"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

ജിഷവധക്കേസിലെ എല്‍ഡിഎഫ് - യുഡിഎഫ് സമവായം


ജിഷവധക്കേസുമായി ബന്ധപ്പെട്ട മാധ്യമചര്‍ച്ചകള്‍ നിരോധിക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ പ്രസ്താവന പുറത്തുവന്ന പശ്ചാത്തല ത്തിലാണ് ഇതെഴുതുന്നത്. ജിഷവധത്തിനു സമാനമായ രീതിയില്‍ ക്രൂരമായ പീഡനങ്ങളേറ്റ് ദളിത് പെണ്‍കുട്ടികള്‍ കോളനികളിലും റോഡ് - തോട് പുറമ്പോക്കുകളിലും ഇതിനുമുമ്പും കൊലചെയ്യപ്പെട്ടിട്ടുണ്ട്. ഒന്നിലും ശരിയായ രീതിയില്‍ അന്വേഷണം നടക്കുകയോ തെളിവുകള്‍ കണ്ടെത്തി കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. എന്നാല തേസമയം, സ്ത്രീകള്‍ക്കും ദളിത് കുട്ടികള്‍ക്കുമെതിരെയുള്ള കടന്നാക്ര മണങ്ങള്‍ക്കെ തിരെ ശക്തിപ്പെട്ടിട്ടുള്ള പൊതുഅവബോധ ത്തിന്റെ പശ്ചാത്തലത്തിലാണ് പെരുമ്പാവൂര്‍ സംഭവം പ്രാധാന്യ മര്‍ഹിക്കുന്നത്. മുന്‍കാലത്ത് വാര്‍ത്തകള്‍ പോലുമാകാതിരുന്ന ഇത്തരം അതിക്രമ ങ്ങള്‍ക്കെതിരെ മാധ്യമങ്ങളും ശ്രദ്ധചെലുത്തുന്നുണ്ട്. എന്നിട്ടും ജിഷ കൊല്ലപ്പെട്ടതിനു ശേഷം നിര്‍ണായ കമായ അഞ്ചു ദിവസം പോലീസ് തെളിവുകള്‍ നശിപ്പിക്കുകയും വാര്‍ത്ത മൂടിവെക്കുകയും ചെയ്ത ഗുരുതര പ്രശ്‌നം ഇപ്പോള്‍ കേരളത്തിലെ കോര്‍പ്പ റേറ്റ് മാധ്യമങ്ങള്‍ പൊതുവെ അവഗണിച്ചുകഴിഞ്ഞുവെന്നു പറയാം. ഇക്കാര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ സമവായത്തിലെത്തി യിരിക്കുന്നുവെന്നു മാത്രമല്ല, മൂന്നാമതൊരു ഭരണവര്‍ഗ്ഗ മുന്നണിയായി രംഗത്തുള്ള ബിജെപിയും നിശ്ശബ്ദമാണ്.

കേരളത്തെ സംബന്ധിച്ചിടത്തോളം റിയല്‍ എസ്റ്റേറ്റ് - ക്വാറി - വന മാഫിയകളും അവരുടെ ക്വട്ടേഷന്‍ സംഘങ്ങളും ഏറ്റവുമധികം കേന്ദ്രീകരിച്ചിട്ടുള്ള സ്ഥലമാണ് പെരുമ്പാവൂര്‍. ഈ സാമൂഹ്യ വിരുദ്ധ സംഘങ്ങളുടെ ഇരകളും കരുക്കളുമാകാവുന്ന വിധം ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റവുമധികം കേന്ദ്രീകരിച്ചിട്ടുള്ളതും പെരുമ്പാ വൂരിലാണ്. അവിടുത്തെ പോലീസ് സംവിധാനവും ഇതുമായി കെട്ടുപിണഞ്ഞതാണ്. അതിര്‍വരമ്പുകളില്ലാത്ത വിധം അവിടുത്തെ മുന്നണി രാഷ്ട്രീയവും ഇതുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ക്വാറി - റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ വേരുറപ്പിച്ചിട്ടുള്ള യുഡിഎഫിലെ പ്രമുഖന്‍ തന്നെയാണ് പെരുമ്പാവൂരിലെ പോലീസ് സ്റ്റേഷനുകള്‍ നിയന്ത്രിക്കുന്നത്. സ്ഥലത്തെ എല്‍ഡിഎഫ് വൃത്തങ്ങള്‍ ഇക്കാര്യം അംഗീകരിച്ചു കൊടുത്തിട്ടുള്ളതും അവിടുത്തെ കീഴ്വഴക്കമാണ്. ജിഷയുടെ കൂരയും സമാനമായ അരക്ഷിതാവസ്ഥയില്‍ കഴിയുന്ന ഇരുപതോളം കുടുംബങ്ങളും കനാല്‍ തീരമടക്കം നോട്ടമിട്ടുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ നിരന്തര ഭീഷണിയിലായിരുന്നുവെന്നതും ഈ മാഫിയകള്‍ക്കെതിരെ കൂടി ജിഷ പരാതികള്‍ നല്‍കിയിരുന്നുവെന്നതും വസ്തുതയാണ്. കുറുപ്പംപടി പോലീസിനും പെരുമ്പാവൂര്‍ പോലീസിനും ജിഷയെന്ന നിയമവിദ്യാര്‍ത്ഥി അപരിചിതയായിരുന്നില്ല. 2004 മുതല്‍ കൊല്ലപ്പെടുന്ന 2016 വരെ ജിഷയും അമ്മയും 40 -ലധികം പരാതികള്‍ നല്‍കിയിട്ടും രാജ്യത്തു നിലവിലുള്ള ക്രിമിനല്‍ നിയമപ്രകാരമോ പട്ടികജാതി / പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ ക്കെതിരായ നിയമപ്രകാരമോ ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്തിരുന്നി ല്ലെന്നത് ദുരൂഹമാണ്. ബാഹ്യകേന്ദ്രത്തില്‍ നിന്ന് പോലീസിന് ഇതിനായി കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കപ്പെട്ടിരുന്നുവെന്നും ഇക്കാര്യത്തിലും അവിടെ യുഡിഎഫ് - എല്‍ഡിഎഫ് സമവായം ഉണ്ടായിരുന്നുവെന്നും അനുമാനിക്കാം. 2006 നും 2011 നുമിടയില്‍ എല്‍ഡിഎഫാണല്ലോ കേരളം ഭരിച്ചിരുന്നത്.

