"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 14, ഞായറാഴ്‌ച

ദൈവസഭാ വിശ്വാസങ്ങള്‍ പട്ടികവിഭാഗക്കാരുടെ പ്രാണവായു പട്ടികവിഭാഗക്കാരുടെ പ്രാണവായു - സി. കെ. തങ്കപ്പന്‍

  

ജനുവരിമാസത്തിലെ പതിപ്പില്‍ ദൈവസഭയെക്കുറിച്ച് ഒരു ലേഖനം ഞാന്‍ എഴുതിയിരുന്നു. സൈന്ധവ മൊഴിയുടെ 2015 മെയ് - ജൂണ്‍ മാസത്തിലെ പതിപ്പില്‍ ശ്രീബുദ്ധന്റെ ചിത്രം പുറം ചട്ടയിലുള്ള പതിപ്പ് ഡോ. അംബേജ്കര്‍ - ചില ചിതറിയ ചിന്തകള്‍ എന്ന തലകെട്ടില്‍ ഞാന്‍ എഴുതിയിരിക്കുന്ന ലേഖനത്തിന്റെ അവസാന ഖണ്ഡികയില്‍ ഈ മതത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. തന്റെ ജനങ്ങള്‍ക്കു വേണ്ടി, ഡോ. അംബേദ്കര്‍ അന്വേഷിച്ചു കൊണ്ടിരുന്ന മതമാണ് ദൈവ സഭ . മതങ്ങളുടെ വിഷയങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും പഠിപ്പിക്കപ്പെടാത്തവരായ പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക്, മതത്തിന്റെയും ആത്മീയ വിശ്വാസങ്ങളുടേയും പ്രാധാന്യവും പ്രസ ക്തിയും ഇന്നും അറിയില്ല. യൂണിവേഴ്‌സിറ്റികളും മറ്റും നല്‍കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍, ഓര്‍മ്മിക്കാനുള്ള കഴിവിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് അവ അറിവിന്റെ അളവ് കേവലം അറിവ് ആരംഭിക്കുന്നത് ദൈവത്തെ അറിഞ്ഞുതുടങ്ങമ്പോഴാണ് ദൈവത്തെ അറിയാത്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മൂല്യം ഇല്ല. സ്‌കൂള്‍ - കോളജുകളില്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ക്ക് ജീവിതത്തില്‍ കാര്യമായ ഉപയോഗമില്ലായെന്ന് പറയേണ്ടതില്ലല്ലോ ആത്മീയ വിശ്വാസ ങ്ങളാണ് , വ്യക്തികളേയും സമൂഹത്തേയും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പ്രധാന ശക്തി. പട്ടികക്കാര്‍ക്ക് ദൈവത്തെ അറിയാത്തതുകൊണ്ട്, അവര്‍ക്ക് ആത്മീയ വിശ്വാസങ്ങളുമില്ല . അതുകൊണ്ടു തന്നെ അവരുടെ ജീവിതത്തിന് ആത്മീയ അച്ചടക്കവുമില്ല ആ കുറവ് പട്ടികക്കാരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും കാണാം പട്ടികക്കാരുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് ഭൗതികചിന്തകള്‍ മാത്രമാണ്. ഭൗതിക ചിന്തകളാല്‍ മാത്രം നയിക്കപ്പെടുന്നവര്‍ക്ക് ഭൗതിക വളര്‍ച്ചയുണ്ടാവുകയില്ല.

