"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 6, ശനിയാഴ്‌ച

കെ എ ജിഷ്ണു



എറണാകുളം തേവരയിലുള്ള കാട്ടുമ്പുറത്ത് 1956 നവംബര്‍ 14 ന് ജനിച്ചു. അച്ഛന്‍: കെ എ അയ്യപ്പന്‍. അമ്മ: ടി കെ അമ്മിണി.

KSFE ചിട്ടി ഏജന്റായും കൊച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഷെയര്‍ ബ്രോക്കറായും ജോലി നോക്കി.

ഇപ്പോള്‍ 'വിജ്ഞാനകേദാരം' എന്ന പുസ്തക പ്രസാധക സ്ഥാപനം നടത്തുന്നു. 'ദൃശ്യപൈതൃകം' എന്ന പേരില്‍ നവോത്ഥാന നായകരേയും ദലിത് വിമോചന സമര നായകരേയും അവരെ സംബന്ധിച്ച ചരിത്ര വസ്തുതകളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിവിധയിടങ്ങളില്‍ പോസ്റ്റര്‍ പ്രദര്‍ശനം നടത്തി വരുന്നു.

എഴുതിയ പുസ്തകങ്ങള്‍:
1. മഹാത്മാ അയ്യന്‍കാളിയുടെ ശ്രീമൂലം പ്രജാസഭാ പ്രസംഗങ്ങള്‍,
2. മഹാനായ അയ്യന്‍കാളിയുടെ ജീവിതത്തിലെ നാഴികക്കല്ലുകള്‍.

പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍:
1. മഹാനായ അയ്യന്‍കാളി - വി കെ കുട്ടപ്പന്‍ ചങ്ങനാശേരി
2. ദാക്ഷായണി വേലായുധന്‍; ഡോ. അംബേഡ്കറോടൊപ്പം ഭരണഘടനയില്‍ ഒപ്പുവെച്ച പുലയ വനിത - വി കെ കുട്ടപ്പന്‍ ചങ്ങനാശാരി.
3. പട്ടികജാതി / വര്‍ഗ അതിക്രമ നിരോധന നിയമം - വി കെ കുട്ടപ്പന്‍ ചങ്ങനാശേരി.
4. വെള്ളിത്തിരയുടെ കറുത്ത കാഴ്ചകള്‍ (സിനിമ) - കണ്ണന്‍ മേലോത്ത്

അച്ചടിയില്‍: പി കെ ചാത്തന്‍ മാസ്റ്റര്‍ (ജീവചരിത്രം) - സി സി കുഞ്ഞന്‍ (അച്ചടിയില്‍)

മറ്റു പ്രസാധകരുടെ ദലിത് - നവോത്ഥാന - പുരോഗമന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങളും വിജ്ഞാന കേദാരത്തില്‍ നിന്നും വാങ്ങാന്‍ സൗകര്യമുണ്ട്. ജിഷ്ണു ഇപ്പോള്‍ കുറിച്ചി സചിവോത്തമപുരം കോളനിയിലാണ് സ്ഥിരതാമസം. ജീവിതപങ്കാളി: വാസത്തി.