"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 14, ഞായറാഴ്‌ച

ഗോഡ്‌സെയും ഗാന്ധിയും എന്തുകൊണ്ട്ദളിതരുടെ ശത്രുക്കളാകുന്നു? - സി.എന്‍.ശ്രീകുമാര്‍, കൈതക്കോട്വിഡരും, മംഗോളിയരും സിഥിയന്‍ വംശജരും കൂട്ടമായി അധിവസിച്ചിരുന്ന പ്രദേശങ്ങളായി രുന്ന സിന്ധൂനദീതടം. അഥവാ ഇന്നത്തെ ഇന്ത്യ. 1949 നവംബര്‍ 29 ഇന്ത്യ മഹത്തായ ഭരണഘടന നിലവി ല്‍ വരുന്നതിനു മുമ്പ് ഹിന്ദുമതം എന്ന് ഇപ്പോള്‍ വിളിക്കുന്ന മതത്തിന്റെ നീതി ശാസ്ത്രമായ മനുസ്മൃതിയുടെ കീഴില്‍ ബ്രാഹ്മണരുടെ കിരാതമായ ഭരണമായി രുന്നു നിലനിന്നിരുന്നത്. ഈ കാടന്‍ നീതി ശാസ്ത്രപ്രകാരം ഹിന്ദു മതത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളത് ശൂദ്രനായി രുന്നു. ബ്രാഹ്മണന്റേയും, വൈശ്യന്റേയും ക്ഷത്രിയ ന്റേയും വീട്ടുജോലി മാത്രം ചെയ്യുവാന്‍ വിധിക്കപ്പെട്ട അടിമ(ഢ111 413) ശൂദ്രന്‍ വേദോപദേശങ്ങള്‍ പഠിക്കുക യോ ഉശ്ചരിക്കുകയോ ചെയ്താല്‍ ശൂദ്രന്റെ നാവ് അറുത്തു ശിക്ഷിക്കണം. (ബൃഹസ് പതി കൃതി 12 ശ്ലോകം 12) ശൂദ്രന്‍ മനപ്പൂര്‍വ്വം വേദവാക്യങ്ങള്‍ക്ക് കാതോര്‍ ത്താല്‍ വെളുത്തീയം ഉരുക്കി ചെവി നിറയ്ക്കണം (ഗൗതമ ധര്‍മ്മസൂ ത്രം. അദ്ധ്യായം 15, സൂക്തം 4,6) ഈ കാല ഘട്ടത്തില്‍ വെളുത്തീയത്തിന് ഇന്ത്യയില്‍ നല്ലമാര്‍ക്കറ്റായിരുന്നു. ഇത്തരം അതികഠി നമായ ശിക്ഷാവിധികളും നിയമങ്ങളെ ഏതെങ്കിലും തരത്തില്‍ ലംഘി ക്കപ്പെട്ടാല്‍ ബ്രാഹ്മണന് സ്വര്‍ണ്ണവും, കാളയും, പശു വും, ഭൂമിയും ദാനം നല്‍കിയും നല്‍കാ ത്തവരെ കൊല്ലുവാനുള്ള അധികാരവും ബ്രാഹ്മണനില്‍ നിക്ഷിപ്തമായിരു ന്നു. ഇത്തരം കൊലയും കൊള്ള യുമായിരുന്നു ഇന്ത്യയുടെ ഭരണക്രമം. ഈ കാല ഘട്ടത്തിലെ ശൂദ്രന്റെ ജീവിതദുരിതം നമുക്ക് ചിന്തിക്കാവുന്നതാണ്. (കേരളത്തി ല്‍ ശൂദ്രന്മാരുടെ പദവി നായന്മാരും അവര്‍ക്ക് സമാനമായ ജാതിയുമായിരുന്നു) വ്യക്തി നിയമം ഭരണഘടനാപരമാവു കയും, വിജ്ഞാനമെന്നാല്‍ വേദങ്ങളും മന്ത്രങ്ങളും അല്ലാതാവുകയും ഇംഗ്ലീഷ് വിദ്യാഭ്യാസവും വിദേശാധിപത്യവും ശാസ്ത്രത്തെയും വിജ്ഞാനത്തെയും ശരിയായ വഴിയില്‍ വികസിക്കുകയും ചെയ്തപ്പോള്‍ ഹിന്ദുമതത്തിന്റെ അടിത്തട്ടില്‍ ഇന്ത്യയുടെ സാമൂഹിക ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ ആര്‍.