പ്രാണവായു കഴിഞ്ഞാല്‍ ഒരു വ്യക്തിക്ക് ഏറ്റവും അത്യാവശ്യമായത് വിശ്വാസമാണ്. വായു കഴിഞ്ഞാല്‍, ശരീരത്തിന്റെ നിലനില്‍പ്പിന് ഏറ്റവും അത്യാവശ്യമായത് വെള്ളം ആണെന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ ആ വെള്ളം കുടിക്കുന്നതിന് വിശ്വാസം വേണം. നിറമോ, മണമോ, രൂചിയോ ഇല്ലാത്ത ഏക ദ്രാവകമാണ് വെള്ളം. നല്ല ദാഹമുണ്ടെങ്കിലും ഒരാള്‍ വെള്ളം കുടിക്കണമെങ്കില്‍ അയാള്‍ക്ക് ആ വെള്ളത്തില്‍ വിശ്വാസമുണ്ടാവണം. ചില വീടുകളില്‍ നിന്നും, കടകളില്‍ നിന്നും, വ്യക്തികളില്‍ നിന്നും ലഭിക്കുന്ന വെള്ളം അശുദ്ധമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. അവര്‍ ആ വെള്ളം കുടിക്കുകയില്ല. വെള്ളം കുടിക്കുന്നതിന് വിശ്വാസം അത്യാവശ്യമാവുമ്പോള്‍ ആഹാരം കഴിക്കുന്നതിനും ജീവിതത്തിലെ മറ്റ് എല്ലാ കാര്യങ്ങള്‍ വിശ്വാസം വേണമെന്ന് പറയേണ്ടതില്ലല്ലോ.

കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് എന്നീ അഞ്ച് ജ്ഞാന ഇന്ദ്രിയങ്ങളിലുടെയും , വായിച്ചും ചിന്തിച്ചുമാണ് വ്യക്തികള്‍ക്ക് അറിവുകള്‍ ലഭിക്കുന്നത്. ആ അറിവുകളുടെ ഉല്പന്നമാണ് വിശ്വാസം. അറിവുകള്‍ ആദ്യം ആശയമാകുന്നു. ആ ആശയങ്ങളില്‍ ചിലത് മനസ്സിലാവുന്നു. മനസ്സിലായവയില്‍ ചിലത് വിശ്വാസങ്ങളാകുന്നു. മനസ്സിലായ ആശയങ്ങള്‍ മറ്റൊരാള്‍ക്ക് മനസ്സിലാക്കി കൊടുക്കുവാന്‍ കഴിയും. എന്നാല്‍ ഒരാളുടെ എല്ലാ വിശ്വാസങ്ങളേയും മറ്റൊരാളുടെ വിശ്വാ സങ്ങളായി മാറ്റുവാന്‍ കഴിയുകയില്ല. വിശ്വസിക്കുന്ന വ്യക്തിക്ക് വിശദീകരിക്കാനാവാത്ത ഒരു പ്രതിഭാസമാണ് വിശ്വാസം.

കേട്ടും വായിച്ചും മറ്റും അറിയുന്നവയില്‍, ചിലത് തന്റെ സാന്നിധ്യത്തിലാണ് സംഭവിച്ചെതെന്ന മനസ്സിന്റെ അവസ്ഥയേയും, ചിലത് സംഭവിക്കുമെന്ന ഉറപ്പിനെയും വിശ്വാസമെന്നു പറയാം.

തെളിവുകളുടെ അടിസ്ഥാനത്തിലല്ല, വിശ്വാസങ്ങള്‍ ഉണ്ടാകുന്നത്. പല വിശ്വാസ ങ്ങളും അടിച്ചേല്‍പ്പിക്കുന്നവയാണ്. തെളിവുകള്‍ കൊണ്ട് വിശ്വാസങ്ങളെ കൂടുതല്‍ ശക്തമാക്കുവാന്‍ കഴിയും. വിശ്വാസങ്ങളെ പ്രധാനമായി, ചരിത്രം, ശാസ്ത്രം, ആത്മീയം എന്നിങ്ങനെ മൂന്നായി തിരിക്കാം.

ചരിത്രം :- മുന്‍പ് നടന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശ്വാസമാണ് ചരിത്രം. പരശുരാമന്‍ മഴു എറിഞ്ഞപ്പോള്‍ കടലില്‍ നിന്ന് ഉയര്‍ന്നുവന്നതാണ് കേരളം എന്നു ചില ഹിന്ദുമതക്കാര്‍ വിശ്വസിക്കുന്നു. ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇക്കാര്യം അറിയാമെങ്കിലും അവര്‍ അതു വിശ്വസിക്കുന്നില്ല.

ക്രിസ്തുവിന്റെ ശിഷ്യനായ തോമസ്, കൊടുങ്ങല്ലൂരില്‍ വന്നുവെന്നും ഇവിടെ പള്ളികള്‍ പണിതുവെന്നും ചില ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും അത് അറിയാമെങ്കിലും അവര്‍ അതു വിശ്വസിക്കുന്നില്ല. എന്നാല്‍ മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങി എന്ന് എല്ലാവരും വിശ്വസിക്കുന്നു.

