"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

വി വി സ്വാമി


വി വി തങ്കസ്വാമി: പത്തനംതിട്ട ജില്ലയിലെ മണിമലക്ക് സമീപം കുളത്തൂരില്‍ 1960 മെയ് 30 ന് ജനനം. അച്ഛന്‍: വിജയന്‍. അമ്മ: സരസമ്മ.

അമരപുരം പിആര്‍ഡിഎസ് എല്‍ പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. കോട്ടാങ്ങള്‍ സെ. ജോര്‍ജ് ഹൈസ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി പാസായി. ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ നിന്നും ബി എ, എം എ (മലയാളം) എന്നിവ നേടി. എന്‍എസ്എസ് ഹിന്ദു ട്രെയിനിംങ് കോളേജില്‍ നിന്നും ബി എഡ് നേടി.

ആലപ്പുഴ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ മലയാളം അധ്യാപകനായി സേവനമുഷ്ഠിച്ച്, 2016 മെയ് 30 ന് ചങ്ങനാശ്ശേരി ഗവണ്മെന്റ് ഹൈസ്‌കൂളില്‍ ഹെഡ് മാസ്റ്ററായിരിക്കെ സര്‍വീസില്‍ നിന്നും വിരമിച്ചു.

അസോസിയേഷന്‍ ഓഫ് കേരള ഹിസ്റ്ററി, പിആര്‍ഡിഎസ് സാംസ്‌കാരിക വേദി എന്നീ കൂട്ടായ്മകളില്‍ പ്രവര്‍ത്തിച്ചു.

'സൂചകം' മാസികയുടെ എഡിറ്ററായും, 'ആദിയര്‍ ദീപം' മാസികയുടെ എഡിറ്റോറിയലിലും പ്രവര്‍ത്തിച്ചു.

പ്രമുഖ പ്രസിദ്ധീകരണങ്ങളായ മാധ്യമം, മാതൃഭൂമി, മലയാളം തുടങ്ങിയ ആനുകാലികങ്ങളില്‍ എഴുതിയിട്ടുണ്ട്.

പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍;

ചെങ്ങന്നൂരാതി.
പിആര്‍ഡിഎസ്ഉം കേരള നവോത്ഥാന ചരിത്രവും.
പിആര്‍ഡിഎസ്; ഓര്‍മ, പാട്ട്, ചരിത്രം (ഇ വി അനിലുമൊത്ത്)
ശ്രീ കുമാരഗുരുദേവന്‍ (ലഘുജീവചരിത്രം)

'അണ്‍സീന്‍ ലെറ്റേഴ്‌സ്; സ്ലേറ്റ് പബ്ലിക്കേഷന്‍' എന്ന പ്രസാധക സ്ഥാപനം നടത്തിവരുന്നു. ആദ്യ പുസ്തകം ഇ വി അനിലിന്റെ ഗ്രാഫിക് നോവല്‍ 'ആഴി, പുഴ, തിരകടലും കടന്ന്'

ജീവിതപങ്കാളി: ജയമോള്‍ വി സി ( ഒപ്‌റ്റോമെട്രിസ്റ്റ്) മക്കള്‍: നിമിഷ വി ടി, നിരോഷ വി ടി.

വിലാസം: വലിയപറമ്പില്‍, പാക്കില്‍ പി ഒ, കോട്ടയം.
ഫോണ്‍: 9446303651