എസ്.എസ് സംഘപരിവാര്‍ സംഘടനക ള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് അതിക്രമങ്ങള്‍ ഇന്ത്യയിലെ ദലിതര്‍ക്കുനേരെ ദിനംപ്രതി വലിയ വെല്ലുവിളി ഉയര്‍ത്തിവരികയാണ്. അധഃസ്ഥിതരുടെ സാമൂഹിക നീതി ക്കും പുരോഗമനത്തി നും വേണ്ടി ഡോ:ബി.ആര്‍.അംബേദ്കര്‍ നേടിയെടുത്ത സംവരണം നിര്‍ത്തലാക്കുക എന്നത് ആര്‍.എസ്.എസിന്റെ പ്രധാന അജണ്ഡകളില്‍ ഒന്ന് മാത്രമാണ്. മോദി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയിലെ ചേരികളിലും പട്ടണങ്ങളിലും കഴിയുന്ന ദലിതരും ന്യൂനപക്ഷങ്ങളുംഫാസിസ്റ്റ് ഭീഷണിയും മാനസിക സമ്മര്‍ദ്ദത്തിലും ദാരിദ്ര്യത്തിലും അകപ്പെട്ട് ജീവിതം ദുഃസ്സഹമായിരിക്കുകയാണ്. സംഘപരിവാറിന്റെ ആക്രമണവും ഭീഷണിയില്‍ ഭയന്ന് ഈജനവിഭാഗം ചിന്നഭിന്നമായി പാലായനം ചെയ്യയുന്ന സാഹചര്യത്തിലാണ്. ഭരണഘടനാപരമായ ദലിതരുടെ സാമൂഹ്യസുരക്ഷക്ക് നേരെ മാത്രമല്ല ആര്‍.എസ്.എസ് സവര്‍ണ്ണപക്ഷം നടത്തുന്ന അതിക്രമങ്ങള്‍ സവര്‍ണ്ണമേധാവിത്വത്തിന് കീഴ്‌പ്പെടാത്ത ദലിത് കൂട്ടായ്മകള്‍ക്ക് നേരെയും സംഘടിതമായി അക്രമം അഴിച്ചുവിടുകയാണ്. മോദി ഗവണ്‍മെന്റ് അധികാരത്തിലേറി 90 ദിവസം പിന്നിട്ടപ്പോള്‍ ഉത്തര്‍പ്രദേശിലെ ദലിത് മുന്നേറ്റത്തെ തകര്‍ക്കുവാന്‍ വേണ്ടി 600-ല്‍പരംവര്‍ഗ്ഗീയ കലാപ ങ്ങള്‍ ആര്‍.എസ്.എസ് ന്റെ നേതൃത്വത്തി ല്‍ യു.പി.യില്‍ അരങ്ങേറുകയുണ്ടായി. ആര്‍.എസ്.എസ് ബി.ജെ.പി അധികാരത്തിലേറി ദിവസങ്ങള്‍ക്കുള്ളില്‍ യു.പിയിലെ രണ്ട് ദലിത്ബാലികമാരെ കൂട്ടബലാത്സം ചെയ്ത് കൊന്ന് തെരുവില്‍ നഗ്നരാക്കി കെട്ടിത്തൂക്കി രാജ്യത്തി ന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറി . 90 വയസ്സുള്ള വൃദ്ധനെ അമ്പല ത്തില്‍ കയറി എന്ന കുറ്റത്തിന് അമ്പല മുറ്റത്ത് ചുട്ടുകൊന്നു. ആഴ്ചകള്‍ കഴിഞ്ഞ് ദലിത് കുടുംബത്തിലെ സ്ത്രീകള്‍ ഉള്‍പ്പടെ മുഴുവന്‍ പേരേയും പോലീസു കാര്‍ നഗ്നരാക്കി.12 വയസുള്ള ഒരു ദലിത് ബാലനെ മോഷണക്കുറ്റം ആരോപിച്ച് പോലീസ് ലോക്കപ്പി ല്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊന്നു. 