ശാസ്ത്രം : വസ്തുക്കളെക്കുറിച്ചും അവയുടെ സ്വഭാവത്തെക്കുറിച്ചുമുള്ള വിശ്വാസമാണ് ശാസ്ത്രം.
ഹൈഡ്രജന്‍ എന്നും ഓക്‌സിജന്‍ എന്നും വിളിക്കപ്പെടുന്ന രണ്ട് വാതകങ്ങള്‍ ചേര്‍ന്നതാണ് വെള്ളമെന്നു വിശ്വസിക്കുന്നു. പ്രകാശം ഒരു സെക്കന്റില്‍ ഒരു ലക്ഷത്തിഎണ്‍പത്തി ആറായിരം കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നു എന്നു വിശ്വസിക്കുന്നു.

ആത്മീയം : - വസ്തുക്കളുടെ ഉല്പത്തിയെക്കുറിച്ചും അവയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തെക്കുറിച്ചുമുള്ള വിശ്വാസമാണ് ആത്മീയം. ദൈവത്തില്‍ നിന്നാണ് ആത്മീയ വിശ്വാസം ആരംഭിക്കുന്നത്. എല്ലാം ആരംഭിക്കുന്നത് ദൈവത്തില്‍ നിന്നാണ്.

ചരിത്ര വിശ്വാസങ്ങളും ശാസ്ത്ര വിശ്വാസങ്ങളും ഏതു പ്രായത്തിലും ഉണ്ടാക്കുവാനും മാറ്റുവാനും കഴിയും. എന്നാല്‍ ആത്മീയ വിശ്വാസങ്ങള്‍ അങ്ങനെയല്ലല്ല ഓര്‍മ്മകള്‍ ഉറയ്ക്കുന്നതിനു മുമ്പ് ആത്മീയ വിശ്വാസങ്ങള്‍ക്ക് അടിസ്ഥാനമിടേണ്ടിയിരിക്കുന്നു. അമ്മിഞ്ഞപ്പാലിനൊപ്പം ആത്മീയ വിഷയങ്ങളും അകത്തു ചെല്ലണം. ഒരു വ്യക്തിയുടെ ഏറ്റവും അടുത്ത ബന്ധുവായ അമ്മ, ഒരാത്മീയ വിശ്വാസമാണ്., കുഞ്ഞ് ഒരു യാഥാര്‍ത്ഥ്യവും തന്റെ അമ്മയും അച്ഛനും ആരാണെന്ന് അറിയേണ്ട പ്രായത്തില്‍ അറിയാത്തവര്‍ക്ക് അത് ഒരാത്മീയ വിശ്വാസമായി മാറാത്തവര്‍ക്ക് പീന്നിട് അതുണ്ടാവുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ശൈശവ പ്രായം മുതല്‍ അനാഥാലയില്‍ വളര്‍ന്നവര്‍ക്കും ശൈശവ പ്രായത്തില്‍ അനാഥാലയില്‍ വളര്‍ന്നവര്‍ക്കും ശൈശവ പ്രായത്തില്‍ അനാഥാലയത്തില്‍ നിന്ന് എടുത്ത് വളര്‍ത്തപ്പെട്ടവര്‍ക്കും അമ്മ, അച്ഛന്‍ തുടങ്ങിയ ആത്മീയ വിശ്വാസങ്ങള്‍ ഉണ്ടാവുകയില്ല. അമ്മയെപ്പോലുള്ളൊരു വിശ്വാസമാണ് ദൈവം. അറിയേണ്ട പ്രായത്തില്‍, ഓര്‍മ്മകളുറയ്ക്കുന്നതിനു മുമ്പ് ദൈവത്തെ അറിഞ്ഞു തുടങ്ങാത്തവര്‍ക്ക്, പിന്നീട്, ദൈവത്തെ ആഴത്തില്‍ അറിയുവാന്‍ കഴിയില്ല . പട്ടികക്കാര്‍ ദൈവത്തെക്കുറിച്ച് അറിയുന്നത് മറ്റുള്ളവരില്‍ നിന്നാണ് ദൈവത്തെകുറിച്ചുള്ള അവ്യക്തമായ ധാരണകള്‍ മാത്രമുള്ള പട്ടികക്കാര്‍, ദൈവങ്ങളില്‍ നിന്നുകന്നു കഴിയുന്നു. ബ്രഹ്മമായ ദൈവത്തെ ക്കുറിച്ചും അള്ളാഹു ആയ ദൈവത്തെക്കുറിച്ചും യഹോവയായ ദൈവത്തെകുറിച്ചുമുള്ള ഗ്രന്ഥങ്ങള്‍ ഇന്ന് ലഭ്യമാണെങ്കിലും പട്ടികക്കാര്‍, ഗ്രന്ഥങ്ങള്‍ വായിച്ച് ദൈവങ്ങളെ കൂറിച്ച് പഠിച്ച് മനസ്സിലാക്കി , ഇവരില്‍ ഏറ്റവും നല്ല ദൈവത്തിന്റെ വിശ്വാസിയും ആരാധകനും ആകുവാന്‍ ശ്രമിക്കുന്നില്ല. എന്നാല്‍, ആത്മീയ വിശ്വാസങ്ങളില്ലാതെ ഒരു വ്യക്തിക്കും ജീവിക്കാനാവില്ല.

