"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ഡോ. അംബേഡ്കര്‍ ഇ കണ്ണന്‍ എംഎല്‍എക്ക് അയച്ച കത്തുകള്‍ - 5 - പരിഭാഷ: വയലാര്‍ ഓമനക്കുട്ടന്‍


ഭീം റാവു അംബേഡ്കര്‍                                                ദാമോഗര്‍ ഹാള്‍,
M A, Ph.D, DSc, Bar - At - Law,                                          പരേല്‍, ബോംബെ 12,
മെമ്പര്‍ ഓഫ് ലെജിസ്ലേറ്റീവ് കൊണ്‍സില്‍,      26 -സെപ്തംബര്‍ - 1930
ബോംബെ.


 പ്രിയപ്പെട്ട കണ്ണന്,

കഴിഞ്ഞ കുറച്ച് ആഴ്ചകളിലായുള്ള എന്റെ മൗനം താങ്കളെ തീര്‍ച്ചയായും അതിശയിപ്പിച്ചിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. ശക്തമായ മലേറിയ ബാധിച്ച് ഞാന്‍ കിടപ്പിലായിരുന്നതിനാല്‍ ഞാനെന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് പറയുന്നതില്‍ എനിക്ക് ഖേദമുണ്ട്. ഇപ്പോള്‍ ഈ കത്തെഴുതാന്‍ പോലും ശക്തിയില്ലാത്തത്ര ക്ഷീണിതനാണ് ഞാനെന്ന് എനിക്ക് തോന്നുന്നു. എന്നിരുന്നാലും ഇനിയും താങ്കളെ ആകാംക്ഷയില്‍ നിര്‍ത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പ്രവര്‍ത്തക സമിതിയുടെ ഒരു മീറ്റിങ് വിളിച്ചുചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്നറിയിച്ചുകൊണ്ട് പിള്ളൈയും എനിക്ക് കത്തെഴുതിയിരുന്നു. ഞാനത് സമ്മതിക്കുമായിരുന്നു, പക്ഷെ ഒക്ടോബര്‍ നാലാംതിയതി ഞാന്‍ ഇംഗ്ലണ്ടിലേക്ക് പോകുന്നതിനു മുമ്പ് ഒരു മീറ്റിംഗ് വിളിച്ചു ചേര്‍ക്കാന്‍ വളരെ കുറച്ചു സമയമേ ലഭ്യമാകൂ എന്നു തോന്നുന്നു. വട്ടമേശ സമ്മേളനത്തിലെ പ്രതിനിധി എന്ന നിലയില്‍ ഭാരിച്ച ചുമതലകളാണ് എനിക്ക് നിര്‍വഹിക്കേണ്ടത്. ആയതിനാല്‍ ഞാനും എന്റെ സഹപ്രവര്‍ത്തകനായ റാവു ബഹദൂര്‍ രെട്ടാമലൈ ശ്രീനിവാസനും തുറന്ന സമ്മേളനത്തില്‍ വെച്ചാണ് ഞങ്ങളുടെ വിയോജിപ്പുകള്‍ അവതരിപ്പിക്കേണ്ടത് എന്നുള്ളതിനാല്‍ വല്ലാത്ത ജോലിഭാരമാണ് ഞാന്‍ അനുഭവിക്കുന്നത്. ഒരൈക്യത്തിന് അത്യന്താപേക്ഷിതമായ ന്യായീകരണങ്ങള്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കിടയിലും നിലനില്ക്കട്ടെയെന്ന് നിങ്ങള്‍ ആശംസിക്കുന്നുവെന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്. നാഗ്പൂര്‍ സമ്മേളനത്തില്‍ രൂപംകൊണ്ട പ്രവര്‍ത്തന രേഖയോട് ഐക്യദാര്‍ഢ്യം പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് താങ്കളും മി. പിള്ളൈയും റാവു ബഹദൂര്‍ പിള്ളൈയോട് പറഞ്ഞ് മനസിലാക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

ലണ്ടനിലേക്ക് തരിക്കുന്നതിന് മുമ്പ്, ബോംബെയിലെ നമ്മുടെ പ്രവര്‍ത്തക സമിതിയുടെ പ്രവര്‍ത്തനരേഖ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എന്തു തയാറെടുപ്പുകളാണ് ഞാന്‍ നടത്തിയിരിക്കുന്നതെന്ന് താങ്കളെ ഞാന്‍ എഴുതിയറിയിക്കാം. നമ്മുടെ സംഭാവന ഞാന്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ പിള്ളൈയുടെ കൈവശം നല്കിയേക്കാമെന്നും ഞാന്‍ താങ്കളെ അറിയിക്കുകയാണ്.

ഊഷ്മളമായ സ്‌നേഹാന്വേഷണങ്ങളോടെ
സ്‌നേഹപൂര്‍വം,
ബി ആര്‍ അംബേഡ്കര്‍.