"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

ദാദാസാഹിബ് കാന്‍ഷിറാം ജന്മദിനം: മാര്‍ച്ച് 15 - രാജി രാജന്‍


ഇന്‍ഡ്യന്‍ ജനസംഖ്യയില്‍ 85% വരുന്ന ബഹുജന്‍ (ദലിത്-പിന്നോക്ക-ന്യൂനപക്ഷ) സമുദായങ്ങളുടെ 'രാഷ്ട്രീയ പിതാവും' സമുദ്ധായാരാധകനുമായ കാന്‍ഷിറാമിനെ ഈ വിഭാഗങ്ങള്‍ ഗൗരവമായി വിലയിരുത്തിയിട്ടില്ല എന്ന ദുര്‍വിധി നിലനില്‍ക്കുന്നു.

കീഴാളവര്‍ഗ്ഗങ്ങളുടെ രാഷ്ട്രീയ ശക്തിയും ഭരണാധികാരവും ഉത്തര്‍പ്രദേശില്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍, ഇഡ്യയിലെ സവര്‍ണ്ണ ശക്തികള്‍ക്ക് വെമ്പല്‍ ഉായിത്തുടങ്ങുകയും, ദളിതരോടും, താഴ്ന്ന ജാതികളോടുമുള്ള പ്രത്യക്ഷത്തിലുള്ള അടിച്ചമര്‍ത്തലുകളും, കൊലപാതകങ്ങളും സവര്‍ണ്ണര്‍ ഒരു പരിധിവരെ അവസാനിപ്പിക്കുവാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

ദളിത്/പിന്നോക്ക വിഭാഗങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് / ബി.ജെ.പി / സി.പിഎം ജനതാദള്‍ തുടങ്ങിയ സവര്‍ണ്ണപാര്‍ട്ടികളില്‍ പരിഗണന വര്‍ദ്ധിച്ചത് ബി.എസ്.പി യുടെ ശക്തിപ്പെടലോടുകൂടിയാണ്.

വരേണ്യ വര്‍ഗ്ഗ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുവാന്‍ നിഗൂഢ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇടത് / വലത് / ബി.ജെ.പി പാര്‍ട്ടികളുടെ പുറകെ പ്രതീക്ഷ അര്‍പ്പിച്ചും വോട്ട് ചെയ്തും ജന്മം പാഴാക്കാതെ...'നമ്മുടെ വോട്ടില്‍ നമ്മുടെ ഭരണം'

സ്ഥാപിക്കുവാന്‍ ഡോ. കാന്‍ഷിറാം രൂപം നല്‍കിയ അംബേദ്കറൈറ്റ് സാമൂഹിക പരിവര്‍ത്തന പ്രസ്ഥാനമായ ബഹുജന്‍ സമാജ് പാര്‍ട്ടിയെ ഈ ജനത സ്വയം ഏറ്റെടുക്കുകയും - ചരിത്രപരമായ വിജയത്തിലേക്ക് ദുഖ ദുരിതങ്ങള്‍ അനുഭവിക്കുന്ന ജനതയെ എത്തിക്കുകയും ചെയ്യുവാനുള്ള നിര്‍ണ്ണായക കാലഘട്ടമാണ്.

ഡോ. കാന്‍ഷിറാം ഒരു മഹാ പ്രതിഭാസമായിരുന്നു. ആ പ്രതിഭാസത്തിലെ സുപ്രധാന സംഭവങ്ങളിലേക്ക് ഒരു എത്തിനോട്ടം.

ജനനം 1934 മാര്‍ച്ച്15
അച്ഛന്‍; ഹരിസിംഗ്
അമ്മ; ബിഷന്‍ കൗര്‍
സ്ഥലം; പഞ്ചാബിലെ റോപ്പര്‍ ജില്ലയില്‍ ഖവാസ്പുര്‍ ഗ്രാമം
ജാതി; ചമാര്‍-സിക്കു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ചമാറുകള്‍ 'രാം ദാസിയ സിക്ക് ' എന്ന് അറിയപ്പെടുന്നു.
ഉന്നത വിദ്യാഭ്യാസം; ഗവ. കോളേജ് റോപ്പര്‍
ജോലി; ഇഡ്യന്‍ പ്രതിരോധ വകുപ്പിന്റെ പൂനെയിലുള്ള (മഹാരാഷ്ട്ര) സ്ഥാപനമായ (Explosive Research & Development) ലബോറട്ടറിയില്‍ റിസേര്‍ച്ച് ഓഫീസര്‍.

1964 ഡോ. അബേദ്ക്കര്‍ ജയന്തി, ബുദ്ധ ജയന്തി എന്നിവ അവധി ദിവസമായി പുനഃസ്ഥാപിക്കുവാനുള്ള പ്രക്ഷോഭത്തോടനുബന്ധിച്ച് ജോലി രാജിവയ്ക്കുകയും വിവാഹം കഴിക്കുക ഇല്ലെന്ന് തീരുമാനിക്കുകയും ചെയ്തു.

1971 ഒക്‌ടോ 14 (SC/ST-OBC-MINORITY WELFARE ASSOCIATION) രൂപീകരിച്ചു.

1978 ഡിസം 6 പിന്നോക്ക ന്യൂനപക്ഷ കമ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്‍ (BAMCEF) രൂപീകരിച്ചു.