2015 സെപ്റ്റംബര്‍ 10 ന് അര്‍ദ്ധ രാത്രി ഉറങ്ങിക്കിടന്ന ദലിത് കുടുംബത്തിലെ മുഴുവന്‍ പേരെയും സവര്‍ണ്ണര്‍ ചുട്ടുകൊല്ലുവാന്‍ ശ്രമിക്കുകയുംവിദ്യ, വൈഭവ് എന്ന ദലിത് ബാല്യങ്ങളെ അരുംകൊല ചെയ്യുകയുമുണ്ടായി. ബി.ജെ.പി ആര്‍.എസ്.എസ് സംഘടിതമായി ഇന്ത്യയിലെ മറ്റ് സ്റ്റെയിറ്റുകളിലും ഇതിന് സമാനമായ സംഭവങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകഴിഞ്ഞു. കര്‍ണാടക യൂണിവേഴ്‌സിറ്റിയിലെ ദലിത് എഴുത്തു കാരനും,വിദ്യാര്‍ത്ഥിയുമായ യുവാവിനെ ഇനി എഴുതിയാല്‍ കൈ വെട്ടുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ചു. കൂടാതെ നരേന്ദ്ര ദബേല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ കല്‍ബുര്‍ഗി ... സംഘ പരിവാറിന്റെ കത്തിക്കിരയായി മരിച്ച സാസ്‌കാരിക പ്രവര്‍ത്തകരുടെയും, എഴുത്തുകാരുടേയും ചുരുക്കലിസ്റ്റ് മാത്രമാണിത്. ഉന്നതവിദ്യാഭ്യാ, മേഖലയില്‍ എത്തപ്പെടുന്ന ദളിത് വിദ്യാര്‍ഥത്ഥികളെ ജാതീയമായി അപകര്‍ഷതപ്പെടുത്തിയും ദളിത് വിദ്യാര്‍ത്ഥി പ്രവര്‍ത്തകരെ കൊലക്കത്തിക്ക് ഇരയാക്കിയും സംഘപരിവാര്‍ നടത്തുന്ന ദളിത് ഹിംസകളെ പ്രതിഷേധിച്ചു എന്ന കാരണത്താല്‍ ഹൈദ്രാബാദ് സര്‍വ്വകലാശാലയില്‍ നിന്ന് പഠനം നിഷേധിച്ച രോഹിത് വെലുലെ എന്ന വിദ്യാര്‍ത്ഥി ആത്മഹൂതി ചെയ്ത സാഹചര്യം ഇന്ത്യയില്‍ ഏറെ പ്രതിഷേധമുണ്ടാക്കി. ഒരു മാസം പിന്നിട്ടിട്ടും കേന്ദ്രഗവണ്‍മെന്റ് ഒരു നടപടിയും എടുക്കുവാന്‍ തയ്യാറാകാത്ത സാഹചര്യമാണ്. എന്നാല്‍ ഡല്‍ഹിയിലെ ജെ.എന്‍.യു യൂണിവേഴ്‌സിറ്റിയില്‍ ചില വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ അഫ്‌സല്‍ ഗുരുവിനെ അനുസ്മരിച്ച് നടത്തിയ സമ്മേളനത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി ദേശവിരുദ്ധമുദ്രാവാക്യം മുഴക്കി ബോധപൂര്‍വ്വം കുഴപ്പം സൃഷ്ടിച്ച് കപടദേശീവാദം ഉയര്‍ത്തി യൂണിവേഴ്‌സിറ്റികളില്‍ ഉയര്‍ന്നുവന്ന രോഹിത്അനുകൂല സമരങ്ങളെ മായിച്ചുകളയുവാനുള്ള എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ് സംഘപരിവാര്‍ നേതൃത്വം. ഹിന്ദുധാര്‍മ്മികതയുടെ കൊലക്കത്തി ഇതെഴുതികഴിയുമ്പോള്‍ ആരെയെല്ലാം വേട്ടയാടി യിട്ടുണ്ടാകുമെന്ന് അറിയില്ല.

എന്തുകൊണ്ട് ദലിതരും ആദിവാസികളും ഇന്ത്യയുടെ മണ്ണില്‍ ചുട്ടെരിക്കപ്പെടുന്നു?

