"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 3, ബുധനാഴ്‌ച

കേരളത്തിലും നിര്‍ഭയമോഡല്‍ പീഡനം; ദലിത് നിയമ വിദ്യാര്‍ത്ഥിനിയുടെ പൈശാചിക കൊലപാതകം - പ്രതിഷേധം ശക്തം



വിദ്യാര്‍ത്ഥിനികള്‍ക്കെ തിരെയുള്ള പൈശാചിക അതിക്രമങ്ങള്‍ കേരളത്തിലും... പെരുമ്പാവൂര്‍ കുറ്റിക്കാട്ടുപടിയില്‍ രാജേശ്വരിയുടെ മകള്‍ ജിഷ (30) ആണ് അതിക്രൂരമായ ബലാല്‍സംഗത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ടത്. ക്രൂരമായ ബലാല്‍സംഗത്തിനും ശേഷം രഹസ്യഭാഗങ്ങളില്‍ ആയുധമുപയോഗിച്ചുള്ള നിഷ്ഠൂരമായ ആക്രമണത്തിനും ഇരയായാണ് ജിഷ മരണപ്പെട്ടത്. ഡല്‍ഹിയിലെ നിര്‍ഭയ മോഡല്‍ പീഢനത്തിന് സാദൃശ്യമുള്ളവാകുന്നതാണ് പൈശാചികമായ ഈ കൊലപാതകമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മനസ്സ് മരവിപ്പിക്കുന്ന പീഢനവിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിനു മുമ്പ് ഗോവിന്ദച്ചാമി പിച്ചിച്ചീന്തിയ സൗമ്യയുടെ കൊലപാതകമാണ് ഇത്തരത്തില്‍ കേരളത്തില്‍ ഞെട്ടലുളവാക്കിയതെങ്കില്‍ ഡല്‍ഹിയിലെ നിര്‍ഭയ അനുഭവിച്ചതിനേക്കാള്‍ ക്രൂരമായ പീഢനത്തിനും അതിക്രമത്തിനുമാണ് ജിഷ വിധേയയായിരിക്കുന്നത്.

മൂര്‍ച്ചയേറിയ ആയുധം കയറ്റിയതിനാല്‍ ഗര്‍ഭപാത്രം പൊട്ടിയകന്ന് രഹസ്യ ഭാഗത്തിലൂടെ കുടല്‍ പുറത്തുവന്ന നിലയിലായിരുന്നു ജീഷയുടെ ജഡം ഒറ്റമുറി വീടിനുള്ളില്‍ കാണപ്പെട്ടത്. തലയില്‍ മാരകമായ മുറിവുണ്ട്, കഴുത്തിലും നെഞ്ചിലും ആയുധം കുത്തിയിറക്കി ആഴത്തില്‍ മുറിവേല്പിച്ചിട്ടുണ്ട്. കഴുത്തിലും നെഞ്ചിലും കടിയേറ്റിട്ടുണ്ട്്. യുവതി അതിക്രമങ്ങള്‍ ചെറുക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങള്‍ ശരീരത്തിലുണ്ട്. ദേഹമാകെ മുപ്പതിലേറെ മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രഹസ്യഭാഗങ്ങള്‍ രക്തത്തില്‍ കുളിച്ചതിനാല്‍ ബിജാംശങ്ങള്‍ കണ്ടൈത്താന്‍ കഴിഞ്ഞിട്ടില്ല. ആമാശയത്തില്‍ നിന്ന് കുടലുകള്‍ രഗസ്യഭാഗത്തിലൂടെ പുറത്തുവരണമെങ്കില്‍ ഗര്‍ഭപാത്രം തകരണം. ഡല്‍ഹിയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അവസ്ഥയും ഇതായിരുന്നു.

പെരുമ്പാവൂര്‍ രായമംഗലം ഇരുവിച്ചിറ വട്ടോളിപ്പടി കുറ്റിക്കാട്ടുപറമ്പില്‍ രാജേശ്വരിയുടെ മകളായ ജിഷ രാത്രി എട്ടരയോടെയാണ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. കൂലിപ്പണിക്കാരിയായ മാതാവ് പണി കഴിഞ്ഞ് തിരികെയെത്തുമ്പോഴാണ് ഈ സംഭവം പുറംലോകമറിയുന്നത്. രക്തത്തില്‍ കുളിച്ചുകിടന്ന ജിഷയുടെ ശരീരത്തില്‍ ചുരിദാറിന്റെ ടോപു മാത്രമാണുണ്ടായിരുന്നത്. രായമംഗലം കനാല്‍ ബണ്ടിലെ പുറംപോക്കിലെ ഒറ്റമുറി വീട്ടിലായിരുന്നു ജിഷയുടെയും അമ്മയുടേയും താമസം. പിതാവ് വര്‍ഷങ്ങളായി ഇവരില്‍ നിന്ന് അകന്നു കഴിയുകയാണ്. ജിഷയുടെ ചേച്ചി വിവാഹിതയാണെങ്കിലും ഭര്‍ത്താവിനാല്‍ ഉപേഷിക്കപ്പെട്ട് ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്.