1981 ഡിസം 6 ദളിത് ശോഷിത് സമാജ് സംഘര്‍ഷ് സമിതി (DS4) രൂപീകരിച്ചു.

1983 മാര്‍ച്ച് 15 100 വാളണ്ടിയര്‍ന്മാരേയും കൊണ്ട് ഡല്‍ഹിയില്‍ നിന്നും ആരംഭിച്ച സൈക്കിള്‍ റാലിയില്‍ 2400 കിലോമീറ്റര്‍ കാന്‍ഷിറാം സൈക്കിളില്‍ സഞ്ചരിച്ചു.

1983 ഡിസം 06 DS4ന്റെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി കന്യാകുമാരിയില്‍ നിന്നും, ഡിസംബര്‍ 18-ന് കാര്‍ഗിലില്‍ നിന്നും, ഡിസംബര്‍ 19ന് കൊഹിമയില്‍ നിന്നും, 1984 ജനുവരി 28ന് പുരിയില്‍ നിന്നും ഫെബ്രുവരി 22ന് പോര്‍ബന്തറില്‍ നിന്നും ഓരോരോ സൈക്കിള്‍ റാലികള്‍ ആരംഭിക്കുകയും 1984 മാര്‍ച്ച് 14,15 തീയതികളില്‍ ഡല്‍ഹി ബോട്ട് ക്ലബ്ബ് മൈതാനത്തില്‍ 5 റാലികളില്‍ ഒന്നിച്ചുചേരുകയും സമത്വത്തിനും, സ്വാഭിമാനത്തിനും വേണ്ടിയുള്ള പോരാട്ടം അതിന്റെ വിജയകരമായ പരിസമാപ്തിയില്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടും ഒരു മഹാസമ്മേളനത്തോടെയാണ് സമാപിച്ചത്. 

1984 ഏപ്രില്‍ 14 ബി.എസ്.പി (BAHUJAN SAMAJ PARTY) രൂപീകരിച്ചു.

1984 വി.പി സിംഗിനെതിരെ യു.പി യിലെ അലഹബാദ് ലോകസഭാ സീറ്റില്‍ മത്സരിക്കുകയും, 71583 വോട്ട് നേടി മൂന്നാം സ്ഥാനത്ത് എത്തി.

1984 ബി.എസ്.പി ലോകസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുകയും 10.05 ലക്ഷം വോട്ട് നേടുകയും ചെയ്തു.

1986 യുപിയിലെ ബിജ്‌നോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മായാവതിയെ നിര്‍ത്തി മത്സരിപ്പിച്ചു.

അലഹബാദില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചു.

1987 40 വര്‍ഷത്തെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ വിശകലനം ചെയ്തുകൊണ്ട് രാജ്യവ്യാപകമായി 365 ദിവസത്തെ തുടര്‍ പ്രചരണ പരിപാടി സംഘടിപ്പിച്ചു.

1988 - ഭാരതീയ കിസാന്‍ മസ്ദൂര്‍ ആന്ദോളന്‍ രൂപീകരിച്ചു.

1988 അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ രാജീവ് ഗാന്ധിക്കെതിരെ മത്സരിച്ചു.

1991 ഡോ. അംബേഡ്കറെയും അംബേഡ്കറിസത്തേയും പരിചയപ്പെടുത്തുന്നതിനു വേണ്ടി രാജ്യത്തുടനീളം 130 ദിവസം നീണ്ടുനിന്ന സന്ദേശയാത്ര സംഘടിപ്പിച്ചു.

1992 ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ നിന്നും ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1995 ജൂണ്‍. ബഹുജന്‍ സമാജ് പാര്‍ട്ടിയെ ഉത്തര്‍ പ്രദേശില്‍ അധികാരത്തില്‍ എത്തിച്ചു. കുമാരി മായാവതി രാജ്യത്തെ പ്രഥമ ദലിത് വനിതാ മുഖ്യമന്ത്രി.

1993 - 94 രാജ്യവ്യാപകമായി ജാതിക്കെതിരെ ''ജാതി നശിപ്പിക്കൂ, സമൂഹം ഒന്നിക്കൂ'' എന്ന കാമ്പെയ്ന്‍ സംഘടിപ്പിച്ചു.

1996 പഞ്ചാബിലെ ഹോഷിയാപൂരില്‍ നിന്നും വീണ്ടും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബിഎസ്പിക്ക് ദേശീയ പാര്‍ട്ടിയുടെ അംഗീകാരം ലഭിച്ചു.

2000 ജനുവരി. ഭരണഘടനാ പുനരവലോകനത്തിനെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചു.

2002 സംവരണ പ്രസ്ഥാനത്തിന്റെ ശതാബ്ധി ആഘോഷം സംഘടിപ്പിച്ചു.

2003 സെപ്തംര്‍. ഹൈദ്രാബാദില്‍ വെച്ച് മസ്തിഷ്‌കാഘാതം സംഭവിച്ചു.

2006 ഒക്ടോബര്‍ 9. പരിനിര്‍വാണം.

2007 ഉത്തര്‍പ്രദേശില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തി.

2011 ബഹുജന്‍ സമാജ് പാര്‍ട്ടി ഇന്ത്യയിലെ മൂന്നാമത്തെ ദേശീയ രാഷ്ട്രീയ പാര്‍ട്ടി.