ലോകത്തെ ഏറ്റവും വലിയ ജനാധി പത്യ പ്രക്രിയയുടെ നാട്. സ്‌നേഹത്തിന്റെ യും സമാധാനത്തിന്റെയും മതമായ ജൈനബുദ്ധ സംസ്‌കൃതി പുലര്‍ന്നമണ്ണ്. ഏറെയുണ്ട് മാഹാത്മ്യങ്ങള്‍ നമുക്ക്. ലോകത്തെ ഏതുകോണിലും മനുഷ്യാ വകാശധ്വംസനങ്ങള്‍ ഉണ്ടായാല്‍ അവ യെല്ലാം അപലപിക്കുകയും പ്രതിഷേധി ക്കുകയും ചെയ്യുന്ന ജനത എന്നാല്‍ ഇന്ത്യയില്‍ ആര്‍.എസ്.എസ്‌കാരോ സവര്‍ണ്ണ ഭീകരപ്രസ്ഥാനങ്ങളോ ദലിതരെ കൂട്ട ക്കൊല ചെയ്താല്‍ ഈ രാഷ്ട്രീയ സാംസ് കാരിക ബോധത്തിന് വലിയ വേദന ഉണ്ടാ കാറില്ല എന്നും മാത്രമല്ല ഇന്ത്യ ഭരിക്കുന്നബി.ജെ.പി.ക്ക് തെരുവുനായ്ക്കളെ കല്ലെറി യുന്ന വേദന പോലും ദലിതര്‍ ചുട്ടെരിക്ക പ്പെട്ടാല്‍ ഉണ്ടാകാറില്ല എന്ന് കേന്ദ്രമന്ത്രി യായ വി.കെ.സിംങ് പത്രസമ്മേളനത്തിലൂ ടെ പ്രഖ്യാപിക്കുകകൂടി ചെയ്തു. ഈ നീചമായ ക്രിമിനല്‍ മനശാസ്ത്രത്തിന്റെ കാരണങ്ങ ള്‍ മനസ്സിലാക്കി ഇത്തരം പ്രത്യയശാ സ്ത്രങ്ങളെയും ആര്‍.എസ്.എസ് ബി.ജെ.പി പോലെയുള്ള പ്രസ്ഥാനങ്ങളേയും 50 വര്‍ഷക്കാലം സോഷ്യലിസം നടപ്പിലാക്കി എന്നവകാശപ്പെടുന്ന സവര്‍ണ്ണ പ്രീണന പാര്‍ട്ടികളേയും ബഹിഷ്‌കരിച്ച് ലോകമാ നവികതയ്ക്ക് വെല്ലുവിളിയു യര്‍ത്തുന്ന ജാതീയഅസമത്വത്തെ രാഷ്ട്രീ യമായി നേരിടേണ്ട സമയം അതിക്രമിച്ചി രിക്കുന്നു.

ആദിവാസികളെ അരുംകൊല ചെയ്യു ന്നതിന്റെ ചരിത്രപരവും, മതപരവുമായ കാരണങ്ങള്‍

ബൃഹത്തായ സാംസ്‌കാരിക പൈതൃകവും വിജ്ഞാനവും പ്രകൃതിജ്ഞാനവും സമ്മേളിച്ചിരുന്ന സിന്ധു
നദീതടസംസ്‌കാരകാലം മുതല്‍ തദ്ദേശീയ ദ്രാവിഡ സംസ്‌കാരത്തിന് മേലുണ്ടായിക്കൊണ്ടിരുന്ന വൈദേശിക ബ്രാഹ്മണ അധിനിവേശവും അതിക്രമങ്ങളും അടിമപ്പെടുത്തലുകളിലൂടെയുമാണ് വംശീയവിവേചനവും ജാതിയെ അടിച്ചമര്‍ത്തലും ഇന്ത്യയില്‍ ഉടലെടുത്തത്.

വ്യത്യസ്ഥങ്ങളായ ആദിമ ഗോത്രങ്ങളില്‍ നിന്നും ശൂദ്രര്‍ പാലായനം ചെയ്യുവാനും മറ്റ് സ്വാതന്ത്ര്യത്തിന്റെ മതങ്ങളിലേക്ക് ശൂദ്രര്‍ ചേക്കേറുവാനുമുള്ള സാഹചര്യത്തില്‍ ഹിന്ദുമതം ശൂദ്രന് ചില പരിഷ്‌കാരങ്ങള്‍ ഔദാര്യവും, കൊടുക്കുകയും ശൂദ്രന്‍ എന്നനീചമായ അവസ്ഥ നിലവിലെ ശൂദ്രന്റെ താഴെത്തട്ടിലുള്ള ജാതികളിലേക്ക് അടിച്ചേല്‍പ്പിക്കുകയുമാണ് ഹിന്ദുമതം സാമൂഹിക പരിഷ്‌കരണം എന്ന് കൊട്ടി ഘോഷിച്ച് ജാതീയ അടിമത്തം ശാസ്ത്രീയമായി അവര്‍ണ്ണരുടെയും ദളിതരുടെയും മുകളില്‍ സ്ഥാപിക്കുകയും ഇന്ത്യയിലെ ന്യൂനപക്ഷ മതമായിരുന്ന