"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ഡോ. അംബേഡ്കര്‍ ഇ കണ്ണന്‍ എംഎല്‍എ ക്ക് അയച്ച കത്തുകള്‍: 3 - പരിഭാഷ: വയലാര്‍ ഓമനക്കുട്ടന്‍


ഭീം റാവു അംബേഡ്കര്‍                                                                                 ദാമോഗര്‍ ഹാള്‍,
M A, Ph.D, DSc, Bar - At - Law,                                                                 പരേല്‍, ബോംബെ 12,
മെമ്പര്‍ ഓഫ് ലെജിസ്ലേറ്റീവ് കൊണ്‍സില്‍,                                 3 -സെപ്തംബര്‍ - 1930
ബോംബെ.

പ്രിയപ്പെട്ട കണ്ണന്,

കഴിഞ്ഞമാസം 31 ആം തിയതി താങ്കള്‍ അയച്ച കത്തു വായിച്ചപ്പോള്‍ നമ്മുടെ പ്രവര്‍ത്തകര്‍ക്കുള്ള അടിയുറച്ച ആവേശത്തെക്കുറിച്ച് എനിക്ക് നല്ലവണ്ണം ബോധ്യമായി! നമ്മുടെ സംഘടന ഒരു സമ്പൂര്‍ണ വിജയമാ യിരിക്കും എന്ന കാര്യത്തില്‍ എനിക്ക് ലവലേശം സംശയമില്ല. അതിരിക്കട്ടെ, നിങ്ങളുടെ ലെറ്റര്‍ പാഡിലെ സംബോധന വായിച്ച് എനിക്ക് ഞെട്ടലാണ് ഉണ്ടായത്! എന്നെ ഒരു അവാര്‍ഡ് ജേതാവിന്റെ തലത്തിലേക്ക് ഉയര്‍ത്തുന്ന 'ലീഡര്‍' എന്ന പ്രയോഗം നിങ്ങള്‍ പ്രവര്‍ത്തകര്‍ തീര്‍ച്ചയായും ഉപേക്ഷിക്കണം. റാവു സാഹിബ് പിള്ളൈയുടെ കാര്യത്തിലും ഇതുതന്നെ അനുവര്‍ത്തിക്കണമെന്നാണ് എന്റെ വിനീതമായ അഭിപ്രായം. അതിനാല്‍, എന്നെ കരുതി ആ വാക്ക് മാറ്റുകയും മറ്റൊരു കത്ത് അച്ചടിച്ച് എനിക്ക് അയക്കുകയും വേണം.

വട്ടമേശ സമ്മേളനത്തില്‍ നമ്മളെ പ്രതിനിധീകരിക്കാന്‍ നമുക്ക് സ്വീകാര്യമല്ലാത്ത വ്യക്തികള്‍ പോകരുത് എന്ന താങ്കളുടെ തീരുമാനത്തില്‍ ഞാന്‍ അതീവ സന്തുഷ്ഠനാണ്. ക്ഷണിച്ചാല്‍ വട്ടമേശ സമ്മേളനത്തില്‍ എനിക്ക് പങ്കടുക്കാന്‍ താത്പര്യമുണ്ടോ എന്ന് വൈസ്രോയി ചോദിച്ച കാര്യം ഞാന്‍ താങ്കളെ അറിയിക്കുമ്പോള്‍ അത് താങ്കളേയും തൃപ്തിപ്പെടുത്തും എന്ന് ഞാന്‍ കരുതുന്നു. താത്പര്യമുണ്ട് എന്നു തന്നെ ഞാന്‍ അദ്ദേഹത്തിന് മറുപടി കൊടുത്തിട്ടുണ്ട്. ഇന്ന് ബോംബെ ഗവര്‍ണറുമായി ഒരു കൂടിക്കാഴ്ചക്ക് എന്നെ ക്ഷണിച്ചിരിക്കുകയാണ്. ഞാന്‍ അദ്ദേഹത്തെ ഇന്ന് കാണുകയാണ്. അതിനു ശേഷം വിവരങ്ങള്‍ താങ്കളെ അറിയിക്കുന്നതായിരിക്കും.

ഇനി ടൈപ്പ് റൈറ്ററിന്റെ കാര്യം, അത് കൊണ്ടുവരുമ്പോള്‍ സംഭവിക്കാ വുന്ന കേടുപാടുകള്‍ കണക്കിലെടുത്ത്, ഞാന്‍ ഇവിടെ നിന്നും വാങ്ങി അയച്ചു തരുന്നതിനേക്കാള്‍ നല്ലത് താങ്കള്‍ അവിടെ അടുത്ത് കിട്ടുമെങ്കില്‍ ഒരെണ്ണം വാങ്ങുന്നതാണ് തീര്‍ച്ചയായും നല്ലത്. ആയതിനാല്‍ അതിനു വേണ്ടി വന്നേക്കാവുന്ന തുകയായ 60 രൂപ ഇതോടൊപ്പം ഞാന്‍ അയക്കുന്നു. താങ്ങള്‍ ടൈപ്പ് റൈറ്റര്‍ വാങ്ങിയ ശേഷം ബില്ല് എനിക്ക് അയച്ചു തന്നാല്‍ മതി.

റാവു സാഹിബ് പിള്ളൈ എന്തുകൊണ്ടാണ് എന്റെ കത്തിന് മറുപടി അയക്കാത്തത് എന്നോര്‍ത്ത് ഞാന്‍ വ്യാകുലചിത്തനാണ്. ആ ഒരു കാര്യത്തില്‍ എന്തെങ്കിലും പരിഭവമുണ്ടെങ്കില്‍ എന്നോട് തുറന്നു പറയുക. നാഗ്പൂര്‍ സമ്മേളനം കാര്യമായ പ്രയോജനമൊന്നും ഉണ്ടായിയില്ല എന്നു അദ്ദേഹം കരുതുനിനല്ല എന്ന് ഞാന്‍ പ്രത്യാശിക്കട്ടെ.

വാത്സല്യത്തോടെ,
നിങ്ങളുടെയെല്ലാം സ്വന്തം
ബി ആര്‍ അംബേഡ്കര്‍.