"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

എ ശാന്തകുമാര്‍


1965 നവംബര്‍ 13 ന് കോഴിക്കോട് ജില്ലയില്‍ പരമ്പില്‍ ബസാറില്‍ ജനനം.

കോഴിക്കോട് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നിന്നും ബി എ പാസായി.

കഴിഞ്ഞ 15 വര്‍ഷമായി അമേച്വര്‍ നാടകരംഗത്ത് പ്രവര്‍ത്തിക്കുന്നു. നാടകരചന, സംവിധാനം എന്നിവയാണ് പ്രധാന തട്ടകം. 1999 ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ പെരുംകൊല്ലന്‍ എന്ന നാടകത്തിലൂടെ നാടക രംഗത്ത് സജീവമായി. ബാങ്ക്‌മെന്‍സ് ക്ലബ് സംഘടിപ്പിച്ച സംസ്ഥാന നാടകമത്സരത്തില്‍ സമ്മാനാര്‍ഹമായ സുഖനിദ്രയിലേക്ക്, പതിമൂന്നാം വയസ്സ്, ന്റെ പുള്ളിപ്പയ്യ് കരയ്വാണ്, ദാഹം, കര്‍ക്കടകം, സ്വപ്‌നവേട്ട, ജയില്‍ ഡയറി തുടങ്ങി മുപ്പതിലേറെ നാടകങ്ങള്‍ രചിച്ചു.

ലൈംഗികത്തൊഴിലാളികള്‍ക്കു വേണ്ടി രചനയും സംവിധാനവും നിര്‍വഹിച്ച ഒറ്റ രാത്രിയുടെ കാമുകിമാര്‍, സ്വവര്‍ഗാനുരാഗികള്‍ക്കുവേണ്ടി രചിച്ച അവസാനചുംബനം എന്നീ നാടകങ്ങള്‍ എറെ ചര്‍ച്ചചെയ്യപ്പെട്ടു.

അരക്കു കീഴെ തളര്‍ന്ന, അജയന്‍ എന്ന നാടക നടനുവേണ്ടി രചനയും സംവിധാനവും നിര്‍വഹിച്ച മരം പെയ്യുന്നുന്നു എന്ന നാടകവും കേരളത്തിനകത്തും പുറത്തും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു.

2001 ല്‍ ചിരുത ചിലതൊക്കെ മറന്നുപോയി എന്ന നാടകത്തിന് തോപ്പില്‍ ഭാസി അവാര്‍ഡും ബാലന്‍ കെ നായര്‍ അവാര്‍ഡും ലഭിച്ചു.

2002 ലെ നാടകരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നിലമ്പൂര്‍ ബാലന്‍ പുരസ്‌കാരം.

2003 ല്‍ കുരുടന്‍ പൂച്ച എന്ന നാടക സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്.

2004 ല്‍ അതേ നാടകത്തിന് കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടക രചനാ ്‌വാര്‍ഡ്.

2005 ല്‍ മൃഗശാല എന്ന നാടകത്തിന് മികച്ച രചനക്കുള്ള കൈരളി ടി വി അവാര്‍ഡ്.

2010 ല്‍ മരം പെയ്യുന്നു എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്.

2012 ല്‍ കറുത്ത വിധവ എന്ന നാടക സമാഹാരത്തിന് അബുദാബി ശക്തി അവാര്‍ഡ്. (പ്രധാന പുരസ്‌കാരങ്ങള്‍ മാത്രമാണ് ഇവിടെ കുറിച്ചിട്ടുള്ളത്)

സ്വപ്‌നവേട്ട എന്ന നാടകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും കാക്കക്കിനാവ് എന്ന നാടകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഇന്ത്യന്‍ ലിറ്ററേച്ചറും പ്രസിദ്ധീകരിച്ചു.

പ്രസിദ്ധീകരിച്ച നാടകങ്ങള്‍: കര്‍ക്കടകം, കുരുടന്‍ പൂച്ച, ചിരുത ചിലതൊക്കെ മറന്നു പോയി, മരം പെയ്യുന്നുന്നു, കറുത്ത വിധവ.

ജീവിതപങ്കാളി; ഷൈനി. മകള്‍; നീലാഞ്ജന.

വിലാസം: എ ശാന്തകുമാര്‍, 'അരളിയില്‍', പറമ്പില്‍ ബസാര്‍ പി ഒ, കോഴിക്കോട്.

@ മാതൃഭൂമി ബുക്‌സ് 2014 ല്‍ പ്രസിദ്ധീകരിച്ച എ ശാന്തകുമാറിന്റെ 'ഒരു ദേശം നുണപറയുന്നു' എന്ന നാടക സമാഹാര ഗ്രന്ഥത്തില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത്. ഈ ഗ്രന്ഥത്തില്‍ ഫാക്ടറി, നീലക്കുറുക്കന്‍, ദൈവത്തിന്റെ കുപ്പായങ്ങള്‍, മൃഗശാല, സ്വപ്‌നവേട്ട ഒരു ദേശം നുണ പറയുന്നു, ഘടകര്‍പ്പരന്മാര്‍ എന്നീ നാടകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കോപ്പികള്‍ക്ക് www.mathrubhumibooks.com. വില 140 രൂപ.

@ ഡോ. ജോര്‍ജ് കെ അലെക്‌സും എലിസബത്ത് ജോണും ചേര്‍ന്ന് എഴുതിയ ഇംഗ്ലീഷ് പുസ്തകം, Reinventing Identity; An Anthology of Dalit Writers Kerala എന്ന പുസ്തകത്തില്‍ നിന്നുള്ള വിവരങ്ങളും ഈ കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.