"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 6, ശനിയാഴ്‌ച

വിരല്‍ ചൂണ്ടുന്നു - വളത്തുകാട് ഗോപകുമാര്‍


മോനേ ഇതാണ് ഭാരതം
നിനക്ക് മുന്‍പുള്ളവരുടെ ദുരന്തകഥ
ഇനിയും നീ അറിഞ്ഞില്ലയോ
ഒത്തിരി അമ്മമാരുടെ വേദന കാണുന്നില്ലയോ
ശമ്പുകന്റെ കഴുത്തറത്ത് വിജയപീഠമൊരുക്കിയ
ദൈവവും ഭരണാധികാരിയും
ഏകലവ്യന്റെ പെരുവിരല്‍ മുറിച്ചു വാങ്ങിയും
ശൂദ്രന്‍ അക്ഷരമുച്ചരിച്ചാല്‍
അറിയാതെ കേട്ടു പോയാലോ
കൊടും ക്രൂരതയുടെ ചാട്ടവാറടിയും
അറിവും അന്നവും നിനക്കു ദുരന്തമായി
അറിവിന്റെ കേന്ദ്രത്തില്‍ നീ അറിവിനായി യാചിച്ചതും
ഒടുവില്‍ നിന്റെ പ്രാണന്‍ പറിച്ചെടുത്തും
നീതി പീഠവും ജനാധിപത്യവും
കരിമ്പടം ഊരിയിട്ട്
ഇരുട്ടിന് കൂട്ടിരിക്കുന്നു
നിന്റെ വേദനയും പിടച്ചലും
കിട്ടും മൗനത്തിന്റെ വാക്മീയങ്ങളില്‍
അടയിരിക്കുന്ന ഭരണകൂടവും നീതി പീഠവും
നിന്റെ ചിന്തയും സ്വപ്നവും
നാളയുടെ പുതിയ വെളിച്ചത്തിലേക്ക്‌ 

-----------------------------------------------
വളത്തുകാട് ഗോപകുമാര്‍  9656880671