ബ്രാഹ്മണമത ത്തിലേക്ക് ദളിതരയും പിന്നോക്കരെയും കണ്ണിചേര്‍ത്ത് സാങ്കേതികമായി ഭൂരിപക്ഷമതമാക്കി ഹിന്ദുമതത്തെ സ്ഥാപിച്ചതിനു പിന്നിലെ ഗാന്ധിയുടെ രഹസ്യ ഹിന്ദുത്വ അജണ്ഡയെ അംബേദ്കര്‍ മാത്രമാണ് ദീര്‍ഘവീക്ഷണത്തോടെ എതിര്‍ത്തിരുന്നത്. ഹിന്ദു ഫാസിസം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ അപകടത്തെ ചെറുക്കുവാന്‍ കഴിയാത്തതാണ് ദലിത് പിന്നോക്ക രാഷ്ട്രീയ നിലപാടുകള്‍ക്ക് സംഭവിക്കുന്ന അപകടം .ജാതി ഘടന അടി ത്തട്ടിലേക്ക് അപകര്‍ഷതയും, മുകളിലേക്ക് പരിശുദ്ധിയും ആയതിനാല്‍ പഴയ ശൂദ്രന് താഴെ ഒരു നീചന്‍ വരുന്നത് അവര്‍ക്ക് വളരെ ആശ്വാസകരമായിരുന്നു. മുകളില്‍ സൂചിപ്പിച്ച നാല് വര്‍ഗ്ഗങ്ങളെ വര്‍ണ്ണ പരവും(ജാതി) തൊഴില്‍പരവുമായി മാത്രമല്ല ദൈവകല്‍പ്പിതവും ആദര്‍ശപ രവും, പാവനവുമാക്കിത്തീര്‍ത്തിരിക്കുക യാണ്. പുരുഷസൂക്തത്തിലൂടെ ആദിമ നിവാസികളെ മാത്രമല്ല സ്‌നേഹത്തിന്റെ മതങ്ങളായ ജൈനബുദ്ധഭിക്ഷുക്കളെ ജീവനോടെ കഴുത്തറുത്ത് രക്തപങ്കിലമായ ചരിത്രവും ഹിന്ദുമതത്തിനുണ്ട്. കൊലപാത കത്തെ ന്യായീകരിക്കുന്ന മറ്റൊരു മതവും ലോകത്തില്ല. എല്ലാ ദൈവങ്ങളും കൊലപാതകം ചെയ്തവരും കൊല നടത്തുവാന്‍ വേണ്ടി രൂപമെടുക്കുന്ന അവതാരങ്ങളുമാണ്. തദ്ദേശീയരായ അസുരന്മാരെയും കിന്നരന്മാരെയും ഗന്ധര്‍വ്വന്മാരെയും കൊന്നൊടുക്കുന്ന ഹിന്ദുമതത്തിന്റെ അടിസ്ഥാ നശിലകളെല്ലാം കൊലപാതകത്തെ ന്യായീ കരിക്കുന്ന വയാണ്. സ്വന്തം ബന്ധുജനങ്ങളെ കൊന്നൊടുക്കു വാന്‍ കഴിയാതെ ആയുധം താഴെവച്ച് വിലപിക്കുന്ന അര്‍ജ്ജുനനോട് അരുംകൊല ആഹ്വാനം ചെയ്യുന്ന കൃഷ്ണനും. ഋഗ്വേദം ദാസന്‍ -ദസ്യുക്കളെ നിഷ്‌കാസനം ചെയ്യുന്നതും, വര്‍ണ്ണാ ശ്രമത്തിനു വെളിയിലുള്ളവയൊന്നും വര്‍ണ്ണമില്ലാത്തവനെന്നും - ഇരുണ്ടവരെ ന്നും നാസിക താഴ്ന്നവരെന്നും, വിവിധ പ്രയോഗങ്ങള്‍ നടത്തി കൊന്നൊടുക്കുന്നത് ആരുടെ ചരിത്രമാണ് ഇത്തരം നീതിബോധം നിലനില്‍ ക്കുന്ന മനസ്സുകള്‍ക്ക് ഇത്തരം വിശ്വാസ പ്രമാണങ്ങള്‍ അനുഷ്ഠിക്കുന്ന സംഘ പരിവാര്‍ ശക്തികള്‍ക്ക് അവര്‍ണ്ണരെയും ദളിതരെയും കൊന്നൊടുക്കുന്നത് ആഹ്ലാ ദകരമായ പ്രവര്‍ത്തിയും, അവരുടെ നീതിശാസ്ത്രത്തിന്റെ കാവലാളാകുന്ന തിന്റെ സുഖവും സംതൃപ്തിയും നല്‍കും മോക്ഷം കൊടുക്കുകയെന്ന ഓമന പ്പേരിലാണ് ഹിന്ദുമതം കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുന്നത്.

