"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 10, ബുധനാഴ്‌ച

ബിനു എം പള്ളിപ്പാട്



പ്രസിദ്ധ കവി - കലാകാരനായ ബിനു എം പള്ളിപ്പാട് 1975 മെയ് 10 ന് ഹരിപ്പാടിന് ്ടുത്തുള്ള പള്ളിപ്പാട് എന്ന സ്ഥലത്ത് ജനിച്ചു. അച്ഛന്‍: മൈലന്‍. അമ്മ: ചെല്ലമ്മ. പള്ളിപ്പാട് നടുവട്ടം ഹൈസ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി പാസായ ബിനു പരുമല ദേവസ്വം ബോര്‍ഡ് കോളേജില്‍ പ്രീ - ഡിഗ്രിക്ക് ചേര്‍ന്നു പഠിച്ചുവെങ്കിലും പൂര്‍ത്തിയാക്കുകയുണ്ടായില്ല. ബിനുവിന്റെ കവിത ഇന്ന് മലയാളം എം എക്ക് പാഠ്യ വിഷയമാണ്. ഇംഗ്ലീഷിലേക്കും തമിഴിലേക്കും കവിതകള്‍ മൊഴിമാറ്റം കൊണ്ടിട്ടുമുണ്ട്. അതേപെല ശ്രീലങ്കന്‍ , ഇന്ത്യന്‍ തമിഴ് കവിതകള്‍ക്ക് മലയാളത്തിലേക്ക് ബിനുവും മൊഴിമാറ്റം കൊടുത്തിട്ടുണ്ട്..!!!! ഓടക്കുഴല്‍ വായന ശാസ്ത്രീയമായി അഭ്യസിച്ച് ആ കലാരംഗത്തുതന്നെ തൊഴിലിടവും കണ്ടെത്തികുടുബം നയിക്കുന്നു....!!!!

ജീവിത രേഖയിലൂടെ;

ആദ്യ കവിത 'യുക്തിരേഖ' മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
ആകാശവാണിയില്‍ കവിതകള്‍ ആലപിച്ചു.
ചില്ല, പടയാളി സമയം, കവിതാസംഗമം, സംവാദം, പാഠഭേദം, ആദിയര്‍ദീപം, നയലപം, പച്ചക്കുതിര, ഗോത്രഭൂമി തുടങ്ങിയ മാസികകളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു വരുന്നു.
ഏറ്റവും കൂടുതല്‍ കവിതകള്‍ പ്രസിദ്ധീകരിച്ചത് 'മാധ്യമം' ആഴ്ചപ്പതിപ്പില്‍.

പാലച്ചുവട്, പുതുവെഴുത്ത് തുടങ്ങിയ തമിഴ് മാസികകളില്‍ ബിനുവിന്റെ കവിതകള്‍ക്ക് മൊഴിമാറ്റം കൊടുത്തിട്ടുണ്ട്.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് പുറത്തിറക്കിയ 'സൗത്ത് ഇന്ത്യന്‍ ദലിത് ആന്തോളജി' എന്ന ഗ്രന്ഥത്തില്‍ ബിനുവിന്റെ കവിത ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.

കേരള യൂണിവേഴ്‌സിറ്റ് മലയാളം എം എ സിലബസില്‍ 'ആനുകാലിക കവിത' എന്ന പാഠപുസ്തകത്തില്‍ ബിനുവിന്റെ 'സ്റ്റുഡന്റ് വാട്ടര്‍ കളര്‍' എന്ന കവിത ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2005 ല്‍ ബംഗാളിലും 2007 ല്‍ കേരളത്തിലും ബാബുല്‍ ഗായകരോടൊത്ത് വിവിധയിടങ്ങളില്‍ നടത്തിയ സംഗീതയാത്രയുടെ അനുഭവങ്ങള്‍ ലേഖനമായി പ്രസിദ്ധീകരിച്ചു.

തമിഴ് കവിയായ എം ഡി രാജ്കുമാറുമായി നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചു.

ഹരിപ്പാട് രംഗനാഥ് മാസ്റ്ററുടെ അടുത്തു നിന്നും ആറുവര്‍ഷത്തോളം പുല്ലാങ്കുഴല്‍ സംഗീതം അഭ്യസിച്ചു. തമിഴ്‌നാട്ടിലെ കമ്പത്തു പോയി എന്‍ മുത്തുമണി മാസ്റ്ററുടെ അടുത്തു നിന്നും പുല്ലാങ്കുഴല്‍ അഭ്യസിച്ചു.

പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍:

1. പാലറ്റ് (കവിതാസമാഹാരം) - ഫേബിയന്‍ ബുക്‌സ്.
2. അവര്‍ കുഞ്ഞിനെ തൊടുമ്പോള്‍ (കവിതാസമാഹാരം) ഡി സി ബുക്‌സ്.
3. ഒലിക്കാനെ ഇളവേനില്‍ - 'മൂക വസന്തം' - (ശ്രീലങ്കന്‍ തമിഴ് കവിതകളുടെ പരിഭാഷ) - വിദ്യാര്‍ത്ഥി പബ്ലിക്കേഷന്‍.
4. തെറി ( ഇന്ത്യന്‍ തമിഴ് കവി എന്‍ ഡി രാജ്കുമാറിന്റെ കവിതകളുടെ മൊഴിമാറ്റം) - വിദ്യാര്‍ത്ഥി പബ്ലിക്കേഷന്‍

കഴിഞ്ഞ 15 വര്‍ഷമായി കാസിനോ ഹോട്ടല്‍ ഗ്രൂപ്പിന്റെ തേക്കടിയിലെ സ്‌പൈസസ് വില്ലേജില്‍ പുല്ലാങ്കുഴല്‍ വിദ്വാനായി ജോലി നോക്കുന്നു.

കാണക്കാരി സ്വദേശി കെ ആര്‍ അമ്പിളിയാണ് ജീവിതപങ്കാളി. ഇപ്പോള്‍ എം ജി യൂണിവേഴ്‌സിറ്റിയില്‍ 'ദലിത് ആത്മീയത' എന്ന വിഷയത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയാണ്.

ബിനു എം പള്ളിപ്പാട്; ഫോണ്‍: 9744995240