"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 14, ഞായറാഴ്‌ച

സജീവ് വി ടി




1969 മെയ് 11 ന് കോട്ടയം ചുങ്കത്ത് ജനിച്ചു. അച്ഛന്‍: ഗോപാലന്‍. അമ്മ: അമ്മിണി.

സിഎംഎസ് ഹൈസ്‌കൂളില്‍ നിന്നും, നാട്ടകം ഗവ. കോളേഡില്‍ നിന്ന് പ്രീഡിഗ്രിയും വിദ്യാഭ്യാസം. കോട്ടയത്തുള്ള നവജീവന്‍ ഇന്സ്റ്റിട്ടൂട്ടില്‍ ഗ്രാഫിക് ഡിസൈനിങ് പാസായി.

നാല് വര്‍ഷം സൗദി അറേബ്യയില്‍ ജോലിചെയ്ത ശേഷം നാട്ടില്‍ വന്ന് 'പെര്‍ഫക്ട് ഗ്രാഫിക്‌സ്' എന്ന സ്ഥാപനം നടത്തുന്നു. പുസ്തകം ഡിസൈനിങ് തുടങ്ങി എല്ലാ വിധ ഡിസൈനിങ് വര്‍ക്കുകളും ഈ സ്ഥാപനത്തില്‍ ചെയ്തുവരുന്നു.

* കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ അവാര്‍ഡ് നൈറ്റിലെ ഡിസൈനിങ് വര്‍ക്കുകള്‍ ഈ സ്ഥാപത്തില്‍ നിന്നുമാണ്.
* 'വിശ്വാസസംരക്ഷകന്‍' പത്രത്തിന്റെ ഡിസൈനര്‍.
* സ്‌കൂള്‍, കോളേജ് മാഗസിനുകള്‍ ഡിസൈന്‍ ചെയ്യുന്നു.
* NCP, DYFI, CSDS, തുടങ്ങി മറ്റ് സമുദായ സംഘടനകളുടെയൊക്കെ ഡിസൈനിങ് വര്‍ക്കുകള്‍.
* മല്ലപ്പള്ളി CMS സ്‌കൂളിന്റെ മാഗസിന്‍ വര്‍ക്ക്.
* കോട്ടയം പ്രസ് ക്ലബ്ബിന്റെ മുഴുവന്‍ വര്‍ക്കുകളും.
* കോട്ടയത്ത് നടക്കുന്ന 'വേള്‍ഡ് ബുക്ക് ഫെയറി'ന്റെ ഡെയ്‌ലി ബുള്ളന്‍ വര്‍ക്ക്. പോയവര്‍ഷം ഈ വര്‍ക്കിന്റെ മികവ് പരിഗണിച്ച് പ്രശംസാപത്രം ലഭിച്ചു.

ആള്‍ കേരള ചേരമര്‍ ഹിന്ദു മഹാസഭ (AKCHMS) യുടെ കോട്ടയം ജില്ലാ ഭാരവാഹിയാണ്

ജീവിതപങ്കാളി: ശ്രീലത (നേഴ്‌സ്)