എറണാകുളം ഗവ. ലോ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ചെങ്കിലും മുഴുവന്‍ പേപ്പറുകളും ലഭിച്ചിരുന്നില്ല. ഈ പേപ്പറുകള്‍ എഴുതിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ജിഷ. പഠന ചെലവുകള്‍ നടത്താന്‍ സാധിക്കാത്തതു മൂലം കൃത്യമായി കോളേജില്‍ ഹാജരാക്കാന്‍ കഴിയുമായിരുന്നില്ല. ഒറ്റയ്ക്കായ, പ്രായമായ അമ്മയില്‍ നിന്ന് അകന്ന് ജീവിക്കാനും കഴിയാത്തതു മൂലം പോസ്റ്റ് മെടിക് ഹോസ്റ്റലില്‍ താമസിക്കാനും കഴിഞ്ഞിരുന്നില്ല. ഏകാകിയായി വിഷാദ ഭാവത്തോടെ കോളേജ് പഠനം കഴിഞ്ഞ ജിഷ തന്റെ പ്രയാസങ്ങള്‍ പുറത്തു പറഞ്ഞിരുന്നില്ല.

ജിഷയുടെ മരണത്തില്‍ പോലീസ് തുടക്കത്തില്‍ നിഷ്‌ക്രിയമായിരുന്നു. പ്രതിഷേധം ശക്തമായതോടെ അന്വേഷണം ഊര്‍ജിതപ്പെടുത്തു കയാണുണ്ടായത്. തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ മുതലെടുപ്പിനായി ജിഷയുടെ ദാരുണമായ പൈശാചിക കൊലപതാകം മാറുന്നത് രാഷ്ട്രീയ കേരളത്തിന്റെ കാപട്യമാണ്. പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിച്ചതോടെയാണ് പ്രശ്‌നം ഗൗരവതരമായത്. അതിനു മുമ്പ് പ്രാദേശികമായി ഒരു രാഷ്ട്രീയക്കാരും രംഗത്തെത്തിയിരുന്നില്ല. പോലീസ് അധികാരികള്‍ക്ക് പുറമ്പോക്കില്‍ താമസിച്ച് ജീവിക്കുന്ന സാധാരണ ദരിദ്രരോടുള്ള തികഞ്ഞ ഉത്തരവാദിത്വമില്ലാത്ത മനോഭാവം കേരള മനസാക്ഷിയെ ലജ്ജിപ്പിക്കുന്നതാണ്.

കേരളത്തില്‍ അടുത്ത കാലത്തായി ദലിത് പെണ്‍കുട്ടികള്‍ ചതിയില്‍ പെട്ട് പീഢനത്തിന് ഇരയാകുന്നതും, കൊല്ലപ്പെടുന്നതും വര്‍ദ്ധിച്ചു വരികയാണ്. ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ന്നുവരേതുണ്ട്.

സമൂഹമനസാക്ഷിയെ ഞെട്ടിപ്പിച്ച പൈശാചിക കൃത്യം നിര്‍വഹിച്ചവരെ കണ്ടെത്തി ഏറ്റവും കര്‍ശനമായ ശിക്ഷ ലഭ്യമാകുന്നതുവരെ സമരം ചെയ്യേണ്ടതുണ്ട്. സൗമ്യ വധക്കേസ്സില്‍ ഗോവിന്ദചാമിയെ സംരക്ഷിക്കാന്‍ ഉന്നതര്‍ എത്തിയതുപോലെ ജിഷ വധത്തിലും തുടര്‍ന്നാല്‍ കേരളത്തില്‍ ശക്തമായ പ്രതിരോധ - പ്രതിഷേധങ്ങള്‍ ഉയരാനിടയുണ്ട്. ഹിംസ മൃഗങ്ങളെ പോലും ലജ്ജിപ്പിച്ചു കൊണ്ട് മനുഷ്യര്‍ നടത്തുന്ന പൈശാചിക കൊലപതാകങ്ങള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്താന്‍ നീതിപീഠം തയ്യാറാകേതുണ്ട്. കൊലപതാകിയെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുവാന്‍ പോലീസ് ഏറ്റവും വേഗത്തില്‍ ശ്രമിക്കേതാണ്. ഇനി ഒരു ജിഷയും, ദുരിതക്കയത്തില്‍ ഒറ്റയ്ക്കു ജീവിച്ച് ക്രൂരമായ വിധത്തില്‍ കൊലപ്പെടാതിരിക്കാന്‍ ഭരണകൂടവും, പൊതുസമൂഹവും ഇത്തരം അവസ്ഥയുള്ളവരെ ജാഗ്രതയോടെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. ഇനിയും ജിഷയും, നിര്‍ഭയയും, സൗമ്യയും ഉണ്ടാക്കാനിടയാകരുത്. ഗോവിന്ദചാമിമാരെ വളര്‍ത്തരുത്. വളരാനനുവദിക്കരുത്....