സ്വന്തമായ ആത്മീയ വിശ്വാസങ്ങളില്ലാത്തവരും അവര്‍ ഉള്‍ക്കൊള്ളുന്ന സമൂഹവും മറ്റുള്ളവരുടെ ആത്മീയ വിശ്വാസങ്ങള്‍ക്ക് വിധേയമായി കഴിയേണ്ടി വരും പട്ടികക്കാര്‍ക്ക് സ്വന്തമായ ആത്മീയ വിശ്വാസങ്ങള്‍ ഇല്ലാത്തതിനാല്‍, പട്ടികക്കാര്‍, ഹിന്ദുമതത്തിന്റെയും ഇസ്ലാമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും വിഷയങ്ങള്‍ക്ക് വിധേയമായി കഴിയേണ്ടി വരുന്നു. സ്വന്തമായ (തന്നെ ഉള്‍ക്കൊള്ളാവുന്നതും തനിക്ക് ഉള്‍കൊള്ളാവുന്നതുമായ ) ആത്മീയ വിഷയങ്ങള്‍ ഇല്ലാത്തതാണ്, പട്ടികക്കാരുടെ ഏക പ്രശ്‌നം വര്‍ണ്ണവും ജാതിയും അംഗീകരിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളും മതങ്ങളും ഹിന്ദുമതത്തിന്റെ ഭാഗമാണ്. ബുദ്ധമതവും ജൈനമതവും സിഖ് മതവുമെല്ലാം ഹിന്ദുമത്തിന്റെ ഭാഗമാണ്.

ദൈവത്തിന്റെ അംശമുള്ള ഏക ജീവിയാണ് മനുഷ്യന്‍ എന്ന് ഹിന്ദുമതവും ഇസ്ലാമതവും ക്രിസ്തുമതവും പറയുന്നു. പ്രപഞ്ചത്തിലെ മറ്റുള്ള എല്ലാ ജീവജാലങ്ങളേയും വസ്തുക്കളേയും സൃഷ്ടിച്ചത് മനുഷ്യര്‍ക്കു വേണ്ടിയാണെന്നും, ഈ മതങ്ങള്‍ അവകാശപ്പെടുന്നു. ആകൃതിയില്‍ മനുഷ്യനെപ്പോലിരിക്കുന്നതും മനുഷ്യന്‍ ചെയ്യുന്ന എല്ലാ പണികളും ചെയ്യുന്നതും , എന്നാല്‍ സ്വഭാവത്തില്‍ മനുഷ്യരുമായോ മൃഗങ്ങളുമായോ ഒരു സാദൃശ്യവുമില്ലാത്ത അടിമ എന്ന ജീവിയിലും ദൈവ അംശമില്ലെന്നാണ് വിശ്വസിപ്പിച്ചിരിക്കുന്നത് അടിമകളുടെ പിന്മുറക്കാരായ പട്ടികക്കാരെയും ദൈവത്തിന്റെ അംശമില്ലാത്ത വരായിട്ടാണ് ഇന്നും പരിഗണിക്കുന്നത് ( Human bings) മനുഷ്യ ജീവി, മനുഷ്യനെ പോലെയുള്ള ജീവി, എന്നാണ് ഇന്‍ഡ്യന്‍ ഭരണ ഘടനയില്‍ ഇവരെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ലോകത്തിന്റെ എല്ലാ ഭാഗത്തും കാണുന്ന ഒരു ജീവി യാണിത്. എല്ലാ രാജ്യവും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്, മനുഷ്യ ജീവികളുടെ പ്രശ്‌നമാണ്.

