുക. 

അംബേദ്ക്കറിസവും ആത്മീയതയോടൊപ്പം ലക്ഷ്യവും നയിക്കു വാനുള്ള യുവനിരയെ സജ്ജമാക്കിനിര്‍ത്തേണ്ടതും ഈ കാലഘട്ട ത്തിന്റെ ആവശ്യകതയാണ്. ഒരു കാറും ബാങ്കുബാലന്‍സും റിട്ടയറായ സര്‍ക്കാര്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി മാത്രം പ്രവര്‍ത്തിക്കുന്ന സമുദായസംഘടനങ്ങള്‍ ഒരിക്കലും നമ്മുക്കു മോചനം നല്‍കില്ല എന്നു നാമോരുത്തരും തിരിച്ചറിയുക. അങ്ങിനെയുള്ള നാട്ടില്‍ മുത്തങ്ങയും ചെങ്ങറയും, അരിപ്പയും നില്‍പ്പുസമരവും കുറിച്ചി ശ്രീധരനെപ്പോലുള്ളവരുടെ ആത്മഹൂ തിയും ഇനിയും ഇവിടെ അരങ്ങേറും, ദലീതരുടെ അടുക്കള കളെപ്പൊളിച്ച് ഇനിയും ശവം മറവുചെയ്യേണ്ടിവരും, നമ്മുടെ കുഞ്ഞുങ്ങളെ ചന്തയില്‍ വിലപേശിവില്‍ക്കുന്നതിനു വേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളായ പുനര്‍മതപരിവര്‍ത്തന പ്രവര്‍ത്തന ങ്ങളുമായി സവര്‍ണ്ണ രാഷ്ട്രീയം അണിയറയില്‍നിന്നു അരങ്ങേ ത്തേയ്ക്കു വന്നു കഴിഞ്ഞു. ഇവിടെ കാര്യങ്ങളെ മനസ്സിലാക്കേ ണ്ടുന്നതും തീരുമാനമെടുക്കെണ്ടുന്നതും നമ്മളോരോരുത്തരുമാണ്.

ലോക തത്ത്വജ്ഞാനിയായിരുന്ന സോക്രട്ടീസ് പറഞ്ഞുതന്ന ഒരു കഥയുണ്ട്

ഭൂമിക്കടിയില്‍ വളരെ ആഴത്തിലുള്ള ഒരു ഗുഹയെ സങ്കല്പ്പി ക്കുക. അവിടെനിന്നും വെളിച്ചത്തിലേയ്ക്കു വരുവാന്‍ വളരെ നീണ്ട ഒരു നടപ്പാതയുണ്ട്. ഈ ഗുഹയ്ക്കുള്ളില്‍ ശൈശവം മുതല്‍ അന്യോന്യം കാണാന്‍ കഴിയാതെ തടവുകാരായ മനുഷ്യരുണ്ട്. അവര്‍ നിലത്തോടുചേര്‍ന്ന ചങ്ങലങ്ങളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. മുന്‍പോട്ടു അതായത് ഗുഹാഭിത്തി യിലേയ്ക്കു മാത്രം നോക്കാവുന്ന അവസ്ഥയില്‍ അവരുടെ തലകള്‍ ഉറപ്പിച്ചിരിക്കുന്നു. തടവുകാരുടെ നിരയ്ക്കുപിന്നിലായി ഒരു തീ കത്തിക്കൊണ്ടിരിക്കുന്നു. തീയ്ക്കും തടവുകാര്‍ക്കും മധ്യേ ഒരു പാതയുണ്ട് ആളുകള്‍ ഈ വഴിയിലൂടെ പരസ്പരം സംസാരിച്ചുകൊണ്ടു സഞ്ചരിക്കുന്നു. അവര്‍ സാധനങ്ങള്‍ ചുമന്നുകൊണ്ടുപോവുന്നു. തടവുകാര്‍ക്ക് മനുഷ്യരുടെ നിഴലുക ളെകാണാം. ശബ്ദങ്ങള്‍ നിഴലില്‍നിന്നുവരുന്നതായി അവര്‍ തെറ്റിദ്ധരിക്കുന്നു. തടവുകാര്‍ക്ക് തലതിരിക്കുവാന്‍ കഴിയാത്ത തിനാല്‍ നിഴലുകള്‍ യാഥാര്‍ത്ഥ്യമെന്ന് അവര്‍ ധരിക്കുന്നു. പിന്നി ലുള്ള മനുഷ്യ രൂപങ്ങളെക്കുറിച്ചോ അഗ്നിയെക്കുറിച്ചോ, പാതയെക്കൂറിച്ചോ ഉള്ള അറിവ് അവരുടെ ചിന്താമണ്ഡലത്തി നുമപ്പുറമാണ്.

ഈ തടവുകാരിലൊരുവനെ സ്വതന്ത്രനാക്കുകയോ രക്ഷപ്പെടാന്‍ അനുവദിക്കുകയോ ചെയ്യുകയാണെങ്കില്‍ പുറത്തെ പ്രകാശം അവനെ ഭയം ജനിപ്പിക്കുന്നതും വേദനാജനകവുമായിരിക്കും അവന്റെ കണ്ണുകള്‍ അടഞ്ഞുപോകും. ഇന്നലെവരെ ശീലിച്ചത് അഗ്നിയുടെ അരണ്ട വെളിച്ചവും നിഴലുകളുമാണ്. അതുപേക്ഷി ക്കുവാന്‍ അവന്‍ മടിക്കും. പുഴകള്‍, മലകള്‍, വയലോരങ്ങള്‍, പ്രഭാതത്തിന്റെ മനോഹരകാഴ്ച്ചകള്‍, എല്ലാം അവനുവേണ്ടി കാത്തിരിക്കുന്നുണ്ട്. അവന്റെ ഉള്ളില്‍ രൂപികരിച്ചുവെച്ചി രിക്കുന്ന ധാരണകളെ തിരുത്തി യാഥാര്‍ത്ഥ്യം മനസ്സിലാക്കുക എന്നുള്ളതാണ് ഒന്നാമത്തെ വഴി യാഥാര്‍ത്ഥ്യം മനസ്സിലാക്കപ്പെടു മ്പോള്‍ വിമോചനപാത നമുക്കു തുറന്നുകിട്ടുന്നതാണ്. നാമതു മനസ്സിലാക്കാതിരിക്കുന്നിടത്തോളം കാലം ഈ പോരാട്ടം അവസാനിക്കുന്നില്ല. എല്ലാ ബന്ധനങ്ങള്‍ക്കും ഒരു കാലദൈര്‍ഘ്യ വും അതിനുശേഷം ഒരു മോചനവുമുണ്ട്... അതിനുള്ള സാഹചര്യം അടുത്തവരുമ്പോള്‍ നാം തയാറായിരിക്കുക. എന്നുള്ളതാണ് പ്രധാനം. പരിസമാപ്തിയിലേയ്ക്കടുക്കുന്ന കാലഘട്ടത്തില്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ, പഞ്ചേന്ദ്രിയങ്ങള്‍ തുറന്ന് വിമോചനത്തെ വരവേല്‍ക്കുന്നവനാണ് ഇവിടെ ജേതാവ്..... അതെ, അതുനിങ്ങളാണ്.
--------------------------------------
* 'വിമോചനപ്പോരാട്ടങ്ങള്‍ അവസാനിക്കാത്തതെന്തുകൊ ണ്ട്'- സജി വള്ളോത്യാമല. പുസ്തകത്തിലെ അവസാന ഭാഗം.