ഗോമാംസവും ഹിന്ദുമതവും പശുവിനോട് സവര്‍ണ്ണര്‍ കാണിക്കുന്ന വ്യാജമായ പ്രണയവും ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിന്റെ രാഷ്ട്രീയവും

ഋഗ്വേദകാല ഘട്ടത്തില്‍ ആര്യന്മാര്‍ (ബ്രാഹ്മണര്‍)ഭക്ഷ ണത്തിനുവേണ്ടി പശുക്കളെ കൊല്ലുകയും ഗോമാംസം ഭക്ഷിക്കുക യും ചെയ് തിരുന്നു എന്നുള്ളതിന് ഋഗ്വേദത്തില്‍ വേണ്ട തെളിവുകളുണ്ട്.അവര്‍ എനിക്ക് വേണ്ടി 15 ലധികം ഋഷഭങ്ങളെ വേവിച്ചും - ഇന്ദ്രന്‍ ഋഗ്വേദം X . 86.14

അഗ്നിക്ക് വേണ്ടി കുതിരകളെയും പോത്തുകളെയും കാളയെയും മറ്റ് പശുക്കളെയും മുട്ടനാടുകളെയും ഹോമിച്ചു. ഋഗ്വേദം X. 91.14 =വാള്‍കൊണ്ടും മഴുകൊ ണ്ടും കൊന്നതായി പരാമര്‍ശിക്കുന്നു. ഋഗ്വേദം X .72.6

ഇന്ത്യയാണ് ഏറ്റവും അധികം പശുഇറച്ചി കയറ്റിയയക്കുന്ന രാജ്യം. ഋഗ്വേദം മൃഗ സൃഷ്ടിയില്‍ ആദ്യം സൃഷ്ടിച്ചത് ഒറ്റവരി പ്പല്ലുള്ള കുതിരകളേയാണ്. പിന്നെ അജം (ആട്), കുതിരയെ പുണ്യമൃഗമായി കരു തുകയും, പൂജിക്കുകയും ആശ്വമേധയാ ഗം നടത്തുകയും, യാഗത്തിന്റെ ഒടുവില്‍ കുതിരകളുമായി രാജ്ഞിമാര്‍ മത്സരിച്ച് സംഭോഗത്തിലേര്‍പ്പെടുകയും ചെയ്യുമാ യിരുന്നത് ഇന്തോ - ആര്യന്‍ സംസ്‌കാര ത്തിന്റെ ഭാഗവുമായിരുന്നു. ഇന്ത്യയില്‍ കാളകളേയും പശുവിനേയും ആരാധി ച്ചിരുന്നതും ഗോത്രചിഹ്നങ്ങളായി ഉപയോഗിച്ചിരുന്നതും ആദിമ നിവാസികളും ദ്രാവിഡരുമായിരുന്നുവെന്ന് സിന്ധുനദീ തട സംസ്‌കാരം തെളിയിക്ക പ്പെട്ടതാണ്. താമരയും, ആലും, ബുദ്ധ ജൈ നമതത്തിന്റെ സിംബലുകളായിരുന്നു. ഇത്ത രം സാംസ്‌കാരിക അധിനി വേശങ്ങള്‍ക്ക് ഒരുപാട് ഉദാഹരണങ്ങള്‍ നിരത്തുവാന്‍ കഴിയും. മാത്രവുമല്ല ന്യൂ ആര്യന്‍ ഫാസിസ്റ്റ് സംഘടനകളുടെ സിംബലു കളായി കാളയേയോ പശുവിനേയോ ഇവര്‍ ഉപയോഗിക്കാറില്ല. ഹിംസ്രജീവികളായ, മാംസഭുക്കുകളായ കടുവയോ കടിച്ചു കീറീന്‍ വരുന്ന സിംഹങ്ങളേയോ ആണ് ഇവര്‍ ഉപയോഗിക്കുന്നത്. സ്വാമി വിവേകാ നന്ദ ന്റെ ചിത്രം വച്ചാലും പിറകില്‍ ഒരു ബീഭത്സമായ ചിത്രവും ഉണ്ടാകും. സൂക്ഷി ക്കുക. മനുഷ്യന്റെയുള്ളില്‍ ഭീതി ജനിപ്പി ക്കുക എന്ന തന്ത്രമാണ് ഇവര്‍ നടത്തി ക്കൊണ്ടി രിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം. എരുമ പ്പാലാണ് ഏറ്റവും ഔഷധ ഗുണ മുള്ള പാല്‍. എരുമ കറുത്തതായതു കൊ ണ്ടാണ് സവര്‍ണര്‍ ഇതിനെ പ്രമോട്ടു ചെയ്യാത്തത്. ബീഫ് നിരോധിക്കുന്നത് പശു വിനോടുള്ള സ്‌നേഹമോ, മുസ്ലീം വിരോ ധമോ അല്ല. ബീഫ് ഇന്ത്യയിലെ പാവപ്പെട്ട ദളിതരുടെ ഭക്ഷണമായതുകൊണ്ടാണ്. വിലകുറവുള്ള പോഷക സമൃദ്ധമായ ആഹാരമാണ് ബീഫ്. ദലിതന്റെ അന്നം മുട്ടിക്കുകയും മുസ്ലിം വിരുദ്ധ പ്രചരണം നടത്തിസവര്‍ണ്ണരെ സംഘടിപ്പിച്ച് വോട്ട് ബാങ്കുകള്‍ സൃഷ്ടിക്കുന്നതിനും വേണ്ടി യാണ് ഇത്തരം ക്ഷുദ്രശക്തികള്‍ ഇന്ത്യ യില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ഭക്ഷണത്തില്‍ പോലും പ്രാചീനകാലംമുതല്‍ ഹിന്ദുമതം വിവേചനം സൃഷ്ടിച്ചിരുന്നതിന്റെ തുടര്‍ച്ചകൂടിയാണ് ഇത്തരം ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങള്‍.പ്രാചീന ഇന്ത്യയില്‍ ഗോവധനിരോധനം നിയമം മൂലം നിരോധിക്കുന്നത് ബുദ്ധമതമായിരുന്നു. അശോകചക്രവര്‍ത്തി പുറപ്പെ ടുവിച്ച കല്‍പ്പനയില്‍ ഗോവധം ഉള്‍പ്പെടെ 70ല്‍പ്പരംപക്ഷിമൃഗാദികളെ കൊല്ലുന്നതും ഭക്ഷിക്കുന്നതും നിയ മംമൂലം നിരോധിച്ചു ഇന്ത്യയിലെ ആദ്യഉത്തരവായിരുന്നു ഇത്. ശ്രീബുദ്ധന്റെ കാലഘട്ടം മുതല്‍ നീണ്ടുനിന്ന അഹിംസാസിദ്ധാന്തവും ധ്യാനം എന്ന ഇന്ത്യയുടെ ആത്മീയതയു ടെ ജനകീയവല്‍കരണവും ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളെ ബുദ്ധമതാനുയായികളാക്കി മാറ്റിയ സാഹചര്യത്തില്‍ ഗോപൂജയും അഹിംസാസിദ്ധാന്തവും ഏറ്റെടുക്കാതെ ഹിന്ദുമതത്തിന് നിലനില്‍ക്കുവാന്‍ കഴിയാത്ത സാഹചര്യമുണ്ടായി (ഋഗ്വേദ കാലഘട്ടം മുതല്‍ ചത്തപശുവിനെ മറവുചെയ്യുവാനും ഗോമാം സം ഭക്ഷിക്കുവാനും ഇന്ത്യയിലെ ചില ദലിത് വിഭാഗങ്ങള്‍ക്ക് അധികാരവും അവകാശവുമുണ്ടായിരുന്നു. ഉദാ: മഹാരാഷ്ട്രയിലെ മഹര്‍) ഈ വിഭാഗങ്ങളോടും ബുദ്ധമതാനുയായികളോടും പിന്നീട് (ഗോപൂജ ഏറ്റെടുത്തതിനു ശേഷം) ഹിന്ദുമതം നിലനിര്‍ത്തിയ അറപ്പിന്റെയും വെറുപ്പിന്റെയും കാരണമായാണ് അസ് പൃശ്യത അഥവാ തൊട്ടുകൂടായ്മ ഉടലെടുത്തത് .