വീട്ടില്‍ വളര്‍ത്തുന്ന പക്ഷി മൃഗാദികള്‍ എന്തു ഭക്ഷിച്ച് എവിടെ, എത്രനാള്‍ കഴിയണമെന്ന് തീരുമാനിക്കുന്നത്. അതിന്റെ ഉടമസ്ഥരാണ്. അതുപോലെ, അഞ്ചുതലമുറകള്‍ക്കു മുമ്പുവരെ, മറ്റുള്ളവരുടെ ഉടമസ്ഥതയില്‍ കഴിഞ്ഞിരുന്നവരുടെ പിന്മുറക്കാരായ പട്ടികക്കാരും എവിടെ, എങ്ങനെ കഴിയണമെന്നു. തീരുമാനിക്കുന്നത് മറ്റുള്ളവരാണ് പട്ടികക്കാരുടെ നേതാക്കള്‍ക്ക് അതിലൊരു പങ്കുമില്ല.

മനുഷ്യ ജീവികളെ കച്ചവടം ചെയ്യുന്നത് നിരോധിച്ച ഡോ.അംബേദ്കര്‍, പട്ടിക ക്കാര്‍ക്ക് പൗരത്വവും നിയമപരമായ ചില പ്രത്യേക പരിരക്ഷകളും നേടിക്കൊടുത്തും പട്ടികക്കാര്‍ പ്രത്യേക പരിരക്ഷകകളുള്ള പൗരന്മാരാണെങ്കിലും അവര്‍ മനുഷ്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ലെന്ന വസ്തുത നാം അറിയേണ്ടിരിക്കുന്നു . പൗരന്മാര്‍ എന്നത്, രാഷ്ട്രീയ മായ പദവിയും മനുഷ്യന്‍ എന്നത് ആത്മീയമായ അവസ്ഥയുമാണ്.

ഇന്ന്, ഈ സമൂഹത്തിലെ ഏറ്റവും താഴെയുള്ളവര്‍ പട്ടികക്കാരാണ്. ഹിന്ദുമതത്തിലെ അംഗമായ പട്ടികക്കാര്‍ മാത്രമല്ല, ക്രിസ്തുമതത്തിലേയും ഇസ്ലാമതത്തിലേയും അംഗങ്ങളായ പട്ടികക്കാരും, ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. രാഷ്ട്രീയ മാര്‍ഗ്ഗങ്ങളിലൂടെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ സാധ്യമല്ല. മാര്‍ക്‌സിസ്റ്റ് വിപ്ലവമോ മാവോയിസ്റ്റ് വിപ്ലവമോ ഉണ്ടായാലും പട്ടികക്കാരുടെ ഈ അവസ്ഥയ്ക്ക് ഒരു മാറ്റവും ഉണ്ടാവില്ല. നിയമത്തിന്റെ മുമ്പില്‍ പട്ടികക്കാരും മറ്റുള്ളവര്‍ക്ക് തുല്യരാണെന്ന നിയമം ഉള്‍ക്കൊള്ളുന്ന ഇന്‍ഡ്യന്‍ ഭരണഘടന നിലവില്‍ വന്നിട്ട് 65 വര്‍ഷങ്ങള്‍ (രണ്ട് തലമുറകള്‍) കഴിഞ്ഞിട്ടും പട്ടികക്കാരുടെ സാമൂഹ്യ അവസ്ഥയ്ക്ക് ഒരു മാറ്റവുമില്ല. നിയമത്തിന്റെ മുമ്പില്‍ എല്ലാ ജാതികളും തുല്യമാണെന്ന് ഇന്‍ഡ്യന്‍ ഭരണഘടനയുടെ 15-ാം ഖണ്ഡിക പറയുന്നു. ഇത് മനസ്സിലാക്കാതെ, ജാതി ഉന്മൂലം ചെയ്യണമെന്ന മുദ്രവാക്യവുമായി ജനം ജീവിതം പാഴാകുന്നു. ഹിന്ദുദൈവം ഉണ്ടാക്കിയ ജാതി, പൗരന്മാര്‍ക്കും മനുഷ്യര്‍ക്കും മാറ്റാനാവില്ല.

