"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 6, ശനിയാഴ്‌ച

ഔസേഫ് ചിറ്റക്കാട്


കോട്ടയം ജില്ലയിലെ ഐമനത്ത് 1957 സെപ്തംബര്‍ 28 ന് ജനിച്ചു. അച്ഛന്‍: മത്തായി. അമ്മ: ഏലി.

KSRTC ല്‍ കണ്ടക്ടറായി സേവനമനുഷ്ഠിച്ചു.

മര്യാതുരുത്ത് സഹൃദയ വേദി, പുരോഗമന കലാ സാഹിത്യ സംഘം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയ സാംസ്‌കാരിക പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

'പരസ്പരം വായനക്കൂട്ടം' സാഹിത്യ മാസികയുടെ മുഖ്യ പത്രാധിപരാണ്.

അവാര്‍ഡുകള്‍: അയ്മനം ദയ സഹകരണ സമിതിയുടെ സാംസ്‌കാരിക പുരസ്‌കാരം (2006), ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ അംബേഡ്കര്‍ സ്മാരക അവാര്‍ഡ് (2009)

കൃതികള്‍:
അടിമ പറഞ്ഞത് (കവിതാ സമാഹാരം)
ആദിഭാരതം; ചില മുന്‍വിധികള്‍ (ചരിത്ര പഠനം)

ജീവിതപങ്കാളി: മോളമ്മ. മക്കള്‍: ജോമിന്‍ മത്തായി സി ഒ, ഐബിന്‍ മത്തായി സി ഒ.

വിലാസം: മര്യാതുരുത്തി പി ഒ, കോട്ടയം - 686 027