ദക്ഷിണേന്ത്യിലെ ദ്രാവിഡര്‍ ഉത്തരേന്ത്യയിലെനാഗര്‍ (അസുരര്‍ ഏറെക്കുറെ ഒരേ കുലത്തില്‍പ്പെട്ടവരും പരസ്പരം സാംസ് കാരികഐക്യത്തിലുമുള്ളവരായിരുന്നു. ക്രിസ്ത്വാബ്ദം മൂന്നാം ദശകത്തിലും നാലാംദശകത്തിലും ഈ വംശം ദക്ഷിണേന്ത്യയില്‍മാത്രമല്ല ഉത്തരേന്ത്യയിലും പല രാജ്യങ്ങള്‍ ഭരിച്ചിരുന്നു. തമിഴ് പ്രാചീന അസ്ഥിവാരമുള്ള ഭാഷയാണ് സിന്ധിന്റെ അതിര്‍ത്തിയിലുള്ളഒരു ഗോത്രമായ ബ്രാഹൂയിയുടെ ഭാഷയുമായി തമിഴിന് വളരെ ബന്ധമുള്ളതായിക്കാണുന്നു. സിന്ധിനപ്പുറത്ത് മദ്ധ്യേഷ്യയുടെ തെക്കേ അതിര്‍ത്തിവരെ ദ്രാവിഡ വംശത്തെ പിന്‍തുടരാന്‍ ബ്രഹൂയ ഭാഷ നമ്മെ പ്രാപ്തമാക്കുന്നു. ദ്രാവിഡ ഭാഷ എന്നത് ഒരു മൂലപദമല്ല തമിഴ് എന്ന വാക്കി ന്റെ സംസ്‌കൃതവല്‍കൃത രൂപമാണ്. തമിഴിലേക്ക് സംസ്‌കൃതം ഇറക്കുമതി ചെയ്തപ്പോള്‍ ദമിളി എന്ന തമിഴ് പദം കാലക്രമത്തില്‍ ദ്രാവിഡര്‍ ആയി മാറി അഥവാ ദ്രാവിഡഭാഷ ദക്ഷിണേന്ത്യയുടെ മാത്രം ഭാഷയായിരുന്നില്ല. ആര്യന്‍ അധിനിവേശത്തിനു മുമ്പ് ഇന്ത്യയുടെ മുഴുവന്‍ ഭാഷയായിരുന്നു തമിഴ്.

'തമിഴിലേക്ക് കൂടുതല്‍ സംസ്‌കൃതം ഇറക്കുമതി ചെയ്താണ് മലയാളം നിര്‍മ്മിച്ചിരുന്നത് '.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ബ്രിട്ടണ്‍ അവരുടെ കോളനികള്‍ ഉപേക്ഷിക്കുവാനും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കൊടുക്കുവാനും തീരുമാനിച്ച വിവരം അറിഞ്ഞിട്ടാണ് ഗാന്ധി ഇന്ത്യയിലേക്ക് പാഞ്ഞെത്തി . സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വത്തിലേക്ക് എത്തപ്പെട്ടത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രം എടുത്തു പരിശോധിച്ചാല്‍ ഒരു ഘട്ടത്തില്‍ സമരമുഖത്തേക്ക് ഗാന്ധി പൊട്ടിമുളയ്ക്കുകയായിരുന്നു.

1935 ലെ ഇന്ത്യാഗവണ്‍മെന്റിന്റെ ആക്ടനുസരിച്ച് (Oldess Council ) നടത്തി യ ആദ്യ ജനസംഖ്യാ കണക്കെടുപ്പില്‍ അസ്പൃശ്യരായ ജാതികളുടെ (പട്ടിക ജാതി പട്ടികവര്‍ഗ്ഗ) വര്‍ഗ്ഗങ്ങളുടെയും ഗോത്രങ്ങളുടെയും കണക്ക് പ്രകാരം 429 സമുദായങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത് അതായത് 600 ലക്ഷത്തില്‍ വരുന്ന ബഹുഭൂരിപ ക്ഷം ജനങ്ങള്‍ക്ക് ഇന്ത്യയില്‍ മാന്യമായി ജീവിക്കുവാനും ഭക്ഷണം കഴിക്കുവാനും വഴിനടക്കുവാനും സ്വാതന്ത്ര്യമില്ലായിരുന്നു. ഈ 600 ലക്ഷം ജനങ്ങള്‍ക്കുവേണ്ടിയാണ് മഹാനായ ഡോ:ബി.ആര്‍.അംബേദ്കര്‍ ഈ രാജ്യത്തോട് ഒറ്റക്ക് പോരാടിയത്. അംബേദ്കറിന്റെ എല്ലാ പോരാട്ടങ്ങള്‍ക്കും ഗാന്ധി വിലങ്ങുതടിയായതും അംബേദകറെ ബ്രിട്ടീഷ് ചാരനെന്ന് വിളിച്ചതും പൂനാ പാക്ടിനെതിരെ (PUNA PACT) ഗാന്ധി നിരാഹാരംസമരം പ്രാക്ടീസ് ചെയ്തതും ചരിത്രത്തിന്റെ പുനര്‍വായനയ്ക്ക് ദലിതര്‍ വിധേയരാക്കേണ്ടതാണ്.
Ref: ഡോ:അംബേദ്കറുടെ തെരഞ്ഞെടുത്തകൃതികള്‍


സി.എന്‍.ശ്രീകുമാര്‍, കൈതക്കോട് 9400274361