'ദൈവ സഭ: നവീന ആത്മീയതയുടെ ആശയധാര' എന്ന 2016 ജനുവരിയിലെ സൈന്ധവ മൊഴിയില്‍ വന്ന ലേഖനം, ദയവായി ഒരാവര്‍ത്തിയെങ്കിലും വായിക്കുക, പട്ടികക്കാരുടെ പൂര്‍വ്വീകര്‍ക്കിടയില്‍ നാല് തലമുറകള്‍ക്ക് മുമ്പ് (നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ്) നടന്നചില കാര്യങ്ങളാണ് ആ ലേഖനത്തില്‍ പറഞ്ഞിട്ടുള്ളത്. നമ്മുടെ പൂര്‍വ്വികര്‍ എഴുതിവച്ചിട്ടുള്ള അവര്‍ നടത്തി കാണിച്ചവയുടെ കാര്യങ്ങളുമാണ് ഞാന്‍ എഴുതിയിട്ടു ള്ളത്. അവ ചരിത്രമാണ്; വിശ്വാസമാണ്. ദൈവസഭാ വിശ്വസികളായിരുന്ന നമ്മുടെ പൂര്‍വ്വികര്‍ നടത്തികാണിച്ചവയുടെ ഭാഗങ്ങള്‍ ഇന്നും കാണാവുന്നതാണ്. ദൈവസഭ, വിവിധ സ്ഥലങ്ങളില്‍ വാങ്ങിയ ഭൂമിയും അവര്‍ സ്ഥാപിച്ച സ്‌കൂളുകളും വ്യവസായ ശാലകളും ഇന്നും കാണാവുന്നതാണ്. നേരം വെളുക്കുന്നതിന് മുമ്പ് തുടങ്ങി ഇരുട്ടുംവരെ തോടുകളിലെ പച്ചവെള്ളം മാത്രം കൂടിച്ച് പണിയെടുക്കുന്നതിന് കിട്ടിയിരുന്ന കൂലിയായ മൂന്നു നാഴി നെല്ലിന്റെ അംശങ്ങള്‍ സ്വരൂപിച്ചതും അവരുടെ അദ്ധ്വാനവും കൊണ്ട് മാത്രമാണ് ദൈവസഭ വിവിധ സ്ഥലങ്ങള്‍ ഭൂമി വാങ്ങി സ്ഥാപനങ്ങള്‍ സ്ഥാപി ച്ചത്. അതിനുവേണ്ടി അവര്‍ അനുഭവിച്ച ആനന്ദം നിറഞ്ഞ കണ്ണില്‍ നിന്നൊഴുകിയ ആനന്ദ കണ്ണീര്‍ എനിക്കൊരിക്കലും മറക്കാനാവില്ല.

