"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

ശശിക്കുട്ടന്‍ വാകത്താനം


കോട്ടയം ജില്ലയിലെ വാകത്താനത്ത് ശങ്കരന്റേയും മീനാക്ഷിയുടേയും മകനായി 1955 നവംബര്‍ 12 ന് ജനിച്ചു. യുക്തിവാദിയും എഴുത്തുകാരനും പുസ്തക രചയിതാവുമായ രാജഗോപാല്‍ വാകത്താനം ഇളയ സഹോദരനാണ്.

ജെഎംഎച്ച്എസ് വാകത്താനത്തു നിന്നും എസ്എസ്എല്‍സി പാസായി. പ്രീഡിഗ്രിക്കു ശേഷം നാട്ടകം ഗവ: പോളി ടെക്‌നിക്കില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീറിങ്ങില്‍ ഡിപ്ലോമ പാസായി.

കലാരംഗത്ത് ഫോട്ടോഗ്രാഫറും ശില്പിയും ചിത്രകാരനുമായി ജോലികള്‍ ചെയ്തു. വാകത്താനത്തിനടുത്ത് ഞാലിയാകുഴിയില്‍ 'പക്കി' എന്ന പേരില്‍ ഫോട്ടോ സ്റ്റുഡിയോ നടത്തി. നിരവധി സ്ഥാപനങ്ങളില്‍ ഇന്റീരിയല്‍ ഡെക്കറേഷനും ശില്പ വേലകളും ചെയ്തു. പാരലല്‍ കോളേജ് അധ്യാപക നായും സേവനമനുഷ്ഠിച്ചു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിലും യുക്തിവാദി സംഘത്തിലും പ്രവര്‍ത്തിച്ചു. നിലവില്‍ സിപിഐ (എംഎല്‍) കോട്ടയം ജില്ലാ സെക്രട്ടറിയാണ്. 'സഖാവ്' മാസികയുടെ പത്രാധിപ സമിതിയിലും അംഗമാണ്.

പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍;
സ്വാതന്ത്ര്യത്തിന്റെ നാനാര്‍ത്ഥം, ഒരുപിടി മണ്ണ്, വിശ്വകര്‍മജരും കേരള ചരിത്രവും, വാസ്തുവിദ്യയുടെ സൗന്ദര്യ ദര്‍ശനം, ആരാണ് ഹിന്ദു?, സ്വര്‍ണം: കേരളത്തിലെ സ്വര്‍ണത്തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധിയും.

ജീവിത പങ്കാളി: ബീനാമ്മ (ബിഎ - ഹിസ്റ്ററി) മകള്‍: മീനു എസ്. (എംഎ - ഇംഗ്ലീഷ്, താത്കാലിക വ്യവസ്ഥയില്‍ കോളേജ് അധ്യാപികയാണ്)