തെരഞ്ഞെടുപ്പു കാമ്പയിനില്‍ പോലീസ് തെളിവു നശിപ്പിച്ചതടക്കം ജിഷവധത്തെ പരമാവധി മുതലാക്കി അധികാരത്തിലെത്തിയ എല്‍ഡിഎഫ് തെളിവുകള്‍ നശിപ്പിച്ചതിന്റെ പേരില്‍ - തെളിവുകള്‍ നശിപ്പിച്ച രീതികള്‍ ഒന്നൊന്നായി ജനങ്ങളും മാധ്യമങ്ങളും പുറത്തുകൊണ്ടുവന്നു കഴിഞ്ഞു - ഒരു പോലീസുദ്യോഗസ്ഥനെപ്പോലും അറസ്റ്റ് ചെയ്ത് നശിപ്പിച്ച തെളിവുകള്‍ കണ്ടെത്താനോ ആര്‍ക്കുവേണ്ടിയാണ് അവ നശിപ്പിച്ചതെന്നു തിരിച്ചറി യാനോ ഒരു ശ്രമവും നടത്തിയില്ലെന്നു മാത്രമല്ല അവരെയൊക്കെ സുരക്ഷിതമായി പുതിയ ലാവണങ്ങളി ലെത്തിക്കുകയും ചെയ്തു. ക്രിമിനല്‍ കേസുകളില്‍ തെളിവുകള്‍ നശിപ്പിച്ചവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു തെളിവുകള്‍ കണ്ടെത്തുകയും അവരെ പ്രതികളാക്കുകയും ചെയ്യുകയെന്നത് പ്രാഥമിക നടപടികളാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസത്തെ അനുഭവങ്ങള്‍ കാണിക്കുന്നത് ദളിതരോടുള്ള സമീപനത്തിലോ അവരു ജീവിതത്തിലോ മൗലികമായ ഒരു മാറ്റവും ഈ ഭരണത്തിലു സംഭവിക്കുകയില്ലെന്നു തന്നെയാണ്. വലതുകാലിലെ മന്ത് ഇടതുകാലിലായതു മാത്രം മിച്ചം. അന്വേഷണം ശരിയായ രീതിയില്‍ നടത്താതെ ഇപ്പോഴത്തെ തിരക്കഥയെഴുത്തുമായി പോയിട്ട് ഒരു കാര്യവുമില്ലെന്ന് പ്രമുഖ അഭിഭാഷകരും ക്രിമിനോളജി സ്റ്റുകളും കുറ്റാന്വേഷണ വിദഗ്ധരും സാമൂഹ്യ പ്രവര്‍ത്തകരുമെല്ലാം അസന്നിഗ്ധമായി പറഞ്ഞുകഴിഞ്ഞു. 'ഊരും പേരുമില്ലാത്തവരുടെ ഹര്‍ത്താലെന്നു' പറഞ്ഞ് പാര്‍ട്ടി നേതൃത്വം കാര്യങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. വിഷയം രാഷ്ട്രീയ നിലപാടിന്റേതാണ്. സംശയിക്കേണ്ട ജിഷ വധക്കേസിലെ സമവായത്തിനു പിന്നില്‍ കോര്‍പ്പറേറ്റ് - മാഫിയ താല്പര്യങ്ങള്‍ തന്നെയാണ്.