ദൈവസഭയുടെ വിശ്വാസങ്ങളും വിഷയങ്ങളും എല്ലാ പട്ടികക്കാരനും മനസ്സിലായി ല്ലെന്നു വരാം പട്ടിക ജാതി - വര്‍ഗ്ഗ ലിസ്റ്റില്‍ പെട്ട ജാതിയില്‍ ജനിക്കപ്പെട്ടവനാണ് താനെന്നും എന്നാല്‍ റിസര്‍വേഷന്റെ ആനുകുല്യങ്ങള്‍ ഇല്ലായിരുന്നെങ്കിലും താനും കുടുംബവും, ഇതേ നിലയില്‍ കഴിയുമായിരുന്നു എന്നു മറ്റും ചിന്തിക്കുന്ന പട്ടികക്കാരന്, ദൈവസഭാ വിശ്വാസങ്ങള്‍ മനസ്സിലാവുകയില്ല. ഞാന്‍ ഒരു അടിമസന്തതി ആണെന്ന യാഥാര്‍ത്ഥ്യവും, അനേകായിരം വര്‍ഷങ്ങള്‍ നമ്മുടെ പൂര്‍വ്വീകരായ അടിമകള്‍ അനുഭവിച്ച യാതനകളും വേദനകളും മനസ്സിലാക്കുവാന്‍ കഴിയുന്ന പട്ടികക്കാര്‍ക്ക് ദൈവസഭാ വിശ്വാസങ്ങള്‍ ഗ്രഹിക്കുവാന്‍ കഴിയും. അടിമചന്തകളായിരുന്ന കോട്ടയം തിരുനക്കര മൈതാനത്തിന്റേയും തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്തിന്റേയും പരിസരത്തോടു കൂടി പോകുമ്പോള്‍, ആ ചന്തകളില്‍ നിന്ന് അടിമകളായിരുന്ന നമ്മുടെ പൂര്‍വ്വീകര്‍ ഉയര്‍ത്തിയ നിലവിളികളുടെ മാറ്റൊലി കേള്‍ക്കുവാന്‍ കഴിയുന്ന പട്ടികക്കാര്‍ക്ക് ദൈവസഭയുടെ വിഷയങ്ങളും വിശ്വാസങ്ങളും ഗ്രഹിക്കുവാന്‍ ഒരു പ്രായസവുമുണ്ടാവില്ല.

ദൈവം വെളിപ്പെട്ട നമ്മുടെ പൂര്‍വ്വികര്‍ പാട്ടുകളിലൂടെ പറഞ്ഞ വിഷയങ്ങളിലും, ദൈവസഭാ വിശ്വാസികള്‍ നടത്തിക്കാണിച്ച സത്യങ്ങളിലുമുള്ള വിശ്വാസമാണ് ദൈവസഭയുടെ അടിസ്ഥാനം. ദൈവം വെളിപ്പെട്ട നമ്മുടെ പൂര്‍വ്വീകര്‍ തങ്ങളുടെ ദൈവീക അനുഭവങ്ങള്‍ പാട്ടുകളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. ആ പാട്ടുകളിലെ പ്രധാന വിഷയങ്ങള്‍ താഴെ ചേര്‍ക്കുന്നു.

ദൈവം അടിമസന്തതികളെ ദൈവ മക്കളാക്കുകയും രക്ഷദാനം ചെയ്യുകയും ചെയ്തു. അപ്പനും അമ്മയുമായാണ്, ദൈവം അവര്‍ക്ക് വെളിപ്പെട്ടത്. കടന്നു പോയ എല്ലാവരും ദൈവത്തിലുണ്ട്.

ദൈവം, ദൈവസന്തികള്‍ക്ക് രക്ഷദാനം നല്‍കിയതോടെ നാം, മരണാന്തര രക്ഷയെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. ദൈവ സന്തതികള്‍, കടന്നുപോയ നമ്മുടെ പൂര്‍വ്വികരുടെ ആത്മാവിനെ ക്കുറിച്ചും ചിന്തിക്കേണ്ടതില്ല.

ദൈവം എപ്പോഴും അപ്പനും അമ്മയുമായി ദൈവസന്തതികളോടൊപ്പം ഉണ്ടെന്നും, ദൈവ സന്തതികള്‍ ദൈവത്തെ ഭയപ്പെടേണ്ടതില്ലെന്നും ഇടനിലക്കാരെകൊണ്ട് പറയിച്ചോ, സ്തുതി ഗീതങ്ങള്‍ പാടിയോ, നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിച്ചോ നോയമ്പ്, മലക്കയറ്റം, തീര്‍ത്ഥയാത്ര തുടങ്ങിയ നടത്തിയോ ദൈവസന്തികള്‍ ദൈവത്തെ പ്രസാദിപ്പിക്കേണ്ടതില്ലെന്നും ദൈവസഭാ വിശ്വസികളായ നമ്മുടെ പൂര്‍വ്വീകര്‍ നടത്തി കാണിച്ചിരിക്കുന്നു. ദൈവസന്തികള്‍ക്ക് എപ്പോള്‍ എവിടെ വെച്ചും ദൈവവുമായി ബന്ധപ്പെടാവുന്നതാണ്. വിവിധ സ്ഥലങ്ങളില്‍ ഭൂമി വാങ്ങുകയും വ്യവസായ ശാലകളും സ്ഥാപിക്കുകയും ചെയ്ത അവര്‍ ഒരിടത്തും ദൈവ ആരാധനാലയം ഉണ്ടാക്കിയിട്ടില്ല. ദൈവസന്തതികള്‍ക്ക് ഉപജാതി വിഷയം അറിയില്ലായിരുന്നു . സഭയോഗങ്ങള്‍ കഴിഞ്ഞുപോകുമ്പോള്‍ കണ്ണില്‍ നിന്ന് മറയും വരെ പിന്‍തിരിഞ്ഞു നോക്കി കരയുമായിരുന്ന അവരുടെ സ്‌നേഹം പറഞ്ഞറിയിക്കാനാവില്ല ദൈവ സന്തതികളെപ്പോലെ വൃത്തിയുള്ളവര്‍ ലോകത്ത് ഉണ്ടായിട്ടില്ല. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളും ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അവര്‍ സ്ഥീപിച്ചതില്‍ നിന്ന്, വിദ്യാഭ്യാസത്തിന് അവര്‍ കൊടുത്ത പ്രാധാന്യം മനസ്സിലാക്കാം. വ്യവസായശാല സ്ഥാപിച്ച ഏക ആത്മീയ കൂട്ടായ്മയാണ് ദൈവസഭ.

ആത്മാവിന്റെ മരണാനന്തര രക്ഷയാണ് എല്ലാ മതങ്ങളുടേയും ഏക വിഷയം ദൈവമാണ് മതങ്ങളുടെ കേന്ദ്രം. മരണം വരെയുള്ള കാലത്തെ സുഖകരമായ ജീവിതത്തെ കുറിച്ചു മാത്രം പറയുന്ന പ്രസ്ഥാനങ്ങള്‍ മതമേയല്ല. ബുദ്ധമതം ഒരു മതമേയല്ല.

പ്രിയ പട്ടികജാതി - വര്‍ഗ്ഗ സഹോദരങ്ങളേ, നിങ്ങള്‍ ദൈവ സഭയുടെ വിശ്വാസങ്ങളെ, പ്രാണവായു ശ്വസിച്ച് ദൈവസന്തതികളായി ജീവിക്കുകയും പട്ടികക്കാരെ അന്യരായി കാണുന്നതും പട്ടികക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇല്ലാത്തതുമായ മറ്റ് മതങ്ങളില്‍ നിന്ന് ഒഴിവാക്കുക.

ദൈവവുമായുള്ള ഒരു വ്യക്തിയുടെ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു വ്യക്തിയുടെ സാമൂഹിക സ്ഥാനം നിര്‍ണ്ണയിക്കുന്നത് . ദൈവവുമായുള്ള നമ്മുടെ ബന്ധം, നമ്മുടെ പ്രവര്‍ത്തികളിലൂടെ മറ്റുള്ളവര്‍ അറിയുമ്പോള്‍, നമ്മുടെ സാമൂഹിക സ്ഥാനം മാറ്റപ്പെടും.

ദൈവസഭയുടെ വിശ്വാസങ്ങള്‍ ഉള്‍കൊണ്ട്, ദൈവസന്തതികളായി ജീവിക്കുന്ന പട്ടികക്കാര്‍ക്ക് സമ്പത്തും സമ്പാദ്യവും ഉണ്ടാകും കൂടാതെ, അവരുടെ ജീവിതം ആനന്ദകരവും ആയിരിക്കും. ദൈവസഭ വളരുന്നതനുസരിച്ച് പട്ടിക സമൂഹം നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും ആരോടും ഒരു സമരവും ചെയ്യാതെ, വേഗത്തില്‍ പരിഹരിക്ക പ്പെടും തീര്‍ച്ച. 


സി. കെ. തങ്കപ്പന്‍ - 9995561404